ഇവരും അദ്ധ്യാപകര്‍!
ജനുവരി 14 2010
ന്യൂഡെല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്. രണ്ടുമണിക്കൂര്‍ വൈകിയോടുന്നു.
ഉച്ചയായപ്പോള്‍ എറണാകുളത്തെത്തി. തൃശൂര് നിന്ന് കയറിയതാണെന്ന് തോന്നുന്നു, നാലഞ്ച് അദ്ധ്യാപകരും കുറേ പെണ്‍കുട്ടികളും. കോഴിക്കോട്ട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. കാലിയായ സീറ്റുകളിലും ബെര്‍ത്തുകളിലുമായി എല്ലാരും ഇരിപ്പുറപ്പിച്ചു. എഞ്ചിന്‍ മാറ്റി പിടിപ്പിക്കാന്‍ സൌത്തില്‍ കുറേനേരം വണ്ടി കിടക്കുമല്ലോ. പുരുഷ അദ്ധ്യാപകര്‍ പുറത്തുപോയി എല്ലാര്‍ക്കും ഭക്ഷണവും വെള്ളവും വാങ്ങിക്കൊണ്ടുവന്നു. ചിലര്‍ക്ക് ചോറും ചിലര്‍ക്ക് വെജിറ്റബിള്‍ ബിരിയാണിയും.
വല്യ താത്പര്യമില്ലാതെ, എന്നാല്‍ വിശപ്പിന്റെ ആധിക്യം കൊണ്ടാവണം എല്ലാരും വേഗം കഴിച്ചു. നല്ല ചൂട്. വെള്ളക്കുപ്പികള്‍ വേഗം കാലിയായി. അപ്പോഴേയ്ക്കും ട്രെയിന്‍ പോവാന്‍ തുടങ്ങിയിരുന്നു. അതാ ഒഴിഞ്ഞ അലുമിനിയം ഫോയില്‍ ഡബ്ബകളും, പ്ലാസ്റ്റിക് കുപ്പികളും ഒന്നൊന്നായി പുറത്തേയ്ക്ക് പറക്കുന്നു. ജനലരികിലിരുന്ന എന്റെ കണ്ണുകള്‍ അവയെ പിന്തുടര്‍ന്നു. ഇങ്ങനെ പലര്‍ എറിഞ്ഞെറിഞ്ഞ് റെയില്‍വേ ലൈന് സമാന്തരമായി ഒരു ‘അവശിഷ്ട’ ലൈനും.
ഈ അദ്ധ്യാപകരാണോ പുതുതലമുറയ്ക്ക് മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നത്? എങ്കില്‍ എനിക്ക് നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല
33 comments:
നമ്മുടെ നാട്ടുകാരെല്ലാം വിദേശ മലയാളിയെ വിദേശത്ത് തന്നെ വന്ന് കണ്ട് പഠിക്കണം.
വിദേശ മലയാളി നാട്ടില്‍ ചെന്നാല്‍ ?
പടിച്ചതേ ഏത് മാഷുമാരും പാടൂകയുള്ളു.
ഇത് എന്നാലും സഹിക്കാം
കാര്‍ക്കിച്ചു തുപ്പാണ് സഹിക്കാനാവാത്തത് !!
എനിക്ക് തോന്നുന്നു -ബംഗ്ലാദേശുകാര്‍ കഴിഞ്ഞാല്‍ പിന്നെ സ്ഥാനം നമുക്ക് ആണെന്ന്
എന്തു പറയാന്‍!
അധ്യാപഹയരുടെ ബ്ലൊഗിൽ ചെന്ന് അവർക്ക് ഒശാന പാടുന്നവർ കണ്ടാൽ നന്നായിരുന്നു.
പഠിച്ചതേ ആരും പ്രവര്‍ത്തിക്കൂ. അല്ലെങ്കില്‍പ്പിന്നെ മറ്റ് നാടുകളില്‍ ജനങ്ങള്‍ എങ്ങനെ ഇതൊക്കെ വൃത്തിയായി ചെയ്യുന്നു എന്ന് കണ്ട് മനസ്സിലാക്കാനുള്ള അവസരം ഇപ്പറഞ്ഞ അദ്ധ്യാപകര്‍ക്കും ഉണ്ടാകണം . എന്നിട്ടും കാര്യമില്ല. ട്രെയിനില്‍ നിന്ന് ജനല വഴി പുറത്തേക്കിടാതെ ഇതുമായി പ്ലാറ്റ്ഫോമില്‍ ഇറങ്ങാല്‍ അവര്‍ തയ്യാറായാല്‍ വേസ്റ്റ് നിക്ഷേപിക്കാനുള്ള സൌകര്യം എത്ര പ്ലാറ്റ്ഫോമുകളില്‍ ഉണ്ട് ? പൊതുനിരത്തുകളില്‍ ഉണ്ട് ?
ആദ്യം വേണ്ടത് ഈ വിഷയം ചെറുക്ലാസ്സുകളില്‍ പാഠ്യവിഷയമാക്കണം . എന്നിട്ട് അതില്‍പ്പറയുന്നതുപോലെ ചെയ്യാന്‍ ജനത്തിനു് സൌകര്യം ചെയ്തുകൊടുക്കണം സര്‍ക്കാര്‍ . വേസ്റ്റ് ഡിസ്പോസല്‍ സിസ്റ്റം കൊണ്ടുവരണം . പ്ലാന്റുകള്‍ നിറയെ വരണം . ഇത്രയുമൊക്കെ ചെയ്താല്‍ത്തന്നെ ഇന്ന് നാം നേരിടുന്ന വിവിധതരം പനികള്‍ , പ്ലേഗ് തുടങ്ങിയ രോഗങ്ങളും കൊതുകുകടിയും ഒക്കെ ഇല്ലാതാക്കാന്‍ ആകും.
മന്ത്രിസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ വിദേശയാത്ര പോകുന്ന പുംഗവന്മാര്‍ ഇതൊന്നും കാണാഞ്ഞിട്ടും മനസ്സിലാക്കാഞ്ഞിട്ടുമൊന്നുമല്ല. അവര്‍ക്കിത്രയൊക്കെയേ ജനങ്ങളുടെ കാര്യത്തില്‍ താല്‍പ്പര്യം ഉള്ളൂ.
കുടിച്ചുകഴിഞ്ഞ ജ്യൂസിന്റെ ടിന്‍ കളയാനായി യു.എ.ഇ. പോലുള്ള രാജ്യത്ത് ഞാന്‍ നടന്നിട്ടുണ്ട് കുറേയധികം . മലയാളി അല്ലെങ്കില്‍ ഇന്ത്യന്‍ രീതികളാണു് ആ രാജ്യത്തും . വൈകീട്ട് വഴിയില്‍ കിടക്കുന്നതൊക്കെ പെറുക്കിക്കളയാന്‍ മുന്‍സിപ്പാലിറ്റി ജോലിക്കാരെ വെച്ചിട്ടുണ്ട് എന്നതുമാത്രമാണു് നമ്മുടെ രാജ്യവുമായിട്ടുള്ള വ്യത്യാസം . നിയമങ്ങള്‍ നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത യു.എ.ഇ. യില്‍ എന്തുകൊണ്ട് സിംഗപ്പൂരിലൊക്കെ ചെയ്യുന്നതുപോലെ കറ്റുത്ത പിഴയും മറ്റും ഇവര്‍ ഏര്‍പ്പെടുത്തുന്നില്ല എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ ഒരു ബോധവല്‍ക്കരണം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അത് ആദ്യം ചെയ്യേണ്ടത് മാറി മാറി വരുന്ന സര്‍ക്കാര്‍ തലത്തിലാണു്.
പക്ഷെ ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു. പൂച്ചയ്ക്കാരു് മണികെട്ടും ?
കൊങ്ക്ണില്‍ കൂടി ആദ്യതവണ പോയപ്പോള്‍ എന്തൊരു ഭംഗിയെന്നൊക്കെ കോരിത്തരിച്ചിരുന്നു....... അനാഘ്രാതം എന്നൊക്കെപറയുന്ന ഒരുതരം ഭംഗി.........പോകെപ്പോകെ ആ ഭംഗിക്കു മുകളില്‍ കുന്നുകൂടിയ ചപ്പുചവറുകള്‍
ശരിക്കും സങ്കടം തോന്നി........സ്വന്തം വളപ്പ് അടിച്ചുവാരി അടുത്തവന്റെ വളപ്പിലേക്ക് കൊട്ടുന്ന സംസ്കാരം മലയാളി മറക്കില്ലെന്നു തോന്നുന്നു.
നമ്മുടെ ശീലങ്ങള്‍ ഇങ്ങനെ ഒക്കെ ആയി.
അതിപ്പോള്‍ മാഷന്മാര്‍ ആയാല്‍ മാറുമോ?
ചിത്രത്തിൽ കാണുന്ന ചപ്പു ചവറുകളൊക്കെ മാഷന്മാരായ യാത്രക്കാർ മാത്രം എറിഞ്ഞതാവും അല്ലേ?
ഈ മാഷന്മാരും നമ്മുടെ ഇടയിലുള്ളവര്‍ തന്നെയല്ലേ ?
മുന്‍ രാഷ്ടപതി അബ്ദുള്‍ കലാം ഇതിനേക്കുറിച്ച് ഒരിക്കല്‍ പറഞ്ഞിരുന്നു :)
ഡിസംബറിൽ നാട്ടിൽ പോയപ്പോൾ പറമ്പിന്റെ കരം അടക്കാനായി ഞാൻ ഒരു ദിവസം കിഴക്കുംഭാഗം വില്ലേജ് ഓഫീസിൽ പോയി. പുതിയേടം അമ്പലത്തിന്റെ അടുത്താണു ഈ വില്ലേജ് ആഫീസ് സ്ഥിതി ചെയ്യുന്നത്.
ഞാൻ അവിടെ എത്തി ഓഫിസിനകത്ത് കയറി. പഴയ രസീതു ഒരു ക്ലാർക്കിന്റെ കയ്യിൽ കൊടുത്തു. അപ്പോൾ മറ്റു രണ്ടു ക്ലാർക്കുമാർ തങ്ങൾ കൊണ്ടു വന്ന പൊതിച്ചോറഴിച്ചു ഊണു തുടങ്ങി. ഊണു കഴിച്ചു കഴിഞ്ഞ് ഇല ചുരുട്ടിക്കൂട്ടി ജനലിൽക്കൂടി പുറത്തേക്കൊരേറ്. ഈ ജനലിനും മതിലിനും തമ്മിൽ കഷ്ടിച്ച് ഒരു മീറ്റർ ദൂരമേ ഉള്ളു.
അവർ എന്നും ചെയ്യുന്ന കൃത്യമാണിതെന്നു വ്യക്തമായിരുന്നു. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ കിടന്നു ചീഞ്ഞു നാറിയ ദുർഗ്ഗന്ധം ജനലിൽക്കൂടി അരിച്ചെത്തും; അതു ശ്വസിച്ചുകൊണ്ട് ആ ഉദ്യൊഗസ്ഥന്മാർക്കു അതിനകത്തിരുന്നു പണിയെടുക്കാൻ ഒരു സങ്കോചവുമില്ല.
കേരളത്തിൽ പൊതുവെ ആളുകൾപൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ വിമുഖരാണു. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികൾ വ്യാപിക്കുന്നത് വൃത്തിഹീനത കൊണ്ടാണു.
അല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാനാകുക ????
ട്രെയിനില്‍ വേസ്റ്റ് ബിന്‍ ഇല്ലല്ലോ .
ഒരു മാറ്റം വരട്ടെ, അതിനായി ഞാനും പരിശ്രമിക്കാം
അത്തരം ഒരു സംസ്ക്കാരം ഇനിയും നാം വശത്താ ക്കേണ്ടിയിരിക്കുന്നു. ഒരു വിഭാഗത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
അദ്ധ്യാപകര്‍ മാത്രുകയാവേണ്ടാവര്‍ എന്നത് ശരിതന്നെ.
നമ്മള്‍ മാത്രമായി ശ്രമിച്ചാല്‍ ഇവിടെ ഒന്നും നടക്കില്ല എന്ന് കരുതുന്നവരാണ് ഏറെയും. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുന്നതു കൊണ്ടാണ് നമ്മുടെ നാട് നന്നാകാത്തതും.
തണല്‍ മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു.
[ഇനി വേറെ ഒരു കാര്യം. റെയില്‍വേ പ്ലാറ്റ്ഫോമിലെ കാര്യമല്ല; റോഡ് സൈഡിലും മറ്റും വേസ്റ്റ് ബിന്‍ ഇല്ലാത്ത ഒരുപാട് കവലകള്‍ നമ്മുടെ നാട്ടിലുണ്ട്.]
sad... :(
ഞങ്ങളുടെ സ്വന്തം വൈക്കം റോഡ് സ്റ്റേഷന്‍ ഇങ്ങനെ ആയോ???? :(
niraksharan paranjathu sari thanne
"പൂച്ചയ്ക്കാരു് മണികെട്ടും ?"
ഇത്തരം പാഠഞള്‍ വീട്ടില്‍ നിന്നു തുടങണം . സറ്ക്കാര്‍ ഒരു കുപ്പതൊട്ടി സ്ഥാപിച്ചാല്‍ മാറുന്ന ഒന്നല്ല സം സ്കാരം . അതിനു സമൂഹത്തിന്ടെ ബോധപൂറ്വമായ ഒരു ശ്രമം വേണം . ഒഴിഞ ജൂസിന്റ് കുപ്പി പിടിച്ചു നിരക്ഷരന്‍ അടുത്ത കുപ്പതൊട്ടി കാണും വരെ നടന്നതു ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമാണ്. വേസ്റ്റ് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി അടുത്ത തൊട്ടി കാണും വരെ കയ്യില്‍ പിടിക്കാന്‍ കുട്ടികള്‍ ക്കു നിറ്ദ്ദേശം നല്‍കേണ്ടത് മാതാപിതാക്കളാണ്. വിദ്യാഭ്യാസം വീടുകളില്‍ നിന്നും തുടങട്ടെ.
ഈ കമന്റിട്ടവരിൽ എത്ര പേർ നിരക്ഷരനെ പോലെ വേസ്റ്റ് ബോക്സ് അന്വേഷിച്ചു നടന്നിട്ടു വേസ്റ്റ് കളഞ്ഞിട്ടുണ്ട് .
they put the waste in the longest toilet in the world ..
it will change soon
ഇതൊക്കെ വലിയ കാര്യമാണോ..
നല്ല അധ്യാപകരെ ഇനിയും കണ്ടിട്ടില്ല..
എന്തൊക്കെ കാണാനിരിക്കുന്നു...
ആശംസകള്‍...
ഞാനും പലപ്പോഴും ഇത് പോലെ ചെയ്തിട്ടുണ്ട്. ബിന്ദുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നു. ഇതുപോലുള്ള ഓര്‍മപ്പെടുത്തലുകള്‍നല്ലതാണ്.
മാലിന്യസംസകരണം സർക്കാറിന്റെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന ഒരു ചിന്ത ഇന്നൂം നമുക്കിടയിലുണ്ട്..കൂടാതെ സമഗ്രമായഒരു മാലിന്യ സംസ്കരൺനത്തെ പറ്റി ഇനിയും “ബോധം“ ഇല്ലാത്ത അല്ലെങ്കിൽ അതിനോട് ബോധപൂൂർവ്വം കണ്ണടക്കുന്ന ജനപ്രതിനിധികളും ശംബളം വാങ്ങി മെയ്യനങ്ങാത്ത സ്വ്വീപ്പർമാരും അവർക്കനുകൂലമായി നിലപാടെടുക്കുന്ന യൂണിയനുകളും എല്ലാംm ഇതിൽ പങ്കാളികളണ്.
അത് അധ്യാപകരുടെ മാത്രം കുഴപ്പം കൊണ്ടല്ല. കേരളത്തില്‍ പലപ്പോഴും ഇത് ചെയ്യേണ്ടി വരാറുണ്ട്.. വേസ്റ്റ് ബിന്‍ കണ്ടെത്താന്‍ അത്ര ബുദ്ധിമുട്ടാണ്.. എറണാകുളത്തു ചെല്ലുമ്പോള്‍ ഇത് പലപ്പോഴും തോന്നാറുണ്ട്.
അയലത്തെ പറമ്പിലേക്ക് നമ്മുടെ പറമ്പിലെ മാലിന്യങ്ങൾ വലിച്ചെറിയുന്ന വൃത്തിയല്ലേ നമുക്ക് ശീലമുള്ളൂ (അച്ചുമ്മമനോട് കടപ്പാട്)
ഇവിടെ ചിലർ സൂചിപ്പിച്ചത് പോലെ ,വേസ്റ്റ് നിക്ഷേപിക്കാനുള്ള സംവിധാനം നമ്മുടെ നഗരങ്ങളിലും അത് പോലെ ഇങ്ങിനെയുള്ള യാത്രക്കാർക്കും ഉണ്ടാാക്കി കൊടുക്കേണ്ടതുണ്ട്.
അതിനി എന്നാണാവോ പ്രാവർത്തികമാക്കുക !!
സ്വന്തം മനസ്സ് സംസ്കരിച്ചാല്‍ തീരുന്ന പ്രശ്നം..
മനം ശുദ്ധീകരിച്ചാല്‍,പരിസരം വൃത്തിയായി...
പരിസരം നന്നായാല്‍ പരിസ്ഥിതിയും രക്ഷപ്പെട്ടു..
പക്ഷെ,പരാഹ്നബോജികളാണ്‍ നമ്മള്‍...
വൃത്തിയുടെ പര്യായമായി നമ്മള്‍ മാറുമോ...?
അതല്ല,ഇവിടെയും മലയാളി മറ്റുള്ളവരെ പഴിചാരി
ദേഹം മിനുക്കിനടക്കുമോ..? കടുത്ത സൂര്യതാപം
ഏറ്റുവാങ്ങുന്നവര്‍ ഇനിയെങ്കിലും ചിന്ത്തിക്കുമോ..?
നമ്മുടെ ശീലങ്ങള്‍ ഇങ്ങനെ ഒക്കെ ആയി.
"Anonymous Anonymous said...
അല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാനാകുക ????
ട്രെയിനില്‍ വേസ്റ്റ് ബിന്‍ ഇല്ലല്ലോ ."
തമാശ ആയിരുന്നൊ?
വാഷ് ബേസിന്റെ അടിയിൽ ഒരു പെട്ടിയുണ്ട് അതിന് ഒരു വാതിലും ഉണ്ട്.
കുട്ടികളില്‍ നിന്ന് തുടങ്ങുന്ന
ബോധവത്കരണമാണ് വേണ്ടത്.
ഇത് ഒരു വിഷയമായിക്കൊണ്ടുവന്ന
ബിന്ദുവിനു ആശംസകള്‍..
:-(
കമന്റിട്ട എല്ലാര്‍ക്കും നന്ദി. മറുപടിയായി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ. :)
Good Writeup which reflects today's situation.
Regards
:-)
തല്ലിയിട്ടും കാര്യമില്ല ഞാന്‍ നന്നാവില്ല എന്നാണ് നമ്മുടെ ആളുകളുടെ കാര്യം ...എന്ത് ചെയനാ ബിന്ദു ചേച്ചി .....ഇനി നാം എങ്കിലും ഇങ്ങനെ ചെയതിരികുക ....എല്ലാവരും ഇതു പോലെ ആലോചിച്ചാല്‍..................
Post a Comment