ഉണ്ടച്ചമ്മന്തി
നാലാം ക്ലാസിലാണവള്‍ ആ സ്കൂളില്‍ ചേര്‍ന്നത്. കറുത്ത് മെലിഞ്ഞ്, മൂക്കുത്തിയിട്ട റാണി. ക്ലാസില്‍ വേറാര്‍ക്കും മൂക്കുത്തിയില്ലായിരുന്നു. അതുകൊണ്ട് എല്ലാരും അവളെ തമിഴത്തിയായിക്കരുതി. അവളുടെ മലയാളത്തിന് ഒരു മലയാളത്തമില്ലാഞ്ഞതും ഒരു കാരണമായി. രണ്ട് കൂട്ടുകാരെ കിട്ടി അവള്‍ക്ക്. ഒരേ ബെഞ്ചിലിരിപ്പ്. ഒന്നിച്ചിരുന്ന് ചോറുണ്ണല്‍. ഒരേ സ്കൂള്‍ബസില്‍. എന്നാല്‍, ഒന്നിച്ചിരിക്കാന്‍ പറ്റില്ല. ഇറങ്ങുന്ന സ്ഥലത്തിനനുസരിച്ചാണല്ലോ ഇരിക്കേണ്ടത്.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ രണ്ട് കൂട്ടുകാര്‍ ശ്രദ്ധിച്ചു – റാണി എന്നും ചോറിന്റെ കൂടെ ഉണ്ടച്ചമ്മന്തിയാണ് കൊണ്ടുവരുന്നത്. ഉണ്ടച്ചമ്മന്തീന്ന് പറഞ്ഞാല്‍, തേങ്ങ, ചുവന്നമുളക്, ഉള്ളി, പുളി – എല്ലാല്‍ കൂടെ അരച്ച് ഉരുട്ടിയെടുത്ത ചമ്മന്തി. വേറൊരു കറീമില്ല. അവര്‍ അവളോട് ചോദിച്ചു, “നീ എന്നും എന്താ ഉണ്ടച്ചമ്മന്തി മാത്രം കൊണ്ടുവരുന്നത്?“
“അമ്മയ്ക്ക് രാവിലെ വേറൊന്നും ഉണ്ടാക്കാന്‍ സമയമില്ല”, അവള്‍ പറഞ്ഞു. അതോടെ പുതിയ പേരും വീണു – ‘ഉണ്ടച്ചമ്മന്തി’.
മോളെ പഠിപ്പിച്ച് നല്ലനിലയിലാക്കാന്‍ ഇല്ലായ്മകള്‍ക്കിടയിലും അവളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കുന്ന അച്ഛനുമമ്മയും. യൂണിഫോം, സ്കൂള്‍ഫീസ്, പുസ്തകങ്ങള്‍, പിന്നെ സ്കൂള്‍ ബസിന്റെ ഫീസും. ഇതൊന്നും വെട്ടിച്ചുരുക്കാന്‍ നിവൃത്തിയില്ല. ഒഴിവാക്കാന്‍ പറ്റുന്നത് കറികളാണ്. കൂട്ടുകാരുടെ പാത്രങ്ങളിലെ പയറുതോരനും, മീന്‍ വറുത്തതും കണ്ട് വെള്ളമിറക്കി, ഉണ്ടച്ചമ്മന്തി കൂട്ടിക്കുഴച്ച് ചോറുണ്ണുമ്പോള്‍ അവള്‍ ഒന്നോര്‍ത്ത് സമാധാനിക്കും. അഞ്ചാം ക്ലാസ് തൊട്ട് സ്കൂള്‍ഫീസ് കുറവാണ്. പിന്നെ, അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ ബസില്‍ പോവാതെ ലൈന്‍ബസില്‍ വരാന്‍ മുതിരും അവള്‍. അപ്പോള്‍ അമ്മ എന്തെങ്കിലും കറി തന്നുവിടുമായിരിക്കും.
32 comments:
ഉണ്ടച്ചമ്മന്തി കൂട്ടിക്കുഴച്ച ചോറിന് നല്ല രുചിയാണ്. പക്ഷേ, എന്നുമായാലോ?
ബിന്ദുവിന്റെ കുഞ്ഞിക്കഥകൾ നല്ല രസാണു്...
ഇന്നായതു നന്നായി.. നല്ല തക്കാളി രസം കൂട്ടിയാ ഉണ്ടതു.... അല്ലെങ്കിൽ ചമ്മന്തി എന്നൊക്കെ പറഞ്ഞു കൊതിയായേനേ...
നന്നായിരിക്കുന്നു, നല്ല സ്വതുള്ള ചമ്മന്തി.
"ഉണ്ടച്ചമ്മന്തി"
സ്കൂള്‍ കാലം ഓര്‍ത്തു...
അന്നു ഞങ്ങളുടെ എല്ലാം ചോറു പാത്രത്തില്‍ ഉണ്ടചമ്മന്തിയും മിക്കപ്പോഴും ചെറുപയറും, കൂട്ടത്തില്‍ കുറെ പട്ടത്തികുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ ഒരിക്കലും മീന്‍ ഇറച്ചി മുട്ട ഒന്നും ഉച്ചക്ക് ചോറ്റുപാത്രത്തില്‍ വയ്ക്കില്ല ...
ഉച്ചക്ക് ഒരിക്കലും ചോറു കൊണ്ടുവരാത്ത കമലയും, ഞങ്ങളുടെ എല്ലാവരുടെയും ഒരു പങ്ക് എന്നും അവള്‍ക്കായിരുന്നു ക്ലാസ്സിലെ ഒരു മൂലയില്‍ ഞങ്ങള്‍ പത്തു പേര്‍ വട്ടമിട്ട് ഇരുന്നുണ്ണൂമായിരുന്നു...
ഒറ്റയൂണിഫോം മാത്രമുള്ള കമലക്കു മഴയുള്ള ദിവസം ഇഷ്ടമായിരുന്നു.. കാരണം അന്ന് അവളുടെ മാത്രമല്ല ഞങ്ങള്‍ മിക്കവരുടെയും യൂണിഫോം നനഞ്ഞിരിക്കും..
അവള്‍ അതൊരിക്കല്‍ പറഞ്ഞു ....
ഒരിക്കല്‍ കമലയെ പറ്റി എഴുതണം ...
സ്നേഹാശംസകളോടേ മാണിക്യം
ഒരുപാട് കുട്ടികള്‍ ഇണ്ടാവും ല്ലേ അങ്ങനെ..
പക്ഷെ ഇതൊക്കെ ആണേലും..
വാഴയില വാട്ടി എടുത്തു അതില്‍ ചോറും , ചമ്മന്തിയും, ഒരു മുട്ട വറുത്തതും കൂടെ കൊണ്ടോയി അത് ലഞ്ച് കഴിക്കുന്ന സ്വാദു ഒന്ന് ഓര്‍ത്തു നോക്കിയെ....ശ്ശൊ...കൊതി വരുവാ
ഈ കുഞ്ഞിക്കഥ എന്നെ ഒറ്റനിമിഷം കൊണ്ട് സ്കൂൾ ദിനങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഞാനിപ്പോൾ എന്റെ സ്കൂളിലാണ്...ക്ലാസിലെ ഒരു കുട്ടി ചോദിയ്ക്കുന്നു: “നിനക്കെന്താ ബിന്ദൂ, എന്നും ചോറിന്റെ കൂടെ ചമ്മന്തി..?”
സ്കൂള്‍ അടുത്തായതിനാല്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ചേച്ചി ചോറു കൊണ്ടുവെച്ചുണ്ണുമായിരുന്നു. അവരുടെ ചോറ്റുപാത്രത്തിലും ഉണ്ടച്ചമ്മന്തിയും പടച്ചോറുമായിരുന്നു നിത്യം
കുഞ്ഞു വരികളില്‍ വലിയ കഥകള്‍ ഇനിയുമുണ്ടല്ലേ..ഇതും ഇഷ്ടപ്പെട്ടു..
അങ്ങനെ പഠിച്ച് ഇവിടം വരെ എത്തിയല്ലെ...
:):)
Absolutely brilliant!!!!!
കാണാന്‍ വൈകി. പണ്ടൊരു സേവന ദിനത്തില്‍ (ഒക്ടോബര്‍ 2) ഉച്ചക്ക് ശേഷം യൂണിഫോമിനു പകരം കളര്‍ വസ്ത്രം ഇടാം എന്നൊരു ഒഴികഴിവിന്റെ പുറത്തു വയസ്സന്‍ എന്ന് വിളിപേപരുണ്ടായിരുന്ന സുരേഷ് ചുക്കിച്ചുളിഞ്ഞ ഒരു കാക്കി ഷര്‍ട്ടും ധരിച്ചു വന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്, എന്നത്തെയും വെള്ള ഷര്‍ട്ടിനു പകരം. It was no good in anyway and I'm still confused about that. Good piece.
അപ്പോള്‍ അമ്മ എന്തെങ്കിലും കറി തന്നുവിടുമായിരിക്കും.
ഉണ്ടച്ചമ്മന്തിയുടെ കൂട്ട് പഠിച്ചു .നല്ല ഭാവിയുണ്ട്
പണ്ട് എന്‍റെ പത്രത്തിലെ അയല വറുത്തത് കൊടുത്തു, കൂട്ടുകാരീടെ പാത്രത്തിലെ ചെമ്മീപ്പുളി അച്ചാര്‍ മേടിച്ചതോര്‍മ്മ വരുന്നു. സംഭവം കൊള്ളാം.
http://neelambari.over-blog.com/
:) why does nostalgia always invoke powerful affectations...i can see the unda chammandi, smell it and salivate...
Thanx
Brilliant story telling!
പുസ്തകളും യൂണിഫോമും വെട്ടിച്ചുരുക്കാനാവില്ലാത്തതുകൊണ്ട് ചോറിന്റെ കറികള്‍ വെട്ടിച്ചുരുക്കിയ ‘ഉണ്ടച്ചമ്മന്തി‘.
നല്ല കഥ ബിന്ദൂ. നൊമ്പരപ്പെടുത്തുന്ന ഇത്തരം ചില കൂട്ടുകാരുടെ ഓര്‍മ്മകളിലേക്ക് മനസ്സൊന്നു പാഞ്ഞു.
Manassilum thenoorunnu...!
Manoharam, ashamsakal...!!!
haiiiiiii
sukamalle..
kure kalayittoo
so ellam vayich onne odipotte..
ഹൃദയത്തിന്റെ ഒരു കോണിലെവിടെയോ കണ്ണുനീരിന്റെ ആർദ്രത നൽകുന്ന കഥ.ചൂട് ചോറിൽ കൊപ്രയാട്ടിയ വെളിച്ചെണ്ണയൊഴിച്ച് , തേങ്ങാ ചമ്മന്തിയും കൂട്ടി ഊണു കഴിച്ചിരുന്ന പഴയ കാലങ്ങളിലെക്കൊരു മടക്കയാത്ര..
അതു മാത്രം എന്നും കഴിക്കുന്ന എത്രയോ കുട്ടികൾ!
ബിന്ദു പറഞ്ഞ ഒരു കാര്യം കൂടി ശ്രദ്ധിക്കാം..നല്ല ഭക്ഷണം കൊടുത്തില്ലെങ്കിലും ഇംഗ്ലീഷ് മീഡിയത്തിൽ ഉയർന്ന ചെലവിൽ പഠിപ്പിക്കാനയക്കുന്ന മാതാപിതാക്കളുടെ മാനസിക വീക്ഷണം...നമ്മുടെ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച !!
നന്ദി ആശംസകൾ!
സ്കൂള്‍ ജീവിതം ഓര്‍മ്മിച്ചു.
hmm... ingane enthokkeyo vettichurukki jeevitham valuthakkaan nokkunna aalugal undalle. katha valare nannayirikkunnu.
നല്ല കറി പിന്നീടെന്നെങ്കിലും അമ്മ തന്നു കാണാതിരിക്കില്ല.. അമ്മയാണ് അമ്മ. അമ്മ മാത്രമേ അമ്മയായുള്ളൂ. ല്ലേ.. .
ഓര്‍മ്മകള്‍ ....ഓര്‍മ്മകള്‍ .........
നന്നായിട്ടുണ്ട്
ആശംസകള്‍
ഉണ്ടാച്ചമ്മാന്തിയും കണ്ണീരും ചേര്‍ന്ന രുചി ആരും മറക്കില്ല .
അത്രയ്ക്ക് രുചിയാണ് ആ ചമ്മന്തിയ്ക്കും ആ കാലത്തിനും ..
ഈ പോസ്റ്റിനും ...
Sands: നന്ദി :)
Pandavas: നന്ദി :)
മാണിക്യം: കമലയ്ക്കും റാണിക്കും നല്ല സാമ്യമുണ്ടല്ലോ. ഒരിക്കലെഴുതൂ കമലയെക്കുറിച്ച്. :)
കണ്ണനുണ്ണി: ഇപ്പഴുമുണ്ട് ഒരുപാട് കുട്ടികള്‍ ഇങ്ങനെ. ആ മുട്ട വറുത്തത് ഒരുപാട് വ്യത്യാസം വരുത്തും. :)
ബിന്ദു: അയ്യോ, എനിക്ക് വീണ്ടും സങ്കടമായി.
:)
പ്രയാണ്‍: മുന്നിലുള്ള കറികള്‍ പിടിച്ചില്ലാന്ന് തോന്നുമ്പോള്‍ എന്റെ കോളേജിലെ സഹപാഠിയുടെ പാത്രത്തില്‍ എന്നുമുള്ള കൊത്തവരയ്ക്ക മെഴുക്കുപെരട്ടി ഓര്‍ക്കും. അതുപോലെ ആ ചേച്ചിയുടെ പടച്ചോറും ചമ്മന്തിയും.
:)
Rare Rose: നന്ദി :)
OAB: അങ്ങനെ പഠിക്കാതെ ഇവിടെ വരെ എത്തി. പഠിച്ചിരുന്നെങ്കില്‍ എവിടെ എത്തിയേനേ :)
The Layman: നന്ദി :)
Arun: വയസ്സന്‍ എന്ന വിളികേള്‍ക്കുമ്പോള്‍ സുരേഷ് എത്ര വേദനിച്ചിരിക്കും ല്ലേ?
:)
നരിക്കുന്നന്‍: ശരിയാ :)
Chery: നന്ദി :)
നീലാംബരി: നന്ദി :)
poocha: നന്ദി :)
Shine: നന്ദി :)
നിരക്ഷരന്‍: നന്ദി :)
Sureshkumar: നന്ദി :)
ചിതല്‍: സുഖം തന്നെ. എല്ലാം വായിച്ച് ഓടിപ്പോയതിന് നന്ദി :)
സുനില്‍ കൃഷ്ണന്‍: താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസമല്ലേ പ്രതീക്ഷയായുള്ളൂ. :)
ശ്രീ: നന്ദി :)
Jyothi: നന്ദി :)
ബഷീര്‍: നന്ദി :)
ഉമേഷ്: നന്ദി :)
the man to walk with: നന്ദി :)
ഗൃഹാതുരമായ ഒരോര്‍മ്മ...
നനവൂറുന്ന ഓര്‍മ്മ...
നന്നായി!
അങ്ങനെ ഉണ്ട ചമ്മന്തി കൊണ്ടും ഒരു രസകരമായ കഥ ഉണ്ടാക്കാം ല്ലേ?
ഒരു ശരാശരി മലയാളിയുടെ വിഹ്വലതകൾ ഭംഗിയായി , എന്നാൽ വളരെ ക്രിസ്പ് ആയി തുറന്നു കാട്ടിയിട്ടുണ്ട്... അഭിനന്ദനങ്ങൾ....
എന്നെയും ശ്രധിക്കുമല്ലോ?
jayan: നന്ദി. :)
raadha: ഉണ്ടച്ചമ്മന്തിക്കഥയുടെ രുചി ഇഷ്ടായതില്‍ സന്തോഷം :)
Manoraj: നന്ദി. ശ്രദ്ധിക്കാല്ലോ. :)
പക്ഷെ ഉണ്ടാച്ചമ്മന്തിയ്ക് എല്ലായ്പോഴും അമ്മയുടെ സ്നേഹത്തിന്റെ രുചിയാണ് മക്കളെ.....മറക്ക മുടിയുമാ
ഇഷ്ടപ്പെട്ടു സംഭവം നന്നായി
Post a Comment