Tuesday, February 17, 2009

പാവം ഞാന്‍

മുറ്റത്തും പറമ്പിലും വെയിലെന്നും മഴെയെന്നും നോക്കാതെ ഞാന്‍ ഓടിക്കളിച്ചപ്പോള്‍ അമ്മ എന്നെ തടഞ്ഞില്ല. ചന്ദ്രിക സോപ്പ് തേച്ച് കുളിപ്പിച്ചുമില്ല. അതുകൊണ്ട്, ചൂടും പൊടിയുമേറ്റ് എന്റെ ചര്‍മ്മം മങ്ങിപ്പോയി. പാവം ഞാന്‍.

വളരുന്ന പ്രായത്തില്‍ അമ്മ എനിക്ക് കോം‌പ്ലാന്‍ തന്നില്ല, ഹോര്‍‌ലിക്സും തന്നില്ല. പോഷകവകുപ്പില്‍ പോയി അന്വേഷിച്ചുമില്ല. അതുകൊണ്ട്, എനിക്ക് പൊക്കം വച്ചില്ല. പാവം ഞാന്‍.

ഉമിക്കരിയും, പിന്നെ ഫോര്‍‌ഹാന്‍സും ബിനാക്കയും വെച്ച് പല്ല് തേച്ച് തേച്ച് എന്റെ പല്ലുകളിലെല്ലാം പോടുകള്‍ വന്നു. പാവം ഞാന്‍.

അമ്മയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഹോര്‍ലിക്‍സ് വാങ്ങിക്കഴിക്കാത്തതുകൊണ്ട് അമ്മയും ക്ഷീണിച്ചുപോയി. പാവം അമ്മ.

52 comments:

deepz February 17, 2009 at 9:42 PM  

ഹ ഹാ ...അത് എനിക്ക് ഇഷ്ടമായി...

തെന്നാലിരാമന്‍‍ February 17, 2009 at 10:22 PM  

ഹഹ.. ഇനിയിപ്പോ എന്തുചെയ്യും? എന്തായാലും പിള്ളേരെക്കൊണ്ടിങ്ങനെ പറയിപ്പിക്കാതെ നോക്ക്‌ ചേച്ചീ :-)

Anonymous February 17, 2009 at 10:26 PM  

Ha Ha Ha...
This month I will come to buy groceries...

ചിതല്‍ February 17, 2009 at 10:47 PM  

ഹ. ഹ
അടിപൊളി.
ഇത് ഒക്കെ തന്നെയാണ് എന്റെ കാര്‍ടൂണും
ഒരു വിത്യാസമേയുള്ളു.. മൂന്ന് വാക്കുകള്‍ ശേഷം
എന്റര്‍ അടിക്കും

ഉമിക്കരിയും,
പിന്നെ ഫോര്‍‌ഹാന്‍സും
ബിനാക്കയും വെച്ച് പല്ല്
തേച്ച് തേച്ച്
എന്റെ
പല്ലുകളിലെല്ലാം
പോടുകള്‍ വന്നു.
പാവം ഞാന്‍.!

പ്രിയ ഉണ്ണികൃഷ്ണന്‍ February 18, 2009 at 6:22 AM  

പാവം തന്നെ :)

ഹരീഷ് തൊടുപുഴ February 18, 2009 at 7:07 AM  

പക്ഷേ ഉമിക്കരി വച്ചു പല്ലുതേച്ചാല്‍ നല്ല വെട്ടിത്തിളങ്ങുന്ന പാല്‍ പല്ലുകളല്ലേ ഉണ്ടാകുക??
അങ്ങനെ കേടു വരുമോ??

Anonymous February 18, 2009 at 8:00 AM  

:)

ആഗ്നേയ February 18, 2009 at 8:39 AM  

നേരത്തിനും കാലത്തിനും അമ്മ കൈവക്കാഞ്ഞതു കൊണ്ട് ഇപ്പോ ഈ ഞാനനുഭവിക്കുന്നു എന്നാരോ അവിടെ നിന്നു പറഞ്ഞോ അതോ എനിക്കു തോന്ന്യോ..
(ഞാന്‍ ഓടി..)
എന്തായാലും കൊള്ളാം..:-)

പ്രയാണ്‍ February 18, 2009 at 8:44 AM  

ചെറുപ്പത്തിലേ ധാത്രി തേച്ചു കുളിച്ചത് കൊണ്ട് തലയില്‍ ഉഷഉതൂപ്പിന്റെ പോലെ മുടിയുണ്ടാവുമല്ലൊ.....

the man to walk with February 18, 2009 at 9:37 AM  

enikkum idakkkokke thonnarunu inganeyokke..
congrats

ആത്മ/പിയ February 18, 2009 at 9:49 AM  

പാവം പാവം എന്നിങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരുന്നാല്‍ ഒടുവില്‍ ശരിക്കും
ഒരു പാവമായിപ്പോകുമേ, പറഞ്ഞില്ലെന്നു വേണ്ട
:)

ശ്രീ February 18, 2009 at 9:52 AM  

:)

mayilppeeli February 18, 2009 at 10:46 AM  

വലരെ രസകരമായ പോസ്റ്റ്‌....ഇനിയൊന്നും മറന്നിട്ടില്ലല്ലോ....മറവിയ്ക്കുള്ള മരുന്നു കഴിച്ചോ.....

വരവൂരാൻ February 18, 2009 at 11:21 AM  

എന്തയാലും നല്ല കഞ്ഞിവെള്ളം കുടിച്ചതിന്റെ ഗുണം കാണാനുണ്ട്‌

അപ്പൂട്ടൻ February 18, 2009 at 12:24 PM  

ബിന്ദു,
ജ്യോതിഷ് ബ്രഹ്മി കഴിക്കൂ.... മറന്നു പോയ വല്ലതും ഉണ്ടോ എന്നറിയാം.

എന്താണ്ടൊരു സിഎഫ്എല്‍ (പേരു മറന്നു പോയി, എനിക്കും വേണം ജ്യോതിഷിനെ) ഇല്ലാത്തതിനാല്‍ ഉണ്ണി വെറും മണ്ണുണ്ണി ആയോ?

നിങ്ങള്‍ താമസിക്കുന്നയിടത്ത് ഭീമ ഇല്ലാത്തതിനാല്‍ (പൊന്ന് ഇല്ലാഞ്ഞു) ബിന്ദു പെണ്ണല്ലാതെ ആയോ?

ഇതൊക്കെ കേട്ടു സങ്കടായിട്ട് ഇനി ട്രെക്കിങ്ങിനു പോകുന്പോള്‍ മൌണ്ടന്‍ ഡ്യൂ കഴിക്കാതെ മലയില്‍ നിന്നും ചാടാനൊന്നും നോക്കല്ലേ. രക്ഷിക്കാന്‍ ബൂമര്‍ വരില്ല.

പൊറാടത്ത് February 18, 2009 at 12:34 PM  

“ചന്ദ്രിക സോപ്പ് തേച്ച് കുളിപ്പിച്ചുമില്ല. അതുകൊണ്ട്, ചൂടും പൊടിയുമേറ്റ് എന്റെ ചര്‍മ്മം മങ്ങിപ്പോയി..”

ഇനീപ്പോ എന്ത് ചെയ്യാം? സന്തൂർ പരീക്ഷിയ്ക്കൂ..

Arun Meethale Chirakkal February 18, 2009 at 12:58 PM  

ബിനാക്കാ അതല്ലേ പിന്നെ സിബാക്കയായത്?
ഇളം നീല നിറത്തില്‍...

Ranjith chemmad / ചെമ്മാടൻ February 18, 2009 at 1:22 PM  

ഒന്ന് എന്റര്‍ അടിച്ചാല്‍ ഞാനിതിനെ
കവിതയെന്നു വീണ്ടും പറയും...

Aluvavala February 18, 2009 at 2:21 PM  

ഹോര്‍ളിക്സൊക്കെ കഴിക്കാത്തതുകൊണ്ടാവും..എനിക്കു നല്ലപൊക്കം..!
കുഞ്ഞുണ്ണീമാഷ് ഹോര്‍ളിക്സു കഴിച്ചുകാണണം..!
ഏതായാലും ഒന്നു ഞാന്‍ തീരുമാനിച്ചു.. ഇനി ഞാന്‍ പല്ലു തേക്കുന്നില്ല...!

പകല്‍കിനാവന്‍ | daYdreaMer February 18, 2009 at 2:39 PM  

ഈ പാവം എന്നെ കൊണ്ടു ഞാന്‍ തോറ്റു...
ചര്‍മ്മം കണ്ടാല്‍ പറയുകേയില്ല... !
കൊള്ളാം..

Mr. X February 18, 2009 at 3:36 PM  

soooo sad...

Sachi February 18, 2009 at 3:46 PM  

tht ws good! kavitha nannayitund!

ബിനോയ്//HariNav February 18, 2009 at 4:27 PM  

വായിച്ചു തുടങ്ങിയപ്പോഴും, തുടര്‍‌ന്നപ്പോഴും, തീര്‍‌ന്നപ്പോഴും ഞെട്ടി. പിന്നെ ഓടിപ്പോയി കണ്ണാടിയില്‍ നോക്കി. അതെ.. അതു ഞാന്‍ തന്നെ. എന്റെ പരിണാമഘട്ടങ്ങള്‍ ഇത്ര കൃത്യമായി വിശദീകരിച്ചതിന് നന്ദി. ഈ ഉപകാരം ഞാന്‍ മറന്നാലും ബിന്ദു മരിക്കില്ല.. ഛെ ബിന്ദു മറന്നാലും ഞാന്‍.. ഛെ.. എന്തരോ ആകട്ട്. കാര്യം മനസ്സിലായില്ലേ. :)

The one who has loved and lost February 18, 2009 at 6:44 PM  

ithaayirikkum short and sweet ennu englishil parayunnathu alle :)

ചിലന്തിമോന്‍ | chilanthimon February 18, 2009 at 6:48 PM  

ഹഹഹ അതു കലക്കി , കോമ്പ്ലാനില്ലാ എങ്കില്‍ നമ്മുടെ കുട്ടികളുടെ ഒരു ഗതിയേ!!

Bindhu Unny February 18, 2009 at 7:43 PM  

deepz: നന്ദി :-)

തെന്നാലിരാമന്‍‍: ഞാന്‍ Women's Horlicks വാങ്ങിക്കഴിക്കാന്‍ പോവാ. ഉള്ളില്‍നിന്നുള്ള പ്രോബ്ലം‌സ് തീരട്ടെ. :-)

Unny: അതെ. എന്നിട്ട്, ‘വേഗമാവട്ടെ, വേഗമാവട്ടെ’ എന്ന് പറഞ്ഞ് ധൃതി കൂട്ടാനല്ലേ. :-)

ചിതല്‍: അടുത്ത പ്രാവശ്യം ഞാനും അടിക്കാം ഇടയ്ക്കിടയ്ക്ക് എന്റര്‍. :-)

പ്രിയ ഉണ്ണികൃഷ്ണന്‍: അതേല്ലേ. :-)

ഹരീഷ് തൊടുപുഴ: ഉമിക്കരിയെ കുറ്റം പറഞ്ഞതല്ല. ചില പരസ്യങ്ങളെ ഒന്ന് വാരാന്‍ നോക്കിയതാ. :-)

വേറിട്ട ശബ്ദം: :-)

ആഗ്നേയ: ഓടിയത് നന്നായി. അല്ലാരുന്നേല്‍... :-)

Prayan: ധാത്രിയും കിട്ടിയില്ലന്നേ. :-)

the man to walk with: നന്ദി :-)

ആത്മ: ശരി. നിര്‍ത്തി. :-)

ശ്രീ: :-)

mayilppeeli: നന്ദി. മറന്നോന്ന് മറന്നുപോയി. :-)

വരവൂരാന്‍: കപ്പേമുണ്ട് കൂടെ. :-)

അപ്പൂട്ടന്‍: ഹ ഹ ഹ. ഇതൊരു പോസ്റ്റാക്കാമായിരുന്നല്ലോ.
പിന്നെ, എന്റെ ഉണ്ണിയെ മണ്ണുണ്ണീന്ന് വിളിച്ചാലുണ്ടല്ലോ ങാ...

പൊറാടത്ത്: സന്തൂര്‍ പരീക്ഷിച്ചുനോക്കാം. :-)

Arun: ആണോ. നല്ല ഓര്‍മ്മയില്ല. :-)

രണ്‍ജിത് ചെമ്മാട്: എന്ററടിക്കാത്തതുകൊണ്ട് കഥയെന്നും ല്ലേ. :‌-)

ആലുവവാല: അയ്യേ. പല്ലുതേക്കാതിരിക്കല്ലേ. പെപ്സൊഡെന്റ് വാങ്ങിത്തേയ്ക്കൂ. :-)

പകല്‍‌കിനാവന്‍: :-) നന്ദി

ആര്യന്‍: :-)

Sachi: ഇത് കവിതയല്ലന്നേ. :-)

ബിനോയ്: വട്ടാക്കല്ലേ. :-)

ദീപു: പോസ്റ്റിന്റെ കാര്യമാണോ പൊക്കത്തിന്റെ കാര്യമാണോ? :-)

ചിലന്തിമോന്‍: കുട്ടികളെല്ലാം പിഗ്‌മികളായിപോകുമായിരിക്കും. :-)

വിജയലക്ഷ്മി February 18, 2009 at 8:21 PM  

എനിക്കും തോന്നി മോള് പാവമാണെന്ന് :)

ചങ്കരന്‍ February 18, 2009 at 9:04 PM  

അയ്യോ.. ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നൂ.....
രസമായി കോമഡി..

കാപ്പിലാന്‍ February 18, 2009 at 10:58 PM  

:)

Kollaam

പാറുക്കുട്ടി February 19, 2009 at 12:40 PM  

ഞാനും ഞെട്ടി. അയ്യോ അത് ഞാനല്ലേ?

മേരിക്കുട്ടി(Marykutty) February 19, 2009 at 1:32 PM  

paavam njanum..
njan chechiyude kuttede farex(carrot flavor) kazhichu sankadam marakkunnu.

ആർ പി ആർ February 19, 2009 at 4:16 PM  

കൊള്ളാം ... കുറച്ചു വാക്കുകള്‍ കൂടുതല്‍ ചിന്തകള്‍..

എനിക്കാദ്യമായി കമെന്റിയതിനു നന്ന്ദി...

nandakumar February 19, 2009 at 5:50 PM  

കൊള്ളാം. പോരട്ടെ കൂടുതല്‍... ;)

Bindhu Unny February 19, 2009 at 7:20 PM  

വിജയലക്ഷ്മി: ചുമ്മാതാന്നേ. ഞാനത്ര പാവമൊന്നുമല്ല. :-)

ചങ്കരന്‍: ട്യൂബ്‌ലൈറ്റാണോ? നന്ദി :-)

കാപ്പിലാന്‍: നന്ദി :-)

പാറുക്കുട്ടി: സെയിം പിച്ച് :-)

മേരിക്കുട്ടി: ഫാരക്സ് കഴിച്ച് മിടുക്കിയാവൂ :-)

വിരുതന്‍: നന്ദി :-)

നന്ദകുമാര്‍: ഇതുപോരേ? നന്ദി :-)

ജ്വാല February 19, 2009 at 8:57 PM  

good satire...

Anuroop Sunny February 19, 2009 at 9:31 PM  

????
അമ്മ- ഹോര്‍ലിക്സ് - പാവം ഞാന്‍.
എനിക്കൊന്നും മനസ്സിലാകുന്നില്ല.

ഹോര്‍ലിച്സിനെക്കുരിചോര്‍പ്പിക്കെണ്ടാരുന്നു. പണ്ട് കഴിച്ചതാ, ഇനീം കിട്ടിയാല്‍ അമ്മകാണാതെ കട്ടെടുത്തു ചുണ്ടില്‍ പറ്റിച്ചു നോണഞ്ഞു തിന്നണം, നല്ല സ്വാദാ...
പപ്പയോടു വാങ്ങി തരാന്‍ പറയാന്‍ മാത്രം മടി..

കൊള്ളാം, ചേച്ചി കലക്കി...
[:)]

The Eye February 20, 2009 at 3:18 PM  

Good..!

It seems to be an advertisement..!

It might be my "problem"... Pavam njaan...!

Congrats..!

Priya February 20, 2009 at 4:34 PM  

വിമന്‍സ് ഹോര്‍ലിക്ക്സ് മേടിച്ചു കഴിച്ചു അലസത വരാതെ നോക്കണേ...

Typist | എഴുത്തുകാരി February 21, 2009 at 9:16 AM  

സ്വന്തം മക്കള്‍ക്കു ഇനി ഇതു പറയാന്‍ അവസരം കൊടുക്കാതെ നോക്കിക്കോളൂ, ഇനി അതല്ലേ പറ്റൂ.

Mahesh Cheruthana/മഹി February 22, 2009 at 1:13 AM  

:)

നിരക്ഷരൻ February 23, 2009 at 4:44 PM  

ഇനിയും വൈകിയിട്ടില്ല. ഉണ്ണീനോട് പറഞ്ഞ് കുറച്ച് ബൂസ്റ്റൂം, ഹോര്‍‌ലിക്‍സും, കോം‌പ്ലാനുമൊക്കെ ഇനീം വാങ്ങിക്കഴിക്കാവുന്നതേയുള്ളൂ... :)

പിന്നെ കുളി, പല്ലുതേപ്പ്...
അതിലൊന്നും വല്യ കാര്യമില്ലന്നേ... :) :)

Bindhu Unny February 25, 2009 at 12:32 PM  

ജ്വാല: നന്ദി :-)

അനുരൂപ്: ബ്ലോഗൊക്കെ എഴുതാറായല്ലോ. അപ്പോ, ഹോര്‍‌ലിക്സ് തനിയെ വങ്ങിത്തിന്നാറുമായി. :-)

The Eye: Advertisement? Of which product? Again, 'pavan njan'!

Priya: ഉടനെ വാങ്ങുന്നുണ്ട്. :-)

എഴുത്തുകാരി: എല്ലാ തലമുറകള്ക്കും കൈചൂണ്ടാന് എന്തെങ്കിലുമുണ്ടാവും. :-)

മഹി: :-)

നിരക്ഷരന്: ഈ പോസ്റ്റ് കണ്ടതോടെ ഉണ്ണി പലചരക്ക് വാങ്ങാന്‍ വരാമെന്നേറ്റിരിക്കുകയാണ്.
അയ്യേ! കുളീം പല്ലുതേപ്പുമൊന്നുമില്ലേ? ഞാനാ ടൈപ്പല്ലാട്ടോ. :-)

ഗിരീഷ്‌ എ എസ്‌ February 27, 2009 at 6:52 PM  

ഇത്രക്ക്‌ കുസൃതിയായിട്ടും
അമ്മ ഞെക്കിക്കൊന്നില്ലല്ലോ...
പാവം ഞങ്ങള്‍...(അതുകൊണ്ടല്ലോ ഇതൊക്കെ കാണേണ്ടിവന്നത്‌)


എഴുത്ത്‌ മനോഹരം
ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath March 2, 2009 at 2:19 PM  

ഹ ഹ ഹ..
കാലികമായ ഇടപെടലുകള്‍ നടത്തുന്നത് നന്നായിരിക്കുന്നു...

ആശയ സമരങ്ങളുടെ ഊര്‍ജ്ജ ദായനിയും സമര കേന്ദ്രവും ആയിരുന്ന കാമ്പസില്‍
ഇന്ന് മുഖക്കുരുവാണ് ഏറ്റവും വലിയ പ്രശ്നം .!
മാനുഷിക തലത്തില്‍ നിന്നും നാമിപ്പോള്‍ ഉടലുകലായി പരിണമിച്ചിരിക്കുന്നു..
ലളിതമായ വാക്കുകളിലൂടെ ശക്‍തമായ ഇടപെടല്‍...
നമ്മുടെ കമ്പോള സ്വാതന്ത്ര്യം മുതല്‍ തിരഞ്ഞെടുക്കുന്നതിനുള്ള
വിവേചന ബുദ്ധിയില്‍ വരെ പരസ്യക്കമ്പനികള്‍ ചിന്തകളെ നിയന്ത്രിക്കുന്നു...
ആശംസകള്‍...

yousufpa March 2, 2009 at 7:19 PM  

വെള്ളത്തില്‍ ചവിട്ടി നിന്നിട്ട് എന്‍റെ പാദം നനഞ്ഞില്ലേയ്...എന്ന് പറയുന്നത് പോലെ..

അരുണ്‍ കരിമുട്ടം March 4, 2009 at 11:00 AM  

ഇത് വായിച്ച് അന്തം വിട്ട് പോയി,പാവം ഞാനും

poor-me/പാവം-ഞാന്‍ March 4, 2009 at 12:23 PM  

Failed to lick Horlicks
in your child hood?
Do not worry...
Give that too to your children!
Teeth gone by brushing?
Tell your children a big "no" when they take a brush in their hand!

വള്ളിക്കുന്ന് Vallikkunnu March 4, 2009 at 2:52 PM  

ചെറുപ്പത്തില്‍ ചന്തിക്ക് പെട കിട്ടിയില്ല .. അതുകൊണ്ട് ബ്ലോഗറുമായി.. ..

Bindhu Unny March 4, 2009 at 10:14 PM  

ഗിരീഷ്: അമ്മേം പാവമല്ലേ, എന്നേപ്പോലെ. :-)

hAnLLaLaTh: എന്റമ്മോ, ഞാനത്രയ്ക്കൊന്നും വിചാരിച്ചില്ലാട്ടോ. :-)

യൂസുഫ്പ: ഹ ഹ ഹ. അത് കൊള്ളാം :-)

അരുണ്‍: അന്തംവിട്ട് കുന്തം വിഴുങ്ങിയോ? :-)

poor-me/പാവം-ഞാന്‍: Thanks for the advice. Fortunately, I don't have children. :-)

വള്ളിക്കുന്ന്: അപ്പോ അങ്ങനെയാണല്ലേ ബ്ലോഗറാവുന്നത്? :-)

sandra April 2, 2009 at 6:16 PM  

ആകെ മുഴുവനായിട്ട് പറഞ്ഞാല്‍ ഇപ്പൊ നല്ല കോലത്തിലാണ്‌

Bindhu Unny April 2, 2009 at 8:53 PM  

Sandra: അതേന്നേ. എന്താ ചെയ്ക? :-)

സൂത്രന്‍..!! April 3, 2009 at 6:16 PM  

ഹൊ ഹൊ കൊളളാം....

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP