മഴയത്ത് പറന്ന പെങ്ങള്‍
മഴ തകര്‍ത്ത് പെയ്യുന്നു. കടലാകെ ഇളകിമറിയുന്നത് ജനലില്‍ക്കൂടി കാണാം. തിരകള്‍ക്കെന്തൊരുയരം! ഓരോ തിര അടിക്കുമ്പോഴും കെട്ടിടം കുലുങ്ങുന്നു. എന്നാലും പേടിക്കാനില്ല. നാലരക്കോടി കൊടുത്ത് വാങ്ങിയ ഫ്ലാറ്റാ, നല്ല ഉറപ്പുണ്ടാവണം. ഇങ്ങനെ നനയാതെ സുരക്ഷിതമായി നിന്ന് മഴ കാണാന്‍ എന്ത് രസമാണ്. മഴ നനയാന്‍ പണ്ടേ മടിയാണ്.
ഇരുപത്തഞ്ച് കൊല്ലം മുന്‍പ്. ഒരു പത്തുവയസ്സുകാരന്‍ സ്കൂളില്‍ പോകുന്നു. മുന്നേ അച്ഛനും അനിയത്തിയും. പാടവരമ്പത്തൂടെ കുറെ നടക്കണം റോഡിലെത്താന്‍. അവിടുന്ന് പത്ത് മിനിറ്റ് മതി സ്കൂളിലേയ്ക്ക്. മഴയുടെ കൂടെ നല്ല കാറ്റുണ്ട്. കുടയുണ്ടായിട്ടും ഉടുപ്പൊക്കെ നനഞ്ഞു. കുട മടങ്ങാതിരുന്നാല്‍ മതിയായിരുന്നു.
ദാ, അനിയത്തിയുടെ കുട പറക്കുന്നു. കൂടെ അവളും. “അച്ഛാ, മീര അതാ പറക്കുന്നു.” അച്ഛന്‍ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അവള്‍ വീണു, പാടത്തേയ്ക്ക്. സ്വതവേ ദേഷ്യക്കാരനായ അച്ഛന്‍ ഓടിവന്ന് ഒറ്റയടി. “വീഴുമ്പോഴാണോടാ പറക്കുന്നൂന്ന് പറയുന്നത്?” അവനും വീണു, പാടത്തേയ്ക്ക്.
അവന് സങ്കടം സഹിക്കാനായില്ല. കരച്ചില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്നു. എന്നിട്ടും അവന്‍ ആലോചിച്ചു എന്തിനാ കരയുന്നത്? തല്ലുകൊണ്ടതുകൊണ്ടോ? വീണതുകൊണ്ടോ? ഒന്നുമല്ല. മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!
24 comments:
വീണ്ടും മഴ ഓര്‍മ്മയിലേക്ക്..
മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!really great.....!
കൊള്ളാം ബിന്ദു :)
കുഞ്ഞു കഥ നന്നായിട്ടോ :)
എന്റെ അനിയത്തി പക്ഷെ ഒരു കുഞ്ഞു ആനകുട്ടിയാ ...ഹി ഹി
ഇഷ്ടമായി... പ്രത്യേകിച്ചും ആ അവസാനത്തെ വാക്ക്..
നാലര കോടി? എന്റള്ളോ..
വല്ല റിയാലിറ്റി(എന്തു കുന്തോം ചെയ്യാം) ഷോ നടക്കുന്നുണ്ടൊ എന്നന്വേഷിക്കണെ. ഈ ഗൾഫിൽ നിന്നാ...?
അപ്പൊ പറയാൻ വന്നത്; കുഞ്ഞു കഥ ഓകെ.
അവസാന വരികള്‍ സോ ഗ്രേറ്റ്....
നല്ല കുഞ്ഞു കഥ.
നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ് ചെയ്യുക..
http://www.maruppacha.com/
ഒരു കുടയും കുഞ്ഞു പെങ്ങളും.......
നന്നായിട്ടുണ്ട്... ഒരു മഴ നനഞ്ഞ പോലെ തോന്നുന്നു...
http://neelambari.over-blog.com/
രാമചന്ദ്രന്‍: നന്ദി :-)
പ്രയാണ്‍: നന്ദി :-)
ലക്ഷ്മി: നന്ദി :-)
കണ്ണനുണ്ണി: നന്ദി :-)
അനിയത്തിയെ കളിയാക്കണ്ട ട്ടോ
നരിക്കുന്നന്‍: നന്ദി :-)
OAB: ഞാനും അന്വേഷിക്കുന്നുണ്ട്. നന്ദി :-)
ശിവ: നന്ദി :-)
എഴുത്തുകാരി: നന്ദി :-)
മരുപ്പച്ച: നന്ദി. ഇപ്പോ സമയമില്ല. പിന്നെ നോക്കാം. :-)
മാണിക്യം: ശരിയാണല്ലോ. നന്ദി :-)
നീലാംബരി: നന്ദി :-)
കുറച്ച് വാക്കുകളില്‍ ഓര്‍ക്കാന്‍ സുഖമുള്ള ചില നോവുകള്‍ :)
കഥ കൊള്ളാം
കുട്ടിക്കാലം ഓര്‍മ്മ യില്‍ വന്നു ഈ "കുട്ടി" കഥ വായിച്ചപ്പോള്‍
കഥ നന്നായി !
മഴയുടെ നനയുന്ന ഓര്‍മ്മകള്‍ പിന്നെയും..... പിന്നെയും... കുളിരായി
:) നന്നായിട്ടുണ്ട്. കുട്ടിക്കാലം ഓർമ്മവന്നു. കുടയോടൊപ്പം പറക്കാറുണ്ടായിരുന്നത്.
ഒരു പാട്ടോര്‍മ്മ വരുന്നു : " മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..."
NANNAYITTUND
ഇത്രേം ചുരുക്കിയും കഥ ഭംഗിയായി പറയാല്ലേ..ഇഷ്ടായി ആ ആങ്ങളെയെയും പെങ്ങളെയും കുട്ടിക്കാലവും..
വന്‍ സുനാമിയില്‍ ..
പാറ പോല്‍ ഉറച്ചവള്‍
ഈ ചെറു കാറ്റില്‍
പാറിയോ,പറന്നോ ?
...യെ കാഗസ് കി കശ്തീ
യെ വാരിഷ് കി പാനി...
ഈ ചേട്ടന്‍റെ മഴയോര്‍മ ഒരര നിമിഷമെങ്കിലും
തിരിച്ചുവെച്ചതിനു നന്ദി.. ബിന്ദൂ,നന്ദി.
ഒരു കുടയും മഴയും പിന്നെ കുഞ്ഞി പെങ്ങളും ...കൊള്ളാം
Binoy: നന്ദി :-)
Kavitha: നന്ദി :-)
ramanika: നന്ദി :-)
പാവപ്പെട്ടവന്‍: നന്ദി :-)
സു: നന്ദി :-)
ഞാന്‍ സൂവിനെ ഓര്‍ത്താ ഈ കഥ എഴുതിയത്. :-)
Arun: എന്നിട്ട് പാടിയോ ആ പാട്ട്? :-)
biju: നന്ദി :-)
Rare Rose: നന്ദി :-)
haroonp: നന്ദി :-)
അന്ന് സുനാമിയെക്കുറിച്ച് കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല ആ ആങ്ങളയും പെങ്ങളും. :-)
നെന്മേനി: നന്ദി :-)
ഇത് വായിച്ചു സെന്റിമെന്റലായി ..... ഇനിയിപ്പം എന്തൊക്കെ ആവുമെന്ന് അര്കറിയാം...
Post a Comment