Tuesday, May 12, 2009

ജയ് കുണ്ഡലിക!

ജയ് കുണ്ഡലിക!
(ഫോട്ടോയ്ക്ക് കടപ്പാട്: വന്ദന)

കുണ്ഡലികാനദിയിലൂടെ തെന്നിത്തെറിച്ച് പായുമ്പോള്‍ ആര്‍ത്ത്‌വിളിച്ചുപോവും, ജയ് കുണ്ഡലിക എന്ന്. കഴിഞ്ഞ മെയ്‌മാസത്തിലാണ് കുണ്ഡലികയില്‍ rafting ചെയ്തത്. അതിന്റെ ഫോട്ടോ അധികം ഒന്നും ഇല്ലാത്തതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച rafting ചെയ്യുന്ന ടീമിനെ പിന്തുടര്‍ന്ന് അവിടെ പോയി കുറെ ഫോട്ടോകളെടുത്ത്, കുണ്ഡലികയില്‍ കുളിച്ച് തിരിച്ചുവന്നപ്പോള്‍ പോസ്റ്റിടാനുള്ള പടങ്ങള്‍ കിട്ടി.

മുംബൈ-ഗോവ ഹൈവേയില്‍, മുംബൈയില്‍ നിന്ന് ഏകദേശം 120 km അകലെയാണ് കോലാഡ്. കോലാഡില്‍ നിന്ന് പൂണെയ്ക്കുള്ള റോഡില്‍ 8 km പോയാല്‍ സൂതര്‍വാഡിയിലെത്തും. അവിടുന്ന് വീണ്ടും 8 km ഉള്ളിലുള്ള ഷാജെ എന്ന ഗ്രാമത്തിലാണ് rafting തുടങ്ങുന്നത്. മുല്‍‌ഷി ഡാമില്‍ നിന്നും ഭിരാ ഡാമില്‍ നിന്നുമുള്ള വെള്ളം കുണ്ഡലികയിലേയ്ക്ക് തുറന്നുവിടുമ്പോഴാണ് rafting ചെയ്യാന്‍ പറ്റുക. നദിയിലുള്ള പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ rapids ഉണ്ടാവും. Rapids ഒന്ന് മുതല്‍ ആറ് വരെയുള്ള ഗ്രേഡുകളായി തരം തിരിച്ചിട്ടുണ്ട്.

Grade I: Small, easy waves; mainly flat water
Grade II: Mainly clear passages; some areas of difficulty
Grade III: Difficult passages; narrow in places and with high waves
Grade IV: Very difficult, narrow and requiring precise manoeuvring
Grade V: Extremely difficult. Very fast-flowing waters, which can be manoeuvred only by experts
Grade VI: For all practical purposes, unmanageable - even suicidal

കുണ്ഡലികയില്‍ ഏകദേശം 12 km ദൂരത്തില്‍ rafting ചെയ്യാന് പറ്റും. രണ്ടര മണിക്കൂറെടുക്കും. ഈ റൂട്ടില്‍ ഗ്രേഡ് മൂന്നും നാലും rapids ഉണ്ട്. രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയ്ക്കാണ് സാധാരണ ഡാം തുറക്കുക. ഉച്ചയ്ക്ക് ശേഷവും തുറക്കുമെന്ന് തോന്നുന്നു. ഒമ്പതുമണിക്ക് അവിടെയെത്താന്‍ വേണ്ടി വെളുപ്പിനെ അഞ്ച് മണിക്ക് പുറപ്പെട്ടു. രാവിലത്തെ ഭക്ഷണം സമയക്കുറവ് കൊണ്ട് ബസിലിരുന്ന് തന്നെ കഴിച്ചു.

Wild River Adventures എന്ന കമ്പനി ആണ് ഇവിടെ rafting നടത്തുന്നത്. ഒരു റാഫ്റ്റില്‍ ഗൈഡിനെക്കൂടാതെ എട്ടുപേര്‍ക്കിരിക്കാം. പത്തുപേര്‍ക്ക് പോകാവുന്ന റാഫ്റ്റും ഉണ്ട്. അതിന് ഭാരം കൂടുതലായതുകൊണ്ട് അത്ര ത്രില്ലിങ്ങ് അല്ല. തിരകളെടുത്തിട്ട് അമ്മാനമാടുമ്പൊഴല്ലേ അതിന്റെ ഒരു രസം.


സുരക്ഷോപകരണങ്ങള്‍

ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചേ rafting ചെയ്യാന്‍ അനുവദിക്കൂ. വെള്ളത്തില്‍ വീണാലും മുങ്ങിപ്പോവാതിരിക്കാനും തല പാറക്കല്ലിലിടിക്കാതിരിക്കാനും ഇത് രണ്ടും അത്യാവശ്യമാണ്. തുടങ്ങുന്നതിന് മുന്‍പ് കുറേ നിര്‍‌ദ്ദേശങ്ങള്‍ തരും.

റിവര്‍ ഗൈഡുകള്‍

ആരെങ്കിലും വെള്ളത്തില്‍ വീണാല്‍, റാഫ്റ്റിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ കയറിട്ടുതന്ന് രക്ഷിക്കാം. അകലേയ്ക്ക് ഒഴുകിപ്പോയെങ്കില്‍ kayak ആണ് രക്ഷിക്കാന്‍ വരിക. ഒരു rescue kayak എപ്പോഴും റാഫ്റ്റുകളുടെ കൂടെയുണ്ടാവും. കയാക്കിന് വേഗം സഞ്ചരിക്കാനാവും.

രക്ഷിക്കാന്‍ കയാക്ക് വന്നാല്‍ എങ്ങനെ അതില്‍ പിടിച്ച് കിടക്കണമെന്ന് കാണിച്ചുതരുന്നു

പടവെട്ടാന്‍ തയ്യാറായി ആസിഫ്

Nature Knights team all set for rafting

കരയിലിരുന്ന് എല്ലാ നിര്‍ദ്ദേശങ്ങളുമനുസരിച്ച് ഒരു റിഹേഴ്സലും നടത്തും.

Dry run

എന്നിട്ട് റാഫ്റ്റ് തള്ളി വെള്ളത്തിലിറക്കും. നനയാനുള്ള മടി മാറാനായി ഗൈഡ് ആദ്യം തന്നെ എല്ലാരുടെയും മേല്‍ കുറേ വെള്ളം കോരിയൊഴിക്കും.

ഡാമില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഇവിടെയുള്ള ജലനിരപ്പും കൂടും

കുറച്ച് മുന്നോട്ട് പോവുമ്പോഴാണ് ഡാമില്‍ നിന്നുള്ള വെള്ളം വരുന്നയിടത്ത് എത്തുക. അങ്ങോട്ട് തുഴഞ്ഞ് പോണം. അവിടുന്നാണ് rapids തുടങ്ങുക.

Rapids-ന് തൊട്ടുമുന്‍പ്

Rapids-ലേയ്ക്കിറങ്ങിക്കഴിഞ്ഞു

അങ്ങോട്ട് കേറിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പോവും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുഴയുകയും, നല്ലവണ്ണം പിടിച്ചിരിക്കുകയും, റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കുകയും ഒക്കെ വേണം. റാഫ്റ്റിന്റെ വക്കത്തിരുന്നാണ് തുഴയുന്നത്. ഞങ്ങളുടെ റാഫ്റ്റിലുണ്ടായിരുന്ന ജ്യോതിയുടെ അമ്മായിയച്ഛന്, പ്രായമായതുകൊണ്ടാവും, തുഴയാന്‍ ധൈര്യം കിട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തോട് റാഫ്റ്റിന്റെ മുന്നില്‍ നല്ലവണ്ണം പിടിച്ചിരുന്നോളാന്‍ ഗൈഡ് പറഞ്ഞു. ഒന്‍പത് പേരുള്ള റാഫ്റ്റില്‍ എട്ടുപേര്‍ തുഴഞ്ഞാലും മതി.

വലത് വശത്തൂന്നാണ് ഡാമില്‍നിന്നുള്ള വെള്ളം വരുന്നത്. ഓളങ്ങളില്ലാത്ത ഇടതുവശത്തൂന്നാണ് റാഫ്റ്റുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുന്നത്.

ഗ്രേഡ് നാല് റാപ്പിഡുകളില്‍ക്കൂടി പോവുമ്പോഴാണ് കൂടുതല്‍ ത്രില്ല്. ആര്‍ത്തലച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ റാഫ്റ്റ് പൊങ്ങിയും താണും പായുമ്പോള്‍ തെറിച്ച് വെള്ളത്തില്‍ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കണം. വെള്ളത്തില്‍ വീണാല്‍ നീന്തലറിയാമെങ്കിലും നീന്താന്‍ പാടില്ല. നീന്താന്‍ സാധിക്കില്ലാന്ന് തന്നെ പറയാം. പരിഭ്രമിക്കാതെ, കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കണം. ലൈഫ് ജാക്കറ്റുള്ളതുകൊണ്ട് മുങ്ങിപ്പോവില്ല. റാഫ്റ്റില്‍ നിന്ന് കയറിട്ടുതന്നോ, റെസ്ക്യൂ കയാക്ക് വന്നിട്ടോ രക്ഷിക്കും വരെ അങ്ങനെ മലര്‍ന്ന് കിടന്ന് പ്രാര്‍ത്ഥിക്കണം.

മോട്ടര്‍ പിടിപ്പിച്ച റെസ്ക്യൂ റാഫ്റ്റില്‍ പരിശീലനം നടത്തുന്നു

ഇങ്ങനെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ശാന്തമായ ഒരിടത്തെത്തി കരയ്കടുപ്പിക്കും. കുറച്ച് വിശ്രമം. അവിടെ കരയോടടുത്ത് വെള്ളത്തിലിറങ്ങിയിരിക്കാം. പിന്നെയുള്ള ദൂരം കൂടുതലും ശാന്തമാണ്. മറ്റ് റാഫ്റ്റുകളുമായി തമാശയ്ക്ക് കൂട്ടിയിടിക്കാനും, സ്വന്തം റാഫ്റ്റ് മറിച്ചിട്ടിട്ട് അതിന്റെ മുകളില്‍ കയറിയിരിക്കാനുമൊക്കെ പറ്റും. അതുകഴിഞ്ഞ് തീര്‍ത്തും ശാന്തമായി ഒഴുകുന്നിടത്ത് എല്ലാരെയും വെള്ളത്തിലിറക്കും. മലര്‍ന്ന് കിടന്നോ കുത്തനെ നിന്നോ ഒഴുകി പോവാം. നീന്താന്‍ പാടില്ല.

വെള്ളത്തില്‍ ഒഴുകിയൊഴുകി...
(പോനാല്‍ പോകട്ടും പോടാ എന്ന് വിചാരിച്ച് ജ്ഞാനേഷ് ക്യാമറ കൊണ്ട് വന്ന് എടുത്ത ഫോട്ടോകളിലൊന്ന്)


ഏകദേശം രണ്ട് കിലോമീറ്ററോളം അങ്ങനെ പോവാം. പിന്നെ വീണ്ടും റാഫ്റ്റില്‍ കയറി ഫിനിഷിങ്ങ് പോയിന്റിലേയ്ക്ക്.

തിരിച്ച് കരയിലേയ്ക്ക്

റാഫ്റ്റുകളുടെ മടക്കം

മുഴുവന്‍ നനഞ്ഞ് കുതിരുന്നതുകൊണ്ട് ഒരു സാധനവും, പ്രത്യേകിച്ച് ക്യാമറ, മൊബൈല്‍, കൂടെ കൊണ്ടുപോവാന്‍ പറ്റില്ല. കരയില്‍ നില്‍ക്കുന്നവര്‍ക്ക് തുടക്കത്തിലും ഒടുക്കത്തിലും ഫോട്ടോ എടുക്കാന്‍ പറ്റും. മിനിഞ്ഞാന്ന് പോയപ്പോള്‍ ഞങ്ങള്‍ റാഫ്റ്റിങ്ങ് ചെയ്യാത്തതുകൊണ്ട് കുറെ ഫോട്ടോ എടുക്കാന്‍ പറ്റി. ഡാം തുറന്ന് വിട്ട് ഏകദേശം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങും. ആ സമയത്ത് ഞങ്ങള്‍ വെള്ളത്തിലിറങ്ങി.


നല്ല തെളിഞ്ഞ വെള്ളത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കാന്‍ നല്ല രസം. അപ്പോഴെങ്ങാനും ഡാം തുറന്ന് വിട്ടാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും പൈപ്പിലൂടെയാവും പുറത്ത് വരിക.

വെള്ളമൊഴുകിത്തീര്‍ന്നപ്പോള്‍

മുംബൈയിലുള്ള ആരെങ്കിലും ഇത് വായിച്ചിട്ട് കുണ്ഡലികയില്‍ rafting ചെയ്യണം എന്ന് തോന്നുന്നുവെങ്കില്‍ http://www.natureknights.com/-ലെ Upcoming Events-ല്‍ പോയി നോക്കാം. May 24, June 7, June 21 എന്നീ തീയതികളിലും rafting പ്ലാന്‍ ചെയ്തിട്ടുണ്ട്.

38 comments:

Bindhu Unny May 12, 2009 at 5:51 PM  

റിഷികേശില്‍ റാഫ്റ്റിങ്ങ് ചെയ്യണമെന്നാണ് ആഗ്രഹം. തത്കാലം കുണ്ഡലികയില്‍ ചെയ്തെന്നേയുള്ളൂ. :-)

siva // ശിവ May 12, 2009 at 7:02 PM  

ഈ വിവരങ്ങള്‍ക്ക് നന്ദി....ഞാന്‍ ഇതുവരെ കരുതിയിരുന്നത് ഭാരതത്തില്‍ റാഫ്റ്റിം‌ഗ് ഇല്ല എന്നായിരുന്നു....ഇറ്റ് ഈസ് വെരി ത്രില്ലിങ്ങ്....ഒരു നാള്‍ ഞാനും പോകും റാഫ്റ്റിം‌ഗിന്....

Unknown May 12, 2009 at 7:07 PM  

congrates

poor-me/പാവം-ഞാന്‍ May 12, 2009 at 7:12 PM  

and you are alive to write this for us ....thank God
I followed your foot steps....

smitha adharsh May 12, 2009 at 7:54 PM  

അപാര ധൈര്യമാണല്ലോ..
എനിക്ക് പുഴയിലെ വെള്ളം കണ്ടാലേ പേടിയാ...
സമ്മതിച്ചു തന്നു ട്ടോ..

ശ്രീ May 12, 2009 at 9:08 PM  

ചിത്രങ്ങളും വിവരണവും കലക്കി, ചേച്ചീ

വാഴക്കോടന്‍ ‍// vazhakodan May 12, 2009 at 9:18 PM  

ആഹാ ഇത്രയ്ക്ക് ധൈര്യമോ? കലക്കീട്ടാ!
പെണ്ണായ ഞാന്‍ വിറക്കുന്നില്ല, ആണായ നിങ്ങള്‍ വിരയ്ക്കുന്നതെന്തേ എന്ന് ആരെങ്കിലും ചോദിക്യോ? :)

കണ്ണനുണ്ണി May 12, 2009 at 9:48 PM  

കൌതുകം പകരുന്നതിനോപ്പം .. കുറച്ചു പുതിയ അറിവുകളും പകര്‍ന്നു തരുന്ന മനോഹരമായ പോസ്റ്റ്‌. വളരെ നന്നായിട്ടോ..

yousufpa May 12, 2009 at 10:30 PM  

ജീവിതത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകു(ക്കു)ക ഇങ്ങനെറ്റൊക്കെ ആണ്. എനിയ്ക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ പോസ്റ്റുകള്‍.കമന്‍റിയില്ലെങ്കിലും സ്ഥിരമായി വായിക്കാറുണ്ട്. അനുഭവ സമ്പത്ത് വാനോളം വര്‍ദ്ധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.
സ്നേഹം.
www.yousufpa.in

Areekkodan | അരീക്കോടന്‍ May 12, 2009 at 10:57 PM  

കലക്കി,വിവരണവും ചിത്രങ്ങളും

അരുണ്‍ കരിമുട്ടം May 12, 2009 at 11:12 PM  

ഇത് എന്താണെന്ന് പോലും എനിക്ക് അറിയില്ലാരുന്നു.
ഇപ്പം എല്ലാം മനസ്സിലായി.വളരെ നന്ദി

Typist | എഴുത്തുകാരി May 13, 2009 at 1:15 AM  

ബിന്ദു, സമ്മതിക്കണം നിങ്ങളെ.

പാമരന്‍ May 13, 2009 at 8:30 AM  

great!

ജിജ സുബ്രഹ്മണ്യൻ May 13, 2009 at 8:55 AM  

ഇതൊക്കെ കണ്ടിട്ട് എനിക്കു പേടിയാവുന്നേ ! വെള്ളം ഭയങ്കര പേടിയാ .ബിന്ദൂന്റെ ധൈര്യം അപാരം ! സമ്മതിച്ചു തന്നിരിക്കുണൂ

Rare Rose May 13, 2009 at 12:10 PM  

ബിന്ദു ചേച്ചീ..,ഈ റാഫ്റ്റിങ്ങും മുന്‍പത്തെ പര്‍വ്വതാരോഹണ പോസ്റ്റും കൂടി കണ്ടപ്പോള്‍ എനിക്കു അത്ഭുതം കൊണ്ടു വയ്യാ...ബിന്ദുന്നുള്ള പേരു മാറ്റി സാഹസിക എന്നെങ്ങാനും പേരു മാറ്റണം ട്ടോ..അത്രക്കും സാഹസിക യാത്രയല്ലേ നടത്തിക്കൊണ്ടിരിക്കുന്നത്..:)

പ്രയാണ്‍ May 13, 2009 at 12:15 PM  

ഒരിക്കലെങ്കിലും ബിന്ദുനെ കൊതിപ്പിക്കാന്‍ പറ്റുമ്പോള്‍ ഒരു രസം.ഞങ്ങള്‍ കഴിഞ്ഞ മാസം ഋഷികേശില്‍ റാഫ്റ്റിങ്ങ് ചെയ്തു. ഇപ്പോള്‍ രണണ്ടാമത്തെ തവണയായി.മുന്‍പ് ഒക്ടൊബറില്‍ പോയിരുന്നു.ഞാനും ഇടുന്നുണ്ട് ഫോട്ടോസ്.

സന്ദീപ്‌ May 13, 2009 at 1:14 PM  

കൊള്ളാല്ലോ കുണ്ഡലിക ... ഇനി അടുത്ത റാഫ്റ്റിങ്ങ് റിഷികേശില്‍ ആക്കാം :) എനിക്കും എവിടെങ്കിലും ഒന്നു പോണമായിരുന്നു. വീട്ടിലിരിന്നു ബോറടിച്ചു :(

നിരക്ഷരൻ May 13, 2009 at 6:32 PM  

അന്യായ പോസ്റ്റ് ആയിപ്പോയി മാഡം. താങ്കള്‍ കാരണം ഞാന്‍ ട്രൈക്കിങ്ങ് തുടങ്ങി. ഇനി റാഫ്‌റ്റിങ്ങിന് ഞാനെവിടെപ്പോകും?

മുല്ലപ്പെരിയാര്‍ ഡാമോ മറ്റോ പൊട്ടിഒഴുകി വരുമ്പോള്‍ ശ്രമിച്ച് നോക്കാം. പക്ഷെ അതിന്റെ വിവരണം എഴുതാന്‍ ബാക്കി കാണില്ലെന്ന് മാത്രം.

റാപ്പിഡുകളുടെ വൈവിദ്ധ്യങ്ങള്‍ തുടങ്ങി ‍പുത്തനറിവുകള്‍ ഒരുപാട് സമ്മാനിച്ച ഒരു പോസ്റ്റ്. ബൂലോകത്ത് ഇതുപോലെ വൈവിധ്യമുള്ള യാത്രകള്‍ നടത്തി അതൊക്കെ എഴുതുന്ന ഒരൊറ്റ വ്യക്തി താങ്കളേ കാണൂ. ഞാനടക്കമുള്ള പുരുഷപ്രജകള്‍ ലജ്ജിക്കണം. നമോവാകം.

Dhanya May 14, 2009 at 9:31 AM  

Rafting is always fun :)
We also missed rafting in Leh but made up in Teesta.. Rishikesh il pooyaal avideeyum cheyyam :)

the man to walk with May 14, 2009 at 10:35 AM  

ishtaayi ..jay ho Bindu ..

ബഷീർ May 14, 2009 at 11:52 AM  

ആദ്യം മുതൽ അവസാനം വരെ വായിച്ചും ചിത്രം കണ്ടും അന്തിച്ചിരുന്നുപോയി.. സത്യത്തിൽ വട്ടാണല്ലേ ?എന്ന് ചോദിയ്ക്കാൻ തോന്നി..

ശരിയ്ക്കും തിർല്ലിംഗ് തന്നെ.. അഭിനന്ദനങൾ..

ഹന്‍ല്ലലത്ത് Hanllalath May 14, 2009 at 5:48 PM  

ആളൊരു പുലി തന്നെയാ അല്ലെ..?
ചെയ്യാത്ത സാഹസികതകളൊന്നും ഇല്ല.... :)




(മുംബൈ ബ്ലോഗ്ഗര്‍മാരുടെ ഒരു മീറ്റ് നടത്തിയാലോ എന്ന് എന്‍റെ ഒരു സുഹൃത്ത് ചോദിച്ചു..
എനിക്ക് ആകെ മൂന്നു ആള്‍ക്കാരെ അറിയാം...മുംബൈ മലയാളി ബ്ലോഗ്ഗേര്‍സിനെ...!
താല്പര്യം ഉണ്ടെങ്കില്‍ ഒന്ന് പറയാമോ..? )

hanllalath@gmail.com, alan8275@gmail.com

ചിന്താശീലന്‍ May 14, 2009 at 9:31 PM  

ഒരു തുഴച്ചില്‍ നടത്തിയ അനുഭവം വിവരണവും ചിത്രങ്ങളും കൂടി നല്‍കി.നന്നായി:)

Sureshkumar Punjhayil May 14, 2009 at 10:55 PM  

Njangalum onnu thuzanjethiyapole... nannayirikkunnu. Ashamsakal...!!!

Jayasree Lakshmy Kumar May 14, 2009 at 11:59 PM  

ഒരു സല്യൂട്ട്, ഈ സാഹസീകബ്ലോഗർക്ക്.
നല്ല പോസ്റ്റ് ബിന്ദു. നന്ദി :)

Sands | കരിങ്കല്ല് May 15, 2009 at 8:21 PM  

നേരത്തേ വായിച്ചതാണ്‌ വേറൊരു ലിങ്കില്‍ നിന്നിപ്പൊ വന്നപ്പൊ ഒരിക്കല്‍ കൂടി നോക്കി.

റാഫ്റ്റിങ്ങ് ഒന്നും ചെയ്തിട്ടില്ല... കഴിഞ്ഞ കൊല്ലം കനൂയിങ്ങിനു പോയിരുന്നു.. അതു നല്ല രസായിരുന്നു... ഇവിടെ ആല്പ്സിലെ ഒരു സ്ഥലത്ത്

ഇത്തിരി.. കുഞ്ഞു അസൂയ ഉണ്ടുട്ടോ

Bindhu Unny May 19, 2009 at 11:27 AM  

ശിവ: നാട്ടിലും റാഫ്റ്റിങ്ങ് ഉണ്ടെന്നാണറിവ്. :-)

ഞാനും എന്റെ ലോകവും: നന്ദി :-)

poor-me/പാവം-ഞാന്‍: Yes, I'm alive and kicking. Did you find my footsteps in water? :-)

smitha adharsh: തോട്ടരികിലെ വീട്ടില്‍ വളര്‍ന്നിട്ടും പുഴയിലെ വെള്ളത്തെ പേടിയോ? ചുമ്മാ പറയല്ലേ :-)

ശ്രീ: നന്ദി :-)

വാഴക്കോടന്‍ ‍// vazhakodan: വിറയലിന് ആണും പെണ്ണെന്നുമൊക്കെ വ്യത്യാസമുണ്ടോ? പിന്നെ, ഇതിന് അത്ര ധൈര്യമൊന്നും വേണ്ടാട്ടോ. :-)

യൂസുഫ്പ: കമന്റിയില്ലെങ്കിലും സ്ഥിരമായി വായിക്കുന്നതിന് നന്ദി :-)

Areekkodan | അരീക്കോടന്‍: നന്ദി :-)

അരുണ്‍ കായംകുളം: എന്താണെന്ന് അറിഞ്ഞ സ്ഥിതിക്ക് ചെയ്തുനോക്കാല്ലോ :-)

Typist | എഴുത്തുകാരി: സമ്മതിക്കാനും മാത്രമൊന്നുമില്ലന്നേ :-)

പാമരന്‍: നന്ദി :-)

കാന്താരിക്കുട്ടി: പേടി മാറ്റാന്‍ ആരോടെങ്കിലും വെള്ളത്തില്‍ തള്ളിയിടാന്‍ പറഞ്ഞാല്‍ മതി :-)

Rare Rose: എന്നിട്ടു വേണം എല്ലാരും കളിയാക്കി കൊല്ലാന്‍ :-)

Prayan: കൊതിപ്പിച്ചോ കൊതിപ്പിച്ചോ. പിന്നെ, ഞാന്‍ ഗുര്‍ഗാവിലായിരുന്നെങ്കില്‍ ആഴ്ചയ്കാഴ്ചയ്ക്ക് ഋഷികേശില്‍ പോയി റാഫ്റ്റിങ്ങ് ചെയ്തേനേ. (ചുമ്മാ) :-)

സന്ദീപ്‌: കര്‍ണാടക്, തമിഴ്‌നാട്, കേരളം എല്ലാം കറങ്ങിത്തീര്‍ത്തുകാണുമല്ലോ. :-)

നിരക്ഷരന്‍: ഡാം പൊട്ടാന്‍ കാത്തിരിക്കണ്ട. ഭൂതത്താന്‍ കെട്ടിലും മറ്റ് പലയിടത്തും റാഫ്റ്റിങ്ങ് ഉണ്ടെന്ന് തോന്നുന്നു. ഇങ്ങനത്തെ യാത്രകള്‍ നടത്തി എഴുതാതിരിക്കുന്ന ഒരുപാട് പേരുണ്ട്. ഞാനിങ്ങനെ പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്നൂന്ന് മാത്രം.
പിന്നെ, ഇതൊക്കെ ചെയ്യാന്‍ താത്പര്യമുള്ള ഒരു പുരുഷനെ കൂട്ടുകിട്ടിയതുകൊണ്ടല്ലേ ഞാനിതൊക്കെ ചെയ്യുന്നത്. :-)

Dhanya: ഒരു ഉത്തരാഞ്ചല്‍ ട്രിപ്പും ഒരു ലഡാക്ക് ട്രിപ്പും കാന്‍സലായ സങ്കടത്തിലിരിക്കുവാ ഞാന്‍. :-)

the man to walk with: നന്ദി :-‌)

ബഷീര്‍ വെള്ളറക്കാട്‌ / pb: നന്ദി :-)

hAnLLaLaTh: ശരിയാ‍, കണ്ടാല്‍ പൂച്ചപോലിരിക്കുംന്നേ ഉള്ളൂ. :-)
(എനിക്കും രണ്ട് മുംബൈ ബ്ലോഗര്‍മാരെ അറിയാം. ഒന്ന് - ഹന്‍ലലത്ത്; രണ്ട് - ഞാന്‍. എന്നാലും മീറ്റ് നടത്തിക്കളയാം. മലയാളം ബ്ലോഗറല്ലാത്ത ഉണ്ണിയും വരുമെന്ന് മാത്രം.) :-)

ചിന്താശീലന്‍: നന്ദി :-)

Sureshkumar Punjhayil: നന്ദി :-)

lakshmy: നന്ദി :-)

Sands | കരിങ്കല്ല്: കാനൂയിങ്ങ് ഇതിലും ബുദ്ധിമുട്ടല്ലേ? അതുകൊണ്ട് എനിക്കാ അസൂയ. :-)

Anil cheleri kumaran May 19, 2009 at 8:17 PM  

രസകരമായ വിവരണം. അപൂർവ്വമായ കാഴ്ചകൾ!! നല്ല് പോസ്റ്റ്.

Basheer Vallikkunnu May 20, 2009 at 6:33 PM  

കൊതിപ്പിച്ച് കൊതിപ്പിച്ച് കൊല്ല്. ഇവിടെ ഈ മരുഭൂമിയില്‍ പൊടിക്കാറ്റും ഒട്ടകത്തിന്റെ മൂടും കണ്ടോണ്ടിരിക്കുംപോഴാ ഈ ഒടുക്കത്തെ പുഴയും രാഫ്ടിങ്ങും.. ഏയ് .. ഒട്ടുമില്ലാട്ടോ അസൂയ..

Bindhu Unny May 21, 2009 at 7:37 PM  

കുമാരന്‍ | kumaran: നന്ദി :-)

വള്ളിക്കുന്ന് Vallikkunnu: കൊതിപ്പിച്ചത് ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാ. :-)

Anonymous May 22, 2009 at 2:01 AM  

സംഗതി കൊള്ളാം

പൊറാടത്ത് May 22, 2009 at 6:47 AM  

മേമ്പൊടിയ്ക്ക് നർമ്മം ചേർത്തിരിയ്ക്കുന്ന ഈ സാഹസികവിവരണം വളരെ ഇഷ്ടപ്പെട്ടു ‘എടവം‘.. :)

(നിരക്ഷരൻ ‘മേടം‘ എന്ന് സംബോധന ചെയ്തത് കണ്ടു. അതോണ്ട്, തീരെ കുറയ്ക്കണ്ടാന്ന് കരുതി. പിന്നെ, നിരൻ പറഞ്ഞ പോലെ, ഞങ്ങൾ പുരുഷപ്രജകൾ ലജ്ജിയ്ക്കണം..)

Sapna Anu B.George May 28, 2009 at 9:13 PM  

ഭാഗ്യം ചെയ്തവര്‍,ഇതിനൊക്കെ പോകാനും അനുഭവിക്കാനും,ആസ്വദിക്കാനും കചിയുന്നുണ്ടല്ലൊ....അതിനു തക്ക കൂട്ടുകാരും.

jayanEvoor June 15, 2009 at 7:18 PM  

ഇത് അന്യായ ചെയ്ത്തായിപ്പോയി.

സപ്പോര്‍ട്ടിനൊരു പുരുഷന്‍ കൂടെയുണ്ടെന്ന് കമന്റില്‍ നിന്നു മനസ്സിലായി... എന്നാലും എത്ര പെണ്ണുങ്ങള്‍ മുതിരും ഈ സാഹസികതയ്ക്ക്.

(ഇന്നലെ ഭാര്യയും കുട്ടികളുമൊത്ത് ബീച്ചില്‍ പോയി. ഒന്നു കാല്‍ നനയ്ക്കാന്‍ കൂടി എന്റെ “പേടിക്കൊടല്‍” ഭാര്യ തയ്യാറായില്ല!)

Bindhu Unny June 15, 2009 at 7:48 PM  

പണ്യന്‍‌കുയ്യി: നന്ദി :-)

പൊറാടത്ത്: നന്ദി :-)
(വിളിച്ച് വിളിച്ച് കാര്‍ക്കോടക എന്ന് വിളിക്കാതിരുന്നാല്‍ മതി :-) )

സപ്ന: നന്ദി :-)

jayanEvoor: നന്ദി :-)
എന്നാലും ഭാര്യയെ ഇങ്ങനെ പബ്ലിക്കായി പേടിക്കൊടല്‍ എന്ന് പറയേണ്ടായിരുന്നു. താങ്കളല്ലേ അവര്‍ക്ക് ധൈര്യം കൊടുക്കേണ്ടത്. :-)

sojan p r June 22, 2009 at 6:23 PM  

ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ..നന്ദി.
rrafting നെ പറ്റി വിശദമായി പറഞ്ഞതിന് നന്ദി.ഇതൊക്കെ ചെയ്തിട്ട് ഇനി ആരുടെയെങ്കിലും പൈപിലൂടെ വന്നാലും ആത്മാവിന് മോക്ഷം കിട്ടും ..തീര്‍ച്ച
ജയ് കുണ്ടാലിക

Bindhu Unny July 6, 2009 at 11:19 AM  

സോജന്‍: നന്ദി :-)
എന്തായാലും പൈപ്പിലൂടെ വന്നില്ല.

സായന്തനം July 10, 2009 at 10:48 PM  

manoharam..yathrayum chithrangalum..

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP