മഴ നനയാന്‍ കൊതിച്ച് ഗോരഖ്ഘടിലേയ്ക്ക്
മഴ നനഞ്ഞ് ട്രെക്ക് ചെയ്തിട്ട് കുറേനാളായി, ഗോരഖ്ഘടില്‍ പോവുമ്പോള്‍ എന്തായാലും മഴ പെയ്യും എന്ന് കരുതി സന്തോഷിച്ചു. ബസ് കാത്ത് ഹൈവേയില്‍ നില്‍ക്കുമ്പോള്‍ തന്നെ നല്ല മഴ തുടങ്ങി. ഞങ്ങള്‍ രണ്ടും ആവശ്യത്തിന് നനഞ്ഞ് കഴിഞ്ഞപ്പോ ബസ് വന്നു. മഴ നനയിക്കാന്‍ വേണ്ടി മനപൂര്‍വ്വം വൈകിച്ചതാണോന്നൊക്കെ ചോദിച്ച് ജ്ഞാനേഷിനെ കുറെ ചീത്തയൊക്കെ വിളിച്ചു. മൂന്ന് മണിക്കൂര്‍ നനഞ്ഞ ഉടുപ്പുമൊക്കെയായി ബസിലിരിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്ക്!
മുംബൈ വിട്ടപ്പഴേ മഴ നിന്നു. പിന്നെ, അതായി എല്ലാരുടെയും സങ്കടം. പക്ഷെ ‘എല്ലാം നല്ലതിനുവേണ്ടി‘ എന്നു പറയുന്നത് സത്യമാണെന്ന് ഒന്നൂടെ തെളിഞ്ഞു. ട്രെക്കിങ് ചെയ്ത് പരിചയമുള്ള 8 പേരും ബാക്കി 21 പേരുമായിരുന്നു ഗ്രൂപ്പില്‍. രണ്ടുപേര്‍ താഴെ ഇരുന്നതേയുള്ളൂ. അവര്‍ അത് പ്ലാന്‍ ചെയ്ത് വന്നതായിരുന്നു – പായയും പുസ്തകങ്ങളും ഒക്കെയായി.
ഗോരഖ്ഘട് കയറാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ആദ്യമായി ട്രെക്കിങ് ചെയ്യുന്നവര്‍ക്ക് കയറാന്‍ കഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്തു. ചിലയിടത്തൊക്കെ, ഈ കാല്‍ ഇവിടെ വയ്ക്ക്, ആ കാല്‍ അവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞു കൊടുത്ത് കയറ്റേണ്ടി വന്നു. മുക്കാല്‍ ഭാഗം കയറീട്ട്, ഇനി മുകളിലേയ്ക്കിലാന്ന് പറഞ്ഞിരുന്ന ചിലരെ നിര്‍ബന്ധിച്ച്, ഇത്രയും മെനക്കെട്ടതൊക്കെ വെറുതെയാവില്ലേന്നൊക്കെ പറഞ്ഞ് മുകളിലെത്തിച്ചു.
മുംബൈ വിട്ടപ്പഴേ മഴ നിന്നു. പിന്നെ, അതായി എല്ലാരുടെയും സങ്കടം. പക്ഷെ ‘എല്ലാം നല്ലതിനുവേണ്ടി‘ എന്നു പറയുന്നത് സത്യമാണെന്ന് ഒന്നൂടെ തെളിഞ്ഞു. ട്രെക്കിങ് ചെയ്ത് പരിചയമുള്ള 8 പേരും ബാക്കി 21 പേരുമായിരുന്നു ഗ്രൂപ്പില്‍. രണ്ടുപേര്‍ താഴെ ഇരുന്നതേയുള്ളൂ. അവര്‍ അത് പ്ലാന്‍ ചെയ്ത് വന്നതായിരുന്നു – പായയും പുസ്തകങ്ങളും ഒക്കെയായി.
ഗോരഖ്ഘട് കയറാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ആദ്യമായി ട്രെക്കിങ് ചെയ്യുന്നവര്‍ക്ക് കയറാന്‍ കഷ്ടമായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്തു. ചിലയിടത്തൊക്കെ, ഈ കാല്‍ ഇവിടെ വയ്ക്ക്, ആ കാല്‍ അവിടെ വയ്ക്ക് എന്നൊക്കെ പറഞ്ഞു കൊടുത്ത് കയറ്റേണ്ടി വന്നു. മുക്കാല്‍ ഭാഗം കയറീട്ട്, ഇനി മുകളിലേയ്ക്കിലാന്ന് പറഞ്ഞിരുന്ന ചിലരെ നിര്‍ബന്ധിച്ച്, ഇത്രയും മെനക്കെട്ടതൊക്കെ വെറുതെയാവില്ലേന്നൊക്കെ പറഞ്ഞ് മുകളിലെത്തിച്ചു.
മുകളിലെന്താ കാറ്റെന്നറിയുമോ? ഈ ഫോട്ടോ നോക്കിയേ.
(ഈ ഫോട്ടോയുടെ തല മാത്രം ക്രോപ്പ് ചെയ്തെടുത്ത് ഞാന്‍ നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു – പുതിയ ഹെയര്‍സ്റ്റൈലാന്ന് പറഞ്ഞിട്ട്. വീട്ടിലെല്ലാരും അത് വിശ്വസിച്ചു. ഇപ്പഴും റേഷന്‍ കാര്‍ഡില്‍ പേരുണ്ടായിരുന്നെങ്കില്‍ അത് വെട്ടിച്ചേനെ എന്നൊക്കെ പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞപ്പോ എല്ലാരും ചമ്മി.)
മുകളില്‍ ഒരു ഗുഹയുണ്ട്. 25 പേര്‍ക്ക് താമസിക്കാം. വേറൊരു ഗ്രൂപ്പ് അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടുന്ന് പിന്നെയും മുകളിലേയ്ക്ക് കയറണമെങ്കില്‍ ‘റോക്ക് ക്ലൈംബിങ്ങ്’ ചെയ്യണം. കുത്തനെയുള്ള കയറ്റമാണ്. അതിസാഹസികരും (ഞാനും ഉണ്ണിയും അതില്‍പെടിലാന്ന് പ്രത്യേകം പറയേണ്ടല്ലോ) റോക്ക് ക്ലൈംബിങ്ങ് ചെയ്ത് പരിചയമുള്ളവരുമായ 2-3 പേര്‍ അത് കേറാന്‍ നോക്കാന്‍ പോയി. ഞങ്ങള്‍ ഉച്ചഭക്ഷണവും കഴിച്ച് ഒരു മയക്കവും നടത്തി.
തിരിച്ചിറങ്ങാന്‍ നേരത്താണ് മഴ പെയ്യാതിരുന്നത് എത്ര നന്നായെന്ന് മനസ്സിലായത്. തെന്നലില്ലാതെ തന്നെ ചില സ്ഥലത്തൊക്കെ ഇറങ്ങാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് പുതിയ ആള്‍ക്കാര്‍ക്ക്. പലയിടത്തും പിടിച്ച് പിടിച്ച് ഇറക്കേണ്ടിവന്നതിനാല്‍ സമയവും ധാരാളമെടുത്തു. കൂടുതല്‍ പേര്‍ക്കും സിറ്റിയില്‍ ജനിച്ച് വളര്‍ന്നതുമൂലമുള്ള അപരിചതത്വവും, അതുകൊണ്ടുള്ള പേടിയുമായിരുന്നു. പേടി വന്നാല്‍ പിന്നെ നേരെയുള്ള സ്ഥലത്ത് പോലും വീഴുമെന്ന് തോന്നും.
ഒരു കുട്ടിയാണേല്‍ വിറയ്ക്കാന്‍ തുടങ്ങി. അതിനോട് ഇരുന്ന് നിരങ്ങി ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. അത് ഇരുന്നിറങ്ങുമ്പോള്‍, ഞാന്‍ അടുത്ത് നില്‍ക്കാന്‍ സമ്മതിച്ചില്ല. ഞാനും ഇരിക്കണമത്രെ, എങ്കിലേ അതിന് പേടി കൂടാതെ ഇറങ്ങാന്‍ പറ്റൂ.
അങ്ങനെ സൂര്യനസ്തമിക്കുമ്പോഴേയ്ക്കും താഴെയെത്തി. നേരെ പോയി ഒരു കാട്ടരുവിയിലേയ്ക്ക്. പത്തുമിനിറ്റ് അതില്‍ കിടന്നു – ഒരു ഞായറാഴ്ച നല്ലവണ്ണം ചെലവഴിച്ച സംതൃപ്തിയോടെ.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.
46 comments:
എന്റെ ഇരുപത്തഞ്ചാമത്തെ ട്രെക്ക് - ഗോരഖ്ഘട്.
മനോഹരമായിരിക്കുന്നു ഫോട്ടൊയും വിവരണങ്ങളും, പിന്നെ ഈ യാത്രയും ആശംസകൾ
കാണുമ്പഴേ പേടിയാവുന്നു. എങ്ങിനെയാ ഇതിന്റെ മുകളിലൊക്കെ പിടിച്ചു കയറാന്‍ പറ്റണേ?
വളരെ നന്നായിരിക്കുന്നു.ചിത്രങ്ങള്‍ വിവരണം എല്ലാം മികച്ചതുതന്നെ....യാത്രാനുഭവം നല്ല രസകരം തന്നെ അല്ലെ? ഭാഗ്യവതി.എന്റെ യാത്രകള്‍ ട്രെയിനിലും ബസ്സിലും ഒതുങ്ങുന്നു...ഇത്തരം ഇടങ്ങലീല്‍ ഇതുവരെ പോയിട്ടില്ല
കൊതിപ്പിയ്ക്കുന്ന ഫോട്ടോസ്. (ഉണ്ണിയുടെ പോസ്റ്റും കണ്ടു)നന്നായിരിയ്ക്കുന്നു.
മനോഹരമായ സ്ഥലം. :)
ഇത്രയും കഷ്ടപ്പെട്ട് അവസാനം മുകളില്‍ എത്തിച്ചേരുമ്പോള്‍ എന്തു സന്തോഷമായിരിക്കും അല്ലേ.സങ്കല്‍പ്പിച്ചുനോക്കാമെന്നല്ലാതെ ഇതൊന്നും എന്നേക്കൊണ്ട് നടക്കുന്ന കാര്യമല്ല!!
ബിന്ദു..മഴ നനയാന്‍ മനോഹരമായ സ്ഥലമാണോ ഗോരഖ്ഘട്ട്`,, യാത്ര ചെയ്യുബോള്‍ മഴ വരുന്നതു നല്ലത.. ഞാനു കൊതീക്കുന്നു അവിടീയുള്ള യാത്രയ്ക്കൂ വേണ്ടി...യാത്ര...സ്നേഹപൂര്‍വ്വം
രതീഷ് ഒകെ മാടായി (9847010904)
ഈ യാത്രകള്‍ ഇത്ര മനോഹരമായി പകര്‍ത്തി തരുന്നതിന് നന്ദി
എനിക്ക് അസൂയ തോന്നുന്നു ഈ ഗോരഖ്ഘട്ടിനെക്കുറിച്ച് വായിച്ചപ്പോള്‍...ഒരുനാള്‍ ഞാനും വരും അവിടേയ്ക്ക് മഴ നനയാന്‍....
അസൂയ തോന്നുന്നു.. യാത്ര വിവരണം വായിച്ചിട്ട്..:-)
അള്ളി പിടിച്ചു കേറുന്ന ഈ സ്പിരിറ്റ് സമ്മതിച്ചിരിക്കുന്നു :-)
വളരെ വളരെ ആസ്വദിച്ചു....പോസ്റ്റും .. ഫോട്ടോസും..
നല്ല സാഹസികത നിറഞ്ഞ യാത്രയായിരുന്നുവല്ലെ!!!
സൂക്ഷിച്ചോണേ...
ട്രെക്കിംഗ് വിശേഷങ്ങള്‍ വായിച്ചു. ചിത്രങ്ങളെല്ലാം കണ്ടു. നന്നായിട്ടുണ്ട്.
(ട്രെക്കിംഗ് ആയിട്ടല്ലെങ്കിലും ഒരുവിധം മല കയറ്റമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പ്രയാസകരം ഇറക്കം തന്നെ. കുത്തനെയുള്ള ഇറക്കമാണെങ്കില്‍ ഒന്നു സ്ലിപ്പ് ആയാല്‍ പെട്ടെന്ന് താഴെ എത്തുമോ എന്നുള്ള ഒരു തരം തോന്നല്‍ കാരണം കുറെ കഴിയുമ്പോള്‍ കാല്‍ വിറക്കാന്‍ തുടങ്ങും.)
വരവൂരാന്‍: നന്ദി :-)
എഴുത്തുകാരി: അത്ര പേടിക്കാനൊന്നുമില്ലന്നേ. :-)
യാമിനി: നന്ദി. അവസരം കിട്ടുമ്പോള്‍ പോവാന്‍ നോക്കൂ :-)
പൊറാടത്ത്, ശ്രീ: നന്ദി :-)
ബിന്ദു: അതെ, നല്ല സന്തോഷം തോന്നും. ഒന്ന് നടന്നു നോക്കൂന്നേ :-)
രതീഷ്: മഴ നനയാന്‍ പറ്റിയ സ്ഥലമെന്നൊന്നുമില്ല. മഴക്കാലത്ത് പോയതുകൊണ്ട് മഴ നനയാന്‍ പറ്റുമെന്ന് കരുതി. :-)
നൊമാദ്: നന്ദി :-)
ശിവ: മഴ നനയാനായി വന്നാല്‍ മഴ നനയാന്‍ പറ്റിയില്ലാന്ന് വരും. ഞങ്ങള്‍ക്ക് പറ്റിയപോലെ :-)
ദീപു: നന്ദി :-)
ഹരീഷ്: സാഹസികത അത്രയ്ക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാലും സൂക്ഷിച്ചാണ് എപ്പഴും പോവാറ് :-)
വളരെ നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും.
കൃഷ്: നന്ദി. മിക്കപ്പോഴും ഇറങ്ങാന്‍ തന്നെയാണ് വിഷമം. ഞാന്‍ ഇതുവരെ രണ്ടുതവണ വീണതും ഇറങ്ങുമ്പോഴാണ്. പിന്നെ ഒരു ധൈര്യത്തിലങ്ങനെ പോണു :-)
അനൂപ്: നന്ദി :-)
കൊതിപ്പിക്കുന്ന പോസ്റ്റ്..ചിത്രങ്ങളിൽ ഊർജവും ഉയരവും തുടിയ്ക്കുന്നു..ഗ്രേയ്റ്റ്
മനോഹരമായിരിക്കുന്നു ചിത്രങ്ങളും, വിവരണവും.. എന്നേയും കൊതിപ്പിക്കുന്നു ഈ ഗോരഖ്ഘട്ട്. അവിടെനിന്നൊന്ന് മഴകൊള്ളാൻ എന്റെ ഉള്ളവും മന്ത്രിക്കുന്നു. വരും ഞാനൊരിക്കൽ...
നല്ല വിവരണവും ഫോട്ടോകളും. മല കയറാന്‍ വല്യ കൊഴപ്പമില്ല, ഇറക്കം ഇപ്പോഴും കുറെയൊക്കെ പ്രശ്നമാണ്. ഇരുന്നു ഇറങ്ങാന്‍ നോക്കിയാല്‍ ഒരുപാടു സമയം പോകും. എന്തായാലും നല്ല പരിപാടിയാണ്.
ശംഖുപുഷ്പം ടൈറ്റിലിന്‍റെ പിന്നിലെ ചിത്രം ഇതിന്‍റെ കൂട്ടത്തില്‍ ഉള്ളതാണോ? അതു മനോഹരമായിരിക്കുന്നു.
ഗോരഖ്ഘട്ട്......ഈ സ്ഥലം എവിടെയാണ്...?
ഫോട്ടോകള്‍ മനോഹരം ...ഭാഷയും നല്ലതാണ്....
ഒരുപാടു ആശംസകള്‍...
വയനാട്ടിലെ ചില ചെറിയa കുന്നും മേടും കയറിയിട്ടുള്ള ഞാൻ ഇതുകണ്ട് ശരിക്കും ത്രില്ലടിച്ചുപോയി...നന്നായിരിക്കുന്നു.ഫോട്ടോയുടേ എണ്ണം കൂട്ടിയാൽ സന്തോഷം.
പച്ചാളത്തിന്റെ സംശയം തന്നെയാ എനിക്കും. റ്റൈറ്റ്ല് ചിത്രം കണ്ട അന്നു മുതല്‍ തുടങ്ങിയതാ എന്റെ തലയില്‍ ഒരു തേനീച്ചയുടെ മൂവ്മെന്റ്. ഗ്ര്ര്ര്
അതിമനോഹരം.ഒരു ട്രെക്കിംഗ് നടത്തിയ അനുഭവം.ആശംസകള്‍..............
വെള്ളായണി
സനാതനന്‍: നന്ദി :-)
മത്തായി: നന്ദി. ഇറക്കം തന്നെയാണ് മിക്കവാറും പ്രശ്നം. ഇരുന്നിറങ്ങാതെ വേറെ നിവൃത്തിയുണ്ടാവില്ല ചിലപ്പോള്‍. :-)
പച്ചാളം: ശരിയാണ്. കണ്ടുപിടിച്ചതിന് സമ്മാനം ഒന്നുമില്ല്ലാട്ടോ. :-)
ഹന്‍ല്ലലത്ത്: നന്ദി. മുംബൈയില്‍ നിന്ന് 3 മണിക്കൂര്‍ യാത്രയുണ്ട് ഗോരഖ്ഘടിന്റെ താഴ്വാരത്തെത്താന്‍. ‘താനെ’ ജില്ലയില്‍ ആണെന്ന് തോന്നുന്നു. :-)
പാര്‍പ്പിടം: നന്ദി. ചിത്രങ്ങള്‍ അധികം ഇടാഞ്ഞത് ഗോരഖ്ഘടിന് വേണ്ടി ഒരു ഫോട്ടോബ്ലോഗ് തന്നെ ഉള്ളതുകൊണ്ടാണ് - http://trekgorakhgad.blogspot.com/
:-)
യരലവ: സംശയം ശരിയാണ്. ഇപ്പോ മൂളല്‍ മാറിക്കാണുമെന്ന് കരുതുന്നു. :-)
വെള്ളായണി: നന്ദി :-)
നല്ല സ്ഥലം. നല്ല പോസ്റ്റ്.
:)
ഒരു മെജസ്റ്റിക് ലുക്ക് തന്നെ (ആദ്യത്തെ ഫോട്ടോ).ഇതിനെ ചുറ്റിപ്പറ്റി എന്തെങ്കിലും പുരാണങ്ങളും കാണാന്‍ വഴിയുണ്ടല്ലോ.
Good Pics and Nice Descriptions.
Go Ahead..!
:-)
Upasana
ചിത്രവും വിവരണവും നന്നായിട്ടുണ്ട്.
ഇനിയും സാഹസിക യാത്രകളുടെ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു...
നല്ല ചിത്രങളും വിവരണവും..സമ്മതിച്ചു മാഷേ..ഈ നൂറ്റാണ്ടിന്റെ ദമ്പതിമാരേ,നിങള്‍ക്ക് നമോവാകം !!
നന്നായിട്ടുണ്ട് കേട്ടോ....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ് !!
കുറ്റ്യാടിക്കാരന്‍, ബാജി: നന്ദി :-)
മുസാഫിര്‍: ഗോരഘ്നാഥ് എന്ന മഹര്‍ഷി തപസ്സിരുന്ന സ്ഥലമായതുകൊണ്ട് ഗോരഘ്ഗട് എന്ന് പേര് വന്നൂന്നറിയാം. കൂടുതല്‍ ഒന്നും അറിയില്ല. :-)
ഉപാസന: നന്ദി :-)
PIN: നന്ദി. ഇനിയും പോസ്റ്റാന്‍ പ്ലാനുണ്ട് :-)
സുഭദ്ര, മുല്ലപ്പൂവ്: നന്ദി. :-)
ഞാനിത് കാണാന്‍ വൈകിപ്പോയല്ലോ...
ഇത്രയും വലിയ സാഹസിക പരിപാടിയൊക്കെ നടത്തിയിട്ടുണ്ടല്ലേ ? എനിക്കസൂയയാകുന്നു. ജീവിതത്തില്‍ ഇതുവരെ ഒരു ട്രെക്കിങ്ങ് നടത്താത്ത ഒരു അരസികനാകുന്നു ഈയുള്ളവന്‍.
ഹാറ്റ്സ് ഓഫ് ടു യൂ.
കൃത്യമായി അങ്ങോട്ട് പോകാനുള്ള വഴികൂടെ ഒന്ന് പറഞ്ഞ് തരാമോ ? ഞാനൊരിടത്ത് പോകാനുറച്ചാല്‍ അതേത് നരകത്തിലായാലും പോയിരിക്കും. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ബിന്ദു കാണിച്ച് തന്ന കൊതിപ്പിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമായി ഗോരഖ്‌ഘട് ഇടം പിടിച്ചുകഴിഞ്ഞു.
ഒരുപാട് നന്ദി ബിന്ദൂ. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
നിരക്ഷരന്‍: മുംബൈയില്‍ നിന്നോ പൂണെയില്‍ നിന്നോ പോവാം ഇവിടേയ്ക്ക്. ഡെഹ്ര്‌രി എന്ന ഗ്രാമമാണ് ഗോരഘ്ഗടിന്റെ ബേസ്. മുംബൈയില്‍ നിന്നാണെങ്കില്‍ കല്യാണ്‍ വഴിയും പൂണെയില്‍ നിന്നാണെങ്കില്‍ കര്‍ജാത് വഴിയും മുര്‍ബാദ് എന്ന സ്ഥലത്തെത്താം. അവിടുന്ന് ഡെഹ്‌രിയിലേയ്ക്ക് പോവാം. ഞങ്ങള്‍ ബസ് ബുക്ക് ചെയ്താണ് പോയത്. ഒരു ഗ്രൂപ്പ് ആയി പോയതിനാല്‍ കൃത്യം വഴികളൊന്നും എനിക്ക് ഓര്‍മ്മയില്ല. :-)
പിന്നെ, ട്രെക്കിങ് ആയതിനാല്‍ തനിച്ച് പോവാതിരിക്കുന്നതാണ് നല്ലത്. ഞങ്ങള്‍ എപ്പോഴും നേച്ചര്‍ ക്നൈറ്റ്സ് എന്ന ട്രെക്കിങ് ഗ്രൂപ്പിന്റെ കൂടെയാ പോവുക (www.natureknights.com).
എപ്പഴെങ്കിലും മുംബൈയില്‍ വരാനും ട്രെക്കിങ് ചെയ്യാനും പരിപാടിയിടുവാണേല്‍ അറിയിക്കുക (bindhu.learn@gmail.com)
മുംബൈയില്‍ വരും, ട്രെക്കിങ്ങ് നടത്തും. എന്തായാലും അറിയിക്കാം. മെയില്‍ ഐ-ഡി.കോപ്പീഡ്... :)
നന്ദി.
സത്യം പറഞ്ഞാല്‍ ചിത്രങ്ങള്‍ കണ്ടിട്ട് തന്നെ എനിക്ക് തലകറങ്ങി,
ഞാന്‍ എങ്ങാനും ആയിരുന്നെന്കില്‍ തല കറങ്ങി വീണ് അന്തരിച്ചേനെ,
ഭയങ്കര ധീരന്‍ ആയതു കൊണ്ടേ... ചേച്ചി ഒരു ധീരവനിത തന്നെ...ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി.
നിരക്ഷരന്‍: :-)
അരുണ്‍: ധീരവനിതയോ? ഞാനോ? അത് കുറച്ച് കൂടിപ്പോയല്ലോ അനിയാ. കമന്റ്റിന് നന്ദി :-)
'എന്റെ ഇരുപത്തഞ്ചാമത്തെ ട്രെക്ക് - ഗോരഖ്ഘട്.'
അപ്പൊ സാഹസീകയാത്രകളാണു ഇഷ്ടവിനോദം അല്ലെ? സാധാരണ പെൺകുട്ടികളിൽ ഈ താൽപ്പര്യം കുറവാണ്. സമ്മതിച്ചു തന്നിരിക്കുന്നു. ഉണ്ണിയെ പോലൊരാൾ കൂടെ കിട്ടിയതും ഭാഗ്യം
ഒരിക്കല്‍ കണ്ടിരുന്നു. ഇന്ന് വിശദമായി ഒന്നു കൂടി കണ്ടു .. വായിച്ചു അസൂയപ്പെട്ടു .പിന്നെ ലിങ്ക് വഴി പോയി ചിത്രങ്ങള്‍ കണ്ടു. അവിടെയും കമന്റിട്ടു. തിരിച്ചെത്തി.. ഇവിടെയും കമന്റിട്ടു.. ഇനി പോട്ടെ ..വീണ്ടും വരാം (എന്റെ ഈ യാത്രയുടെ ചിത്രങ്ങള്‍ തത്കാലം ഇല്ല )
നിരക്ഷരന്‍ പറഞ്ഞാണ് ഞാനറിഞ്ഞത് ഇവിടെ ഒരു യാത്രാവിവരണപുപ്പിലിയുണ്ട് എന്ന്. ഒരു അതിശയോക്തിയുമില്ല നിരാ.
നല്ല വിവരണം, നല്ല ചിത്രങ്ങള്‍. ട്രെക്കിങ്ങിനു പോകുന്നവരുടെ ധൈര്യം അപാരംതന്നെ. ഫോട്ടോകണ്ടിട്ടുതന്നെ കാലില്‍നിന്നൊരു തരിപ്പ് കയറുന്നു (പേടിച്ചാണേ). ഞാന്‍ ഇതുവരെ ആകെ നടന്നു കയറിയ ഒരു ‘മല’ ലോണാവാലയാണ്. പൂനെയിലെ ഷിജു അലക്സിന്റെ കൂടെ; ബ്ലോഗര്‍ ആണ്. അദ്ദേഹവും ഒരു ട്രെക്കിംഗ് ഭ്രാന്തന്‍.
ഈ ഗോരഖ് ഘട്ടിന്റെ ഷേപ്പില്‍ ഒരു മല ബോംബെ വാപി ഹൈവേയുടെ സൈഡില്‍ ഉണ്ടല്ലോ അതാണോ ഇത്? ബോംബെ എയര്‍പോര്‍ട്ടിലേക്ക് വടക്കുനിന്ന് ഡൊമസ്റ്റിക് ഫ്ലൈറ്റുകളില്‍ വരുമ്പോഴും ഇതുപോലെ ഒന്ന് കാണാറുള്ളത് ഓര്‍ക്കുന്നു. ഇനി ബാക്കി പോസ്റ്റുകള്‍ ഒന്നു വായിക്കട്ടെ.
Lakshmy: യാത്രകള്‍ പൊതുവെ ഇഷ്ടമാണ്. ‘Road less travelled‘ ആണ് കൂടുതലിഷ്ടം. ഉണ്ണിക്കും. അതൊരു ഭാഗ്യം തന്നെ.
കമന്റിന് നന്ദി :-)
ബഷീര്‍: വിശദമായി കണ്ടതിനും, അസൂയപ്പെട്ടതിനും, ചിത്രങ്ങള്‍ പോയി കണ്ടതിനും, അവിടെ കമന്റിട്ടതിനും, തിരിച്ചുവന്ന് ഇവിടെ കമന്റ്റിട്ടതിനും നന്ദി. വീണ്ടും വരണം. :-)
അപ്പു: നിരക്ഷരന്‍ അങ്ങനെ പറഞ്ഞോ? അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ വായിച്ച് പകച്ച്, അല്ല, അസൂയപ്പെട്ട് നില്‍ക്കുന്ന ഒരാളാണ് ഞാന്‍.
ലോണാവാലയിലെ ഏത് മലയാണ് കയറിയത്? ഷിജു അലക്സിന്റെ ബ്ലോഗിന്റെ ലിങ്ക് തരുമോ?
വാപി ഹൈവേയുടെ സൈഡില്‍ ഉള്ളത് ഏത് മലയാണെന്നറിയില്ല.
കമന്റിന് നന്ദി :-)
ene malayalam font chilappol engotto poyikkalayum.......
parvatharohanam nannayittundu......
vayassanmaare kondu pokaamo.........
snehathode JP uncle
trichur
ജെപി: വയസ്സാവുന്നതല്ല. താത്പര്യവും, അത്യാവശ്യം ആരോഗ്യവും ആണ് പ്രധാനം. കമന്റിന് നന്ദി :-)
Readable, Enjoyable
മുന്നൂറാന്‍: നന്ദി :-)
Post a Comment