Monday, June 22, 2009

ആകാംക്ഷയുടെ കൂടെ

ഈ പുഞ്ചിരി കാണുമ്പോള്‍ നമുക്കും സന്തോഷം

Nature Knights എല്ലാ വര്‍‌ഷവും ഒരു ഫ്രീ പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം അത് Akanksha എന്ന സംഘടനയ്ക്ക് വേണ്ടിയായിരുന്നു.

പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഒരു NGO ആണ് Akanksha. മുംബൈയിലും പൂണെയിലുമായി ധാരാളം സെന്ററുകളുണ്ട്. മുംബൈയിലെ ലോവര്‍ പരേല്‍ സെന്ററില്‍ ഞാന്‍ വോളണ്ടിയര്‍ ആയി പോകുന്നുണ്ട്. അങ്ങനെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കാന്‍ അവസരം കിട്ടിയത്. സ്പോണ്‍‌‌സേഴ്സിനെ വേണമെന്ന് മെയില്‍ അയച്ചയുടനെ Nature Knights-ലെ പല അംഗങ്ങളും ഭക്ഷണം, ബസ്, കൂടാതെ കുട്ടികള്‍ക്കായി ചില സമ്മാനങ്ങളും സ്പോണ്‍‌സര്‍ ചെയ്യാന്‍ തയ്യാറായി.

ഏപ്രിലിലെ ഒരു ഞായറാഴ്‌ച. ഏഴരയ്ക്ക് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ എല്ലാ‍രും – ആകാംക്ഷയിലെ കുട്ടികളും ടീച്ചര്‍മാരും വോളണ്ടിയര്‍മാരും നേച്ചര്‍ ക്നൈറ്റ്സിലെ സംഘാടകരും വോളണ്ടിയര്‍മാരും - ഒത്തുകൂടി.


പാര്‍ക്കിലെ കന്‌ഹേരി ഗുഹകള്‍ക്കടുത്ത് ഒരു പരിചയപ്പെടല്‍

ബേസ് ക്യാമ്പിലേയ്ക്ക്

ബേസ് ക്യാമ്പ്

Rock climbing-ന്റെ ബാലപാഠങ്ങള്‍ ആസിഫ് വിവരിക്കുന്നു

ജ്ഞാനേഷിന്റെ വക ഡെമോ

Valley crossing (ശരിക്കുമുള്ള താഴ്വാരത്തിന് പകരം രണ്ട് മരങ്ങളില്‍ കയര്‍ വലിച്ച് കെട്ടിയിരിക്കുന്നു)

Rock climbing

Rappelling

പിരിയുന്നതിന് മുന്‍പ് ഒരു ഗ്രൂപ്പ് ഫോട്ടോ

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.

33 comments:

Bindhu Unny June 22, 2009 at 1:34 PM  

ഞാനീ പാറപ്പുറത്ത് കയറുന്നതും കയറില്‍ തൂങ്ങുന്നതും ഒക്കെ കൊച്ചുകുട്ടികള്‍ക്ക് കൂടി ചെയ്യാന്‍ പറ്റുന്ന കാര്യമാണെന്നേ. :-)

അനില്‍@ബ്ലോഗ് // anil June 22, 2009 at 1:57 PM  

ശരിയാ...
:)

മനസ്സുണ്ടാവുക എന്നതാണ് പ്രധാനം.
പിള്ളാരൊക്കെ മിടുക്കരാവട്ടെ.

Unknown June 22, 2009 at 2:20 PM  

വളരെ നല്ല കാര്യം .....ആശംസകള്‍.

വരവൂരാൻ June 22, 2009 at 2:33 PM  

നന്നായിട്ടുണ്ട്‌ ഇഷ്ടപ്പെട്ടു....

അരുണ്‍ കരിമുട്ടം June 22, 2009 at 2:41 PM  

ഫോട്ടോയും കണ്ട് ഒറ്റവരിയിലുള്ള വിവരണവും വായിച്ചപ്പോള്‍ ഞാനും കൂടെ ഉണ്ടായിരുന്ന പോലെ:)

Rejeesh Sanathanan June 22, 2009 at 3:08 PM  

തികച്ചും സാഹസികത തന്നെ..........

Typist | എഴുത്തുകാരി June 22, 2009 at 3:11 PM  

ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.

സന്തോഷ്‌ പല്ലശ്ശന June 22, 2009 at 3:24 PM  

ഇതൊക്കെ കുട്ടികള്‍ക്ക്‌ അത്യാവശ്യാ....

വീകെ June 22, 2009 at 4:25 PM  

കൊള്ളാം...

Rare Rose June 22, 2009 at 4:46 PM  

അമ്പടാ മിടുക്കന്മാരേ...കൊച്ചു സാഹസികര്‍ കൊള്ളാം ട്ടോ..സാഹസങ്ങള്‍ക്കൊപ്പം മറ്റുള്ളവരേം ധൈര്യവാന്മാരാക്കുക കൂടി ചെയ്തതില്‍ അഭിനന്ദനങ്ങള്‍..:)

sojan p r June 22, 2009 at 6:13 PM  

കുട്ടികളുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി ..ഇനിയും ഇതൊക്കെ സാധിക്കട്ടെ.
ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു.കന്നെരി ഗുഹകള്‍ എവിടെയാണ്.അതിന്റെ ചിത്രങ്ങള്‍ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു

ജിജ സുബ്രഹ്മണ്യൻ June 22, 2009 at 6:25 PM  

ഇതു കൊള്ളാം ട്ടോ.എനിക്കൊരിക്കലും സാധിക്കില്ല ഇത്രേം സാഹസികത.ബിന്ദുവിന്റെ ധൈര്യം സമ്മതിച്ച് തന്നിരിക്കുന്നു

സുപ്രിയ June 22, 2009 at 6:57 PM  

പിന്നേ... ഈ പിള്ളേരെക്കുറിച്ചെന്താ വിചാരിച്ചേ..
മിടുക്കന്മാര്‍.. മിടുക്കികള്‍.

Unknown June 22, 2009 at 9:32 PM  

ഒരോ സാഹസികയാത്രകളും ഓരോ അനുഭവങ്ങളാണ്

ശ്രീ June 23, 2009 at 6:20 AM  

അടിപൊളി!
:)

ഹരീഷ് തൊടുപുഴ June 23, 2009 at 6:51 AM  

എനിക്കും അഗ്രഹമൊക്കെയുണ്ട്..

പക്ഷേ; പേടിയാ!!!

VEERU June 23, 2009 at 3:40 PM  

photoyum vivaranavum nannaayi..thudaruka ee udyamangal iniyum ...!!

Ashly June 23, 2009 at 6:26 PM  

very good. keep up doing these wonderful jobs !

siva // ശിവ June 23, 2009 at 10:21 PM  

ഇനി ഇങ്ങനെയൊക്കെ കൂടുമ്പോള്‍ അറിയിക്കണേ...

Suмα | സുമ June 24, 2009 at 12:18 AM  

ആകാംക്ഷയുടെ കൂടെ ഫോട്ടോ കണ്ടിരിക്കാന്‍ രസാരുന്നു...

ഇത്തിരി ധൈര്യം കടം കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍...... :-/

vahab June 24, 2009 at 8:48 AM  

Akanksha-യെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. കുട്ടികള്‍ക്ക്‌ ഒരു നല്ല ഭാവി ആശംസിക്കുന്നു.

അവരുടെ വെബ്‌സൈറ്റ്‌ അത്ര സുഖം പോര എന്നത്‌ പറയാതിരിക്കാനും വയ്യ.

the man to walk with June 24, 2009 at 1:49 PM  

ishtaayi

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) June 24, 2009 at 7:36 PM  

മരം ... സോറി ... മല കയറ്റത്തിനിടെ ഇങ്ങനത്തെ നല്ല കാര്യങ്ങളും ചെയ്യുന്നതില്‍ അഭിനന്ദനങ്ങള്‍.

പാവത്താൻ June 24, 2009 at 7:56 PM  

വളരെ നല്ല കാര്യം..
ഇതു പങ്കു വച്ചതിനു നന്ദി...

Anonymous June 26, 2009 at 11:07 AM  

ഇത് കൊള്ളാം കേട്ടോ... ആശംസകള്‍

Arun Meethale Chirakkal June 26, 2009 at 3:20 PM  

വന്നു. കണ്ടു. ബോധിച്ചു.

Sachi June 26, 2009 at 6:11 PM  

mmm.. sarikkum aakamsha thanne!!! these things bring in meanings to life ...!!! keep goin

Anil cheleri kumaran June 28, 2009 at 12:54 PM  

നല്ല ചിത്രങ്ങളൂം വിവരണവും.

Unknown June 28, 2009 at 2:24 PM  

നന്നായിട്ടുണ്ടല്ലോ..... ആശംസകള്‍.........

ജെ പി വെട്ടിയാട്ടില്‍ June 30, 2009 at 1:54 PM  

best compliments

please visit
http://trichurblogclub.blogspot.com/

Minnu July 2, 2009 at 10:03 PM  

നന്നായിട്ടുണ്ട്‌ ..ആശംസകള്‍...:)

Ashly July 3, 2009 at 1:17 PM  

സിദര ബെട്ട് എന്ന് സ്തലതു ഗുഹ കയറാൻ പൊയിരുന്നു. പൊസ്സ്റ്റ് ഒന്ന് നൊകൂ. The place may be of your interest. http://aakramanam.blogspot.com/2009/06/blog-post.html

Bindhu Unny July 6, 2009 at 11:02 AM  

അനില്‍: നന്ദി :-)

Ashwin: നന്ദി :-)

വരവൂരാന്‍: നന്ദി :-)

അരുണ്‍: നന്ദി :-)

മാറുന്ന മലയാളി: നന്ദി :-)

എഴുത്തുകാരി: ഞാനും അങ്ങനെ തന്നെ ആശിക്കുന്നു. നന്ദി :-)

സന്തോഷ്: ശരിയാ :-)

വീ കെ: നന്ദി :-)

Rare Rose: കൊച്ചുസാഹസികരില്‍ മിടുക്കികളും ഉണ്ട് ട്ടോ. നന്ദി :-)

സോജന്‍: നന്ദി :-)
കന്‌ഹേരി ഗുഹകള്‍ നാഷണല്‍ പാര്‍ക്കിനുള്ളിലാണ്. അജന്ത-എല്ലോറ ഗുഹകളുടെ ഒരു ചെറിയ പതിപ്പെന്ന് പറയാം. ഫോട്ടോകള്‍ മറ്റൊരിക്കല്‍ പോസ്റ്റാം.

കാന്താരിക്കുട്ടി: സാധിക്കുംന്നേ. ഒരവസരം കിട്ടിയാല്‍ ഒരു കൈ നോക്കണം ട്ടോ. :-)

സുപ്രിയ: ശരിയാ. മിടുക്കന്മാരും മിടുക്കികളും. :-)

ശ്രീ: നന്ദി :-)

ഹരീഷ്: ആഗ്രഹമുണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുമെന്നേ. പേടിയെ കുറച്ച് പേടിപ്പീച്ച് നിര്‍ത്തിയാല്‍ മതി. :-)

VEERU: നന്ദി :-)

Ashly: നന്ദി :-)

ശിവ: അടുത്ത പ്രാവശ്യം അറിയിക്കാം. ഒരിക്കല്‍ സരിജയേം കൂട്ടി ഇങ്ങോട്ടൊക്കെ ചുറ്റാനിറങ്ങൂ. :-)

Gowri: നോക്കാം :-)

സുമ: ധൈര്യം ഞാന്‍ കടം തരാം. :-)

vahab: ആകാംക്ഷയുടെ കാര്യങ്ങളെല്ലാം ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യുന്നതോ ഫ്രീ ആയി ചെയ്തുകൊടുക്കുന്നതോ ആണ്. വെബ്‌സൈറ്റും ആരെങ്കിലും ചെയ്തുകൊടുത്തതാവും. :-)

the man to walk with: നന്ദി :-)

സന്ദീപ്: മരംകയറ്റവും ഇടയ്ക്കൊക്കെ ചെയ്യാറുണ്ട്. :-)

പാവത്താന്‍: നന്ദി :-)

നീലാംബരി: നന്ദി :-)

Arun: നന്ദി :-)

Sachi: നന്ദി :-)

കുമാരന്‍: നന്ദി :-)

മുരളിക: നന്ദി :-)

ജെപി: നന്ദി :-)
നോക്കാം

സ്നോ വൈററ്: നന്ദി :-)

Captain Haddock: ലിങ്ക് തന്നതിന് നന്ദി. നോക്കി. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP