Sunday, July 26, 2009

ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?


ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. വട്ടായിപ്പോയോന്ന് കരുതല്ലേ. നിങ്ങളുടെയൊക്കെ വോട്ടിന്റെ ബലം കൊണ്ട് Great Driving Challenge-ന്റെ ഒന്നാമത്തെ കടമ്പ കടന്ന് ആദ്യത്തെ 100 ജോടികളിലൊന്നായി. പിന്നെ, അതില്‍ നിന്ന് തെരഞ്ഞെടുത്ത 12 ജോടികളിലും ഞാനും ഉണ്ണിയും ഉള്‍‌പ്പെട്ടിരിക്കുന്നു.

ഇനി അതില്‍നിന്ന് 3 ജോടികളെ തെരഞ്ഞെടുക്കും. അതിനുള്ള audition 3 മുതല്‍ 5 വരെ മുംബൈയിലെ ഒരു റിസോര്‍ട്ടില്‍ നടക്കും. അതുവരെ കഴിയാവുന്നത്ര ആള്‍ക്കാരെ പിന്തുടരാന്‍ കൂട്ടണം. Great Driving Challenge-
ന്റെ വെബ്‌സൈറ്റില്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതില്‍ ദിവസവും പോസ്റ്റണം. പോസ്റ്റുകളില്‍ എല്ലാരേം കൊണ്ട് കമന്റ് ചെയ്യിക്കണം. ഇതൊക്കെ നോക്കീട്ടാണത്രെ തെരഞ്ഞെടുപ്പ്.

അതുകൊണ്ട് എല്ലാ ബൂലോകസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/

ഈ ലിങ്കില്‍ പോയാല്‍ ബ്ലോഗും കാണാം, പിന്തുടരുകയും ചെയ്യാം. മടി വിചാരിക്കാതെ പോണേ. ഇടയ്ക്കിടയ്ക്ക് വന്ന് കമന്റിടാനും മറക്കരുത്.

ശ്രദ്ധിക്കുക – ഒരാള്‍ക്ക് ഒരു ജോടിയെ മാത്രമേ പിന്തുടരാന്‍ സാധിക്കൂ. (വോട്ട് എത്ര പേര്‍ക്ക് വേണേലും ചെയ്യായിരുന്നു.) ഇതിന് കാരണം, ആദ്യത്തെ മൂന്നില്‍ വരുന്നവരുടെയും ഫൈനല്‍ റൌണ്ടില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരുടെയും ഫോളോവേര്‍സിന് സമ്മാനങ്ങള്‍ കിട്ടും.

അപ്‌ഡേറ്റ്: നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.

26 comments:

Bindhu Unny July 27, 2009 at 10:17 AM  

ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. :-)

Sapna Anu B.George July 27, 2009 at 11:36 AM  

നല്ലതു വരട്ടെ

Captain Haddock July 27, 2009 at 12:58 PM  

ഒരു മിനിറ്റ് , ഇപ്പം ശരിയാക്കിത്തരാം!!

the man to walk with July 27, 2009 at 1:21 PM  

all the best .will try to follow you ..

സു | Su July 27, 2009 at 1:56 PM  

ആശംസകൾ ബിന്ദു. :)

Typist | എഴുത്തുകാരി July 27, 2009 at 2:13 PM  

ആദ്യം വോട്ട് ചോദിച്ചു, അതു തന്നു. ഇനിയിപ്പോ പിന്തുടരാന്‍ പറയുന്നു, അതുമാവാം.

lakshmy July 27, 2009 at 3:56 PM  

എപ്പൊ പിന്തുടർന്നു എന്നു ചോദിച്ചാൽ മതി :)

കണ്ണനുണ്ണി July 27, 2009 at 9:12 PM  

പിന്തുടര്‍ന്നിട്ടുണ്ട് ട്ടോ.....

പക്ഷെ ജയിച്ചു വരുമ്പോ നാരങ്ങ മിട്ടായി കൊണ്ട് തരണം.. അല്ലെ വിധം മാറുവേ... :)
ഓള്‍ ദി ബെസ്റ്റ്

Bindhu Unny July 27, 2009 at 10:34 PM  

Sapna: നന്ദി :-)

Captain: ശരിയാക്കിയോ? നന്ദി :-)

the man to walk with: നന്ദി :-)

സു: നന്ദി :-)

എഴുത്തുകാരി: നന്ദി :-)
(ഇനിയെന്താണോവോ ചോദിക്കാന്‍ പോകുന്നത്, അല്ലേ?)

ലക്ഷ്മി: എപ്പോ എന്ന് ചോദിക്കുന്നില്ല. :-)
നന്ദി

കണ്ണനുണ്ണി: ഞാന്‍ ജീരകമിട്ടായി വാങ്ങാനാ പ്ലാന്‍ ചെയ്തത്. :-)
നന്ദി

Bindhu Unny July 27, 2009 at 10:38 PM  

ഫോളോ ചെയ്തവരോടെല്ലാം ഒരു വാക്ക് - നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൂടി കൊടുക്കൂ. സ്വന്തം ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.
പോസ്റ്റും അപ്‌ഡേറ്റ് ചെയ്തേക്കാം.
:-)

Faizal Kondotty July 28, 2009 at 12:08 AM  

ഇപ്പൊ പിന്തുടരാം, പക്ഷെ എപ്പോഴും പിന്തുടരാന്‍ പറയരുത് ... :)

Captain Haddock July 28, 2009 at 12:41 PM  

ചേച്ചി,
ഫോടോ അപ്‌ലോഡ്‌ ചെയ്യാന്‍ പറ്റുനില്ല, ക്രോപ്പ് ഇമേജ് വന്നു നിക്കുന്നു. any idea ?

Captain Haddock July 28, 2009 at 12:43 PM  

പിന്നെ, ഇന്നലെ കുറെ പേരെ കൊണ്ട് ഫോളോ ചെയിച്ചു, എല്ലാം ഫോടോ ഇല്ലാത്തതിനാല്‍ വേസ്റ്റ് ആയോ ?

Captain Haddock July 28, 2009 at 12:56 PM  

one more: without uploading PIC also, it shows me "Following" With read flag near ur name. Does that mean, i am counted ?

Bindhu Unny July 28, 2009 at 2:38 PM  

Faizal: തത്കാലം ഇപ്പോ പിന്തുടരൂ. പിന്നത്തെക്കാര്യം പിന്നെയല്ലേ?
:-) നന്ദി

Captain: ആവശ്യത്തിന് ക്രോപ് ബാര്‍ അഡ്ജസ്റ്റ് ചെയ്തിട്ട് വലതുവശത്തുള്ള Crop Image ബട്ടണില്‍ ക്ലിക്കിയാല്‍ മതി. എന്നിട്ട് സബ്‌മിറ്റ് ചെയ്യാം.
ഫോട്ടോ ഇല്ലെങ്കിലും ഫോളോവര്‍ ആയി കരുതുമായിരിക്കും. ആ ഭാഗം അത്ര ക്ലിയറല്ല. അത് ക്ലിയര്‍ ചെയ്തിട്ട് പറയാം. :-)
ഇത്രയും മെനക്കെടുന്നതിന് നന്ദി. :-)

ശ്രീ July 28, 2009 at 3:33 PM  

ആശംസകൾ !
നോക്കട്ടെ

ബഷീര്‍ Vallikkunnu July 28, 2009 at 6:48 PM  

ഫോളോ ചെയ്യാം. ഫ്രീയാവുമ്പോള്‍ ഇവിടെയൊന്നു ക്ലിക്കൂ..
ബെര്‍ളിച്ചായന് സ്നേഹത്തോടെ

നിരക്ഷരന്‍ July 31, 2009 at 11:32 PM  

ബിന്ദൂ...
പിന്തുടരുന്നുണ്ട്. പക്ഷെ ദിവസവും കമന്റിടുന്ന കാര്യമാണ് കഷ്ടം. എല്ലാ ദിവസകും നെറ്റ് കിട്ടാന്‍ തന്നെ വല്യ പാടാ...

6 മുതല്‍ കമന്റിടാന്‍ പറ്റുമെന്ന് കരുതുന്നു.

നിരക്ഷരന്‍ July 31, 2009 at 11:34 PM  

ആശംസകള്‍ പറയാന്‍ മറന്നു.
അഷ്ടവസുക്കള്‍ അനുഗ്രഹിക്കട്ടെ :)

അനിൽ@ബ്ലൊഗ് August 1, 2009 at 1:07 AM  

ഓ.കെ.
ഞാനൊറ്റക്ക് ഒരു ഗ്രൂപ്പായി ഫോളോ ചെയ്തിട്ടുണ്ട്.
കമന്റ് നിര്‍ബന്ധമാണോ?

Bindhu Unny August 1, 2009 at 12:19 PM  

ശ്രീ: നന്ദി :-)

ബഷീര്‍: നന്ദി. :-). ഫ്രീയായപ്പോള്‍ ക്ലിക്കി.

നിരക്ഷരന്‍: കമന്റിടാന്‍ പറ്റിയില്ലേല്‍ പോട്ടെ. ആറാം തീയതിയാവുമ്പഴേയ്ക്കും അറിയാം കമന്റിടണോ വേണ്ടയോന്ന്. അന്ന് ഓഡിഷന്‍ കഴിഞ്ഞ് ഫലം പറയും.
ആശംസകള്‍ക്ക് നന്ദി. ആദ്യത്തെ ആവേശമൊന്നും എന്തോ ഇപ്പോള്‍ തോന്നുന്നില്ല. എന്തായാലും നാളെ ഉച്ചയ്ക്ക് പോവും ഓഡിഷന്. :-)

അനില്‍: ഒറ്റയ്ക്കൊരു ഗ്രൂപ്പോ? കൊള്ളാല്ലോ. കമന്റിടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പോസ്റ്റുകള്‍ വായിച്ച്, കമന്റിടാന്‍ തോന്നിയാല്‍ ചെയ്യണമെന്നേയുള്ളു. ഇട്ട കമന്റിനും നന്ദി. :-)

Bindhu Unny August 6, 2009 at 11:30 AM  

Friends, we are in the top 3.
Will start driving tomorrow.
Hope you all will keep supporting us throughout the drive.
Do check the blogs for daily updates.

Thanks to all
:-)

Captain Haddock August 6, 2009 at 11:52 AM  

WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!

ALL THE BEST !!!

നിരക്ഷരന്‍ August 6, 2009 at 8:47 PM  

ബിന്ദൂ....

അഭിനന്ദനങ്ങള്‍ ...
ഒരുപാട് സന്തോഷമായി. ഞാന്‍ പറഞ്ഞിരുന്നില്ലേ നിങ്ങളുണ്ടാകും ആദ്യത്തെ മൂന്നില്‍ . ഇനി ആ വാഹനം ഓടിക്കാമല്ലോ ? ടീവിയിലൂടെ ഞങ്ങള്‍ക്കൊക്കെ കാണാമല്ലോ അല്ലേ ?

വിജയശ്രീലാളിതരായി വരൂ...
എല്ലാ ഭാവുകങ്ങളും നേരുന്നു.
ദിവസവും കമന്റടിക്കാന്‍ ശ്രമിക്കാം. നല്ല യാത്രാവിവരണങ്ങള്‍ക്കായി കാത്തിരിക്കാം.

ആശംസകള്‍ .... :) :)

Captain Haddock August 8, 2009 at 2:44 AM  

400+ KM and 107 followers !! Good going, keep it up!!

Renu October 7, 2009 at 11:14 AM  

http://renoofhamza.blogspot.com/2008/02/blog-post.html
pls check it

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP