Wednesday, June 10, 2009

ഒരേ തുണി

വീട്ടീന്ന് ഇറങ്ങിയപ്പോത്തന്നെ വൈകി. അവള്‍ ആഞ്ഞ് നടന്നു. ബസിലെല്ലാം തിരക്കായിട്ടുണ്ടാവും. ദൂരെ നിന്നേ കണ്ടു, ഒരു ബസ് കവലയില്‍ കിടപ്പുണ്ട്. ഓടാന്‍ തുടങ്ങിയ അവള്‍ പെട്ടെന്ന് നിന്നു. ആ ബസ്! അതില്‍ പോവാന്‍ പറ്റില്ല. ആ ബസവിടെയുള്ളപ്പോള്‍ കവലയില്‍ നില്‍ക്കാന്‍ പോലും അവള്‍ക്കിഷ്ടമില്ല.

അരകല്ലിന് കാറ്റുപിടിച്ചപോലെയായി അവളുടെ നടത്തം. "ആ ബസിനങ്ങ് പൊയ്ക്കൂടേ? വെറുതെ അടുത്ത ബസ് വരാനായി കാത്തുകിടക്കുവാണ്. എന്നിട്ട് വേണം മത്സരയോട്ടം നടത്താന്‍! ഇങ്ങനെയാണേല്‍ അടുത്ത ബസും കിട്ടില്ല. വൈകിച്ചെന്നാല്‍ ആ ഇംഗ്ലീഷ് മിസിന്റെ വഴക്ക് കേള്‍ക്കണം. നാശം!"

ഇന്നാളൊരിക്കല്‍ ആ ബസില്‍ കയറിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. അപ്പഴേ തീരുമാനിച്ചു, ഇനീ ഈ ബസില്‍ കയറുന്നത് ഒഴിവാക്കണം. അന്നെന്തായാലും ചമ്മിയില്ല.

"അല്ല, ഈ ഡ്രൈവറുടെ സീറ്റിന് പിന്നിലെന്തിനാ കര്‍ട്ടന്‍? ഡ്രൈവറെ യാത്രക്കാര്‍ കണ്ടാലെന്താ കുഴപ്പം? അമ്മയോട് സങ്കടം പറഞ്ഞപ്പോള്‍ വഴക്ക് കേട്ടു. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോവണ്ടാത്രെ. ശരി, ഞാന്‍ ശ്രദ്ധിക്കുന്നില്ല. വേറാരെങ്കിലും ശ്രദ്ധിച്ചാലോ? ആകെ ചമ്മലാവും."

"ഇവര്‍ക്ക് കര്‍ട്ടനിടാന്‍ വേറെ തുണിയൊന്നും കിട്ടിയില്ലേ? ആകെയുള്ളത് രണ്ട് പാവാടയാ. അതിലൊന്നിന്റെ തുണിയും ആ കര്‍ട്ടന്റെ തുണിയും ഒന്ന് തന്നെ."

വൈകിയെന്നറിഞ്ഞിട്ടും അവള്‍ പതുക്കെയേ നടന്നുള്ളൂ. ആ ബസ് പോവട്ടെ.

32 comments:

വരവൂരാൻ June 10, 2009 at 1:49 PM  

ആകെയുള്ളത് രണ്ട് പാവാടയാ. അതിലൊന്നിന്റെ തുണിയും ആ കര്‍ട്ടന്റെ തുണിയും ഒന്ന് തന്നെ

പാവം വിഷമം ആവാതിരിക്കുമോ ?

ആ ബസ്സിൽ പോവട്ടാ കേട്ടോ

sandeep June 10, 2009 at 3:11 PM  

മനോഹരമായ കഥ. ഈ കഥയെഴുത്ത്‌ നിര്‍ത്തരുത് ട്ടോ :)

ഇസാദ്‌ June 10, 2009 at 4:36 PM  

നല്ല കഥ

siva // ശിവ June 10, 2009 at 5:29 PM  

What a great thought, It is interesting...

Arun Meethale Chirakkal June 10, 2009 at 5:41 PM  

Beautifully crafted.

എന്ന് വെച്ചാല്‍ അവസാനം വരെ സംഭവം നിലനിര്‍ത്തി എന്ന് തന്നെ...

ഇതിരിക്കട്ടെ എന്‍റെ ഒരു സന്തോഷത്തിന്:

Hemingway took a ten-dollar bet and wrote a short story in six words: "For sale: Baby shoes, not used."

ജിജ സുബ്രഹ്മണ്യൻ June 10, 2009 at 7:19 PM  

കുഞ്ഞു കഥയാണെലും മനസ്സിനെ സ്പർശിച്ചു.ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ നല്ലൊരു വാങ്മയ ചിത്രം.

കണ്ണനുണ്ണി June 10, 2009 at 8:11 PM  

ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്ത് പ്രതീക്ഷിക്കാത്ത പോലെ കഥ നിര്‍ത്തി... അസ്സലായിട്ടോ....
അല്പം തമാശ തോന്നുമെങ്കിലും..ഒരിത്തിരി വേദനയും അതില്‍ കലര്‍ന്നിട്ടുണ്ട്...

പ്രയാണ്‍ June 11, 2009 at 10:28 AM  

നന്നായിട്ടുണ്ട് ബിന്ദു.... ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് June 11, 2009 at 10:45 AM  

പറയാതെ പറഞ്ഞ ഒരുപാട് നൊമ്പരങ്ങള്‍ ഈ കുഞ്ഞു കഥയിലുണ്ട്..

ഇഷ്ടമായി.

VEERU June 12, 2009 at 11:27 AM  

GOOD KEEP IT UP !!!

ദിയ , തൃശ്ശിവപേരൂര്‍ June 12, 2009 at 2:04 PM  

കണ്‍പീലിയിലൊരിറ്റ് നൊമ്പരം കുരുങ്ങി....ഹൃദയസ്പര്‍ശിയായ കുഞ്ഞു കഥ.
നന്നായിരിക്കുന്നു

Ashly June 12, 2009 at 6:22 PM  

കൊള്ളാം, നല്ല പ്രസന്റേഷന്‍.

പിന്നെ, Arun Meethale ചിറക്കല്‍ പറഞ്ഞ Hemingway story...no words! ഇപ്പം നമ്മളും ആ ഒരു മൂഡില്‍ ഇരിക്കുകയന്

മാണിക്യം June 12, 2009 at 8:52 PM  

വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ഒത്തിരി കാര്യങ്ങള്‍ പറയാതെ പറഞ്ഞു വച്ചു.
കൊച്ചു കൊച്ചു ദുഖങ്ങള്‍!!
മനസ്സില്‍ ഉടക്കുന്ന കഥ ...
നന്മകള്‍ നേരുന്നു.

ഗീത June 12, 2009 at 10:42 PM  

നമുക്കവളെ തിരിച്ചു ചിന്തിക്കാന്‍ പഠിപ്പിക്കാം.

തന്റെ പാവാടത്തുണി അത്ര മനോഹരമായതുകൊണ്ടല്ലേ ബസ്സില്‍ അനേകം പേര്‍ കാണാനിടയാകുന്ന കര്‍ട്ടനു വേണ്ടിയും ആ തുണി തന്നെ എടുത്തത് ! അഭിമാനം കൊള്ളട്ടേ അവള്‍.

OAB/ഒഎബി June 12, 2009 at 11:33 PM  

അതെ, ഇതല്ലാതെ പിന്നെ ഏതാ കഥ.
അഭിനന്ദനങ്ങൾ.

Anil cheleri kumaran June 14, 2009 at 12:01 PM  

കഥയോ ഭാവനയോ..?
ചിരിക്കണോ അതോ കരയണോ..?
രസായിട്ടുണ്ട്.

shanavas konarath June 14, 2009 at 6:19 PM  

http://eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക്‌ കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

Typist | എഴുത്തുകാരി June 15, 2009 at 3:48 PM  

പ്രതിക്ഷിക്കാത്ത ഒരവസാനം

jayanEvoor June 15, 2009 at 7:04 PM  

എന്തിനാണ് ഞാനുള്‍പ്പടെ പലരും നീട്ടിവലിച്ചെഴുതി കഷ്ടപ്പെടുന്നത്!

ഇത് കണ്ടു പഠിക്കാം!

ചെറുത്, സുന്ദരം!

Bindhu Unny June 15, 2009 at 7:37 PM  

വരവൂരാന്‍: ശരി, ആ ബസില്‍ പോവുന്നില്ല. :-)

സന്ദീപ്: നിര്‍ത്തണമെന്ന് എനിക്കും ആഗ്രഹമില്ല. പക്ഷേ എപ്പഴും ഇങ്ങനെ എഴുതാന്‍ എന്തെങ്കിലും തോന്നണ്ടേ. :-)

ഇസാദ്: നന്ദി :-)

ശിവ: നന്ദി :-)

അരുണ്‍: നന്ദി :-)
ഹെമിങ്ങ്‌വേയുടേത് ഷോര്‍ട്ട് സ്റ്റോറിയല്ല, ഷോര്‍ട്ടസ്റ്റ് സ്റ്റോറി ആണല്ലോ :-)
ഒരു മത്സരത്തിനായി ഞാന്‍ 55 വാക്കുകളില്‍ ഒരു കഥ എഴുതിയിരുന്നു. ഇംഗ്ലീഷിലാണ്. മറ്റേ ബ്ലോഗില്‍ പോസ്റ്റുന്നുണ്ട്.

കാന്താരിക്കുട്ടി: നന്ദി :-)

കണ്ണനുണ്ണി: നന്ദി :-)

Prayan: നന്ദി :-)

രാമചന്ദ്രന്‍: നന്ദി :-)

VEERU: നന്ദി :-)

ദിയ: നന്ദി :-)

Ashly: നന്ദി :-)
കുറച്ച് കഴിഞ്ഞാല്‍ വാക്കുകള്‍ വരും :-)

മാണിക്യം: നന്ദി :-)

ഗീത്: ശരി, അവള്‍ അങ്ങനെ ചിന്തിച്ച് സമാധാനിക്കട്ടെ. :-)

OAB: നന്ദി :-)

കുമാരന്‍: ചിരിക്കൂ, കരയേണ്ട :-)

എഡിറ്റര്‍: ഹ്രസ്വമായ രചനകള്‍ എഴുതാം, പക്ഷേ കരുത്തുറ്റതാണെന്ന് വായനക്കാരല്ലേ തീരുമാനിക്കുക? :-)

എഴുത്തുകാരി: നന്ദി :-)

jayanEvoor: ഞാനും നീട്ടിവലിച്ചെഴുതാറുണ്ട്. :-)

nandakumar June 15, 2009 at 8:23 PM  

എന്തൊരു കുഞ്ഞു സുന്ദരി കഥ!!
കുറച്ചു വാക്കുകളില്‍ ഒരു ആത്മഗതം. നന്നായിരിക്കുന്നു.

വിജയലക്ഷ്മി June 17, 2009 at 1:38 PM  

ഇത്തിരി കഥയില്‍ ഒത്തിരി സന്ദേശമുണ്ട് ....മോളെ ആശംസകള്‍ !

അരുണ്‍ കരിമുട്ടം June 17, 2009 at 4:33 PM  

സുന്ദരമായ ഒരു കഥ..
അതു മാത്രമല്ല,
നൊമ്പരമായ ഒരു കഥ

DPhatsez June 18, 2009 at 10:13 AM  

Aiyyo! how to type malayalam in blogger??

Pavaada Praayathil ninne njaan kandappol! :)

Businte oro kaaryangale!!
\m/

Unknown June 18, 2009 at 6:28 PM  

ഉഗ്രൻ ............

സിജാര്‍ വടകര June 19, 2009 at 2:52 PM  

ബിന്ദു ....വളരെ നല്ല പോസ്റ്റ് ആണ് ഇത് . വളരെ നന്നായി കഥ അവതരിപ്പിച്ചു . നല്ല ഒഴുക്കുണ്ട് കഥക്ക് .....ഭാവുകങ്ങള്‍ !!!




കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

Bindhu Unny June 19, 2009 at 3:49 PM  

നന്ദകുമാര്‍: നന്ദി :-)

വിജയലക്ഷ്മി: നന്ദി :-)

അരുണ്‍: നന്ദി :-)

DPhatsez: നന്ദി :-)

മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍‍ മുന്‍പ് അനില്‍ശ്രീ ഇട്ട ഒരു കമന്റില്‍ ഉണ്ട്.
“അനില്‍ശ്രീ... said...

O.T.
Dhanya, I will give you 2 links.

http://www.google.com/transliterate/indic/Malayalam

http://peringz.googlepages.com/mozhi.htm

go to this pages and type in manglish. then you will get the matter in malayalam. copy & paste it.“

:‌-)

പ്രദീപന്‍സ്: നന്ദി :-)

സിജാര്‍: നന്ദി :-)

പാവം മലയാളികളെ പോയി നോക്കാം. അല്ല, മലയാളികള്‍ അത്ര പാവമാണോ? അതോ ഇത് പാവം മലയാളികള്‍ക്ക് വേണ്ടീട്ടുള്ളതാണോ? അങ്ങനെയാണെങ്കില്‍ എന്നെ കൂട്ടാന്‍ പറ്റില്ല. :-)

shajkumar June 20, 2009 at 9:19 PM  

ആ ബസ് പോവട്ടെ.

Sureshkumar Punjhayil June 22, 2009 at 12:59 PM  

Novinte manam, ormakalude varnangalum... Manoharam.. Ashamsakal...!!!

sojan p r June 22, 2009 at 6:16 PM  

വളരെ ലളിതവും വളരെ മനോഹരവും അതിലധികം രസകരവുമായ കഥ

Anuroop Sunny June 23, 2009 at 11:36 AM  

അപകര്‍ഷതയോ? നൊമ്പരമോ?

നല്ല അവതരണം. ആശംസകള്‍

Bindhu Unny July 6, 2009 at 11:11 AM  

shajkumar: പോവട്ടെ. :-)

Sureshkumar: നന്ദി :-)

സോജന്‍: നന്ദി :-)

അനുരൂപ്: അറിയില്ല. രണ്ടുമുണ്ടാവും.
നന്ദി :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP