Sunday, June 1, 2008

തുടക്കം നന്നായാല്‍ ...

കുറേക്കാലമായി ഒരു മലയാളം ബ്ലോഗ്‌ തുടങ്ങണമെന്ന് വിചാരിക്കുന്നു. ഓഫീസില്‍ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പൊഴാണ്‍ ബ്ലോഗൊക്കെ സ്ഥിരമായി വായിച്ചു തുടങ്ങിയത്‌. എതിലെയൊക്കെയോ ചുറ്റിത്തിരിഞ്ഞ്‌ വന്ന് ഇഞ്ചിപ്പെണ്ണിന്റെയും സുവിന്റെയുമൊക്കെ ബ്ലോഗുകള്‍ വായിച്ചപ്പൊഴാണു എനിക്ക്‌ ഇളക്കം തോന്നിയത്‌. "അങ്ങനെയിപ്പം അവളുമാരു മാത്രമങ്ങനെ വിലസണ്ട; ഞാനെന്താ മോശമാണോ" - ഇങ്ങനെ പോയി ചിന്താതരംഗങ്ങള്‍. ഇവരുടെയൊക്കെ ബ്ലോഗിലെ ചില പരുക്കന്‍ കമന്റുകള്‍ കണ്ടപ്പോള്‍, ആരുമറിയാതെ ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതീന്നും തോന്നി. തന്നേമല്ല, മുന്‍പത്തെ ജോലിയില്‍ ബോറടിച്ചപ്പൊ തുടങ്ങിയ ഇംഗ്ലീഷ്‌ ബ്ലോഗ്‌ അനാഥമായിക്കിടക്കുന്നു. " ഇനീം ഒന്നൂടെ തുടങ്ങി, ഒരു അനാഥബ്ലോഗിനേക്കൂടി സൃഷ്ടിക്കണോ" - ഇതു വേറൊരു ചിന്താവര (ഇംഗ്ലീഷില്‍ ലൈന്‍ ഓഫ്‌ തോട്ട്‌). പിന്നെ, ഓഫീസിലെ ബോറടി ഒരു സ്ഥിരം പരിപാടി ആയപ്പോള്‍, ഓഫീസ്‌ ജോലി വേണ്ടാന്നുവെച്ച്‌, വീട്ടിലിരുന്ന് ഫ്രീലാന്‍സ്‌ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ഫ്രീ ആയതു പ്രമാണിച്ച്‌, ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുന്നു.

ഇതിലെ അടുത്ത പോസ്റ്റ്‌ ഇഞ്ചിപ്പെണ്ണിന്റെ ഇവന്റിലേക്ക്‌ ...

5 comments:

ഹരിയണ്ണന്‍@Hariyannan June 26, 2008 at 3:58 AM  

തുടക്കം ഒടുക്കം വരെ നന്നാവട്ടെ!!

ഈ ബ്ലോഗിന് വല്ല “കിളിക്കൂട്” എന്നൊമറ്റോ ആയിരുന്നു കൂടുതല്‍ യോജിക്കുന്ന പേരെന്ന് തലച്ചിത്രം കണ്ട് ചിന്തിച്ചുപോയി!
:)
((((ഠേ))))

Bindhu Unny June 26, 2008 at 1:50 PM  

ഹരിയണ്ണാ, തലച്ചിത്ര വച്ച് നോക്കുമ്പോള്‍ യോജിക്കുന്ന് പേര് ‘കിളിക്കൂട്’ ന്ന് തന്നെയാണ്. പക്ഷെ ഞാന്‍ തലതിരിച്ചാ ചെയ്തതെന്ന് മാത്രം. അതായത്, ആദ്യം ബ്ലോഗിന് പേരിട്ടു. പിന്നെ ശംഖുപുഷപ്ത്തിന്റെ പടം ഇല്ലാഞ്ഞ കാരണം ഉണ്ടായിരുന്ന കിളികളുടെ പടങ്ങളെല്ലാം ഇട്ടു. ഇനി നാട്ടില്‍ പോയിട്ട് വേണം ഒരു ശംഖുപുഷ്പത്തിന്റെ പടം എടുത്തിട്ട് വന്ന് തലചിത്രമാക്കാന്‍.
ഇവിടെ വന്നതില്‍ സന്തോഷം, കമന്റ് ചെയ്തതിന് നന്ദി :-)

Jyothi Sanjeev : August 11, 2009 at 3:19 PM  

hello bindu, ee idayan njan bindunde blog'l ethhipetteth. adhu valare nannayi ennu thonnunnu. njan ellam vaayichu. valare nannayitund. prathyekich kunji kathakal. ettavum ishtapettath bus'le screenum pavadayum . bloginde title endhayirunnu ?. adhendhayalum athi manoharam. pinne avade commentathadhu, thudakathil commentam ennu vicharichhan.

Bindhu Unny August 26, 2009 at 3:20 PM  

ജ്യോതി: വന്നതിനും എല്ലാം വായിച്ചതിനും ഒരുപാട് നന്ദി. ‘ഒരേ തുണി’ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :‌-)

കുരുത്തം കെട്ടവന്‍ February 25, 2011 at 11:06 AM  

hai bindhu new post onnum elle

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP