Friday, October 24, 2008

പടക്കാവലിയില്‍ നിന്ന് ഒളിക്കാതെ ഓടുന്നു

ദീപാവലി ദീപങ്ങളുടെ ആഘോഷമെന്നത് മാറി പടക്കങ്ങളുടെ ആഘോഷമായി മാറിയ സ്ഥിതിക്ക്, ഞാന്‍ ഈ ഉത്സവത്തിന്റെ പേര് പടക്കാവലിയെന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നു. ദീപാവലി കാര്യമായി ആഘോഷിക്കാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. ഇപ്പഴത്തെ കാര്യം അറിയില്ല. സ്വര്‍ണ്ണം, തുണി, മറ്റ് ഉപഭോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മൂലം കേരളം പുതിയ ആഘോഷങ്ങള്‍ സ്വന്തമാക്കുകയാണല്ലോ – അക്ഷയതൃതീയ പോലെ.

എന്തായാലും മുംബൈയിലെ ബഹളമയവും പുകമയവുമായ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഞാനും ഉണ്ണിയും രക്ഷപെടാറുണ്ട്. സിറ്റിയില്‍ നിന്ന് മാറിയാല്‍ത്തന്നെ ആശ്വാസമാവും. ഇവിടെ ദിവസവും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമായതുകൊണ്ടാവും ഉത്സവങ്ങള്‍ വരുമ്പോള്‍ എല്ലാരും തിമിര്‍ത്താഘോഷിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ആഘോഷങ്ങളും കൂടുതല്‍ ശല്യമായി വരുന്നതായാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞു, ദൈവവിശ്വാസം കൂടി ഇല്ലാണ്ടായെന്ന്. അത്ര മടുത്ത് പോയി അവള്‍ക്കീ ആഘോഷബഹളങ്ങള്‍. അവളുടെ ഒരു വയസ്സുള്ള മോനെ ആശ്വസിപ്പിക്കാന്‍ പെടുന്ന പാ‍ട്. വലിയവര്‍‌ക്കേ സഹിക്കാന്‍ വയ്യ. കുഞ്ഞുങ്ങളുടെ കാര്യം പറയണോ.

ഇപ്രാവശ്യം ഞാന്‍ ഈ കുരുന്നുകളുടെ കൂടെ ദീപാവലി നേരത്തെ ആഘോഷിച്ചു. ദീപങ്ങളും പടക്കങ്ങളുമില്ലാതെ, പകരം ദീപങ്ങളേക്കാള്‍ തെളിച്ചമുള്ള ചിരിയും പടക്കങ്ങളേക്കാള്‍ കേള്‍ക്കാന്‍ സുഖമുള്ള ആര്‍പ്പുവിളികളും ...


പടക്കാവലി തുടങ്ങുന്നതിന് മുന്‍പ് പോവാണ് സിറ്റിയില്‍ നിന്ന്. എല്ലാര്‍ക്കും എന്റെ ദീപാവലി ആശംസകള്‍.

24 comments:

Bindhu Unny October 24, 2008 at 10:47 PM  

ദീപാവലി ആ‍ശംസകള്‍ :-)

Arun Meethale Chirakkal October 25, 2008 at 3:42 PM  

ചേച്ചീ ദീപാവലി ആശംസകള്‍...

ഗോപക്‌ യു ആര്‍ October 25, 2008 at 11:01 PM  

ദീപാവലി ആശംസകള്‍...!!

പേടിയാണെങ്കില്‍
പടക്കമൊന്നും പൊട്ടിക്കണ്ഡാ കെട്ടൊ!!

നരിക്കുന്നൻ October 26, 2008 at 1:26 AM  

ചിത്രവും പോസ്റ്റും നന്നായി. എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ!

മലമൂട്ടില്‍ മത്തായി October 26, 2008 at 10:58 AM  

മുംബൈയില്‍ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ. ആ കൊല്ലങ്ങളിലെ ദീപാവലി ദിവസങ്ങളില്‍ പുനെയിലേക്ക് പോകാറുണ്ടായിരുന്നു. അവിടത്തെ ആഘോഷം മുംബൈയിലെതിനെകാല്‍ ശബ്ദം കുറഞ്ഞതായിരുന്നു.

BS Madai October 26, 2008 at 5:32 PM  

ദീപാവലി ആ‍ശംസകള്‍....

സു | Su October 26, 2008 at 9:51 PM  

ദീപാവലിയ്ക്ക് യാത്രയാ‍ണോ?

ആ ഗാർഡനിൽ ഞാനും പോയിരുന്നു, കുറച്ചുകാലം മുമ്പ്. :)

കിഷോര്‍:Kishor October 26, 2008 at 11:41 PM  

പടക്കാവലി ആശംസകള്‍ !!!

ഠേ... ഠേ... ഠേ...

:-)

lakshmy October 27, 2008 at 7:35 PM  

കുഞ്ഞുങ്ങളുടെ നിരചിരിദീപങ്ങൾ. നന്നായി ഈ ഘോഷം

ദീപാവലി ആശംസകൾ

വാവ October 27, 2008 at 9:16 PM  

നല്ല തീരുമാനം
ദീപ്തമായ ആശംസകള്‍

sv October 28, 2008 at 11:01 AM  

Happy Diwali....

sv October 28, 2008 at 11:02 AM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

ശ്രീ October 28, 2008 at 2:06 PM  

ആഘോഷങ്ങള്‍ എല്ലാം വേണം, പക്ഷേ, ശല്യമാകരുതെന്നു മാത്രം.

The Layman October 29, 2008 at 1:56 AM  

happy diwali :-)

paarppidam November 1, 2008 at 7:12 PM  

ഉത്സവങ്ങൾ ആഘോഷിക്കാനുള്ളതാണ്...അത് അടിപൊളിയായി ആഘോഷിക്കതന്നെ വേണം...ദേ അടുത്ത ഉത്സവകാലത്തിനു കാത്തിരിക്കാണ് ഞാനൊക്കെ.ലീവെടുത്ത് നാട്ടിൽ പോകുവാൻ...

ഗീതാഗീതികള്‍ November 2, 2008 at 7:38 PM  

ദീപാവലിക്ക് പടക്കം പൊട്ടിയില്ലെങ്കില്‍ ഒരു കുറവു പോലാണ്. കുറച്ചൊക്കെ അതാസ്വദിക്കും. ഏറെയാകുമ്പോള്‍ അസഹ്യം തന്നെ. ഞങ്ങളുടെ വീട് ഒരു പെണ്‍‌വീട് ആയതിനാല്‍ പടക്കങ്ങള്‍ അധികമില്ല. പൂത്തിരികള്‍ മാത്രം. അയലത്തുകാര്‍ പൊട്ടിക്കുന്ന പടക്കം കേള്‍ക്കും. ഇപ്പോഴൊരു ആണ്‍‌കുരുന്നു വന്നിട്ടുണ്ട്. അവന്‍ പൊട്ടാസ് കളിത്തോക്കില്‍ വച്ച് ഒന്നുരണ്ടുവട്ടമൊക്കെ പൊട്ടിച്ചു ഈ നാലാം വയസ്സില്‍. പൂത്തിരിയാണെങ്കില്‍ രണ്ടുകൈയിലും ഓരോന്നു കത്തിച്ചു പിടിച്ചു.

Bindhu Unny November 4, 2008 at 1:25 PM  

അരുണ്‍: നന്ദി :-)
ഗോപക്: നന്ദി. പടക്കം പൊട്ടിക്കാന്‍ പേടിയില്ല കേട്ടോ. വേണ്ടെന്ന് വച്ചിട്ടാ. :-)
നരിക്കുന്നന്‍: നന്ദി :-)
മത്തായി: പൂണെയില്‍ ഇപ്പഴും ഭേദമാണെന്നാണ് കേള്‍ക്കുന്നത് :-)
BS Madai: നന്ദി :-)
സു: കഴിഞ്ഞ നാല് ദീപാവലിക്കും യാത്രയായിരുന്നു.
കമലാനെഹ്രു പാര്‍ക്കില്‍ വന്നിരുന്നോ? ഞാന്‍ ആദ്യമായാണ് പോയത്. ഇനി ഈ വഴിക്കെങ്ങാനും വന്നാല്‍ അറിയിക്കണം. ഇതാ ഈമെയില്‍: unnys@travelwithacouple.com
കിഷോര്‍, lakshmy, വാവ, sv: നന്ദി :-)
ശ്രീ: അതെ, ശല്യമാകരുത്. പക്ഷെ എത്രപേര്‍ അതോര്‍ക്കുന്നു? :-)
ദീപു: നന്ദി :-)
paarppidam: ഉത്സവങ്ങള്‍ ആഘോഷിക്കണം. പക്ഷെ, അധികമായാല്‍ അമൃതും വിഷം എന്നല്ലേ. ദിവസങ്ങളോളം രാവും പകലും പടക്കം പൊട്ടുന്നത് ആസ്വദിക്കാന്‍ എന്തായാലും ബുദ്ധിമുട്ടാണ്. ലീവെടുത്ത് നാട്ടില്‍ പോയി ആഘോഷിക്കാന്‍ എനിക്കും ഇഷ്ടമാണ്. അത് എല്ലാ ആഘോഷങ്ങള്‍ക്കും പറ്റില്ലല്ലോ. :-)
ഗീതാഗീതികള്‍: വിഷുവിന് വെളുപ്പിനും ക്രിസ്തുമസിന് തലേന്നും പടക്കം പൊട്ടിച്ച് ആസ്വദിച്ചിട്ടുണ്ട്. കുറച്ചൊക്കെ ആസ്വദിക്കാം. സമയഭേദമില്ലാതെ ദിവസങ്ങളോളം സഹിക്കേണ്ടിവന്നാല്‍ എന്താ ചെയ്യുക? ഈ ബഹളമില്ലാത്തിടത്തേയ്ക്ക് പോവാന്‍ സാധിച്ചത് ആശ്വാസം. :-)

സന്ദീപ്‌ ഉണ്ണിമാധവന്‍ November 4, 2008 at 2:43 PM  

ഈ ആഘോഷം നന്നായി. എനിക്കും ഇഷ്ടമില്ല നഗരത്തിലെ ഈ പടക്കാവലി. റോട്ടില്‍ ഇറങ്ങാന്‍ തന്നെ പേടിയാണ്. ആരെങ്കിലും വണ്ടിക്കടിയിലിട്ടു പടക്കം പൊട്ടിച്ചാലോ?

പാര്‍ത്ഥന്‍ November 4, 2008 at 4:17 PM  

ഈ പീക്കിരി പടക്കം പൊട്ടിയിട്ട് പേടിക്കുന്നോ?????

'മുല്ലപ്പൂവ് November 12, 2008 at 9:18 AM  

:)

Bindhu Unny November 13, 2008 at 11:06 AM  

സന്ദീപ്: വണ്ടിക്കടിയിലും കാലിനടിയിലും ഒക്കെ പടക്കം പൊട്ടിക്കാന്‍ സാദ്ധ്യതയുണ്ട്. അതോണ്ടല്ലേ ഞാന്‍ ഓടിയത്. :-)
പാര്‍ത്ഥന്‍: ?????
മുല്ലപ്പൂവ്: :-)

Deepak Raj November 13, 2008 at 5:41 PM  

പേരുമാറ്റം കൊള്ളാം.പടക്കാവലി

പെണ്‍കൊടി November 24, 2008 at 11:34 PM  

ഇപ്രാവശ്യം ഞാനും ആഘോഷിച്ചു പടക്കാവലി.. ഈ ബാംഗ്ലൂര്‍ മൊത്തം ശബ്ദമയം മാത്രല്ല പുകമയവും ആയിരുന്നു.

- പെണ്‍കൊടി

Bindhu Unny November 27, 2008 at 10:01 PM  

Deepak Raj: :-)
പെണ്‍കൊടി: :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP