Wednesday, November 18, 2009

ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി


ക്രിസ്തുമസിനിനി ഒരുമാസത്തിലധികമുണ്ടെങ്കിലും കേക്കുണ്ടാക്കാന്‍ ഇപ്പഴേ തയ്യാറെടുക്കണം. ഉണക്കമുന്തിരിയും ഈന്തപ്പഴവും കശുവണ്ടിയും അങ്ങനെ കുറേ സാധനങ്ങള്‍ തേനിലും ജാമിലും പിന്നെ റമ്മിലും മറ്റും കുതിര്‍ത്ത് ഒരു മാസമെങ്കിലും വയ്ക്കണ്ടേ, നല്ല പ്ലം കേക്കുണ്ടാക്കാന്‍. വേഗമാവട്ടെ. ആരും മറക്കാതിരിക്കാന്‍ ഞാനൊരു പോസ്റ്റിട്ട് ഓര്‍മ്മിപ്പിക്കാമെന്ന് കരുതി. അല്ലാതെ ഞാന്‍ കേക്കൊന്നും ഉണ്ടാക്കാന്‍ പരിപാടിയില്ല.ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കഴിക്കാം. അല്ലെങ്കില്‍ എലൈറ്റിന്റെ പ്ലം കേക്ക് വാങ്ങി കഴിക്കും.

വല്യ ഹോട്ടലുകളിലൊക്കെ ക്രിസ്തുമസ് കേക്കിനുള്ള ഈ ഒരുക്കം ഒരു മാസം മുന്നേ തുടങ്ങും. ചിലര്‍ ഒരു വര്‍ഷം മുന്‍‌പ്‌ തന്നെ ഈ പഴങ്ങളൊക്കെ കുതിര്‍ത്ത് വയ്ക്കാറുണ്ടത്രെ. ഇതുപോലൊരു Cake Mixing Ceremony-യില്‍ പങ്കെടുക്കാന്‍ ഈയിടെ സാധിച്ചു. ITC Grand Central-ലെ Cake Mixing-ന് ആകാംക്ഷയിലെ കുട്ടികളെ ക്ഷണിച്ചിരുന്നു. സാധാരണ ഈ പരിപാടിക്ക് ഹോട്ടലിലെ മാനേജര്‍മാരും അല്ലെങ്കില്‍ സമൂഹത്തിലെ ചില പ്രധാനികളും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ ക്ഷണത്തെക്കുറിച്ച് അറിഞ്ഞതോടെ കുട്ടികള്‍ അതീവ ഉത്സാഹത്തിലായിരുന്നു. സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി എല്ലാരും നേരത്തെ തന്നെ എത്തി. അവിടെത്തിയിട്ട് പരിപാടി തുടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ ഇട്ട് കൊടുത്തിട്ടും ആര്‍ക്കും കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല.

ബോള്‍ റൂമിലെത്തിയപ്പോള്‍ തന്നെ എല്ലാരും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. ഹോട്ടലിലെ ഷെഫുമാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളുടെ തലയില്‍ ചുവന്ന തൊപ്പിയും കൈകളില്‍ ഗ്ലൌസും ഇട്ടുകൊടുത്തു.





എന്നെക്കൂടാതെയുള്ള celebrity guests സരോദ് വിദ്വാന്‍ ഉസ്താദ് അം‌ജദ് അലി ഖാനും അദ്ദേഹത്തിന്റെ രണ്ട് മക്കളും ആയിരുന്നു. (മക്കളും സരോദ് വിദ്വാന്മാര്‍ തന്നെ).


ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല.

എല്ലാം കഴിഞ്ഞപ്പോള്‍ ...

പോവുന്നതിന് മുന്‍പ് കുട്ടികളെ ക്ഷണിക്കാന്‍ മുന്‍കയ്യെടുത്ത്, അവരെ വളരെ കാര്യമായി സ്വീകരിക്കുകയും സല്‍‌ക്കരിക്കുകയും ചെയ്ത ITC Grand Central-ലെ ഉദ്യോഗസ്ഥരുമായി ഒരു ഗ്രൂപ്പ് ഫോട്ടോ.

26 comments:

Bindhu Unny November 18, 2009 at 3:48 PM  

കേക്ക് മിക്സിങ്ങും, ITC-യും, പിന്നെ ആകാക്ഷയും ...

