ഇത്തിരി ഇടം
ഇന്നാള് മുക്കുറ്റി വന്ന് ചോദിച്ചു, “നിന്റെ പൂന്തോട്ടത്തില്‍ ഇത്തിരി ഇടം തരുമോ“ ന്ന്. ഞാനൊന്നും പറഞ്ഞില്ല. പണ്ടെപ്പഴോ തുമ്പയും ചോദിച്ചാരുന്നു.
വേറെ ചെലരൊക്കെ നാണം കാരണം ചോദിക്കാന്‍ മടിച്ച് അവിടേം ഇവിടേം ഒക്കെ മറഞ്ഞ് നില്‍ക്കുന്നുണ്ട് - കാതിപ്പൂവും, കാക്കപ്പൂവും, പിന്നെ കമ്മ്യൂണിസ്റ്റ് പച്ചയും ഒക്കെ. ഉണ്ടച്ചെത്തിയും, വാടാമുല്ലയും മറ്റും “ഞങ്ങളും ചോദിക്കേണ്ടി വരുമോ“ ന്ന് സംശയിച്ച് നില്‍പ്പാണ്.
ഞാനെന്തായാലും എല്ലാര്‍ക്കും ഇടം കൊടുക്കാന്‍ തീരുമാനിച്ചു - ചോദിച്ചവര്‍ക്കും ചോദിക്കാത്തവര്‍ക്കും എല്ലാം - എന്റെ മനസ്സിലെ കൊച്ചു പൂന്തോട്ടത്തില്‍.
6 comments:
കൊള്ളാം. മനസ്സിലെ പൂന്തോട്ടമെങ്കിലും എന്നും വാടാത്ത പൂക്കളുമായ് നിറഞ്ഞു നില്‍ക്കട്ടെ...
:)
കൊള്ളാം
simple and beautiful
kollam ketto
dharyamayi ezhuthiyattey ...vayikkan nokki irikkunnu...
ശ്ശൊ, നന്ദി പറയാന്‍ വൈകിപ്പോയി. എന്നാലും ഇരിക്കട്ടെ.
ശ്രീ, കിച്ചു & ചിന്നു, അനോണി: വളരെ വളരെ നന്ദി
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്, ഈ comments കാണുമോ ആവോ
വരവൂരാന്‍: എല്ലാം ക്ഷമയോടെ വായിച്ചതിനും കമന്റിനും നന്ദി. :-)
കമന്റുകള്‍ എല്ലാം എന്റെ മെയില്‍ബോക്സില്‍ വരും.
Post a Comment