സുരക്ഷിതര്‍
നൂറുകണക്കിനാളുകള്‍, നൂറുകൂട്ടം കാര്യങ്ങള്‍
എട്ട്-പത്ത് മണല്‍ച്ചാക്കുകളുടെ ഒരട്ടി
തലനീട്ടുന്ന ഒരു തോക്ക്, പിന്നിലൊരു പോലീസുകാരന്‍
പത്രം വായിച്ചും വെടി പറഞ്ഞും നാലഞ്ച് പോലീസുകാര്‍
ഇവിടെ എല്ലാരും സുരക്ഷിതര്‍!
നൂറുകണക്കിനാളുകള്‍, നൂറുകൂട്ടം കാര്യങ്ങള്‍
എട്ട്-പത്ത് മണല്‍ച്ചാക്കുകളുടെ ഒരട്ടി
തലനീട്ടുന്ന ഒരു തോക്ക്, പിന്നിലൊരു പോലീസുകാരന്‍
പത്രം വായിച്ചും വെടി പറഞ്ഞും നാലഞ്ച് പോലീസുകാര്‍
ഇവിടെ എല്ലാരും സുരക്ഷിതര്‍!
© Blogger template 'External' by Ourblogtemplates.com 2008
Back to TOP
19 comments:
നവംബറിലെ ഭീകരാക്രമണത്തിന് ശേഷം മുംബൈയില്‍ മിക്കയിടത്തും ഈ കാഴ്ച കാണാം. ഏറ്റവും പുതിയ ആക്രമണസാമഗ്രികളുമായി എത്തുന്ന ഭീകരര്‍ക്കെതിരേ ഇതെത്ര അപര്യാപ്തം! എങ്കിലും നമുക്കാവുംവിധം ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ. വികസനത്തിനല്ലാതെയുള്ള ഈ ചെലവുകള്‍ക്ക് എന്നാണവസാനം?
പിന്നെ എല്ലാം ദൈവം കാത്തോളും
ഇവിടെ എല്ലാരും സുരക്ഷിതര്‍!
ആണോ???
പണ്ഡിതന്‍ പറഞ്ഞ പോലെ ദൈവം രക്ഷിക്കട്ടെ
ഇതാണ് നമ്മുടെ യഥാര്‍ത്ഥ സുരക്ഷിതത്വം...
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...
അങ്ങനെ തോന്നുമെങ്കിലും അത് പര്യാപ്തമാണ്....
നമ്മുടെ നാട് സുരക്ഷിതം തന്നെ!
9 /11 നടന്നത്ത് അമേരിക്കയിലാ
എന്താ സുരാക്ഷാസംവിധാനം ! എന്നിട്ടോ?
പഴേ പോലെ ഒരു പുതുമുഖത്തെ കണ്ടാല്‍
കുഞ്ഞേ നീ ഏതാ?എവിടുന്നാ?
ഇവിടെ ആരെ കാണാനാ ? എന്നോക്കെ ചോദിച്ച് ഒരു നാടിനെ കാത്ത തലമുറയും
അവരുടെ സുരക്ഷാസംവിധാനവും വെറും കുശലവും സ്നേഹവും മാത്രമായിരുന്നു...
ഇന്ന് തൊട്ടയ്യലത്ത് ആരാ? എവിടുന്നാ?
അറിയില്ലാ.അറിയാത്തിടത്തോളം -
അതെ ഇതൊക്കെ തന്നെ .
പുതുവത്സാരാശംസ !
നമുക്കു പ്രാര്‍ഥിക്കാം..ഒപ്പം ആശ്വസിക്കാം,നമ്മളെല്ലാം സുരക്ഷിതര്‍ ആണ് എന്ന്.
Molu paranjathu 100%vum shariyaa....enkkilum nammal kurachhuper vichaarichhathukondu onnum nadakkaan ponilla mole...molkkum kudumbathhinum sambhalsamrudhamaaya..santhoshapradhamaaya puthuvalsaraashamsakal!!!!
5
വിശ്വാസം രക്ഷിക്കട്ടെ
ഈ വര്‍ഷം ഇനി എങ്ങനാണോ ആവോ?
പുതുവത്സരാശംസകള്‍!
ജീവനില്‍ പേടിയില്ലാത്ത കാക്കീസ്.
"security is the business of each and everyone of us" - എന്നല്ലേ ആരോ പറഞ്ഞതു..
അതെ. ആ നാല് പോലീസുകാരെ കൊണ്ടു എന്താവാനാ? അതേസമയം നമ്മുടെ നാടു ഒരു യുദ്ധക്കളത്തിന്റെ പ്രതീതി ആവണമെന്ന് അഭിപ്രായമില്ല. അവരവരുടെ അയല്‍ക്കാരെയും ഒരേ കോളനിയില്‍ താമസിക്കുന്നവരെയും അടുത്തറിയുക.
ഓ.ടോ.: -
ഈ സുരക്ഷാ സന്നാഹങ്ങള്‍ക്ക് ചിലവഴിക്കുന്ന പണം കൊണ്ടു infrastructure വികസിപ്പിക്കുക. റോഡുകള്‍, അവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, അവയിലെ സൌകര്യങ്ങള്‍. എല്ലാറ്റിനും പുറമെ ഇവയൊക്കെ തിന്നു മുടിക്കാന്‍ ബാബുമാര്‍ക്ക് അവസരം കൊടുക്കാതിരിക്കുക...
എനിക്കിപോഴും ഓര്‍മ്മയിലുള്ളത് ഷോര്‍ണൂര്‍ - വടക്കാഞ്ചേരി സ്റ്റേറ്റ് ഹൈവേ ആണ്. ഏതാണ്ട് 9-10 വര്‍ഷം മുന്പ് L&T പണിഞ്ഞ റോഡ് ആണ്.(കരുണാകരന്‍ മകന്‍ മുരളീധരന്‍ വടക്കാഞ്ചേരിയില്‍ നിന്നു തോറ്റ സമയം...) കരാറില്‍ ഒരു ഗ്യാരണ്ടി വ്യവസ്ഥയും ഉണ്ടായിരുന്നു. 5 വര്‍ഷത്തെ മിനുമും ഗ്യാരണ്ടി. അതിനിടയില്‍ റോഡ് നാശമായാല്‍, ഫ്രീ ആയി കമ്പനി തന്നെ നേരെയാക്കണം എന്ന്. ഇപ്പൊ ഏതാണ്ട് 10 വര്‍ഷം കഴിഞ്ഞിട്ടും അത്രയും നല്ല റോഡ് ഞാന്‍ ആ പ്രദേശത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല...
ചുരുക്കത്തില്‍, നമുക്കു പണി അറിയാഞ്ഞിട്ടല്ല... പക്ഷെ അത്യാഗ്രഹം കൂടുമ്പോള്‍ ക്വാളിറ്റി കുറയുന്നു... എന്തുകൊണ്ട് അതുപോലത്തെ കരാറുകള്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും ചൈയ്യുന്നില്ല? ചിന്തിക്കേണ്ട വിഷയം ആണ്.
:(
e - പണ്ഡിതന്‍: എന്ന് വിശ്വസിക്കാം :-)
ഹരീഷ്: സുരക്ഷിതര്‍ എന്ന് വിശ്വസിച്ച് ജീവിക്കാമെന്നേയുള്ളൂ :-)
അരുണ്‍: :-)
പകല്‍കിനാവന്‍: നന്ദി :-)
ശിവ: പര്യാപ്തമാണെന്ന് എനിക്ക് തോന്നുന്നില്ല. :-)
മാണിക്യം: ഏത് നാടാ സുരക്ഷിതം എന്നെനിക്കറിയില്ല. പണ്ടത്തെപ്പോലെ കുശലാന്വേഷണങ്ങള്‍ കൊണ്ടുള്ള ആ സുരക്ഷ ഇന്ന് തീവ്രവാദികള്‍ക്കെതിരേ മതിയാവുമെന്ന് തോന്നുന്നില്ല. എങ്കിലും ആ കരുതലുകള്‍ നല്ലതാണ് :-)
സ്മിത, വിജയലക്ഷ്മി, sreeNu Guy: :-)
ഏറനാടന്‍: ഒരു ലാത്തി മാത്രം കൊണ്ട് കസാബിനെ പിടികൂടാന്‍ ശ്രമിച്ച് കൊല്ലപ്പെട്ട ശ്രീ തൂക്കാറം ഓംബ്ലെയുടെ ധൈര്യം ഓര്‍ത്തുനോക്കൂ. മരിക്കുമ്പോഴും കസാബിന്റെ മേലുള്ള പിടിവിടാതിരുന്നതിനാല്‍ ഒരു തീവ്രവാദിയെയെങ്കിലും ജീവനോടെ കിട്ടി.
:-)
Santosh: ശരിയാണ്, എല്ലാരും കരുതിയിരിക്കണം.
ചില non-developmental costs ഒഴിവാക്കാന്‍ പറ്റില്ല. പൊതുമുതല്‍ തിന്നുമുടിക്കുന്നവരെ ഒഴിവാക്കാന്‍ എല്ലാരും ശ്രമിക്കണം. എന്റെയറിവില്‍, ഇപ്പോള്‍ മിക്ക റോഡ് കരാറുകളിലും മെയിന്റനന്‍സ് കരാറും ഉണ്ടെന്നാണ്. അതുകൊണ്ട് പണിയുമ്പോള്‍ ശരിക്ക് പണിതോളും. :-)
lakshmy: :-)
Some thing is some thingier than nothing.-John Thakre
Poor me: :-)
I am loving your style...and this is so perfectly told
Eashwar: Thanks :-)
Post a Comment