മൂന്നില്‍ മൂന്നാമത്
ഇന്നലെ റിസള്‍ട്ട് വന്നത് ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ. 29 പോയിന്റോടെ ഞങ്ങള്‍ മൂന്നാമതായിപ്പോയി. 4 പോയിന്റിന് ഒന്നാം സ്ഥാനം പോയി. ഇത്തിരി സങ്കടമുണ്ട്. ഈ യാത്ര ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം അതിന്റെ മുകളില്‍ നില്‍ക്കുന്നു.
തുടക്കം മുതല്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോകര്‍ക്കും എന്റെയും ഉണ്ണിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Great Driving Challenge ഒരു വാര്‍ഷിക പരിപാടി ആക്കാനാണ് തീരുമാനം. Format കുറച്ച് മാറ്റമുണ്ടാവും. ബൂലോകരിലാരെങ്കിലും പങ്കെടുത്താല്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ്.
രണ്ടാഴ്‌ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ പിടിപ്പത് പണി – രണ്ടാഴ്‌ചത്തെ വിഴുപ്പലക്കണം, അത്രയും നാളുകൊണ്ട് വീട് സ്വന്തമാക്കിയ പൊടിയേയും മാറാലയേയും പുറത്താക്കണം, പ്രാവുകള്‍ കയ്യേറിയ ജനല്‍പ്പടികള്‍ തിരിച്ചുപിടിക്കണം. പുതിയ കുറേയേറെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ചെയ്യണം.
അതുകൊണ്ട് തത്കാലം ഞാന്‍ പോയി എന്റെ പണി നോക്കട്ടെ. :-)
27 comments:
സാരമില്ല.... അടുത്ത തവണ ജയിക്കാം....
പന്കെടുക്കുനതല്ലേ വിജയത്തിലും മഹത്തരം....
നല്ല കുറെ ഓര്‍മ്മകള്‍ കിട്ടിയതില്‍ സന്തോഷിക്കു ട്ടോ..
Participation is more important that winning. You & Unni must be really proud that you made it to the first three!!!
Congratulations once again!
ആദ്യത്തെ 3ല്‍ എത്തി എന്നറിഞ്ഞപ്പോള്‍ത്തന്നെ നിങ്ങളെ 2 പേരേയും വിജയികളുടെ സ്ഥാനത്താണു് ഞാന്‍ കണ്ടിരുന്നത്. ആ കാര്‍ ഇന്ത്യ മുഴുവന്‍ അവരുടെ ചിലവില്‍ ഓടിച്ച് നടക്കാന്‍ പറ്റിയില്ലേ ?
വീട്ടില്‍ കുറച്ച് പൊടിയും മാറാലയും പ്രാവ് കൂട് കെട്ടലുമൊക്കെ ആയാലെന്താ ? മനസ്സില്‍ ഒരു മാറാലയും പിടിക്കാതെ പച്ച പിടിച്ച് ജീവിതകാലം മുഴുവന്‍ കിടക്കില്ലേ ഈ യാത്രയുടെ അനുഭവങ്ങള്‍ ? അതിന്റെ നിറങ്ങള്‍ ? ആ അനുഭൂതി ? അത് വിലമതിക്കാനാവാത്തതല്ലേ ? അതു പോരേ ഒരു വിജയിയെപ്പോലെ ഞെളിഞ്ഞ് നില്‍ക്കാന്‍ ?
അഭിനന്ദനങ്ങള്‍ .
ഓ:ടോ:-ഇക്കൊല്ലം അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.അടുത്ത കൊല്ലം ഞാനുമുണ്ടാകും . (ജീവനോടുണ്ടെങ്കില്‍ ) :)
അഭിനന്ദനങ്ങള്‍.
ഫോണ്‍ നമ്പറും മറ്റും ചോദിച്ച് അവരയച്ച മെയിലിന് ഞാനും ഭാര്യയും റെസ്പോണ്ട് ചെയ്തിരുന്നേല്‍ പോയന്റ്റ് കൂടുതല്‍ കിട്ടുമായിരുന്നോ, മറ്റുള്ള ആളുകളും?
അതില്‍ ഒരു വിഷമവും ഉണ്ട്.
ഇനിയും സമയമുണ്ടന്നേ..
എന്തായാലും ഇത്രേം എത്തിയില്ലേ?
:)
ഇനി അടുത്തതവണ ശ്രമിക്കാം. പങ്കെടുത്തതുതന്നെ നല്ലൊരു കാര്യം. അതുതന്നെ സന്തോഷമല്ലേ? പൊടിയൊക്കെ തട്ടി, പ്രാവിനെയൊക്കെ ഓടിച്ച് നല്ലൊരു ചായയുണ്ടാക്കിയാൽ കുടിക്കാൻ ഞാനും കൂടാം. :)
ഇത്ര്യൊക്കെ എത്തിയില്ലെ ...അഭിനന്ദനങ്ങള്‍. പഴയപോലെ വീണ്ടും തുടങ്ങാം...8 ന് ഋഷികേശില്‍ വീണ്ടും റാഫ്റ്റിങ്ങിന് പോണുണ്ട് വരുന്നോ ക്ഷീണം തീര്‍ക്കാന്‍?
കണ്ണനുണ്ണി: നന്ദി. :-)
അടുത്ത തവണ പങ്കെടുക്കാന്‍ അനുവാദമില്ല. :-)
സന്തോഷ്: നന്ദി. ശരിയാണ്. ഈ യാത്ര ചെയ്യാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ട്. :-)
നിരക്ഷരന്‍: ശരിയാ മാഷേ. മറക്കാനാവാത്ത യാത്രയായിരുന്നു. അതും സ്വന്തം കാശ് മുടക്കാതെ. അടുത്ത വര്‍ഷത്തെ കാര്യം അറിഞ്ഞാലുടനെ ഞാനറിയിക്കാം. ജീവനോടുണ്ടാവാതെ പിന്നെ എവിടെപ്പോവാനാ? :-)
അനില്‍: അതില്‍ വിഷമിക്കേണ്ട. ദിവസവും ഫോളോവെഴ്സില്‍ നിന്ന് നറുക്കിട്ട് GPS, Auto tracker, Nike gloves ഇതൊക്കെ സമ്മാനം കൊടുക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ വേറെ ചില ഫ്രണ്ട്സിന് ഇതൊക്കെ കിട്ടിയിരുന്നു. അതിന് വേണ്ടിയായിരിക്കണം അവര്‍ അഡ്രസ്സും നമ്പറും ഒക്കെ ചോദിച്ചത്.
താങ്കളും ഭാര്യയും ഫോളോവേഴ്സായതിന് തന്നെ വളരെ നന്ദി. :)
അരുണ്‍: ശരിയാ. ഇത്രയും എത്തിയതില്‍ സന്തോഷം. നന്ദി :-)
സു: അയ്യോ, ഞാന്‍ ചായയുണ്ടാക്കിക്കഴിഞ്ഞിട്ടാ ഈ കമന്റ് കണ്ടത്. അല്ലേല്‍ വിളിക്കാരുന്നു.
അടുത്ത തവണ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. :-)
പ്രയാണ്‍: നന്ദി :-)
സെപ്റ്റംബര്‍ 8-നാണോ? അത് ചൊവ്വാഴ്ചയല്ലേ? വരണമെന്നുണ്ട്. :-)
ഇനിയും അവസരങ്ങള്‍ വരുമല്ലോ.......ആശംസകള്‍
അടുത്ത ഗപ്പ് മ്മക്ക് അടിച്ചെടുക്കാന്നേ :))
Don't worry about the results. I am dam sure you both, and we too, had a great time.
Take care,
-Ashly A K
പങ്കെടുക്കാനും മൂന്നാം സ്ഥാനത്തെങ്കിലും എത്താനും കഴിഞ്ഞല്ലോ, അഭിനന്ദനങ്ങള്‍.
ഇത്രേം വലിയ മത്സരത്തില്‍ മൂന്നാമതെത്തുന്നത് തന്നെ എത്ര അഭിനന്ദനാര്‍ഹമായ കാര്യമാണു..അതും ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ സാധിച്ചത് കൊച്ചു കാര്യമാണോ..ഇനിയുമിത്തരം മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാന്‍ പറ്റട്ടെ..അഭിനന്ദന്‍സ് ട്ടാ..ചെലവായിട്ടൊന്നൂല്ല്യേ ഞങ്ങള്‍ക്ക്..:)
അയ്യോ സോറി, ഇപ്പോഴാ അറിഞ്ഞേ...അഭിനന്ദങ്ങള്‍.
ഏത് കയറ്റത്തിനും ഒരിറക്കമുണ്ട്, ഇപ്പൊ മനസ്സിലായില്ലെ...
അല്ലെങ്കിലും ഞാനൊരു ക്രൂരനാ.
Congrats!
First time in your blog.
വായിക്കട്ടെ പഴയ പോസ്റ്റുകളും, ഉണ്ണിയുടെ പോസ്റ്റുകളും എല്ലാം.
അത് സാരമില്ലെന്നേ...
ഓണാശംസകള്‍!
congrats
comicola: നന്ദി :-)
Binoy: ഗപ്പൊന്നുമില്ല, ഗാശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. :-)
Captain: Nice to know that you too had a great time. Thanks :-
Btw, did you write 'dam' purposely? From the 'damologist'?
Typist: നന്ദി :-)
Rare Rose: നന്ദി :-)
ചെലവൊക്കെ അവര് വഹിച്ചതുകൊണ്ട് ഞങ്ങളായിട്ട് ഒന്നും ചെലവ് ചെയ്യുന്നില്ല. :-)
ജ്വാലാമുഖി: എന്താണാവോ കമന്റ് എടുത്തുമാറ്റിയത്? എന്തായാലും നന്ദി :-)
Arun: നന്ദി, ക്രൂരാ. കുറെ കയറ്റങ്ങളും ഇറക്കങ്ങളും കഴിഞ്ഞാ തിരിച്ചുവന്നത്. 3000 km പിന്നെ നിരപ്പായ വഴിയിലൂടാന്ന് കരുതിയോ? :-)
Varada: നന്ദി :-)
കുറുമാന്‍: ആദ്യമായി വന്നതില്‍ നന്ദി.
ഉണ്ണിയുടെ ബ്ലോഗില്‍ (Lastmanblogging) ഈയിടെയായി എഴുതാറില്ല. Travelwithacouple ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തമാണ്. ആ ബ്ലോഗ് ഉണ്ണിയുടെ മാത്രമായി കരുതിയെങ്കില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. :-)
ശ്രീ: സാരമില്ലാല്ലേ? നന്ദി :-)
അനാഗതശ്മശ്രു: നന്ദി :-)
Congrats...
Can we expect your trip details in this blog?
അഭിനന്ദനങ്ങള്‍.
palakkattettan.
Athum oru nettam thanne...!
Mangalashamsakal...!!!
അവസരങ്ങള്‍ അവസാനിക്കുന്നില്ല ഇനിയും വിജയിക്കാവുന്നതേയുള്ളൂ...
എല്ലാം ഒരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ എടുക്കുക.....
:)
saramakkanda ...adutha thavana jayikkootto..all the best
JP: നന്ദി :)
ആ ട്രിപ്പിന്റെ ബ്ലോഗ് ഇവിടെയുണ്ട് - http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/
keraladasanunni: നന്ദി :)
ബ്ലോഗ് മുന്‍പ് കണ്ടിട്ടുണ്ട്. ഉണ്ണി പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്.
നിര്‍ ഝ രി: ശരിയാ. നന്ദി :)
ഗിരീഷ്: അങ്ങനെ തന്നെ എടുത്തു. :)
Sureshkumar: നന്ദി :)
the man to walk with: നന്ദി :)
Post a Comment