Typist | എഴുത്തുകാരി November 18, 2009 at 3:58 PM  

ആദ്യം ഞാനെത്തിയല്ലോ, തേങ്ങയുമായി.

ഞാനും ബിന്ദുവിന്റെ കൂടെയാ.കേക്കുണ്ടാക്കി മിനക്കെടലൊന്നുമില്ല. അല്ലാ, മര്യാദക്കുണ്ടാക്കാന്‍ അറിയില്യാന്നും വച്ചോളൂ.

ഇങ്ങനെ ഒരു മാ‍സം മുന്‍പ് കുതിര്‍ത്തുവക്കുമെന്നതൊക്കെ ഇപ്പഴാ അറിയുന്നതു്.

എന്തായാലും ഓര്‍മ്മിപ്പിച്ചതു നന്നായി, ഉണ്ടാക്കുന്നവര്‍ ഉണ്ടാക്കട്ടെ.

പ്രയാണ്‍ November 18, 2009 at 4:39 PM  

ഞാന്‍ ഒരിക്കല്‍ ശ്രമിച്ചതാ ആല്‍ക്കഹോള്‍ കൂടുതലായെന്നുപറഞ്ഞ് ഞാന്‍ തന്നെ തിന്നേണ്ടിവന്നു. അതിനുശേഷം എലൈറ്റ് ശരണം.സരോദ് വ്ദ്വാന്റെ സരോദ് വായനയൊന്നുമുണ്ടായില്ലെ...?

OAB November 18, 2009 at 5:11 PM  

ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല.
bust of luck...:)

Sands | കരിങ്കല്ല് November 18, 2009 at 5:48 PM  

കൊതിയാവുന്നല്ലോ ബിന്ദൂ

Dhanya November 19, 2009 at 12:00 AM  

shedaa title kandappo njan bindhu aanu cake undaakkunneennu vichaarichu.. enikkulla share parcel ayachu taraan parayaamnnu vechaa vanne.. desp aayi :(
:D

raadha November 19, 2009 at 1:16 AM  

ഈ പടങ്ങളും കേക്ക് മിക്സ്‌ ഉം കണ്ടപ്പോ ഡിസംബര്‍ ആകാന്‍ തിരക്കായി. ഞാന്‍ കേക്ക് ഉണ്ടാക്കാറുണ്ട്, പക്ഷെ അത് ചുമ്മാ പിള്ളേരെ പറ്റിക്കാനുള്ള plain കേക്ക് ആണ്.. എന്നാലും കടയില്‍ നിന്ന് വാങ്ങുന്ന കെയ്ക്കിനെക്കാളും ഞങ്ങള്‍ക്ക് എല്ലാര്ക്കും ഇഷ്ടം ഇത് തന്നെ ആണ്.

The Common Man | പ്രാരബ്ധം November 19, 2009 at 2:40 AM  

ഇന്നലെ വൈകിട്ട്‌ ഈ ചടങ്ങിനെ പറ്റി കൂട്ടുകാരുമായി സംസസാരിച്ചിരുന്നു.

നല്ല പോസ്റ്റ്‌.

കണ്ണനുണ്ണി November 19, 2009 at 8:10 AM  

എന്നെ ഒക്കെ അവിടെ കൊണ്ട് വിടണം...
അവര് പോലീസിനെ വിളിച്ചു പിടിപ്പിക്കും....
ആ കേക്കിന്റെ മേളിലോട്ടു ഒറ്റ ചാട്ടവാരിക്കും :)

ശ്രീ November 19, 2009 at 9:47 AM  

പറഞ്ഞതു പോലെ ക്രിസ്തുമസ് ഇങ്ങടുത്തു അല്ലേ?

ചേച്ചി പറഞ്ഞതു പോലെ കേക്ക് ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ കഴിയ്ക്കാം :)

Ashly November 19, 2009 at 9:51 AM  

അല്ല, ഈ പ്ലും കേക്ക് തിന്നാന്‍ ഉള്ളവരെ ഒരു മാസം മുമ്പ് റമ്മില്‍ കുതിര്‍കാന്‍ വയ്കുന്ന ഒരു ഏര്‍പാദ് എവിടെയ്ക്ഗില്ലും ഉണ്ടോ, ചേച്ചി ?

(Thanx..nalla post)

Rare Rose November 19, 2009 at 12:12 PM  

ഹായ്..ഇങ്ങനൊരു മിക്സിങ്ങ് പരിപാടി പ്ലം കേക്കിനുണ്ടെന്നു എനിക്കുമറിയില്ലാരുന്നു.കണ്ടപ്പോള്‍ ഒന്നു മിക്സാന്‍ കൂടായിരുന്നു എന്നൊരു തോന്നല്‍.ആരുമറിയാതെ ഇടയ്ക്കൊന്നു രുചിയും നോക്കാല്ലോ.;)

ഏറനാടന്‍ November 20, 2009 at 2:58 PM  

അമ്പമ്പോ!! എന്നാ കേയ്ക്ക് എന്റമ്മോ!

പ്രദീപ്‌ November 20, 2009 at 10:53 PM  

ജീവിതത്തില്‍ ഇതൊക്കെ ഒരു രസമുള്ള പരിപാടിയാണ് അല്ലേ??
ഇന്ന് ഞാന്‍ ജീവിക്കുന്ന നാട് ക്രിസ്മസ്സിന്റെ നാടാണ് , എങ്കിലും എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല .പണ്ട് കുട്ടിയായിരുന്നപ്പോള്‍ , നക്ഷത്ര വിളക്ക് തൂക്കിയപ്പോഴും മമ്മി ഉണ്ടാക്കി തന്ന കേക്ക് കഴിച്ചപ്പോഴും കിട്ടിയിട്ടുള്ള സന്തോഷം ഇന്നെനിക്കു കിട്ടുന്നില്ല . ഈ കമന്റിനു ശേഷം ഞാന്‍ ബിര്‍മിന്‍ഹാമിലെ ജര്‍മന്‍ ക്രിസ്മസ് സ്ട്രീറ്റ് കാണാന്‍ പോവുകയാണ് . വെറുതെ ഒരു നഗര കാഴ്ച

Sapna Anu B.George November 21, 2009 at 11:38 AM  

ഈ ചിറ്റ്രങ്ങൾ എനിക്കു ഒരു ഈ മയിൽ ആയി കിട്ടിയിരുന്നു, നന്നായിട്ടുണ്ട്, ബിന്ധു

ചേച്ചിപ്പെണ്ണ്‍ November 23, 2009 at 10:46 AM  

:)
ബിന്ദു , ഇന്നാണ് ഇവിടെ ആദ്യമായ് ..
ബ്ലോഗ്‌ ഒന്നോടിച്ചു വായിച്ചു :) :):)
പാമ്പ് പിടുത്തം ഇപ്പഴും, ഉണ്ടോ ?
....ഫോളോ ചെയ്യുന്നു,...

Midhin Mohan November 23, 2009 at 11:07 AM  

"ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ട് എനിക്കിതില്‍ കയ്യിടാന്‍ പറ്റിയില്ല."

അതുകൊണ്ടു ഈ ഫോട്ടോകളൊക്കെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റി.

Cake Mixing ഇഷ്ടപ്പെട്ടു...........

perooran November 23, 2009 at 11:16 PM  

good cake

the man to walk with November 24, 2009 at 4:51 PM  

last year i got a chance to participate to a cake mixing ceremony..
best wishes Bindhu

chitra November 26, 2009 at 4:01 PM  

Oru kalahtu njanum new year nu cake undaku mayirunnu ippol onnum vayya.It's boring. Nalla oru cake vangichal mina kedendallo

poor-me/പാവം-ഞാന്‍ November 27, 2009 at 8:08 PM  

ബിന്ദുജി കയ്യിടാത്തതു കൊണ്ട് ഉപ്പ് അല്‍പ്പം കുറവുണ്ടാകും (കെയ്ക്കിന്)
http://paatha-thalichch.blogspot.com

Unknown November 28, 2009 at 12:19 PM  

എന്റമ്മോ...ബല്യേ കേക്ക് ...നിച്ചും മേണം....തര്വോ?...
നല്ല വിവരണം... :)

Sukhmandir Kaur December 2, 2009 at 11:54 PM  

How interesting! Is this Tamil language I wonder?

വരവൂരാൻ January 7, 2010 at 5:56 PM  

രസകരമായിരിക്കുന്നു

വിജയലക്ഷ്മി January 7, 2010 at 7:51 PM  

njanum avide undaayirunnu ..pakshe enneyaarum kandilla :(

ഗോപീകൃഷ്ണ൯.വി.ജി January 15, 2010 at 12:15 AM  

നല്ലവിവരണം.പുതുമയുള്ള കാഴ്ച്ച.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP