കുറേക്കാലമായി ഒരു മലയാളം ബ്ലോഗ് തുടങ്ങണമെന്ന് വിചാരിക്കുന്നു. ഓഫീസില്‍ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പൊഴാണ്‍ ബ്ലോഗൊക്കെ സ്ഥിരമായി വായിച്ചു തുടങ്ങിയത്. എതിലെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് വന്ന് ഇഞ്ചിപ്പെണ്ണിന്റെയും സുവിന്റെയുമൊക്കെ ബ്ലോഗുകള്‍ വായിച്ചപ്പൊഴാണു എനിക്ക് ഇളക്കം തോന്നിയത്. "അങ്ങനെയിപ്പം അവളുമാരു മാത്രമങ്ങനെ വിലസണ്ട; ഞാനെന്താ മോശമാണോ" - ഇങ്ങനെ പോയി ചിന്താതരംഗങ്ങള്‍. ഇവരുടെയൊക്കെ ബ്ലോഗിലെ ചില പരുക്കന്‍ കമന്റുകള്‍ കണ്ടപ്പോള്‍, ആരുമറിയാതെ ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതീന്നും തോന്നി. തന്നേമല്ല, മുന്‍പത്തെ ജോലിയില്‍ ബോറടിച്ചപ്പൊ തുടങ്ങിയ ഇംഗ്ലീഷ് ബ്ലോഗ് അനാഥമായിക്കിടക്കുന്നു. " ഇനീം ഒന്നൂടെ തുടങ്ങി, ഒരു അനാഥബ്ലോഗിനേക്കൂടി സൃഷ്ടിക്കണോ" - ഇതു വേറൊരു ചിന്താവര (ഇംഗ്ലീഷില്‍ ലൈന്‍ ഓഫ് തോട്ട്). പിന്നെ, ഓഫീസിലെ ബോറടി ഒരു സ്ഥിരം പരിപാടി ആയപ്പോള്‍, ഓഫീസ് ജോലി വേണ്ടാന്നുവെച്ച്, വീട്ടിലിരുന്ന് ഫ്രീലാന്‍സ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ഫ്രീ ആയതു പ്രമാണിച്ച്, ഒരു മലയാളം ബ്ലോഗ് തുടങ്ങുന്നു.
ഇതിലെ അടുത്ത പോസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഇവന്റിലേക്ക് ...