Sunday, April 5, 2009

രത്നഗിരിയിലെ സാഹസങ്ങള്‍


എല്ലാ വര്‍ഷവും Nature Knights സംഘടിപ്പിക്കാറുള്ളതാണ് mountaineering പരിശീലനം. ഇതുവരെ പോവാന്‍ പറ്റിയിരുന്നില്ല. ഇപ്രാവശ്യം ആദ്യം തന്നെ പേര് കൊടുത്തു. Mountaineering- ല്‍ വിദഗ്ദ്ധനായ ശ്രീ. പ്രദീപ് ഖെല്‍ക്കര്‍ ആണ് പരിശീലകന്‍.


Ratnadurg Mountaineering Association (RMA) എന്ന പേരില്‍ ഒരു സംഘടനയും അദ്ദേഹം രൂപവല്‍ക്കരിച്ചിട്ടുണ്ട്. പലതരത്തിലുള്ള സാഹസികപ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധരാണ് പ്രദീപ് സാറിന്റെ ടീമിലുള്ളവര്‍. ശിവ് ഛത്രപതി അവാര്‍ഡ് ഉള്‍പ്പടെ പല ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം, സൌഹൃദം, വിനയം – ഇവ നിറഞ്ഞ പെരുമാറ്റം പ്രത്യേകം എടുത്തുപറയണം. അന്‍പതിലധികം വയസ്സുള്ള പ്രദീപ് സര്‍ ചെറുപ്പക്കാരെപ്പോലെ ഓടിനടക്കുന്ന കാണുമ്പോള്‍ എനിക്കൊക്കെ മോശം തോന്നും. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.

ഒരു വെള്ളിയാഴ്ച രാത്രി കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ രത്നഗിരിയിലേയ്ക്ക് പുറപ്പെട്ടു. 14 പേരുണ്ടായിരുന്നു ടീമില്‍. നേരം വെളുക്കുമ്പോഴേയ്ക്കും അവിടെത്തി. പിന്നെ ഒരരമണിക്കൂര്‍ ഓട്ടോ യാത്രയുണ്ട് താമസസ്ഥലത്തേയ്ക്ക്. RMA-യിലുള്ള ഒരാളുടെ വീട്ടിലാണ് താമസം.


സ്റ്റേഷന്‍ കാന്റീനില്‍ നിന്ന് ഒരു പ്രാവശ്യം പ്രാതല്‍ കഴിച്ചു. വീട്ടിലെത്തീട്ട് പല്ലുതേപ്പും കുളീം കഴിഞ്ഞപ്പോള്‍ ചൂട് പൊഹ (അവല്‍ ഉപ്പുമാവ്‌) തയ്യാര്‍. അതും തട്ടി ഒന്നര പ്ലേറ്റ്. Nature Knights ട്രിപ്പുകളുടെ പ്രത്യേകത തന്നെ ഭക്ഷണത്തിനുള്ള പ്രാധാന്യമാണ്.

അവിടുന്ന് ഒരു പത്തുമിനിട്ട് നടന്നാല്‍ ബീച്ചിലെത്താം. ബീച്ചിനടുത്താണ് എല്ലാ പരിശീലനവും.

ഉപകരണങ്ങള്‍

ബീച്ചിലേയ്ക്കുള്ള എളുപ്പവഴി

ആദ്യം കയറിന്മേലുള്ള നടത്തമായിരുന്നു.
കയര്‍ വലിച്ച് മുറുക്കുന്നു

ഏകദേശം അഞ്ചടി പൊക്കത്തില്‍ ഒരു കയര്‍ രണ്ടുമരങ്ങളിലായി വലിച്ചുകെട്ടും. വേറൊരു കയര്‍ അതിന് എതിരായുള്ള ഒരു മരത്തിലും കെട്ടും. ആ കയറില്‍ പിടിച്ചുകൊണ്ട് വലിച്ചുകെട്ടിയ കയറില്‍ക്കൂടി നടക്കണം.

പ്രദീപ് സര്‍ ആദ്യം നടന്ന് കാണിച്ചുതരുന്നു

ശരീരവും മനസ്സും ഒരേപോലെ എകാഗ്രമാക്കി നേരെ മുന്നിലേയ്ക്ക് നോക്കി നടക്കണം. അല്ലേല്‍ താഴെ വീഴും. വീണാലും പിടിക്കാന്‍ താഴെ ആളുകള്‍ നില്‍പ്പുണ്ട്. ഒന്ന്-രണ്ട് പേരൊഴിച്ച് ആരും വീണില്ല. ആ വീണ കൂട്ടത്തില്‍ ഞാനില്ല കേട്ടോ.

ഒരാള്‍ വീഴുമ്പോള്‍ എല്ലാരും ചേര്‍ന്ന് പിടിക്കുന്നു

വീണവരെയും പ്രദീപ് സര്‍ വീണ്ടും ശരിക്ക് ചെയ്യിപ്പിച്ചു.

എന്റെ ഊഴം. ആദ്യം ഈ മരത്തില്‍ക്കൂടി കയറിന്മേല്‍‍ കയറണം.


വീണ്ടും ഇതേ നടത്തം കണ്ണുകെട്ടീട്ട് ചെയ്യണം. അതാണ് കൂടുതല്‍ എളുപ്പം. കാരണം കണ്ണ് കാണാത്തതുകൊണ്ട് എകാഗ്രത കൂടുതല്‍ കിട്ടും. കടലിന്റെ ഇരമ്പല്‍ മാത്രം വ്യക്തമായി കേള്‍ക്കാം.


ഇങ്ങനെ മുന്നോട്ട് ചാടി വേണം തിരിച്ചിറങ്ങാന്‍. അല്ലെങ്കില്‍ കയര്‍ പുറത്തോ കഴുത്തിലോ വന്നിടിച്ച് പരിക്ക് പറ്റാന്‍ സാദ്ധ്യതയുണ്ട്.

ഉച്ചയ്ക്ക് നല്ലൊരൂണും ഉറക്കവും പാസ്സാക്കിയതിന് ശേഷം rock climbing-ന് പോയി. മുന്‍പ് ചെറിയ തോതില്‍, അതായത് പത്ത്-പതിനഞ്ചടി ഉയരത്തിലുള്ള പാറയിലൊക്കെ വലിഞ്ഞുകേറിയിട്ടുണ്ട്. ഇത് അമ്പതടി ഉയരത്തിലുള്ള പാറക്കെട്ടാണ്. ചെറിയ ചെറിയ വിള്ളലുകളിലും കുനിപ്പുകളിലും ഒക്കെ പിടിച്ചുവേണം കയറാന്‍. പിടിവിട്ടുപോയാലും താഴെ വീഴാതിരിക്കാന്‍ harness ധരിക്കണം. അതില്‍നിന്നുള്ള കയര്‍ പരിശീലകരില്‍ ഒരാള്‍ മുകളില്‍ നിന്ന് പിടിക്കും. ഇതിന് belay എന്നാണ് പറയുന്നത്. Rock climbing-ന് ഒരുപാട് ടെക്നിക്കുകള്‍ അറിഞ്ഞിരിക്കണം. ഇതെല്ലാം വിശദമായി വിവരിച്ചതിന് ശേഷമേ പരിശീലനം തുടങ്ങൂ. സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. മുന്‍പ് ചെയ്ത് പരിചയമുള്ളതുകൊണ്ടായിരിക്കും എനിക്കും ഉണ്ണിക്കും ഇത് ശരിക്ക് ചെയ്യാന്‍ പറ്റി.



ആദ്യമായിട്ട് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. അള്ളിപ്പിടിച്ച് മുകളിലെത്തിയ ശേഷം rappelling ചെയ്ത് വേണം താഴെ ഇറങ്ങാന്‍.

അപ്പുറത്തൂടെ ഞാന്‍ തിരിച്ചിറങ്ങുന്നു. താഴെ നിന്ന് ജ്ഞാനേഷ് belay തരുന്നു. Belay മുറുക്കിയാല്‍ എനിക്ക് അനങ്ങാന്‍ പറ്റില്ല.

ഇതേ സ്ഥലത്താണ് ഞങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് ‘valley crossing’ ചെയ്തത്. അതും പ്രദീപ് സാറിന്റെ കൂടെത്തന്നെ. അതിന്റെ ചിത്രങ്ങള്‍ കാണണമെങ്കില്‍ ഇതിലേ പോയാല്‍ മതി.

എല്ലാരും ചെയ്തുകഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. പിന്നെ പാട്ടൊക്കെ പാടി ബീച്ചിലൂടെ നടന്നു. രാത്രി ഭക്ഷണത്തിന് ശേഷം ചിലരൊക്കെ നടക്കാന്‍ പോയി. നവംബറല്ലേ, നല്ല തണുപ്പ്. ഞാന്‍ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറിക്കിടന്ന് ഉറങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ വല്ലാത്ത ചൂട്. അപ്പോള്‍ സ്ലീപ്പിങ്ങ് ബാഗിന്റെ പുറത്ത് കിടന്നു. നടക്കാന്‍ പോയവര്‍ തിരിച്ചു വന്നപ്പോള്‍ പാതിരാത്രി കഴിഞ്ഞു.

നേരത്തെ കിടന്ന കാരണം നേരത്തെ എണീറ്റു. അന്ന് ഉച്ച വരെ പരിപാടിയൊന്നുമില്ല. വേലിയേറ്റമായതുകൊണ്ട് ഉച്ച കഴിഞ്ഞേ rappelling ചെയ്യാന്‍ പറ്റൂ. 300 അടി rappelling ചെയ്ത് ഇറങ്ങേണ്ടത് കടലിലുള്ള പാറക്കല്ലിലേയ്ക്കാണ്. വേലിയേറ്റസമയത്ത് ആ പാറയൊക്കെ വെള്ളത്തില്‍ മുങ്ങും. ഇങ്ങനെ കുറേ സമയം വെറുതെ കിട്ടിയതുകൊണ്ട് ഞാനും ഉണ്ണിയും ട്രിപ്പിനുള്ളിലൊരു ട്രിപ്പ് പ്ലാന്‍ ചെയ്തു.

അമിതാവ് ഘോഷിന്റെ ‘ഗ്ലാസ് പാലസ്’ എന്ന നോവലിലെ ചില ഭാഗങ്ങള്‍ രത്നഗിരിയിലാണ് നടക്കുന്നത്. ബര്‍മ്മ പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അവിടുത്തെ ഥീബാ രാജാവിനെ നാടുകടത്തി ആദ്യം മദ്രാസിലും, പിന്നീട് രത്നഗിരിയിലുമാണ് താമസിപ്പിച്ചത്. നാടുകടത്തപ്പെട്ടതാണെങ്കിലും രാജാവായതിനാല്‍ അദ്ദേഹത്തിന് രത്നഗിരിയില്‍ ഒരു കൊട്ടാരം പണിയാന്‍ സൌകര്യം ചെയ്തുകൊടുത്തു. ഥീബാ പാലസ് എന്ന ആ കൊട്ടാരം (ഇപ്പോള്‍ മ്യൂസിയം) കാണാനാണ് ഞങ്ങള്‍ പ്ലാനിട്ടത്. ഇത് കേട്ടപ്പോള്‍ വേറെ അഞ്ചാറുപേര്‍ കൂടി വരാന്‍ തയ്യാറായി.

ഓട്ടോ പിടിച്ച് പോകാനായിരുന്നു പരിപാടി. ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ ഓട്ടോ ചാര്‍ജ് നൂറ് രൂപയാകും എന്ന് പറഞ്ഞു. അപ്പോള്‍ നല്ല ദൂരമുണ്ടാകും എന്ന് കരുതി ഞങ്ങള്‍ രാവിലെ ഏഴരയ്ക്ക് തന്നെ പുറപ്പെട്ടു. മെയിന്‍‌റോഡിലെത്തണമെങ്കില്‍ ഇരുപത് മിനിട്ട് നടക്കണം.

ഞങ്ങള്‍ താമസിച്ച വീടിനടുത്തുള്ള ടെലിഫോണ്‍ ബൂത്ത്.

വഴിക്കൊന്നും കാലി ഓട്ടോ കിട്ടിയില്ല.
മെയിന്‍‌റോഡിലെത്തീട്ടും ഓട്ടോ കിട്ടാഞ്ഞതിനാല്‍ ഞങ്ങളിലൊരാള്‍ ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് അടുത്ത കവലയില്‍ പോയി രണ്ട് ഓട്ടോ പിടിച്ചിട്ട് വന്നു.

ഓട്ടോയ്ക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ ഒരു പൂച്ച വന്ന് മടിയിലിരുന്നു. മുന്‍പ് ഞാന്‍ വളര്‍ത്തിയ ഏതോ പൂച്ചയുടെ പുനര്‍‌ജന്മമാവും.

ഓട്ടോക്കാര്‍ മീറ്റര്‍ ചാര്‍ജ് തരണം എന്ന് പറഞ്ഞു. നൂറ് രൂപാ ദൂരം യാത്ര ചെയ്യാന്‍ പോയ ഞങ്ങള്‍ 45 രൂപയായപ്പോഴേയ്ക്കും ലക്ഷ്യസ്ഥാനത്തെത്തി. പക്ഷെ, അപ്പോഴാണ് അബദ്ധം പറ്റിയതറിഞ്ഞത്. കൊട്ടാരം 10 മണിക്കേ തുറക്കൂ. അപ്പോള്‍ സമയം ഒന്‍പതാവുന്നതേയുള്ളൂ. എന്തു ചെയ്യാനാ? ഓട്ടോക്കാരോട് ഏതെങ്കിലും നല്ല ഹോട്ടലില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. പത്ത് മിനിട്ട് നടക്കാന്‍ ദൂരത്തില്‍ ഒരു നല്ല ഹോട്ടലില്‍ അവര്‍ കൊണ്ടുവിട്ടു. നല്ല ഭക്ഷണം. ആ ഹോട്ടലിനേക്കുറിച്ചും രത്നഗിരിയിലെ ഒരു നല്ല നോണ്‍-വെജിറ്റേറിയന്‍ ഹോട്ടലിനേക്കുറിച്ചും ഇവിടെ വായിക്കാം. ഇഡ്ഡലി, മസാലദോശ, ഉപ്പുമാവ്, മിസല്‍-പാവ്, പൈനാപ്പിള്‍ ഷീര, ഇതൊക്കെ കഴിച്ച് സായൂജ്യമടഞ്ഞ് വീണ്ടും ഥീബാ പാലസിലേയ്ക്ക്.

ഇപ്പോള്‍ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരത്തിലെ ചില മുറികളില്‍ മഹാരാഷ്ട്രയിലെ പലഭാഗങ്ങളില്‍നിന്ന് ശേഖരിക്കപ്പെട്ട പുരാവസ്തുക്കളാണ്. ബാക്കി മുറികള്‍ അങ്ങനെ തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.



അവിടുത്തെ മേല്‍‌നോട്ടക്കാരന്‍ ആദ്യം ഞങ്ങളെ സാധാരണ ടൂറിസ്റ്റുകളായി കരുതിയെങ്കിലും പിന്നീട് ഞങ്ങളുടെ ഉത്സാഹം കണ്ടപ്പോള്‍ കൂടെ വന്ന് എപ്പോഴും തുറക്കാത്ത മുറികളും നിലകളുമൊക്കെ തുറന്ന് കാ‍ണിച്ച് തന്നു.


അമിതാവ് ഘോഷ് ‘ഗ്ലാസ് പാലസ്’ എഴുതുന്നതിനുള്ള റിസേര്‍ച്ചിന്റെ ഭാഗമായി അവിടെ വന്നകാര്യമൊക്കെ അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിന്റെ കഥയും നോവലിലെ കഥയും കുറേയൊക്കെ ഒരുപോലാണ്. രാജകുടുംബത്തിലെ ഒരു വേലക്കാരിയാണ് നോവലിലെ ഒരു പ്രധാനകഥാപാത്രം. കൂടുതല്‍ ഇവിടെ എഴുതീട്ടുണ്ട്.

തിരിച്ച് വീട്ടിലെത്തിയപ്പോഴേയ്ക്കും rappelling-നുള്ള തയ്യാറെടുപ്പിനായ് പ്രദീപ് സാറും മറ്റ് ചിലരും പോയിക്കഴിഞ്ഞിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് അവിടേയ്ക്ക്. ഭഗവതി കോട്ട എന്ന സ്ഥലത്തിനടുത്താണ്.
Valley crossing ചെയ്യാന്‍ വന്നപ്പോള്‍ ഈ കോട്ടയിലാണ് താമസിച്ചത്. അവിടെ ശരിക്കും കോട്ടയൊന്നും ഇപ്പോഴില്ല. ഒരമ്പലമുണ്ട്.

ദൂരെ ഭഗവതി കോട്ട

Rappelling ചെയ്യുന്ന സ്ഥലം ഒരു വല്യ പുല്‍‌മേടാണ്. ഭക്ഷണം, വെള്ളം ഒന്നും അടുത്തെങ്ങും കിട്ടില്ല. തണലും കുറവാണ്. അതുകൊണ്ട്, ധാരാ‍ളം വെള്ളം കൊണ്ടുവരാന്‍ സര്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്റെ കയ്യില്‍ അരക്കിലോ Tang ഉണ്ടായിരുന്നത് ഒരു കുടം വെള്ളത്തില്‍ കലക്കി. അത് തുളുമ്പാതെ അവിടെ എത്തിക്കാന്‍ കുറേ ബുദ്ധിമുട്ടി. പിന്നെ, കിട്ടാവുന്നത്ര കുപ്പികളിലും വെള്ളം കൊണ്ടുപോയി. കൂടാതെ ബിസ്ക്കറ്റും. വറുത്ത അവലും തേങ്ങയും. അവല്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു. താമസിച്ചിരുന്ന വീട്ടില്‍ നിന്ന് തേങ്ങ ചിരവിയത് തന്നു.


വാ‍നില്‍ നിന്നിറങ്ങി കുറേ നടക്കാനുണ്ട്.


ഞങ്ങള്‍ ചെല്ലുമ്പോഴേയ്ക്കും ഒരുക്കങ്ങളെല്ലാം ഏതാണ്ട് കഴിഞ്ഞിരുന്നു.


300 അടി താഴ്ചയുള്ളതുകൊണ്ട് കൂടുതല്‍ സുരക്ഷയ്ക്കായി മുകളിലും താഴെയും സപ്പോര്‍ട്ട് (belay) ഉണ്ട്.

മുന്നൂറടി താഴ്ച

കിടന്നുകൊണ്ട് വേണം താഴേയ്ക്ക് നോക്കാന്‍

Harness ധരിച്ചിട്ട് അതില്‍ രണ്ട് കയറുകള്‍ കൊളുത്തും. ഒന്ന് മുകളില്‍ നിന്നുള്ള belay. താഴേയ്ക്ക് പോകുന്നതനുസരിച്ച് ആ കയര്‍ കുറേശ്ശേ അയച്ചുതരും. അത് മുറുക്കിയാല്‍ rappelling ചെയ്യുന്നയാള്‍ക്ക് അനങ്ങാന്‍ പറ്റില്ല. അപകടമെന്തെങ്കിലും സംഭവിച്ചെന്ന് തോന്നിയാലുടനെ ഈ കയര്‍ മുറുക്കും. അപ്പോള്‍ നമ്മള്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കും. മുകളിലിരുന്ന് ഈ കയര്‍ നിയന്ത്രിക്കുന്നയാള്‍ക്ക് rappelling ചെയ്യുന്നയാളെ കാണാന്‍ പറ്റില്ല. അയാള്‍ സുരക്ഷിതമായി കുറച്ച് ദൂരെ മാറി ഇരിക്കും. കയറില്‍ വരുന്ന വലിവിന്റെ മാറ്റങ്ങള്‍ ശ്രദ്ധിച്ചാണ് നിയന്ത്രിക്കുക. മറ്റേ കയര്‍ ഏറ്റവും താഴെ നില്ക്കുന്നയാള്‍ പിടിച്ചിരിക്കും.

കയറിന്റെ അറ്റം താഴെ ഒരാള്‍ പിടിച്ചിരിക്കുന്നു

ഇത് മുറുക്കിപ്പിടിച്ചാലും അനങ്ങാന്‍ പറ്റില്ല. എങ്ങാനും വീണാല്‍, താഴേയ്ക്ക് പൊത്തോന്ന് പതിക്കാതിരിക്കാന്‍ താഴെയുള്ള സപ്പോര്‍ട്ട് ഉപകരിക്കും. പൊക്കം കുറവാണെങ്കില്‍ സാധാരണ ഈ belay മാത്രമേ ഉണ്ടാവൂ. ദൂരം കൂടുതലായതുകൊണ്ട്, വീണാലുടനെ താഴെ നിന്ന് അത് തടയാന്‍ ബുദ്ധിമുട്ടാണ്. ഒരു അമ്പതടി വരെ എത്തിയാല്‍ തടയാന്‍ പറ്റും. അതായത്, കൈവിട്ടുപോയാല്‍ ഉരുണ്ട്പിരണ്ട് അമ്പതടി വരെ വന്നാല്‍, പിന്നെ കയറിന്റെ നിയന്ത്രണം താഴെ നിന്ന് ഏറ്റെടുത്തോളും.

ഇത്രയും ദൂരം ഞാനാദ്യമായാണ് rappelling ചെയ്യുന്നത്. 30-40 അടി വരെയൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട്, എങ്ങനെ ചെയ്യണമെന്ന് അറിയാം. എന്നാല്‍, പാറയുടെ അറ്റത്ത് മാത്രം പിടിച്ച് താഴേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍, വീഴില്ലാന്നറിയാമെങ്കിലും, എവിടെയും കാലുകുത്താന്‍ പറ്റാത്തതിനാല്‍ വല്ലാത്ത ടെന്‍ഷന്‍.


പ്രതീക്ഷിക്കാഞ്ഞത്, കയറിന്റെ ഭാരമാണ്. 10 mm കയര്‍. 300 ft ദൂരം. അത് വലത് കൈകൊണ്ട് വലിച്ച് പൊക്കിപ്പൊക്കി, കാലുകള്‍ ഒരു നിശ്ചിത അകലത്തില്‍ ചവിട്ടി ഇറങ്ങണം. പുറകോട്ട് നടന്നിറങ്ങുന്നതുപോലെ.



എന്നാല്‍. ഒന്നുരണ്ടിടത്ത്, നിലം കുറച്ച് ഉള്ളിലെയ്ക്കാണ്. Overhang എന്ന് പറയും. അവിടെയെത്തുമ്പോള്‍ എവിടെയും ചവിട്ടാന്‍ കിട്ടില്ല. കാലുകള്‍ നേരെ താഴേയ്ക്ക് വയ്ക്കാനാണ് സാര്‍ പറഞ്ഞുതന്നത്. എങ്കിലും, ശൂന്യതയിലേയ്ക്ക് കാലുകള്‍ ഇറങ്ങുമ്പോള്‍ ഉള്ളൊന്ന് കാളും.

(ഫോട്ടോയ്ക്ക് കടപ്പാട്: രൂപ)

ഇടതുകൈ വെറുതെ മുന്നിലെ കയറില്‍ പിടിച്ചാല്‍ മതി. പക്ഷേ പേടി കാരണം നല്ല മുറുക്കി പിടിക്കും. താഴെയെത്തുമ്പോഴാണ് വേദന അറിയുന്നത്. കയ്യുറ ഇട്ടിട്ടാണ് rappeling ചെയ്യുന്നത്. അല്ലെങ്കില്‍, ഇത്ര ദൂരം ഇറങ്ങുമ്പോഴേയ്ക്കും കയ്യിലെ തൊലിയൊക്കെ കയറില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും.


എല്ലാരും താഴെയെത്തിയപ്പോഴേയ്ക്കും വേലിയേറ്റം തുടങ്ങിയിരുന്നു. നേരവും ഇരുട്ടി. കുറേ ദൂരം പാറകള്‍ക്ക് മുകളിലൂടെ നടന്ന് വേണം മുകളിലേയ്ക്ക് തിരിച്ചെത്താന്‍. വഴുക്കലുമുണ്ട്. ഒരു ടോര്‍ച്ചിന്റെയും ബാക്കി മൊബൈലുകളുടെയും വെളിച്ചത്തില്‍ മുകളിലെത്തി. പിന്നെയും കുറേ പുല്ലുകള്‍ക്കിടയിലൂടെ മുകളിലേയ്ക്ക് കയറണം. കൂര്‍ത്ത പുല്ലുകള്‍ ഷൂസും സോക്സും തുളച്ച് ഉള്ളില്‍ കയറി. നമ്മുടെ സ്നേഹപ്പുല്ലിന്റെ കുറച്ച് സ്നേഹം കൂടുതലുള്ള ഇനമാണെന്ന് തോന്നുന്നു. ബാക്കിയുണ്ടായിരുന്ന വെള്ളവും ബിസ്കറ്റും അവലുമൊക്കെ കഴിച്ച് പായ്ക്കപ്പ് ചെയ്തു പുറപ്പെട്ടു. വാന്‍ മൂന്ന് ട്രിപ്പടിക്കണം. അതുകൊണ്ട് ഞങ്ങള്‍ അടുത്ത കവല വരെ നടക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറച്ചുദൂരം പുല്‍‌മേട്ടിലൂടെ. പുറത്ത് വന്നപ്പോഴാണ് ആരോ സംശയം പ്രകടിപ്പിച്ചത് – ഇവിടെ പാമ്പുണ്ടോന്ന്. ധാരാളം അണലിയുണ്ടെന്ന് RMA-യിലെ ഒരാള്‍. എല്ലാരും ഞെട്ടി.

വീട്ടിലെത്തിയപ്പോഴേയ്ക്കും ചൂട് ഉള്ളി പക്കോട റെഡി. കുറേ നേരം പ്രദീപ് സാറിനോട് സംസാരിച്ചിരുന്നു. അത്താഴത്തിന് ശേഷം സ്ലീപ്പിങ്ങ് ബാഗിനുള്ളിലേയ്ക്ക്.

പിറ്റേന്ന് പ്രധാനപരിപാടി underwater caving (spelunking). 40 അടിയോളം വെള്ളമുള്ള, ഇരുട്ട് നിറഞ്ഞ ഗുഹയിലൂടെ ഒരു യാത്ര.

ഗുഹാമുഖം

ദേഹത്ത് ടയര്‍ ഇട്ട്, ഒരു കയറില്‍ പിടിച്ച് വേണം വെള്ളത്തില്‍ കൂടി നീങ്ങാന്‍. അവിടെ വരെയെത്തണമെങ്കിലും കുറെ കടമ്പകള്‍ കടക്കണം. ഗുഹയുടെ വശങ്ങളിലൊന്നും തൊടാന്‍ പാടില്ല. വല്ല ജീവികളുമുണ്ടാവും. ഒരിടത്ത് ആറേഴടി ഉയരത്തില്‍ ഒരു പാറ വഴിമുടക്കി നില്‍ക്കുന്നു. അതിന്റെ മുകളില്‍ അള്ളിപ്പിടിച്ച് കയറി ഒരു കയറേണി വഴി താഴേയ്ക്കിറങ്ങണം. സഹായിക്കാന്‍ പല സ്ഥലങ്ങളിലായി ലൈറ്റും പിടിച്ച് ആള്‍ക്കാരുണ്ട്. മറ്റൊരിടത്ത് പാറയുടെ അടിയിലൂടെ കമഴ്ന്ന് കിടന്നിഴഞ്ഞ് പോണം. പിന്നെയാണ്, വെള്ളത്തിലൂടെ പോവുന്നത്.

(ഫോട്ടോയ്ക്ക് കടപ്പാട്: ജ്ഞാനേഷ്)

എല്ലാം വളരെ വളരെ thrilling. ഗുഹയ്ക്ക് ഒരു വാതിലേയുള്ളൂ. തിരിച്ച് അതേ വഴി തന്നെ വരണം. പുറത്തിറങ്ങിയപ്പോള്‍ ദേഹം മുഴുവന്‍ ചെളി. നേരെ കടലില്‍ പോയി ഒന്നുകുളിച്ചു. നനഞ്ഞ ഉടുപ്പോടെ വീട്ടിലെത്തി ശരിക്ക് കുളിച്ചു. ഉണ്ടു, ഉറങ്ങി.

വൈകുന്നേരം ബീച്ചില്‍ ചുറ്റാന്‍ പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ പാമ്പുകള്‍. അതിനെക്കുറിച്ച് മുന്‍പ് പോസ്റ്റിയിരുന്നു.


രത്നഗിരിയിലും പരിസരങ്ങളിലും വീടുകളിലും മറ്റും എത്തിപ്പെടുന്ന പാമ്പുകളെ രക്ഷിച്ച്, മുറിവുണ്ടെങ്കില്‍ ചികിത്സിച്ച്, കാട്ടില്‍ കൊണ്ടുവിടാറുണ്ട് RMA. അങ്ങനെ പിടിച്ച പാമ്പുകളില്‍ ചിലതിനെ, ഞങ്ങളുടെ പേടി മാറ്റാന്‍ കൊണ്ടുവന്നതാണ്.

10 മണിക്കാണ് ട്രെയിന്‍ - കൊങ്കണ്‍ കന്യ തന്നെ. അതിന് മുന്‍പ്, നേരത്തെ സൂചിപ്പിച്ച നോണ്‍-വെജ് ഹോട്ടലില്‍ പോയി വിഭവസമൃദ്ധമായ അത്താഴം. മൂന്ന് ദിവസം പച്ചക്കറി മാത്രം കഴിച്ച് ചിലരൊക്കെ മടുത്ത് പോയിരുന്നു. അതിന്റെ ആക്രാന്തം കാണാനുമുണ്ടായിരുന്നു.

രത്നഗിരി സ്റ്റേഷന്‍
(ഫോട്ടോയ്ക്ക് കടപ്പാട്: രൂപ)

അങ്ങനെ രത്നഗിരിയിലെ സാഹസങ്ങള്‍ക്ക് അവസാനമായി.

50 comments:

പ്രയാണ്‍ April 5, 2009 at 9:43 PM  

ആദ്യത്തെ കമന്റ് എന്റെ വക.....ആദ്യം തോന്നിയ കമന്റ് ഇതൊക്കെ കഴിഞ്ഞപ്പൊ വലുമുളച്ചോന്നായിരന്നു.evolution ന്റെ തിരിച്ചു പോക്ക്. പിന്നെനല്ല ത്രില്ലിങ്ങായി സംഭവം...രത്നഗിരിയില്‍ പണ്ട് വടാപാവ് വാങ്ങാന്‍ ഇറങ്ങിയിട്ടുണ്ട്.

siva // ശിവ April 5, 2009 at 11:18 PM  

ഈ യാത്ര എത്ര മനോഹരം!

Jidhu Jose April 6, 2009 at 1:39 AM  

Wow, really interesting...........

പൊറാടത്ത് April 6, 2009 at 6:50 AM  

കിടിലൻ വിവരണം... റിയലി ത്രില്ലിംഗ്..

നാട്ടുകാരന്‍ April 6, 2009 at 6:56 AM  

എനിക്കും പോകാന്‍ തോന്നുന്നു

Unknown April 6, 2009 at 8:31 AM  

വാഗമണ്‍ കുരിശുമല കേറാന്‍ പോയ അനുഭവം.. ഈ ദുഖവെള്ളിയാഴ്ചെം പോകുന്നുണ്ട്..

Typist | എഴുത്തുകാരി April 6, 2009 at 8:56 AM  

ബിന്ദൂ, സമ്മതിച്ചിരിക്കുണൂട്ടോ.

ശ്രീ April 6, 2009 at 10:47 AM  

അതിസാഹസികമായ യാത്രകളാണല്ലോ ചേച്ചീ... :)

പാറുക്കുട്ടി April 6, 2009 at 11:59 AM  

ഹായ്!

the man to walk with April 6, 2009 at 12:38 PM  

wah..thrilling..

Rajeend U R April 6, 2009 at 2:45 PM  

മനോഹരമായ വിവരണം.

ബഷീർ April 6, 2009 at 6:00 PM  

ശ്വാസം പിടിച്ചിരുന്നാണു വായിച്ചതും ഫോട്ടോകൾ കണ്ടതും. വളരെ ത്രില്ലിംഗ്..
പിന്നെ ആ വീണതിൽ ബിന്ദു ഇല്ല എന്നത് പ്രത്യേകം എഴുതിയത് നന്നായി..

സാഹസിക യാത്രകൾ.. നല്ല രസം തന്നെ.

നല്ല വിവരണവും ചിത്രങ്ങളും..

ആ പൂച്ചയെ എന്ത് ചെയ്തു ?

പകല്‍കിനാവന്‍ | daYdreaMer April 6, 2009 at 6:43 PM  

woh... very interesting.. congrats.. thank you ...

പാവപ്പെട്ടവൻ April 6, 2009 at 9:30 PM  

ഇത് എന്തായാലും അപകടം പിടിച്ച ഒരു യാത്രയായി പോയി കാഴ്ചകള്‍ ഭയ പെടുത്തുന്നു ഇത്രേം വേണ്ടായിരുന്നു
എങ്കിലും ആശംസകള്‍

Dhanya April 6, 2009 at 9:55 PM  

എന്റമ്മേ!! സാഷ്ടാംഗം പ്രണമിക്കുന്നു :)
ശ്വാസം പിടിച്ചാ മുഴുവന്‍ വായിച്ചേ.. കൊള്ളാംട്ടോ :)

നിരക്ഷരൻ April 7, 2009 at 4:39 AM  

പടങ്ങളില്‍ ചിലതുമാത്രം ബിന്ദുവിന്റെ ഇംഗ്ല്ലീഷ് ബ്ലോഗില്‍ കണ്ടിരുന്നു.ഇതുകൂടെ ആയപ്പോള്‍ മുഴുവനുമായി.

ഞാനിതൊന്നും വായിക്കുന്നില്ല ഇപ്പോള്‍. വാ‍യിച്ചിട്ട് പിന്നെ അഭിപ്രായം പറയാം. അതിനുമുന്‍പ് ഈ പടങ്ങള്‍ കണ്ടതുമാത്രം വെച്ചുകൊണ്ട് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

ആദ്യം എന്റെ യാത്രാബ്ലോഗ് മൊത്തമായിട്ട് ഡിലീറ്റ് ചെയ്യണം. പിന്നെ ഈ ബ്ലോഗിങ്ങെന്ന പരിപാടി തന്നെ ഇന്നവസാനിപ്പിക്കണം :) :)

എന്നാ ചെയ്ത്താണ് ബിന്ദൂ ഈ ചെയ്തിരിക്കുന്നത്. താങ്കള് കാരണമാണ് വല്ല ബസ്സിലോ ഓട്ടോറിക്ഷായിലോ കയറി യാത്രകള്‍ നടത്തിയിരുന്ന ഞാന്‍ ട്രക്കിങ്ങ് ആരംഭിച്ചത്. ഇനീപ്പോ ഇമ്മാതിരി പരിപാടികള്‍ ചെയ്യാന്‍ ഞാനെവിടെപ്പോ‍കും? കേരത്തിലെങ്ങും പ്രദീപ് ഖെല്‍ക്കറും ആ വര്‍ഗ്ഗത്തില്‍പ്പെടുന്നവരൊന്നും ഇല്ല.

അമ്മച്ച്യാണേ ഇന്ന് രണ്ടിലൊന്ന് നടക്കും :) :)

ഹാരിസ് നെന്മേനി April 7, 2009 at 6:10 AM  

രസമുള്ള വിവരണം ....നല്ല പടങ്ങള്‍

Calvin H April 7, 2009 at 7:37 AM  

നമിച്ചിരിക്കുന്നു,,,

സൂപ്പെര്‍ബ്.... പഴയ സ്കൗട്ടിംഗ് ദിനങ്ങള്‍ ഓര്‍മ വരുന്നു....

കീപ് ഇറ്റ് അപ്

മേരിക്കുട്ടി(Marykutty) April 7, 2009 at 12:22 PM  

വളരെ നല്ല വിവരണം ബിന്ദു...മനസ്സുന്ടെന്കില്‍ വിചാരിക്കുന്നതെന്തും നടത്താം അല്ലേ? സമയം ഇല്ല എന്നൊക്കെ പറയുന്നത് ഒഴിവു കഴിവാണ് അല്ലേ...

ബിന്ദു കെ പി April 7, 2009 at 4:26 PM  

ഹെന്റമ്മോ..!!! ഇങ്ങനെയും യാത്രയോ? ശൂന്യതയിലേയ്ക്ക് കാൽ വയ്ക്കാൻ സാർ പറഞ്ഞപ്പോൾ ഉള്ളൊന്നു കാളി പോലും! ഇവിടെ ഫോട്ടോകൾ കണ്ടപ്പോൾ തന്നെ കൈയ്യും കാലും വെറുവെറാന്ന് വിറയ്ക്കാൻ തുടങ്ങി!
സാഹസികതയെ പ്രണയിക്കുന്ന ഈ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...

Unknown April 7, 2009 at 5:13 PM  

മറുമൊഴിയില്‍ നിന്നും നിരക്ഷരന്റെ കമന്റ് കണ്ടിട്ടാണ് ഇവിടെ എത്തിയത് .
നമോവാകം സമ്മതിച്ചിരിക്കുന്നു അതില്‍ കൂടുതല്‍ എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഇനിയും വരാം
സ്നേഹത്തോടെ

പാവപ്പെട്ടവൻ April 7, 2009 at 5:37 PM  

ഇത് ബിന്ദുവിനു വേണ്ടി

ഇതൊക്കെ കണ്ടപ്പോള്‍ ഒരു ആഗ്രഹം .
രത്നഗിരിയിലേയ്ക്ക് അടുത്ത യാത്ര എന്നാണ് എന്നെ കൂടി കുട്ടാന്‍ കഴിയുമോ ?,എന്താണ് അതിനു വേണ്ടി ചെയ്യണ്ടത് ?ആരുമായി ബന്ധപ്പെടണം ?
ഇത് മഹാരാഷ്ടയിലല്ലേ ?

ഇത് വായന കാര്‍ക്ക് വേണ്ടി

ഇത് വായിച്ച ഇവിടേക്കു പോകാന്‍ താല്പര്യമുള്ള ബ്ലോഗ്ഗര്‍മാര്‍ ദയവായി ഞാനുമായി ബന്ധപെടുക . mail അയക്കുക. അടുത്ത ഡിസംബറിലാണ് പ്ലാന്‍

Bindhu Unny April 7, 2009 at 9:03 PM  

Prayan: വാല് മുളയ്ക്കേണ്ട കാര്യമില്ല. പണ്ടേ ഉണ്ട്. :-)

ശിവ, Jidhu, പൊറാടത്ത്: നന്ദി :-)

നാട്ടുകാരന്‍: അടുത്ത ഇവന്റിനെക്കുറിച്ച് താഴെ എഴുതുന്നുണ്ട്. പങ്കെടുക്കാന്‍ നോക്കൂ. :-)

നീലാംബരി: ഇത്ര കഠിനമാണോ കുരിശുമല കയറ്റം? വെറുതെയല്ലല്ലേ കുരിശുമല എന്ന് പേര് വന്നത്. :-)

എഴുത്തുകാരി, ശ്രീ, പാറുക്കുട്ടി, the man to walk with, Rajeend: നന്ദി :-)

ബഷീര്‍: ഞാന്‍ വീണെന്ന് കരുതിയാണോ അങ്ങനെ പറഞ്ഞത്. വീണെങ്കില്‍ അതിനെക്കുറിച്ച് വിശദമായി എഴുതിയേനെ. മൂക്കുംകുത്തി വീണതിനെക്കുറിച്ച് മുന്‍‌പ് എഴുതിയിരുന്നു.
ഓട്ടോ വന്നപ്പോള്‍ പൂച്ചയെ അവിടെ വിട്ടിട്ട് പോന്നു. :-)

പകല്‍കിനാവന്‍: നന്ദി :-)

പാവപ്പെട്ടവന്‍: നന്ദി. അടുത്ത രത്നഗിരി പ്രോഗ്രാമിനെക്കുറിച്ച് വേറൊരു കമന്റ്റിടുന്നുണ്ട്. :-)

Dhanya: ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു. :-)
(നല്ലോണം മലയാളം ടൈപ് ചെയ്യാന്‍ പഠിച്ചല്ലോ. മിടുക്കി)

നിരക്ഷരന്‍: അയ്യോ, അങ്ങനൊന്നും ചെയ്തുകളയല്ലേ. ഈ ലോക്കല്‍ കാഴ്ചകള്‍ മാത്രം കണ്ടുനടക്കുന്ന ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഇന്റര്‍നാഷണല്‍ കാഴ്ചകള്‍ കാണണമെങ്കില്‍ ‘ചില യാത്രകളില്‍‘ വരണ്ടേ?
നാട്ടില്‍ ആരെങ്കിലും കാണും ഇങ്ങനത്തെ പരിപാടികള്‍ ചെയ്യുന്നവര്‍. അല്ലേല്‍ രത്നഗിരിയില്‍ തന്നെ ഒരിക്കല്‍ സൌകര്യം കിട്ടുമ്പോള്‍ ചെയ്യാമല്ലോ. :-)

നെന്മേനി, ശ്രീഹരി: നന്ദി. :-)

മേരിക്കുട്ടി: അതെ. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നല്ലേ. :-)

ബിന്ദു: സുരക്ഷ ഉറപ്പുള്ളതുകൊണ്ടുള്ള ധൈര്യമാണ്. പിന്നെ, കുറെയൊക്കെ സാഹസികത ഇഷ്ടവുമാണ്. :-)

ഞാനും എന്റെ ലോകവും: നന്ദി. ഇനി വരുമ്പോള്‍ കൂടുതല്‍ വാക്കുകള്‍ കിട്ടുമെന്ന് വിചാരിക്കുന്നു. :-)

Bindhu Unny April 7, 2009 at 9:15 PM  

പാവപ്പെട്ടവന്‍: ഇതില്‍ പങ്കെടുക്കാനുള്ള താത്പര്യം കാണുമ്പോള്‍ സന്തോഷമുണ്ട്. ഈ വരുന്ന മെയ്‌മാസത്തില്‍ ഒരു പ്രോഗ്രാമുണ്ട്. ഈ ലിങ്കില്‍ നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും - http://www.natureknights.com/ratnagiri_mountaineering.php

രത്നഗിരി മഹാരാഷ്ട്രയിലാണ്. നാട്ടില്‍ നിന്ന് കൊങ്കണ്‍ വഴി വരുന്ന ട്രെയിനുകള്‍ ഈ വഴിക്കാണ് വരിക. Mountaineering ട്രെയിനിങ്ങ് രത്നഗിരിയില്‍ സ്ഥിരമായി നടക്കുന്ന ഒന്നല്ല. നേച്ചര്‍ ക്നൈറ്റ്സും പ്രദീപ് ഖെല്‍ക്കറും ചേര്‍ന്ന് ഇടയ്ക്ക് സംഘടിപ്പിക്കുന്നതാണ്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇത് സാധാരണ സംഘടിപ്പിക്കാറുള്ളത്. താങ്കള്‍ ഡിസംബറില്‍ വരുന്ന സമയത്ത് ഇതുണ്ടാവുമോന്നറിയില്ല. ഉണ്ടെങ്കില്‍ ഞാനറിയിക്കാം.
പ്രദീപ് ഖെല്‍ക്കര്‍ നേരിട്ടോ മറ്റ് ട്രെക്കിങ്ങ് ഗ്രൂപ്പുകളുമായി ചേര്‍ന്നോ ഇതുപോലത്തെ പരിപാടി സംഘടിപ്പിക്കുന്നതായി അറിഞ്ഞാല്‍ അതും അറിയിക്കാം.
:-)

പാവപ്പെട്ടവൻ April 8, 2009 at 4:44 AM  

വിവരങ്ങള്‍ നല്‍കിയതിനു വളരെ ഏറെ നന്ദി .
അന്വേഷിക്കുമല്ലൊ?
http://www.natureknights.com/ratnagiri_mountaineering
ഈ ലിങ്ക് ഓപ്പണാകുന്നില്ല

ചിതല്‍ April 8, 2009 at 12:05 PM  

ബിന്ദു ഉണ്ണി..
നമിക്കുന്നു
ഇതൊക്കെ
വായിച്ചിരിക്കാന്‍ തന്നെ ഒരു സുഖമാണ്...
കുറച്ച് കൊതി...
പിന്നെ
ഏയ് അസൂയ ഒന്നും അല്ല..
------------------

ഗംഭീരം..
ശരിക്കും ഇതിന്റെ ചരിത്രമെന്താണ്,,
സാഹസികായാവാനുള്ള ഈ മനസ്സിന്റെ..

Bindhu Unny April 8, 2009 at 8:25 PM  

പാവപ്പെട്ടവന്‍: http://www.natureknights.com/ - ഈ ലിങ്കില്‍ പോയിട്ട് വലതുവശത്തുള്ള Upcoming events-ല്‍ ക്ലിക്കിയാല്‍ പുതിയ പേജിന്റെ വലതുവശത്ത് തന്നെ Ratnagiri Mountanieering ലിങ്ക് ഉണ്ട്. അത് നോക്കൂ.

ചിതല്‍: നന്ദി.
ചരിത്രമോ? അതെന്ത്?
ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങളല്ലേ. :-)

ഹന്‍ല്ലലത്ത് Hanllalath April 9, 2009 at 11:41 AM  

മറ്റു ബ്ലോഗുകളെ വെച്ചു നോക്കുമ്പോള്‍
ഇത്രയും നീണ്ടാതാകുമ്പോള്‍ സ്വാഭാവികമായും ബോറടിക്കണം
പക്ഷെ, ചിത്രങ്ങളിലും വരികകളിലും മനസ്സ് ഉടക്കിക്കിടക്കുന്നു..
മനോഹരമായ അവതരണമാണ് ഓരോന്നിലും..
ഇത് പറ്റുമെങ്കില്‍ പുസ്തക രൂപത്തിലാക്കാന്‍ ശ്രമിക്കൂ...
നന്‍മകള്‍ നേരുന്നു..

yousufpa April 9, 2009 at 8:02 PM  

അപാരം തന്നെ. ഈ യാത്രയുടെ ജീവന്‍ ഞങ്ങളിലേക്ക് എത്തിച്ചത്തിന് നന്ദി.

ഷാനവാസ് കൊനാരത്ത് April 10, 2009 at 12:18 AM  

എത്ര കഴിഞ്ഞാലും സാഹസങ്ങള്‍ ഓര്‍ക്കുക രസകരം തന്നെ. ഇത്തരം സാഹസങ്ങളുടെ ഓര്‍മ്മകളാല്‍ നിറയട്ടെ ജീവിതം. സന്തോഷത്തിന്‍റെയും... സമൃദ്ധിയുടെ വിഷു ആശംസിക്കുന്നു.

Unknown April 11, 2009 at 5:53 PM  

ഹോ മനോഹരമായ സ്ഥലം കണ്ടിട്ടൊന്ന് പോകാന്‍ തോന്നണു

BS Madai April 12, 2009 at 1:05 AM  

വാക്കുകള്‍കൊണ്ട് അധികം വലിച്ചുനീട്ടാതെ, ചിത്രങ്ങള്‍കൊണ്ട് നല്ലൊരു വിവരണം, വളരെ നന്നായിരിക്കുന്നു. ചിത്രങ്ങള്‍ ശരിക്കും കഥ പറയുന്നു. thanx 4 sharing the thrilling days..

ഓ.ടോ.: പഴയ ഒരു പോസ്റ്റില്‍ ‘ഒരു പിടി മണ്ണി’നെക്കുറിച്ച് എഴുതിയത് കലക്കി!

ഹരിശ്രീ April 12, 2009 at 9:29 AM  

ചിത്രങ്ങളും , വിവരണവും അസ്സലായി...

ആശംസകളോടെ...

തെന്നാലിരാമന്‍‍ April 12, 2009 at 12:05 PM  

ചേച്ചി പുലിയായിരുന്നല്ലേ.... :-)

smitha adharsh April 12, 2009 at 2:23 PM  

വരാന്‍ വൈകിപ്പോയി...
അപാരം..സമ്മതിച്ചു തന്നു ട്ടോ...അത്രയ്ക്കും കിടിലന്‍..

poor-me/പാവം-ഞാന്‍ April 12, 2009 at 4:46 PM  

റ്റൈറ്റ് റോപ് വിദുഷിയായല്ലോ, ശ്രീമാന്‍ജിയും താങ്കളോടൊപ്പം ജീവിക്കാനുള്ള ലൈസന്‍സ് നേടിയല്ലോ?

മുസ്തഫ|musthapha April 13, 2009 at 11:13 AM  

കിടിലൻ... സമ്മതിച്ചു!
നല്ല വിവരണവും...

ജ്വാല April 13, 2009 at 10:52 PM  

sooperb...

വിഷു ആശംസകള്‍

Basheer Vallikkunnu April 14, 2009 at 11:31 AM  

നോ കമ്മന്റ്സ്.. വായിച്ചപ്പോഴുള്ള ആ ത്രില്ല് എഴുതിഫലിപ്പിക്കാന്‍ പറ്റില്ല.

അരുണ്‍ കരിമുട്ടം April 15, 2009 at 12:08 PM  

ദീര്‍ഘമായ ഒരു പോസ്റ്റായിരുന്നെങ്കിലും സാഹസികത ഇഷ്ടപ്പെട്ടു.

Bindhu Unny April 15, 2009 at 10:26 PM  

hAnLLaLaTh: നീണ്ടതാണെങ്കിലും ബോറടിച്ചില്ലെന്നറിഞ്ഞതില്‍ സന്തോഷം. പുസ്തകരൂപത്തിലാക്കാനോ? ആര് വാങ്ങും കാശ് കൊടുത്ത്? :-)

യൂസുഫ്പ: നന്ദി :-)

ഷാനവാസ്: നന്ദി. വിഷു കഴിഞ്ഞതിനാല്‍ പുതിയ വര്‍ഷം സന്തോഷകരമാവാന്‍ ആശംസിക്കുന്നു. :-)

പുള്ളി പുലി: പോവാല്ലോ. :-)

BS Madai: ചിത്രങ്ങള്‍ കൂടുതല്‍ കൊടുത്താല്‍ അധികം എഴുതി മെനക്കെടേണ്ടല്ലോ. പറഞ്ഞ് ഫലിപ്പിക്കാനല്ലേ ബുദ്ധിമുട്ട്. സാധാരണ ഫോട്ടോകള്‍ക്കായി വേറെ ഒരു ബ്ലോഗ് ഉണ്ടാക്കാറുണ്ട്. ഇതിനതില്ല. :-)

ഹരിശ്രീ: നന്ദി :-)

തെന്നാലിരാമന്‍: പുലിയായിരുന്നല്ലേന്നോ? ഇപ്പഴല്ലേ? :-)

smitha adharsh: വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം. :-)

poor-me/പാവം-ഞാന്‍: ഒരിക്കല്‍ ചെയ്താല്‍ വിദുഷിയാവില്ലല്ലോ. Tight rope walk ചെയ്തിട്ടാണോ ഒന്നിച്ച് ജീവിക്കാനുള്ള ലൈസന്‍സ് നേടുന്നത്? പുതിയ അറിവാ‍ണ് കേട്ടോ. അങ്ങനെയാണെങ്കില്‍ എട്ട് വര്‍ഷം ലൈസന്‍സില്ലാതെയാ ഉണ്ണി എന്റെ കൂടെ ജീവിച്ചത്. :-)

അഗ്രജന്‍: നന്ദി :-)

ജ്വാല: നന്ദി. വിഷു കഴിഞ്ഞതിനാല്‍ പുതിയ വര്‍ഷത്തിലേയ്ക്ക് നന്മകള്‍ നേരുന്നു. :-)

വള്ളിക്കുന്ന്: കമന്റ്റില്ല എന്ന് കമന്റിട്ടതിന് നന്ദി. :-)

അരുണ്‍: മൂന്ന് ദിവസത്തെ കാര്യങ്ങള്‍ ഇതില്‍ കൂടുതല്‍ ചുരുക്കാന്‍ പറ്റിയില്ല. തുടരനാക്കാനാണെങ്കില്‍, അതിനും മാത്രമൊന്നുമില്ല താനും. ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. :-)

Kirigalpoththa April 16, 2009 at 7:05 PM  

Fantastic pictures!!

paarppidam April 22, 2009 at 2:04 PM  

സാഹസികതയെ അഭിനന്ദിക്കാതെ വയ്യ. ചിത്രസഹിതം ഉള്ള വിവരണം നന്നായിരിക്കുന്നു.ഇനിയും ഇത്തരം യാത്രകളുടെ വിവരണം പ്രതീക്ഷിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 22, 2009 at 3:27 PM  

വിവരണം ശ്വാസമടക്കിപ്പിടിച്ചിരുന്നാണെങ്കിലും മുഴുവന്‍ വായിച്ചതിനുശേഷമാണ്‌ നിര്‍ത്തിയത്‌, രസകരമായി എഴുതിയിരിക്കുന്നു.

ആ മുന്നൂറു മീറ്റര്‍ താഴെ ഞാനെങ്ങാനും ആയിരുന്നെങ്കില്‍ ഒരു സെകന്‍ഡ്‌ കൊണ്ടു തന്നെ ലാന്‍ഡ്‌ ചെയ്തേനെ - പേടിച്ചിട്ട്‌

കയറില്‍ കൂടെ നടക്കുമ്പോള്‍ മറ്റൊരു കയറില്‍ പിടിച്ചാണോ നടക്കുന്നത്‌ അതോ സര്‍ക്കസു കാര്‍ ചെയ്യുന്നതു പോലെ രണ്ടു കയ്കളും വിടര്‍ത്തിപിടിക്കുമോ?

ഇനി ഏതായാലും തന്ന ലിങ്കുകളും മുഴുവന്‍ വായിക്കട്ടെ

നന്ദി

Bindhu Unny April 23, 2009 at 9:00 PM  

Kirigalpoththa: Thanks :-)

Paarppidam: നന്ദി. അങ്ങനെ ഒരുപാട് സാഹസികയാത്രകളൊന്നും നടത്തിയിട്ടില്ല. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage: അങ്ങനെ താഴെ വീഴില്ല, അതിനല്ലേ ഹാര്‍നസ്സും ബിലേയും.
എതിരെയുള്ള കയറ് വലിച്ച് പിടിച്ചാണ് നടക്കുക. മുകളില്‍ പാരലലായുള്ള കയര്‍ പിടിച്ച് നടന്നിട്ടുണ്ട്. കൈ വിടര്‍ത്തി നടക്കുന്നത് ചെയ്തിട്ടില്ല. :-)

Promod P P May 8, 2009 at 11:29 AM  

നല്ല വിവരണം

ഒരിക്കൽ പോയിട്ടുണ്ട് രത്നഗിരിയിൽ

Anil cheleri kumaran May 8, 2009 at 2:08 PM  

അപൂര്‍‌വ്വ ചിത്രങ്ങള്‍, രസകരമായ വിവരണം.
അടിപൊളി പോസ്റ്റ്.
എനിക്ക് വളരെ ഇഷ്ടമാണു ഇത്തരം സാഹസികതകള്‍!

Sureshkumar Punjhayil May 11, 2009 at 9:59 PM  

Pandu NCC yil undayirunnathu orthupoyi. Manoharam Chechy... Ashamsakal...!!!

Bindhu Unny May 12, 2009 at 6:01 PM  

തഥാഗതന്, കുമാരന്‍, സുരേഷ്‌കുമാര്‍‍: നന്ദി :-)

മഴക്കിളി June 28, 2009 at 3:25 PM  

സത്യം പറയാലൊ..
ചിത്രങ്ങളൊക്കെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞു..
ആശംസകള്‍..

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP