സ്വന്തമായി ഒരു പിടി മണ്ണ്
സ്വന്തമായി ഒരു പിടി മണ്ണ് – ഒരുപാട് നാളായുള്ള മോഹമായിരുന്നു. മണ്ണിന് സ്വര്‍ണ്ണത്തിന്റെ വിലയായതും സ്വര്‍ണ്ണത്തിന്റെ വില അതിനും മേലേയ്ക്ക് കയറുന്നതും കണ്ട് നിരാശപ്പെട്ടു. പണമുള്ളവര്‍ മണ്ണ് വാങ്ങിക്കൂട്ടുന്നത് കണ്ട് അസൂയ പൂണ്ടു.
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പണമില്ലാത്തവര്‍ക്കും വേണ്ടേ സ്വന്തമായി ഇത്തിരി മണ്ണ്. അവസാനം രണ്ടും കല്‍പ്പിച്ച് ഇന്നലെപ്പോയി ഒരു പിടിയല്ല, ഒരു പായ്ക്കറ്റ് മണ്ണ് വാങ്ങി.
സന്തോഷം. സംതൃപ്തി. സായൂജ്യം.
38 comments:
ആളെക്കൂട്ടി തല്ലാന്‍ വരണ്ട. ഞാനിവിടെ ഇല്ല.
:-)
ayyooo.. eethaayaalum ivide illaathathu nannaayi :P
ഐഡിയ കൊള്ളാം ..
എന്നാലും വായിച്ചപ്പോ.. എന്തോ പോലെ... ഒരുറുമ്പ് കടിക്കണ കുഞ്ഞു വേദന.
യ്യോ!! ഇതെന്തു പറ്റി??
എവെടെപ്പോയാ മണ്ണു വാങ്ങീത്??
എന്താ ഇത്...
!@#$%^&*!
നല്ല ഐഡിയ, നമുക്കിത് ഓണ്‍ലൈനായി വിറ്റുകാശുണ്ടാക്കാം. പണ്ട് ചന്ദ്രനെ വിറ്റതുപോലെ.
എന്നാലും വായിച്ചപ്പോ.. എന്തോ പോലെ... ഒരുറുമ്പ് കടിക്കണ കുഞ്ഞു വേദന.
Yes ..its true :(
നാട്ടില്‍ സ്വന്തമായി ഇത്തിരിസ്ഥലം ഉള്ളത് കൊണ്ട് ..ഒരു ദിവസം ആവറേജ് 4 കോള്‍ എങ്കിലും വരും വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചോണ്ട് ..... പോസ്റ്റ് നന്നായിരിക്കുന്നു... ആശംസകള്‍
ഒരു പിടി മണ്ണില്‍ ബിന്ദു പടുത്തുയര്‍ത്താന്‍ പോകുന്ന റോസ് ഗാര്‍ഡന്‍ ഞാന്‍ ഭാവനയില്‍ കാണുന്നു.
ചെടിക്കിടാന്‍ വാങ്ങിയ കമ്പോസ്റ്റല്ലെയിത്......
എന്റെ കയ്യില്‍ ഉണ്ടൊരു പാക്കറ്റ് മണ്ണ്...ഞാന്‍ ജനിച്ച വീടിന്റെ തൊടിയിലെ മണ്ണ്. കഴിഞ്ഞ വര്ഷം വീട് വിറ്റു. അത് കൈമാറുന്നതിനു മുന്നേ പാക്കറ്റ് ല് ആക്കി വച്ചു :))
ഹ ഹ
അവിടുത്തെ അഡ്രസ്സ് ഒന്നു പറയാമോ?
കൊട്ടേഷൻകാർക്ക് കൊടുക്കാനാ ;)
മണ്ണിന്റെ കാര്യം പറഞ്ഞാൽ എന്റെ കൈയ്യിലും ഉണ്ടായിരുന്നു ഒരു പാക്കറ്റ് മണ്ണല്ല ഒരു കുപ്പി മണ്ണ്. കുറേ വർഷം അതങ്ങനെയിരുന്നു. പിന്നെ കുറച്ചു കൈവേലകളൊക്കെ അതിൽ ചെയ്‌തു. (പോട്ടിൽ ഡിസൈനിംങ്ങ്)അതു തീർന്നു പോയോ താഴത്തെ വീട്ടിലെ ആന്റിക്ക് കൊടുത്തോ എന്നു ഓർമ്മ വരുന്നില്ല.
പിന്നെ നാട്ടിൽ പോവുമ്പോ എപ്പോഴും വിചാരിക്കും, ഞങ്ങളുടെ വീടിനടുത്തെ വെളിയിൽ നിന്ന് കുറച്ചു പഞ്ചാരമണ്ണ് വാരികൊണ്ടു വരണമെന്ന്. പക്ഷേ നടക്കാറില്ല. :(
naalikeralthinte naattile naazhiyedangazhi mannu..ithaavumbo eluppamundu evideykkum kondupovam..
ടൈറ്റിലില്‍ ഒരു പിടി മണ്ണ് എന്ന് കണ്ടു, പിന്നീട് കണ്ടത് പടം ആണ്. ഞാന്‍ വിചാരിച്ചു ബിന്ദുവിന്റെ കൈ ഒരു കൈ തന്നെ ആയിരിക്കുമെന്ന്. ഇത്രേം മണ്ണ് ഒരു പിടിയില്‍ ഒതുങ്ങണമെങ്കില്‍ ബിന്ദുവിന്റെ കൈ എത്ര വലുതായിരിക്കും?? പണ്ടു ഏയ് ഓട്ടോ എന്ന സിനിമയില്‍ പപ്പു പടച്ചോനെ വര്‍ണിക്കുന്നുണ്ട്, ഒരു പത്തു പന്ത്രണ്ടടി പൊക്കം എന്നൊക്കെ പറഞ്ഞ്. ഇനി അതുപോലൊരു സംഭവം ആയിരിക്കുമോ ബിന്ദു എന്ന് ഞാനങ്ങ് പേടിച്ചു പോയി.
പിടി അല്ല, പാക്കറ്റ് ആണ് വാങ്ങിയതെന്ന് എഴുതി കണ്ടപ്പോള്‍ ആശ്വാസമായി.
ഇതേതു സ്ഥലത്തെ മണ്ണാ? ഷെര്‍ലക്ക് ഹോംസ് വരണോ കണ്ടുപിടിക്കാന്‍?
ഇനി ബ്രൂക്ക് ബോണ്ട് കാപ്പിപ്പൊടി കാണിച്ചു മണ്ണാണെന്നു പറയുന്ന പറ്റീരു പരിപാടി ആണോ? പടമല്ലേ, ഒന്നും നന്പാന്‍ പറ്റൂല്ല.
എനിക്ക് സ്വന്തമായുള്ളത് ഒരു ഫ്ലാറ്റ് ആണ്. അതിനാല്‍ ഇത്തരം പരിപാടി നടക്കില്ല. ഈ പടം കണ്ടപ്പോള്‍ ഫ്ലാറ്റിലെ ചുവര് മാന്തി കുറച്ചു സിമന്റ് പാക്കറ്റിലാക്കി കാണിച്ചാലോ എന്നൊരു വൈല്‍ഡ് തോട്ട് വന്നു....... ഭാര്യ നിലത്തു നിര്‍ത്തില്ല എന്നതിനാല്‍ ആ ചിന്ത വിട്ടു.
ശരിക്കും മണ്ണു തന്നെയാണോ അതു്? അങ്ങനെയാണെങ്കില്‍, വാങ്ങാന്‍ കിട്ടുമോ? കരിങ്കല്ലു പറഞ്ഞപോലെ ഒരു കുഞ്ഞുവേദനയുമുണ്ട്.
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്” എന്ന് ധൈര്യപൂർവം ഇനി പറയാം..
ഒരു സംശയം...ഇതെവിടെയാ ഇത്രയും കറുത്ത നിറമുള്ള മണ്ണുള്ളത്?
ഇതു മണ്ണു തന്നെയൊ?
ആ അഡ്രസ്സ് ഒന്നു വേണമല്ലോ.
ഇങ്ങനെയെങ്കിലും ഒരു പിടി മണ്ണ് സ്വന്തമാകുമെങ്കില്‍ .....
:)
മുംബൈയിലും മറ്റും ചെടിനടാന്‍ പോലും മണ്ണ് കാശ് കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വല്ല ആവശ്യത്തിനും വേണ്ടി വാങ്ങിയ മണ്ണാണോ ? :)
ബിന്ദൂ, ഇപ്പോ നല്ല ചൂടല്ലേ? ചെടി നടാൻ പോകുന്നോ?
പിന്നെ, മണ്ണ്. ഈ ഭൂമി മുഴുവൻ സ്വന്തമാണെന്നു വിചാരിച്ചാൽ മതി. :)
ഇവിടെ ഞാനും വാങ്ങിയിരുന്നു ഒരിയ്ക്കല്‍..എന്‍റെ മണിപ്ലാന്‍റ് നു ഇടാന്‍...
ഭാഗ്യവതി ,
..ഇതുപോലും ഇല്ലാത്തവര്‍ ഇവിടെയുണ്ടേ.... !
:)
Dhanya: നന്നായി, അല്ലെ? :-)
Sands: വേദന വരുത്താന്‍ വേണ്ടി എഴുതിയതല്ല. തമാശിച്ചതാ. :-)
ഹരീഷ് തൊടുപുഴ: അടുത്തുള്ള നഴ്‌സറിയില്‍. :-)
ആര്യന്‍: അത്‌ന്നെ. :-)
ചങ്കരന്‍: ഗുഡ് ഐഡിയ :-)
കാപ്പിലാന്‍: വേദനിക്കരുത്. ചിരിക്കൂ, പ്ലീസ്. :-)
നീലാംബരി: ഞാനും ചോദിക്കുന്നു - വില്‍ക്കുന്നോ? സ്വര്‍ണ്ണത്തിന്റെ വില പറയല്ലേ. :-)
Prayan: കമ്പോസ്റ്റല്ല. മണ്ണ് തന്നെയാ. ഒരു ചെറിയ പായ്ക്കറ്റ് കമ്പോസ്റ്റ് വേറെ വാങ്ങി. മണ്ണിന്റെ കൂടെ ചേര്‍ക്കാന്‍. റോസ് ഗാര്‍ഡന്‍ ഞാനും ഭാവനയില്‍ കാണുന്നു.
മേരിക്കുട്ടി: വീട്ടിലാണോ ജനിച്ചത്. ഞാന്‍ ഹോസ്പിറ്റലിലാ ജനിച്ചത് (തമാശ). ഞാന്‍ ജനിച്ചപ്പോ വാടകവീട്ടിലായിരുന്നത് കൊണ്ട് ആ സെന്റിമെന്റ്സ് ഇല്ല. :-)
ആഷ: അയ്യോ, ഞാന്‍ തരില്ല.
മണ്ണ് വെച്ച് എങ്ങനാ പോട്ടില്‍ ഡിസൈന്‍ ചെയ്യുന്നത്? പറഞ്ഞുതരുമോ? :-)
the man to walk with: അത് ശരിയാ. :-)
അപ്പൂട്ടന്‍: ഞാനെന്താ ഹള്‍ക്കോ മറ്റോ ആണെന്ന് കരുതിയോ?
ഇതിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ ഷെര്‍ലക്ക് ഹോംസിനേക്കൊണ്ടും പറ്റില്ല. എവിടെന്നൊക്കെ മാന്തിയെടുത്തതാന്ന് ആര്‍ക്കറിയാം. മണ്ണ് ഒറിജിനല്‍ തന്നെ. ചെടി നടാന്‍ വാങ്ങിയതാണെന്ന് മാത്രം.
സ്വന്തമല്ലെങ്കിലും ഞാനും ഫ്ലാറ്റില്‍ തന്നെയാ താമസം. അതുകൊണ്ടല്ലേ ഇങ്ങനെ പായ്കറ്റില്‍ മണ്ണ് വാങ്ങേണ്ടി വന്നത്. :-)
Typist: ശരിക്കും മണ്ണ് തന്നെ. നഴ്‌സറീന്ന് ചെടി വയ്ക്കാന്‍ വാങ്ങിയതാ. :-)
സുനിൽ കൃഷ്ണൻ: ഇത് നാളികേരത്തിന്റെ നാട്ടിലെ മണ്ണാവാന്‍ വഴിയില്ല. മുംബൈ പരിസരങ്ങളിലെയാവും.
അത്ര കറുത്തതല്ല, ഫോട്ടോ എടുത്തതിന്റെ കുഴപ്പമാവും.
അനില്‍@ബ്ലോഗ്: തരില്ലല്ലോ. അങ്ങനെയിപ്പം മണ്ണ് സ്വന്തമാക്കണ്ട. :-)
നിരക്ഷരന്‍: കേട്ടത് സത്യം. ഈ പായ്ക്കറ്റിന് 15 രൂപ. :-)
സു: എന്തായാലും വീട്ടിനകത്തും ജനല്‍ത്തട്ടിലും വയ്ക്കാനല്ലേ.
“മോഹങ്ങള്‍ക്കെങ്ങാനും ചിറക് മുളച്ചെങ്കില്‍
ഈ ഭൂമി മുഴുവന്‍ നമുക്ക് സ്വന്തം” എന്നോ മറ്റോ ഒരു പാട്ടില്ലേ? മോഹങ്ങള്‍ക്ക് ചിറക് മുളപ്പിച്ചാല്‍ മതീല്ലേ? :-)
സ്മിത: സെയിം പിച്ച്. :-)
ഹി..ഹി..ഹി
ആക്കിയതാണല്ലേ?
:)
മണ്ണെടുത്ത് പാക്കറ്റ് ഇല്‍ ആക്കിയത് നന്നായി... ഇനിയിപ്പോ ഭൂമാഫിയ അടിച്ചോണ്ട് പോവില്ലല്ലോ... :-)
സീല്‍ ചെയ്ത പാക്കറ്റ് കണ്ടപ്പോളേ മനസ്സിലായി പറ്റിക്കല്‍ ആണെന്ന്... അല്ലെങ്കില്‍ വല്ല നീല കളറോ പച്ച കളറോ സഞ്ചിയുടെ (നാട്ടിലെ ഭാഷയില്‍ - കീശ ) ഫോട്ടം ആവുമായിരുന്നു...
ശരിക്കും അര്‍ത്ഥത്തില്‍ എവിടെയോ ചെന്ന് കൊണ്ടു വേദനിച്ചു!
സ്വന്തമായി മണ്ണായല്ലോ! ഇനി ആ മണ്ണില്‍ ഒരു തെങ്ങും ഒരു വാഴയും നടൂ. പിന്നെയും മണ്ണുമിച്ചമുണ്ടെങ്കില്‍ ഒരു കപ്പത്തണ്ടും.
പിന്നെ മണ്ണ് പൊന്നുംവിലക്ക് വില്‍ക്കാല്ലോ.
നല്ല പോസ്റ്റ്!
ഇടക്കു മണ്ണിന്റെ സ്പര്‍ശം അനുഭവിക്കാം.അരികില്‍ സൂക്ഷിച്ചോളൂ..ഐഡിയ നന്നായി
കൊള്ളാം.... കൊണ്ടു...!!
സുന്ദരം.
ലളിതം..
ക്രൂരം..
ഈ വിശാലതയുടെ സാഹസിക സൗന്ദര്യത്തിലേക്ക് ഊളിയിടുന്ന ബിന്ദുവിനെന്തിനാ വേറെ മണ്ണ്
ചുറ്റിക്കറങ്ങുന്നതെല്ലാം നിങ്ങടെ സ്വന്തം അല്ലേ..
ഇദാപ്പൊ ത്ര വല്യ കാര്യം..? ഇതീ കൂടുതല്‍ ന്റെ തലേലുണ്ട് :)
പറഞ്ഞതു തമാശയ്ക്കായാലും അല്ലെങ്കിലും... സന്ദീപ് പറഞ്ഞതിലല്പം കാര്യമില്ലാതില്ല.
അയ്യോ ഇത് എന്തു പറ്റി.
Congratulation for materialising your dream....Well I didnt get my brokerage...I had to spent my entire vocabulary to strike this deal for you...my account no is
http://manjalyneeyam.blogspot.com
drop the cheque immediatly ELSE.....
എന്റമ്മേ...............ഇപ്പോഴും ഇങ്ങനത്തെ ആളുകള്‍ ഉണ്ടല്ലേ?
(പണ്ട് സ്കൂളില്‍ അഞ്ചു വടി കെട്ടി കുത്തിനിര്‍ത്തി ''പഞ്ചവടി'' നാടകം കളിച്ചതാ ഓര്‍മ വന്നത് .. )
ഇതു കൊള്ളാലോ പരിപാടി... :-)
പകല്‍കിനാവന്‍: കുറച്ച് മണ്ണ് അയച്ചുതരണോ? :-)
അരുണ്‍: ഹ ഹ ഹ. ആക്കിയതാ. :-)
Santosh: ഭൂമാഫിയയുടെ കാര്യം ഞാനോര്‍ത്തില്ല.
അപ്പോ, പറ്റിക്കാന്‍ പറ്റിയില്ലാല്ലേ. വേദനിപ്പിക്കുകയും ചെയ്തു. :-)
റീനി: അയ്യോ, ഞാന്‍ ഫ്ലാറ്റിലാ താമസം. ഇതിനുള്ളില്‍ തെങ്ങു വാഴയും നട്ടാല്‍...
:-)
ജ്വാല: ചെടി നട്ടുകഴിഞ്ഞു. :-)
പ്രൊമിത്യൂസ്: കൊണ്ടോ? നന്നായി. ഒഴിഞ്ഞുമാറാരുന്നില്ലേ? :-)
ചിതല്‍: “സുന്ദരം, ലളിതം, ക്രൂരം“ - ഇതൊരു ഓക്സിമൊറോണ്‍ കമന്റായിപ്പോയല്ലോ. :-)
രണ്‍ജിത്: അതെ. വന്യജീവിസങ്കേതങ്ങളും മലകളും എല്ലാം സ്വന്തമാന്ന് പറഞ്ഞങ്ങ് ചെന്നാല്‍ മതി. :-)
ബിനോയ്: അത് കളിമണ്ണല്ലേ. ചെടി നടാന്‍ പറ്റില്ലല്ലോ. ചെടിച്ചട്ടി ഉണ്ടാക്കാം. :-)
ശ്രീ: എന്റെ തമാശ നൊമ്പരമായതില്‍ എനിക്ക് നൊമ്പരമുണ്ട്. :-)
അനൂപ്: പറ്റിപ്പോയി. :-)
poor-me/പാവം-ഞാന്‍: അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. ഞാന്‍ കഷ്ടപ്പെട്ട് കുറച്ച് മണ്ണ് വാങ്ങിയപ്പോ...
:-)
മുരളിക: ഉണ്ട്, വംശനാശം വന്നിട്ടില്ല. പിന്നെ, മെഴുകുതിരി കത്തിച്ച് നോക്കിയിരിക്കുന്നവര്‍ എന്ന നാടകം കണ്ടിട്ടുണ്ടോ? (സ്റ്റേജില്‍ മെഴുകുതിരി കത്തുന്നു; കാണികള്‍ നോക്കിയിരിക്കുന്നു.)
:-)
തെന്നാലിരാമന്‍: കൊള്ളാം, അല്ലേ? :-)
പറഞ്ഞതെല്ലാം കേട്ടല്ലോ ..ഇനിയാമണ്ണില്‍ എന്തെങ്കിലും മുളയ്ക്കുമെന്നു തോന്നുന്നുണ്ടോ
സമാന്തരന്‍: ഏയ് അങ്ങനൊന്നും വരില്ല. വാക്കുകളൊന്നും മോശമായിരുന്നില്ലല്ലോ. :-)
ഇതു കൊള്ളാം... തമാശക്കാണു എങ്കിലും അവതരിപ്പിച്ചതു വലിയ ഒരു സത്യമാണ്, സ്വന്തം എന്നു പറയാന്‍ ഒരു കുറച്ചു മണ്ണുണ്ടാവുക... അതു നല്‍കുന്ന സന്തോഷവും സമാധാനവും... ഒടുവില്‍ ആ ആറടി മണ്ണിന്റെ ജന്മിയായി തീരുക...
Post a Comment