നിറങ്ങള്‍ തന്‍ നൃത്തം
ഇന്ന് ഹോളി അഥവാ രംഗ്‌പഞ്ചമി. തീയാല്‍ മരിക്കില്ലെന്ന വരമുണ്ടെന്ന ധൈര്യത്തില്‍ പ്രഹ്ലാദനുമായി അഗ്നികുണ്ഠത്തില്‍ കയറിയ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ മരണം അഥവാ തിന്മയുടെ മരണം ആണ് ഹോളി എന്ന ഉത്സവത്തിന് ആഘോഷിക്കുന്നത്. ഇതിന്റെ ഓര്‍മ്മയ്ക്കായി ഹോളിയുടെ തലേന്ന് വല്യ തീക്കുണ്ഠം ഉണ്ടാക്കും. നിറങ്ങളുടെ ആഘോഷമായി ഹോളിയെ മാറ്റിയത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് പറയപ്പെടുന്നു. ഉണ്ണിക്കൃഷ്ണന്റെ കുസൃതികളിലൊന്നായിരുന്നത്രെ ഹോളി ദിനത്തില്‍ നിറങ്ങള്‍ കൊണ്ടുള്ള കളി.
പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ടുള്ള ഈ ഉത്സവം കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് പേടിയാണ്. കോളേജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി വല്യ ആഘോഷമാണ്. നമുക്ക് ഓണം പോലെയായിരിക്കണം അവര്‍ക്ക് ഹോളി. അവരുടെ ആഘോഷത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പങ്കുചേരും. ദേശീയോദ്ഗ്രഥനത്തിനൊന്നുമല്ല. ആ പേരില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തോണ്ടാനും തൊടാനും, പിന്നെ ക്ലാസ് നടക്കാതിരിക്കാനും. ഹോളി ബഹളം കാരണം എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് ക്ലാസ് സസ്പെന്‍ഡ് ചെയ്യും. വേറാരും വന്ന് തേയ്ക്കാതിരിക്കാന്‍ ഞങ്ങള്‍ രാവിലെ തന്നെ സ്വയം കുറച്ച് കളര്‍ മുഖത്ത് തേയ്ക്കും. അങ്ങനെ നാലുവര്‍ഷം ഓരോ ഹോളിയും തള്ളിനീക്കി.
മുംബൈയിലെ ഹോളി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അത്യാഹിതങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ച് എന്റെ പേടി അധികരിച്ചു. രാസവസ്തുക്കള്‍ നിറഞ്ഞ നിറങ്ങള്‍ കൊണ്ടുണ്ടായ ത്വക്ക്-കണ്ണ് രോഗങ്ങള്‍, വെള്ളം നിറച്ച ബലൂണിന്റെ ഏറ് കൊണ്ടിട്ടുണ്ടായ ക്ഷതങ്ങള്‍ - ഒക്കെ പോട്ടേന്ന് വയ്ക്കാം. ഹോളിയുടെ പേരില്‍ കല്ലും, ചെളിവെള്ളവും എറിയുന്നത് എന്തിന്? ചേരികളിലെ ചില കുട്ടികള്‍ ഒരു മാസം മുന്‍പ് തന്നെ ഈ ആവശ്യത്തിനായി ചെളിവെള്ളം ശേഖരിച്ചുവയ്ക്കും എന്ന് പത്രത്തില്‍ എഴുതിക്കണ്ടു. എറിയുന്നതോ, ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ്‌ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളെ ലക്ഷ്യം വച്ചും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരോടുള്ള പക അവര്‍ അങ്ങനെ തീര്‍ക്കുന്നു. ടെയിനിനുള്ളില്‍ വച്ച് ഏറുകൊണ്ട ഒരു സംഭവം എങ്കിലും എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഹോളിയ്ക്ക് കുറച്ച് ദിവസങ്ങള്‍ മുന്‍പ് തന്നെ ഏറ് തുടങ്ങും. അതുകൊണ്ട്, ഞാന്‍ ശ്രദ്ധിച്ചാണ് നടക്കാറ്. ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുന്നത് ഒഴിവാക്കും. നടന്നുപോവുന്നതും കഴിവതും ഒഴിവാക്കും. ഒരിക്കല്‍, ഞാന്‍ താമസിച്ചിരുന്ന കോംപ്ലക്സിനുള്ളില്‍ വച്ച് തന്നെ വെള്ളം നിറച്ച ഒരു ബലൂണ്‍ എന്റെ മൂക്കിനെ തൊട്ടുരുമ്മി കടന്നുപോയി. ഏത് വീട്ടില്‍ നിന്നാണ്, ആരാണ് എന്നൊന്നും മനസ്സിലായില്ല. എങ്കിലും, ഞാന്‍ മുകളിലേയ്ക്ക് നോക്കി കുറേ ചീത്ത വിളിച്ചു – മനസ്സില്‍. പിന്നൊരിക്കല്‍, സ്റ്റേഷനീന്ന് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, വഴിയരികിലെ ഒരു വീട്ടില്‍ നിന്നും ഒരു ബലൂണ്‍ എന്റെ തൊട്ടുമുന്നില്‍ വീണ് പൊട്ടിച്ചിതറി. ലക്ഷ്യം തെറ്റിയില്ലാരുന്നെങ്കില്‍ എന്റെ തലയില്‍ വീണേനെ. പിന്നെ, കുറേനാള്‍ ഞാന്‍ ആ വഴി നടന്നില്ല. സ്റ്റേഷനില്‍ നിന്ന് ഓട്ടോ പിടിച്ച് വീട്ടില്‍ പോവും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, non-toxic, organic കളറുകള്‍ പ്രചാരത്തിലായിട്ടുണ്ടെങ്കിലും, വിലക്കുറവ് കാരണം chemical കളറുകളാണ് പലരും വാങ്ങുക. വെള്ളം നിറച്ച ബലൂണുകള്‍ എറിയുന്നത് കുറ്റകരമാണെങ്കിലും ആരും അത് വകവെയ്ക്കാറില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും, ഞാന്‍ കഴിഞ്ഞ വര്‍ഷം ഹോളി ആഘോഷിച്ചു. നേച്ചര്‍ ക്നൈറ്റ്സിന്റെ കൂടെ. മുംബൈയ്ക്കടുത്തുള്ള അലിബാഗില്‍, നവ്‌ഗാവ് എന്ന സ്ഥലത്ത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് അലിബാഗിലേയ്ക്ക് ബോട്ടില്‍ പോവാം. മുക്കാല്‍ മണിക്കൂര്‍ മതി. റോഡ് വഴി പോയാല്‍ രണ്ടര-മൂന്ന് മണിക്കൂറെടുക്കും. അലിബാഗ് ജെട്ടിയില്‍ നിന്ന് ടൌണ്‍ വരെ 20-25 മിനിറ്റ് ബസ് യാത്രയുള്‍പ്പടെയാണ് ബോട്ട് കൂലി. ഗേറ്റ്‌വേയില്‍ എല്ലാരും ഒത്തുകൂടിയപ്പോള്‍ത്തന്നെ പരസ്പരം കളര്‍ തേയ്ക്കാന്‍ തുടങ്ങി.
അവിടുന്ന്, ചായയും ബണ്‍-മസ്ക്കയും (ബണ്ണില്‍ വെണ്ണ തേച്ചത്) കഴിച്ചിട്ട് ബോട്ടില്‍ കയറി. കുറെ പോകുമ്പോള്‍ സീഗള്ളുകളെ കാണാം. സീഗള്ളിന്റെ മലയാളം എനിക്കറിയില്ല. എന്തെങ്കിലും ഭക്ഷണം എറിഞ്ഞുകൊടുത്താല്‍ അവ വായുവില്‍വച്ച് തന്നെ അത് കൊത്തിയെടുക്കും.
അലിബാഗ് ടൌണില്‍ നിന്ന്‍ നാലഞ്ച് കിലോമീറ്റര്‍ അകലെയാണ് നവ്‌ഗാവ്. പ്രഭാതഭക്ഷണത്തിന് ശേഷം ടം ടം എന്ന റിക്ഷയില്‍ കയറി നവ്‌ഗാവിലെത്തി.
ടുക് ടുക് എന്നും പറയും ഈ റിക്ഷയ്ക്ക്. മഹാരാഷ്ട്രയിലെ മിക്കയിടങ്ങളിലും ഇതാണ് പ്രധാന വാഹനം. ആറ് പേര്‍ക്ക് സുഖമായിരിക്കാം. ഉള്‍നാടുകളില്‍ ചെന്നാല്‍ ആറിന് പകരം പന്ത്രണ്ടോ അതില്‍ക്കൂടുതലോ ആള്‍ക്കാര്‍ ടം ടമ്മില്‍ യാത്ര ചെയ്യുന്നത് കാണാം.
നവ്‌ഗാവിലെ ഒരു കര്‍ഷകകുടുംബം ടൂറിസ്റ്റുകള്‍ക്കായി അവരുടെ വീട്ടില്‍ തന്നെ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്നു.
ബാഗൊക്കെ അവിടെ വെച്ചിട്ട്, അടുത്തുള്ള കടലിലേയ്ക്ക് പോയി. കുറേനേരം വെള്ളത്തില്‍ പന്ത് കളിച്ചു. പിന്നെ, ഹോളിയും. വെള്ളത്തിലായിരുന്നതുകൊണ്ട് അധികം കളര്‍ ദേഹത്ത് പിടിച്ചില്ല.
അവിടത്തെ കടപ്പുറത്ത് മണലല്ല, ചെളിയാണ്. ജ്ഞാനേഷിനെ ആ ചെളിയില്‍ കുഴിച്ചിട്ട് ഒരു പ്രകൃതിചികിത്സ നടത്തി.
രണ്ട് കുളിമുറികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, കുളിക്കാന്‍ ക്യൂ നില്‍ക്കേണ്ടിവന്നു. എല്ലാരും കുളിച്ചുവന്നപ്പോഴേയ്ക്ക് ഊണ് തയ്യാര്‍.
ഊണ് കഴിഞ്ഞ് ചിലര്‍ കാരസ് കളിച്ചു. ഞാനും ഉണ്ണിയും വായിക്കാന്‍ പുസ്തകമെടുത്തിരുന്നു. ഞങ്ങള്‍ ഹാമൊക്കില്‍ കിടന്ന് വായിച്ചുറങ്ങി. ചിലര്‍ റൂമില്‍ കിടന്നുറങ്ങി.
വൈകുന്നേരം ചായയ്ക്ക് ശേഷം വീണ്ടും കടല്‍ത്തീരത്തേയ്ക്ക്. വേലിയിറക്കമായിരുന്നതുകൊണ്ട് നടക്കാനേറെ സ്ഥലം. കഥകള്‍ പറഞ്ഞും ഗ്രാമത്തിലെ ഇടവഴികളിലൂടെ നിലാവത്ത് നടന്നും സമയം പോയതറിഞ്ഞില്ല. ആ ഹോളി അങ്ങനെ അവസാനിച്ചു.
പിറ്റേന്ന്, രാവിലെ കോറളായ് കോട്ടയിലേയ്ക്ക്. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് അവിടെ. ആ ഫോട്ടോകള്‍ ഇവിടെ ഉണ്ട്. ഒരു മുക്കുവഗ്രാമത്തിന്റെ അടുത്താണ് പോര്‍ട്ടുഗീസ് ഭരണത്തിലായിരുന്ന ഈ കോട്ട. മൂന്നുവശവും കടലാണ്. ഒരു ലൈറ്റ് ഹൌസുമുണ്ട് ഈ കോട്ടയുടെ താഴെ.
കോട്ട അധികവും ഇടിഞ്ഞ്‌പൊളിഞ്ഞ് കിടക്കുന്നു. മുകളില്‍ വരെ പടികളുണ്ട്. പക്ഷെ, ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല. അതുകൊണ്ട് പടികളെ ഉപേക്ഷിച്ച്, ഞങ്ങള്‍ പുല്‍മേട്ടിലേയ്ക്കിറങ്ങി.
കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു കയ്യാല കേറിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ. മണ്ണിന് മുകളില്‍ പൊന്തിനിന്നിരുന്ന വേരുകളില്‍ പിടിച്ച് വലിഞ്ഞുകയറി.
താഴേയ്ക്ക് നടന്നപ്പോള്‍ കടലിനരികിലുള്ള മതില്‍ക്കെട്ടിനടുത്തെത്തി. നല്ല തെളിഞ്ഞ വെള്ളം. സമയമില്ലാതിരുന്നതുകൊണ്ട് കടലിലിറങ്ങിയില്ല.
കിതച്ചുകൊണ്ട് മുകളിലെത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. തിരിച്ച് വന്ന്, ഉച്ചഭക്ഷണത്തിന് ശേഷം മുംബൈയിലേയ്ക്ക്.
ഈ യാത്രയ്ക്കിടയില്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ചില ബിസ്ലേരി നിമിഷങ്ങള്‍ ഇവിടെ കാണാം.
28 comments:
അസൂയ അസൂയ! :( - വിവരണം വായിക്കുമ്പോള്‍...
കൊതി കൊതി - വറുത്ത മീന്‍ കാണുമ്പോള്‍
:)
വിവരണവും ചിത്രങ്ങളും മനോഹരം
:)
അര്‍മാദം എന്നാല്‍ ഇതാണ്‌അര്‍മാദം..
കഴിഞ്ഞവർഷത്തെ ഹോളി ശരിയ്ക്കും അടിച്ചുപൊളിച്ചു അല്ലേ..? ചിത്രങ്ങളെല്ലാം നന്നായി അസ്വദിച്ചു.
എനിയ്ക്ക് തീരെ ഇഷ്ടമല്ലാത്ത ആഘോഷമാണ് ഹോളി. ഹൈദ്രാബാദിലായിരുന്നപ്പോൾ ആ ദിവസം പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു.
കഷ്ടകാലത്തിന് മിക്കപ്പോഴും എന്റെ പിറന്നാൾ ഹോളിയുടെ അന്നു തന്നെ വരുകയും ചെയ്യും!
Sands, ശ്രീ, ചങ്കരന്‍: :-)
ബിന്ദു: ഞാനും സാധാരണ ഹോളിയ്ക്ക് പുറത്തിറങ്ങാറില്ല. ഇപ്രാവശ്യം പിറന്നാള്‍ എന്നാണ്? കഴിഞ്ഞുപോയോ? അതിനാണോ ശര്‍ക്കരപ്പായസം വച്ചത്? എന്തായാലും, പിറന്നാളാശംസകള്‍ :-)
അങ്ങനെ ഹോളി അങ്ങട് കേമായി ല്ലേ :-)
vivaranavum chitrangalum gambheeram
കൂടെ യാത്ര ചെയ്ത പോലെ തോന്നി ..
നല്ല കിടിലന്‍ മീന്‍!
വളരെ നന്നായിരിക്കുന്നു ഫോട്ടോകള്‍...
ബോറടിപ്പിക്കാത്ത വിശേഷം പറച്ചിലിനെ അഭിനന്ദിക്കാതെ വയ്യ..!
കുറെ ആയി അലിബാഗില്‍ പോകണമെന്നു വിചാരിക്കുന്നു.
ഒരിക്കല്‍ പ്ലാന്‍ ചെയ്ത യാത്ര മാറ്റി വെച്ചതാണ്.
ഇനി എന്തായാലും പോയിട്ട് തന്നെ കാര്യം...!
ഹോളി മാത്രമാണ് എനിക്കിവിടെ ഉത്തരേന്ത്യൻ ഉത്സവങ്ങളിൽ ഇഷ്ടമല്ലാത്തത്. കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.
വിവരണവും ഫോട്ടോയും നന്നായിട്ടുണ്ട്.
നല്ല വിവരണവും ഫോട്ടോകളും. ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.
ഭാഗ്യം.. ഇങ്ങനെയൊക്കെ പോകാന്‍ കൊതിയാകുന്നു.. അസ്സൂയ്യയും...
ടുക് ടുക് ..
:)
നല്ലൊരു യാത്ര പോയി വന്ന പോലെ...
പിന്നെ ഹോളി കാണാനിഷ്ടമാണെങ്കിലും പങ്കു ചേരാന്‍ എനിക്കും മടിയാ...ഹോസ്റ്റലിലൊക്കെ താമസിക്കുമ്പോള്‍ ചില സമയം ഒളിച്ചിരുന്നിട്ടുണ്ടു ഈ വാരിത്തേക്കലില്‍ നിന്നും രക്ഷപ്പെടാന്‍..:)
ശരിക്കും ടുക്-ടുക് ല് കേറാന്‍ തോന്നി.ഇത് വായിച്ചപ്പോള്‍..
പിന്നെ,ഹാമ്മക്ക് ല് കിടക്കാനും.
നല്ല വിവരണം കേട്ടോ..
പിന്നെ,എപ്പഴും,എപ്പഴും കൂടും,കുടുക്കയും എടുത്തു ഓരോ സ്ഥലത്തേയ്ക്ക് തെണ്ടീസ് പോണം എന്നില്ല കേട്ടോ..ഇത് വായിക്കുമ്പോ തോന്നും,ഈ കുട്ടിയ്ക്കു എന്തൊരു അസൂയയാ എന്ന്...ചുമ്മാ..അതൊന്നും ഇല്ലെന്നെ..കുഞ്ഞു കുശുമ്പ്..
തെന്നാലിരാമന്‍: ഈ ഹോളിയല്ല. കഴിഞ്ഞ ഹോളി. ഈ പ്രാവശ്യം ഞാന്‍ വീടിന്റെ കതക് തുറന്നത് പാലും പത്രവുമെടുക്കാന്‍ മാത്രമായിരുന്നു. :-)
Charakan: നന്ദി :-)
മേരിക്കുട്ടി: കൂടെ വന്ന് മീനെടുത്ത് കഴിച്ചോ? :-)
hAnLLaLaTh: ഫോട്ടോകള്‍ക്ക് ക്രെഡിറ്റ് ഉണ്ണിക്ക്. ബോറടിപ്പിക്കുന്നില്ലെന്നറിഞ്ഞതില്‍ സന്തോഷം. അലിബാഗില്‍ പോവുമ്പോള്‍, കുറച്ച് മുന്നോട്ട് പോയിട്ട് കാഷിദ് ബീച്ചിലും മുരുദ്-ജഞ്ചീര ഫോര്‍ട്ടിലും പോവാന്‍ നോക്കൂ. മുരുദിലേയ്ക്ക് നേച്ചര്‍ ക്നൈറ്റ്സ് ഏപ്രിലില്‍ പോവാന്‍ സാദ്ധ്യതയുണ്ട്. അറിയിക്കാം, താത്പര്യമുണ്ടെങ്കില്‍. :-)
പാറുക്കുട്ടി: എനിക്കും. നന്ദി. :-)
നിലാവ്: നന്ദി :-)
പകല്‍കിനാവന്‍: അസൂയയ്ക്കും കമന്റിനും നന്ദി. :-)
Rare Rose: ഹോളിയെ മിക്കവര്‍ക്കും പേടിയാണ്. :-)
the man to walk with: :-)
സ്മിത: ഞങ്ങളെ തെണ്ടി എന്ന് വിളിച്ചല്ലേ. മോശമായിപ്പോയി. (വെറുതെ പറഞ്ഞതാ)
:-)
ഹോളിയുടെ പുരാണം അറിയില്ലായിരുന്നു.(പുരാണങ്ങളിലുള്ള തികഞ്ഞ നിരക്ഷരത്ത്വം തന്നെ കാരണം.) ആ പുരാണം പറഞ്ഞുതന്നതിന് നന്ദി.
ടുക്ക് ടുക്ക് പോലെ ഡല്‍ഹിയില്‍ ഉള്ള ഒരു വാഹനമുണ്ട് - ഫട്ട് ഫട്ട്. അതില്‍ നടത്തിയിട്ടുള്ള ചില യാത്രകള്‍ ഓര്‍മ്മപ്പെടുത്തിയതിന് മറ്റൊരു നന്ദി.
സീഗള്ളിനെ കടല്‍ക്കാക്ക എന്നാണ് നാട്ടില്‍ വിളിക്കുന്നത്.പക്ഷെ അതിന്റെ ശരിയായ മലയാളം പേര് അതുതന്നെയാണോ എന്ന് ഉറപ്പില്ല.
ബിന്ദുവിന്റെയും ഉണ്ണിയുടേയും യാത്രകള്‍ അല്‍പ്പം അസൂയയോടെയാണ് കാണാറുള്ളത്. വലിയൊരു സംഘവുമൊത്ത് യാത്രപോകുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയായിരിക്കുമല്ലോ ? നേച്ചര്‍ ക്നൈറ്റ്സ് പോലെ ഒരെണ്ണം കേരളത്തില്‍ ആരും തുടങ്ങാത്തതെന്താണെന്ന് എനിക്കൊരു വിഷമമുണ്ട്.
ഹോളി ദിനത്തില്‍ ഞാനും നിങ്ങളുടെ മുംബൈ മഹാനഗരത്തില്‍ നിന്ന് കുറേദൂരെയുള്ള കടലിന്റെ നടുക്ക് ഉണ്ടായിരുന്നു കേട്ടോ ? ഇന്നലെ വൈകീട്ട് കരയില്‍ ഇറങ്ങിയപ്പോളേക്കും ഹോളി കഴിഞ്ഞതുകൊണ്ട് ബലൂണിന്റെ ഏറ് കിട്ടാതെ രക്ഷപ്പെട്ടു. പണ്ട് മുംബൈയില്‍ ജീവിച്ചിരുന്ന കാലങ്ങളിലെ ഹോളിദിവസങ്ങളില്‍ ഞാനും ഒളിച്ചിരുന്നാണ് തള്ളിനീക്കിയിട്ടുള്ളത്. എനിക്കിഷ്ടമല്ലായിരുന്നു ഈ ദിവസം. ഇപ്പോഴും ഇഷ്ടമല്ല.
ഓഫ് :- പെരിയാറിന്റെ ഉത്ഭവം തേടിയുള്ള യാത്രയ്ക്ക് സമയമായിട്ടില്ലെന്ന് തോന്നുന്നു. നാട്ടിലെ എല്ലാ യാത്രകളും തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് മറ്റൊരു ദിശയിലേക്ക് പോകുകയാണ് ഞാന്‍. പെരിയാര്‍ യാത്ര ആകുമ്പോള്‍ അറിയിക്കാം.
ശ്ശൊ! ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല കേട്ടോ..
ചുമ്മാ..
ബിന്ദൂ...
ഒരു രഹസ്യം പറഞ്ഞ് തരാമോ ?
ഈ ഗൂഗിള്‍ ചേട്ടന്മാരുടെ പരസ്യം എങ്ങനാ ഒപ്പിച്ചെട്ടുത്തത് ? ഞാന്‍ പലപ്രാവശ്യമായി ഒപ്പിക്കാന്‍ നോക്കുന്നു. ആദ്യം മലയാളം ബ്ലോഗ് ആണെന്ന് പറഞ്ഞ് അവര്‍ തഴഞ്ഞു. പിന്നൊരു ഇംഗ്ലീഷ് ബ്ലോഗ് ഉണ്ടാക്കിയപ്പോള്‍ അതിലും ശ്രമിച്ച് നോക്കി. ആപ്പോളും ഗൂഗിള്‍ ചേട്ടന്മാര്‍ക്ക് മൊട. ഇനിയിപ്പോ സാമ്പത്തിക മാന്ദ്യം കാരണമോ മറ്റോ ആണോ ?
പക്ഷെ, ദാ ഇപ്പോ ബിന്ദൂന്റെ മലയാളം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ വരുന്നു. എന്തൊരു മറിമായം. എന്തൊരു അനീതി, എന്തൊരു പക്ഷഭേദം :) :)
തെണ്ടിനടക്കാന്‍ വഴിച്ചെലവിനുള്ള വല്ല ചില്ലറയും പരസ്യം വഴി ഉണ്ടാക്കാമെന്നുവെച്ചാല്‍ സമ്മതിക്കുകേല :) (അയ്യോ തെണ്ടിനടക്കല്‍ എന്ന് പറയാന്‍ പാടില്ലായിരുന്നു അല്ലേ).. :)
@ സ്മിതാ ആദര്‍ശ് - ഞങ്ങള്‍ തെണ്ടക്കൂട്ടര്‍ സംഘടന ഉണ്ടാക്കുന്നുണ്ട് ഉടനെ തന്നെ. അതിനുശേഷമെങ്ങാനുമാണ് ആ ‘തെണ്ടി’പ്രയോഗം നടത്തിയതെങ്കില്‍ വിവരമറിഞ്ഞേനേ... :) :):)
തമാശിച്ചതാന്നേ.....ചുമ്മാ....:) :)
ആവശ്യത്തിന് സ്മൈലി ഇട്ടിട്ടുണ്ട് . പോരേ..:)
നിരക്ഷരന്‍: മറ്റൊരു anti-holi ആള്‍ കൂടി.
സീഗള്ളാണോ കടല്‍ക്കാക്ക? ഓഫ്‌ഷോറില്‍ ഇവരായിരിക്കുമല്ലേ കൂട്ട്?
നമുക്കെല്ലാര്‍ക്കും കൂടി റിട്ടയര്‍ ചെയ്തിട്ട് നാട്ടില്‍ നേച്ചര്‍ ക്നൈറ്റ്സ് പോലെ ഒരു ഗ്രൂപ്പൂണ്ടാക്കാം. :-)
പിന്നെ, ഗൂഗിള്‍ ആഡ്സിന്റെ കാര്യം. ബ്ലോഗില്‍ പോസ്റ്റെഴുതുന്നതല്ലാതെയുള്ള തരികിടയെല്ലാം ഉണ്ണീടെ വകയാണ്. ഹോളീടെ അന്ന് കക്ഷി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. ചോദിച്ചിട്ട് പറഞ്ഞുതരാം. :-)
സ്മിത: ഞാനും ചുമ്മാ പറഞ്ഞതാ. :-)
മനോഹരം
:)
ബിന്ദുവിന്റെ യാത്രകള്‍ ഞങ്ങളും ആസ്വദിക്കുന്നു..
വിവരണത്തിനു നന്ദി
എനിക്കേറെ പിടിച്ചത് ആ മീന്‍ വറുത്തതും ചപ്പാത്തിയുമാണ്. ഇവിടെ സൌദിയില്‍ ഇപ്പോള്‍ ഉച്ച രണ്ടര മണിയായി. ഓഫീസില്‍ സാന്‍ഡ് വിച്ച് കാത്തിരിക്കുകയാണ്. അപ്പോഴാണ് ഈ പണ്ടാരം മീന്‍ വറുത്തത്തിന്റെ വരവ്.. ഏയ് എനിക്കങ്ങനെ കൊതിയോന്നും ഇല്ലാട്ടോ..
നിറങ്ങളുടെ കൂടെ നൃത്തം ചെയ്യാൻ കൂട്ടിയതിനു നന്ദി. മനോഹരമായീട്ടോ വിവരണങ്ങളും ചിത്രങ്ങളും
എത്ര സുന്ദരം ഈ യാത്രകള്‍.....
റീഡറില്‍ നിന്ന് വായിച്ചിരുന്നു. കമന്റാന്‍ മറന്നു..
“ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല”
നേരേ വാ നേരേ പോ...
ആ ടൈപ്പ് അല്ലല്ലേ
നല്ല പോസ്റ്റ്
ഹരിശ്രീ: നന്ദി :-)
ജ്വാല: യാത്രകള്‍ ആസ്വദിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. :-)
വള്ളിക്കുന്ന്: മീന്‍വറുത്തത് നോക്കിയിരുന്ന് സാന്‍ഡ്‌വിച്ച് കഴിച്ചാല്‍ മതി. :-)
lakshmy: നൃത്തത്തിന് കൂടിയതിന് നന്ദി. :-)
ശിവ: നന്ദി
ചിതല്‍: അത് പ്രത്യേകിച്ച് പറയേണ്ടല്ലോ മാഷേ. നേരെയുള്ള വഴിക്ക് നടന്നാല്‍ ഉറക്കം വരും. :-)
nannayidu vivaranam
Raman: നന്ദി :-)
Post a Comment