Tuesday, September 30, 2008

ഒരു പൂച്ച ‘ചിത്ര’കഥ

അപ്പൂന്റെയും കൃഷിന്റെയും പൂച്ചച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കും തോന്നി കുറെ പൂച്ചപ്പടങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യണമെന്ന്. മോഡലുകളെ കിട്ടാന്‍ വൈകി. :-)

പിന്നാമ്പുറം: ദാണ്ടേക്കറും കൊതാല്‍‌ക്കറും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഇന്നലെ അവര്‍ തമ്മില്‍ ഉഗ്രന്‍ വഴക്കുണ്ടായി. ദാണ്ടേക്കര്‍ രാത്രി കഴിക്കാനായി കുറച്ച് മീന്‍‌തല സംഘടിപ്പിച്ച് വച്ചിരുന്നത് കൊതാല്‍ക്കര്‍ അടിച്ചുമാറ്റി തിന്നു. കൊതാല്‍ക്കര്‍ക്കല്ലെങ്കിലും കൊതിയിച്ചിരി കൂടുതലാണെന്ന് പറഞ്ഞ് ദാണ്ടേക്കര്‍ കുറെ ചീത്ത പറഞ്ഞു. മീനിനൊക്കെ എന്താ വില, ഞാന്‍ നിനക്കുംകൂടി തരാന്‍ വച്ചിരുന്നതാ – അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അടി, അല്ല കടിയായി. ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി. പിന്നെ തമ്മില്‍ മിണ്ടീട്ടില്ല. ഇങ്ങനെ പിണങ്ങിയിരിക്കുന്നതില്‍ കൊതാല്‍ക്കര്‍ക്ക് നല്ല വിഷമമുണ്ട്. “വിശന്നിട്ടല്ലേ മീന്‍‌തലയെടുത്തത്, അതൊന്ന് ക്ഷമിച്ചൂടെ? ഇത്ര വല്യ ഇഷ്യൂ ആക്കണോ?,“ അവന്‍ വിചാരിച്ചു. എന്തായാ‍ലും പോയി സോറി പറഞ്ഞേക്കാം എന്ന് കരുതി അവന്‍ അവരുടെ സ്ഥിരം ‘ഹാങ്ങ് ഔട്ട്’‘ സ്ഥലത്തേയ്ക്ക് വെച്ചു പിടിച്ചു.


പണിമുടങ്ങിക്കിടക്കുന്ന ഈ കെട്ടിടം വെയില്‍‌ കായാന്‍ പറ്റിയ ഇടമാണ്. ദാണ്ടേക്കര്‍ ഇവിടെയെവിടെയെങ്കിലും കാണും

എന്നാലും എനിക്കങ്ങോട്ട് സഹിക്കാന്‍ പറ്റുന്നില്ല. എന്റെ മീന്‍‌തല! ആ കൊതാല്‍ക്കറുമായുള്ള എല്ലാ കൂട്ടും മതിയാക്കി. അവനിങ്ങോട്ടൊന്നും വരാതിരുന്നാല്‍ മതിയായിരുന്നു

ഈ തണലത്ത് കിടക്കാം

ആരാ അവിടെ?

നാശം. അവന്‍ തന്നെ

ഭാവം കണ്ടിട്ട് ഇനീം വഴക്കിനാണെന്ന് തോന്നുന്നു

എടാ ഇന്നലെ ഞാന്‍ വിട്ടുതന്നെന്ന് കരുതി ഇന്നും വഴക്കിന് വരുവാണോ. മോനേ കൊതാല്‍ക്കറേ നീ മേടിക്കും എന്റെ കയ്യീന്ന്

ദാണ്ടേഭായ്, ഞാന്‍ സോറി പറയാന്‍ വന്നതാ

സോറി പറയാന്‍ രോമമൊക്കെ വിടര്‍ത്തിയാണോടാ വരുന്നത്?

അത് പിന്നെ ഞാന്‍ ഒരു തമാശയ്ക്ക്, നിന്നെ പറ്റിക്കാന്‍ ...

അവന്റെ ഒരു തമാശ. എന്റെ വായീന്ന് നല്ല കടി കിട്ടുന്നതിനുമുന്‍പ് പൊയ്ക്കോ

ഇതെന്താ രോമം വിടര്‍ത്തിയതാണോ ഇപ്പം കുറ്റം? അതിനും ഒരു സോറി

ദാണ്ടൂ, നോക്ക് രോമമൊക്കെ ഒതുക്കി. പിണക്കം മാറിയോ?

എടാ നോക്ക്, ആ വീട്ടീന്ന് ഒരു ബ്ലോഗര്‍ നമ്മുടെ ഫോട്ടോയെടുക്കുന്നു. നമുക്കൊന്ന് പോസ് ചെയ്താലോ? നമ്മുടെ പടം ഇന്റര്‍‌നെറ്റില്‍ വരും.

നീ പോടാ, ഞാനെങ്ങുമില്ല. നിന്റെ കൂടെ ഒരു പരിപാടിക്കുമില്ല

പ്ലീസ് ഡാ, പിണക്കം മതിയാക്കന്നേ

എടാ കൊതിയന്‍ കൊതാല്‍ക്കറേ, ഇനീം എന്റെ മീനും മറ്റും കട്ടുതിന്നാനല്ലേ കൂട്ടുകൂടാന്‍ വന്നത്?

നീ എത്ര സോറി പറഞ്ഞാലും, ഞാന്‍ നിന്നോട് കൂട്ടുകൂടില്ല

വെറുതെ കിടന്ന് ഉരുണ്ട് മറിയാതെ പോയ് വേറെ വല്ല പണിയും നോക്ക്. എനിക്കൊന്ന് കിടക്കണം

എന്റെ പൊന്ന് ദാണ്ട്സല്ലേ, പ്ലീസ്

ഒന്നെങ്കിലും എനിക്ക് വയ്ക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്. എല്ലാം തന്നെ വെട്ടിവിഴുങ്ങീട്ട് വന്നിരിക്കുന്നു സോറി പറയാന്‍

നീ ചൊറിഞ്ഞോ. നിനക്കറിയോ, മീന്റെ വില ഇങ്ങനെ മേലോട്ട് പോവുന്നത് കാരണം വെജിറ്റേറിയനായാലോന്ന് കൂടി ആലോചിക്കുവാ ഞാന്‍. അല്ല, ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്താ കാര്യം? നിനക്ക് കട്ടുതിന്നാന്‍ നല്ല മിടുക്കല്ലേ

ദാണ്ടൂ, നീ പറയുന്നത് കേട്ടിട്ട് എനിക്ക് ചൊറിച്ചില്‍ കൂടി വരുന്നു

കൊതാല്‍ക്കറേ, ഇവിടെ കിടന്നുറങ്ങാന്‍ നോക്കിയാല്‍ നീ വന്ന ഷേപ്പില്‍ തിരിച്ചുപോവില്ല. ദാണ്ടേക്കറാ പറയുന്നത്

ഹൊ, ഞാന്‍ പോയേക്കാം

നീ ഒന്നുറങ്ങിയെണീക്കുമ്പഴേയ്ക്കും ദേഷ്യം തീര്‍ക്കണം കേട്ടോ

ഒന്ന് പോണുണ്ടോ വേഗം

ആവൂ, അവന്‍ പോയിക്കിട്ടി. ഇനീം നിന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴത്തെയുംപോലെ കൂട്ടാ‍യിപോയേനെ

ഇനി ഞാനുറങ്ങട്ടെ

ഇനിയും

46 comments:

ഗീതാഗീതികള്‍ October 1, 2008 at 12:32 AM  

ഇതെനിക്കു ഭയങ്കര ഇഷ്ടമായി. എന്റെ വീട്ടില്‍ മിക്കവാറും എന്നും അരങ്ങേറുന്ന നാടകം ആണ് ഇത്. ഇതിപ്പോള്‍ ഒത്തുതീര്‍പ്പില്‍ അവസാനിച്ചല്ലോ. ഇവിടെ മിക്കപ്പോഴും ഒരാളിന്റെ മുടിയെല്ലാം കടിച്ചു പറിച്ചെടുത്തിട്ടെ മറ്റേയാള്‍ അടങ്ങൂ. ചിലപ്പോള്‍ പിടിച്ചുമാറ്റാന്‍ നമ്മള്‍ ചെല്ലേണ്ടിയും വരും.

അടിക്കുറിപ്പുകള്‍ ഉഗ്രന്‍!

The Layman October 1, 2008 at 1:08 AM  

അടിപൊളി എന്ന് പറഞ്ഞാല്‍ പോര...
ഉഗ്രന്‍ ... അത്യുഗ്രന്‍ ...:-)

ഫോട്ടോസും അടിപൊളി.. അടികുറിപ്പും അടിപൊളി... കഥയും അടിപൊളി :-)
പക്ഷേ അവര്‍ അവസാനം കൂട്ടാകുമെന്നാ ഞാന്‍ വിചാരിച്ചത്.. പോട്ടെ...
എങ്കിലും "ആവൂ, അവന്‍ പോയിക്കിട്ടി. ഇനീം നിന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴത്തെയുംപോലെ കൂട്ടാ‍യിപോയേനെ" എന്ന് പറയാന്‍ കാണിച്ച മനസ്സ്..
അത് മതി :-)

ബിന്ദു ചേച്ചിയെ... 'പോസ്ടടി പോസ്ടടി' കയറ്റം ആണല്ലോ..
അടുത്ത കഥക്കായി കാത്തിരിക്കുന്നു :-)

ഹന്‍ല്ലലത്ത് October 1, 2008 at 6:57 AM  

പൂച്ചകളുടെ പേരുകള്‍ എനിക്ക് തീരെ സുഖം തോന്നുന്നില്ല...
(ആരാ പേരിട്ടത്...പൂച്ചകള്‍ക്ക്...?)

ഫോട്ടോകളുടെ മനോഹാരിത വീണ്ടും വീണ്ടും എടുത്തു പറയട്ടെ...

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

അനൂപ് തിരുവല്ല October 1, 2008 at 7:57 AM  

:)

മാണിക്യം October 1, 2008 at 8:15 AM  

കൊള്ളാം !
നല്ല അടിക്കുറിപ്പുകള്‍, അല്ലങ്കിലും
ചിത്രത്തിനു ജീവന്‍ വയ്ക്കുന്നത് അതിന്റെ ക്യാപ്‌ഷന്റെ കൂടെ മികവിലാ ..ഇവിടെ അതു രണ്ടും ഒത്തു വന്നു ..മികവുറ്റ ചിതങ്ങള്‍ അതു കൊര്‍‌‌ത്തിണക്കി കഥയക്കിയപ്പോള്‍ വളരെ ആശ്വദിച്ചു മിക്കപ്പൊഴും ഇവിടെ കുട്ടികള്‍ക്കായുള്ള പരിപാടികളില്‍ ഇതു പോലുള്ള ചിത്രങ്ങള്‍ കൊണ്ട് ,കഥകള്‍ വരാറുണ്ട്...
സ്നേഹാശംസകള്‍!

ശിവ October 1, 2008 at 7:53 PM  

സോ നൈസ് പൂച്ചക്കുഞ്ഞന്മാര്‍...അടിക്കുറിപ്പുകള്‍ ഏറെ സുന്ദരം...

krish | കൃഷ് October 1, 2008 at 8:30 PM  

ഇത് Billy Gatesഉം Cat'herineനും തമ്മില്‍ ഒന്നു സൊള്ളാനായി പാര്‍ക്കിലും സമ്മതിക്കൂല്ലാന്നു വെച്ചാല്‍.

ഡോട്ടേ..നന്നായിട്ടുണ്ട് കഥ.
:)

Bindhu Unny October 1, 2008 at 9:04 PM  

ഗീതാഗീതികള്‍: നന്ദി. നാട്ടില്‍ എന്റെ വീട്ടിലും കുറേ പൂച്ചകളുണ്ടായിരുന്നു. അക്രമാസക്തമാവുന്ന വഴക്കുകളും സാധാരണമായിരുന്നു. ഇവിടെ പക്ഷെ എന്തോ ഒരാള്‍ പിന്‍‌വാങ്ങി. :-)
ദീപു: നന്ദി. ഇങ്ങനെ പൊക്കണ്ടാട്ടോ. ഞാന്‍ നിലത്ത് നിന്നോട്ടെ. :-)
ഹന്‍ല്ലല്ലത്ത്: പൂച്ചകള്‍ക്ക് പേരിട്ടത് അവരുടെ അച്ഛനമ്മമാര്‍. അല്ല പിന്നെ, ഞാനാണെന്ന് കരുതിയോ? :-) മഹാരാഷ്ട്രിയന്‍ സര്‍നെയിമുകളാണ് അത് രണ്ടും. ഇവിടെ ചിലരോടൊക്കെ പേര് ചോദിച്ചാല്‍ സര്‍നെയിമേ പറയൂ.
പിന്നെ, വൈകിയാണെങ്കിലും ഈദ് ആശംസകള്‍ :-)
അനൂപ്: :-)
മാണിക്യം, ശിവ: നന്ദി :-)
കൃഷ്: അവര് സൊള്ളുവല്ലായിരുന്നു. ആണെങ്കില്‍ ഞാന്‍ ഫോട്ടോ എടുക്കുമോ? ഞാനാള് ഡീസന്റാ ട്ടോ. :-)

നിരക്ഷരന്‍ October 2, 2008 at 12:13 AM  

പൂച്ചകളെ ശ്രംഗരിക്കാനും സമ്മതിക്കില്ലാല്ലേ ? :) :)

PIN October 2, 2008 at 12:22 AM  

മാർജ്ജാരങ്ങളുടെ ആശയവിനിമയം മനസ്സിലാക്കുന്ന ആ സിദ്ധി വിസ്മയനീയം തന്നെ.

പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്‌... മറാത്തി മാർജ്ജാരങ്ങൾക്കും എഴുത്തുകാരിക്കും ആശംസകൾ...

'മുല്ലപ്പൂവ് October 2, 2008 at 7:28 AM  

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...!!
-----------------------------------
പ്രിയ ബിന്ദു ഉണ്ണി,
ഞാന്‍ മിടുക്കി അല്ല കേട്ടോ...
മിടുക്കനാ.....!!
ആണ്‍ കുട്ടിയാ ഞാന്‍.....!!
സസ്നേഹം,
ജോയിസ്||മുല്ലപ്പുവ്||(joice.samuel@gmail.com)
-----------------------------------

ഹരീഷ് തൊടുപുഴ October 2, 2008 at 8:05 AM  

വാഹ്ഹ്!!!!
സമ്മതിച്ചിരിക്കുന്നു; അത്രയേറെ നന്നായിരിക്കുന്നു അടിക്കുറിപ്പുകളും അതിനുള്ള ഫോട്ടോസും.....അഭിനന്ദനങ്ങള്‍

മൂസ കൂരാച്ചുണ്ട് October 2, 2008 at 9:36 AM  

"ആവൂ, അവന്‍ പോയിക്കിട്ടി. ഇനീം നിന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴത്തെയുംപോലെ കൂട്ടാ‍യിപോയേനെ"

jaYesh October 2, 2008 at 10:24 AM  

good job....thq

വേണു venu October 2, 2008 at 11:34 AM  

ഹാഹാ..അവരുടെ മക്കള്‍ ഒരു വലിയ വഴക്കൊഴിവായതു കണ്ട് സന്തോഷിക്കുന്നു.:)
മ്യാവൂ മക്കള്‍

പ്രയാസി October 2, 2008 at 1:45 PM  

പുള്ളിക്കുത്തേ..
പൂച്ചാസ് പടംസ് കൊള്ളാം:)

നരിക്കുന്നൻ October 2, 2008 at 9:59 PM  

ഫോട്ടോകൾ അതിമനോഹരം..കഥ അത്യുഗ്രൻ.. അടിക്കുറിപ്പുകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ.

ഒരു മീൻമുള്ള മാത്രം ഇട്ട് കൊടുത്ത് ഇത്രക്കും ഒപ്പിച്ചില്ലേ? രണ്ടണ്ണം കൊടുത്തിരുന്നെങ്കിൽ രണ്ടാളും വേറെ വഴിക്ക് പോകുമായിരിക്കും. ഏതായാലും ഈ പൂച്ച ചിത്രകഥ വളരെ ഇഷ്ടപ്പെട്ടു.

വാല്‍മീകി October 3, 2008 at 12:14 AM  

ഒരു ചിത്രകഥ വായിച്ച കാലം മറന്നു.. ഇതു നന്നായിട്ടുണ്ട്.

ശ്രീ October 3, 2008 at 11:12 AM  

പടങ്ങളും വിവരണവും അടിപൊളി ചേച്ചീ...

വീട്ടില്‍ പണ്ട് രണ്ട് പൂച്ചക്കുട്ടികള്‍ ഉണ്ടായിരുന്നപ്പോള്‍ രണ്ടിനും പരസ്പരം വല്യ സ്നേഹമായിരുന്നു.
:)

ratheesh ok madayi (Kannur) October 3, 2008 at 7:16 PM  

oru padu orupadu orupadu orupadu nannayittudu..

അനൂപ്‌ കോതനല്ലൂര്‍ October 3, 2008 at 8:12 PM  

എന്തു ഭംഗി ഈ പൂച്ചകളെ കാണാന് എന്റെ വീട്ടിലും
ഒരു പൂച്ചകുട്ടിയുണ്ട് പേര് പുസി

തറവാടി October 4, 2008 at 12:03 PM  

രസിച്ചു ഇതും കാണുക :)

ബഷീര്‍ വെള്ളറക്കാട്‌ / pb October 4, 2008 at 3:31 PM  

വളരെ നന്നായിട്ടുണ്ട്‌ .. ചിത്രങ്ങളെക്കാള്‍ പൂച്ച(അ)ടിക്കുറിപ്പുകള്‍

കേവല മാര്‍ജ്ജാര ഭാഷ കേള്‍ക്കാനുള്ള ആ കഴിവിനു പ്രണാമം

ഒരു വല്യ മ്യാവൂൂൂൂൂൂൂ

poor-me/പാവം-ഞാന്‍ October 4, 2008 at 5:32 PM  

mad,
sangathi kalakky.angane irikkumbol bhagavan blogginimaarkk raw materials kodukkunna ore vazhikale!bhagyam cheyyannam.njangalude naattil poocha illanjittaanno? camera illanjittanno ?pakshe ente mumbil ingane sambhavikkunnillallo?
lady luck not hugs me like this?
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/

ഷാനവാസ് കൊനാരത്ത് October 4, 2008 at 7:43 PM  

അവരൊരു റൊമാന്‍റിക് മൂഡില്‍ ആയിരുന്നില്ലേ എന്ന് സംശയം. അവസാനമെത്തിയപ്പോള്‍ ചില പടങ്ങള്‍ സെന്‍സര്‍ ചെയ്തോ? എന്തായാലും നല്ല ചിത്രങ്ങള്‍.

Bindhu Unny October 4, 2008 at 9:29 PM  

നിരക്ഷരന്‍: ആണ്‍പൂച്ചകള്‍ തമ്മില്‍ ശൃംഗരിക്കുമോ? :-)
PIN: സിദ്ധിയോ? ഹ ഹ ഹ
കമന്റിന് നന്ദി :-)
മുല്ലപ്പൂവ്: നന്ദി :-). ക്ഷമിക്കണം, പ്രൊഫൈല്‍ ശരിക്ക് നോക്കിയില്ല.
ഹരീഷ്, മൂസ, jaYesh: നന്ദി :-)
വേണു: കണ്ടു മക്കളെ :-)
പ്രയാസി: നന്ദി :-). ഞാന്‍ സ്വന്തം പേര് വെച്ചെഴുതീട്ടും പേര് മാറ്റുവാണോ?
നരിക്കുന്നന്‍: നന്ദി :-). മീന്‍‌മുള്ളോ? മീന്‍‌തലയായിരുന്നല്ലോ പ്രശ്നം.
വാല്‍‌മീകി: നന്ദി :-)
ശ്രീ: നന്ദി :-). പണ്ട് എന്റെ വീട്ടീല്‍ (നാട്ടില്‍) എത്ര പൂച്ചകളുണ്ടായിരുന്നു എന്നതിന് ഒരു കണക്കുമില്ല. കളീം വഴക്കും എല്ലാമുണ്ടായിരുന്നു.
രതീഷ്, അനൂപ്: നന്ദി :-)
തറവാടി: കണ്ടു. പാവം പൂച്ച. :-)
ബഷീര്‍, പാവം ഞാന്‍: നന്ദി. :-)
ഷാനവാസ്: നന്ദി. ഒന്നും സെന്‍സര്‍ ചെയ്തിട്ടില്ല.
:-)

Bindhu Unny October 4, 2008 at 9:52 PM  

ഈ പൂച്ചക്കഥയെക്കുറിച്ച് ചില സത്യങ്ങള്‍. ഇത് ഞാന്‍ വളര്‍ത്തുന്ന പൂച്ചകളല്ല. (ഒരിക്കല്‍ ധാരാളം പൂച്ചകളെ വളര്‍ത്തിയിരുന്നു, നാട്ടില്‍). ഈ രണ്ടെണ്ണത്തിനെ ഇതിന് മുന്‍പും ഇതിന് ശേഷവും ഞാന്‍ കണ്ടിട്ടില്ല. തൊട്ടടുത്ത് പണിമുടങ്ങിക്കിടക്കുന്ന വീടിന്റെ ടെറസ്സില്‍ ഒരു ഞായറാഴ്ച നടന്നതാണീ സംഭവം. വീതനപ്പുറത്ത് കയറിയിരുന്ന് അടുക്കളജനാലയില്‍‌ക്കൂടെ എടുത്തതാണ് ചിത്രങ്ങള്‍. ആദ്യം ഞാനും കരുതിയത് രണ്ടും ‘റൊമാന്റിക്’ മൂഡിലാണെന്നാണ്. എന്നാല്‍ രണ്ടും ആണ്‍പൂച്ചകളാണ്.
:-)

paarppidam October 6, 2008 at 4:12 PM  

ഞാനിവിടെ നായയെ നായ്ക്കൾകുറിച്ചെഴുതിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഇവിടെ പൂച്ചയെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു എന്ന് കേട്ടുവന്നതാ...
ചിത്രവും ഡയലോഗും അടിപൊളി.

ജെപി. October 6, 2008 at 4:14 PM  

പൂച്ചക്കഥ വായിച്ചു....
ചിത്ര കഥയായതിനാല്‍ വളരെ നന്നായി....
ഹെഡ്ഡറില്‍ ഒരു ശംഖുപുഷ്പത്തിന്റെ പടം വെച്ചാന്‍ നല്ലതായിരുന്നു....
ഞാന്‍ അയച്ചുതരട്ടെ?

സ്നേഹത്തോടെ
ജെ പി അങ്കിള്‍
ത്രിശ്ശിവ്പേരൂര്‍........

S.V.Ramanunni October 9, 2008 at 9:06 PM  

good photos; good story.

Najeeb Chennamangallur October 10, 2008 at 11:00 PM  

ഇപ്പോഴാണു ഇതു വരാനൊത്തുള്ളൂ...ക്ഷമിക്കണം
അടിപൊളി ബ്ലോഗ് മൊത്തത്തിലെന്നു തന്നെ പറയട്ടെ.
ഉഗ്രനായി ഇനിയും വരട്ടെ..

BS Madai October 11, 2008 at 9:59 PM  

super pics and super captions...ഇതാണു ശരിക്കും സചിത്ര കഥ. പൂച്ചകളും നന്നായി സഹകരിച്ചെന്നു തോന്നുന്നു!! വളരെ നന്നായിട്ടുണ്ട് - എല്ലാ ആശംസകളും. (ഒരു പുതുമുഖമാണു - ആദ്യായിട്ടാ ഇവിടെ വരുന്നതും)

രസികന്‍ October 13, 2008 at 2:03 PM  

എവിടുന്നൊപ്പിച്ചു ഈ അപൂർവ്വസംഗമം ?!!!!
നന്നായിരുന്നു

കുഞ്ഞന്‍ October 13, 2008 at 3:02 PM  

ബിന്ദുജീ..

പടങ്ങളെടുക്കാനുള്ള ക്ഷമ..അതിനുമുന്നില്‍ ഒരു സലാം..! അടിക്കുറിപ്പും കേമം

അവരുടെ അനുരാഗ പ്രകടനങ്ങളില്‍ ഇനിയെങ്കിലും കട്ടുറുമ്പാകല്ലേ..

Bindhu Unny October 13, 2008 at 8:38 PM  

paarppidam: നന്ദി. നായ്ക്കള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ബ്ലോഗ് കണ്ടു. സമ്മതിച്ചുതന്നിരിക്കുന്നു. :-)
ജെപി: നന്ദി. ശംഖുപുഷ്പത്തിന്റെ പടം എന്റടുത്തുണ്ട്. വീട്ടിലുണ്ടായതിന്റെ ഫോട്ടോ എടുത്തതാണ്. പക്ഷെ ഹെഡ്ഡറിന് വീതി കൂടുതലുള്ളത് കാരണം തല്‍ക്കാലം അതവിടെ മാറ്റിവച്ചിരിക്കുന്നു. :-)
Ramanunni, Najeeb: നന്ദി :-)
Madai: നന്ദി. പുതുമുഖത്തിന് സ്വാഗതം :-)
രസികന്‍: നന്ദി. എവിടുന്നൊപ്പിച്ചൂന്നുള്ളത് ഇതിന് മുന്‍പുള്ള എന്റെ കമന്റില്‍ എഴുതീട്ടുണ്ട്. :-)
കുഞ്ഞന്‍: നന്ദി. അത് അനുരാഗപ്രകടനവുമല്ല, ഞാന്‍ കട്ടുറുമ്പുമല്ല. ഇതിന് മുന്‍പത്തെ എന്റെ കമന്റ് നോക്കൂ :-)

ഗോപക്‌ യു ആര്‍ October 14, 2008 at 8:43 PM  

first time to your blog

actually not noticed before

good blog

ishtamaayi...

lakshmy October 14, 2008 at 8:49 PM  

അതു ശരി. എന്റെ വീട്ടിലെ മൂന്നു പൂച്ചക്കുട്ടികളിൽ നിന്നും ഒളിച്ചോടി പോയ ഒരെണ്ണം [കൊതോൽക്കർ] അവിടെയാണെത്തിപ്പെട്ടതല്ലേ. ഞങ്ങൾ അന്വേഷിച്ചു നടക്കുവായിരുന്നു...

നല്ല ചിത്ര കഥ കെട്ടോ

സന്ദീപ്‌ ഉണ്ണിമാധവന്‍ October 15, 2008 at 10:13 AM  

ഈ മാര്‍ജ്ജാര ഭാഷ ഒക്കെ അറിയാം അല്ലെ? ഡയലോഗും ചിത്രങ്ങളും അടിപൊളി.

Kichu $ Chinnu | കിച്ചു $ ചിന്നു October 15, 2008 at 9:32 PM  

ithoru novel thanneyaanallo :)

അരുണ്‍ കായംകുളം October 17, 2008 at 7:45 PM  

അടിപൊളി.നല്ല ചിത്രങ്ങള്‍.സത്യം പറയണമല്ലോ,അടിക്കുറിപ്പുകള്‍ നന്നായിട്ടുണ്ട്.അടിപൊളി എന്നു പറഞ്ഞാല്‍ അടിപൊളി.

Bindhu Unny October 20, 2008 at 1:30 PM  

ഗോപക്: Thanks :-)
Lakshmi: ഉവ്വോ ലക്ഷ്മീ? ഇനി കൊതാല്‍ക്കറെ കണ്ടാല്‍ ലക്ഷ്മി തിരക്കിയതായി പറഞ്ഞേക്കാം. :-)
സന്ദീപ്: നന്ദി :-)
കിച്ചു $ ചിന്നു: ഇനീം ഫോട്ടോ എടുക്കാന്‍ പറ്റിയാല്‍ നോവല്‍ എഴുതാം. ഇതൊരു ചെറുകഥ :-)
അരുണ്‍: ഒരു അടിപൊളി നന്ദി :-)

മുസാഫിര്‍ October 20, 2008 at 5:26 PM  

ഹൌ എന്നാലും പൂച്ചകളെക്കൊണ്ട് ഇങ്ങനെ അഭിയയിപ്പിക്കാന്‍ പാടു തന്നെ.നന്നായിട്ടുണ്ട്.

ഒരു സ്നേഹിതന്‍ October 23, 2008 at 6:52 PM  

"ഒരു പൂച്ച ‘ചിത്ര’കഥ" കൊള്ളാം.
ഡയലോകുകളൊക്കെ സൂപ്പര്‍...

jayarajmurukkumpuzha October 24, 2008 at 2:53 PM  

bestwishes

Bindhu Unny November 13, 2008 at 11:01 AM  

മുസാഫിര്‍, സ്നേഹിതന്‍, ജയരാജ്: നന്ദി :-)

മുന്നൂറാന്‍ January 4, 2009 at 2:04 PM  

SUPERB....

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP