Friday, January 9, 2009

ബൂലോക പടം‌പിടുത്തക്കാരേ, വരൂ ചരിത്രം സൃഷ്ടിക്കാം

ഇത്രകാലോം നല്ല സ്റ്റൈലന്‍ പടങ്ങളൊക്കെ എടുത്തിട്ട് സ്വന്തം ബ്ലോഗിലിടാനല്ലേ പറ്റിയിരുന്നുള്ളൂ. ഇപ്പോളിതാ ചരിത്രം സൃഷ്ടിക്കാനൊരവസരം!

Make History Foundation-ഉം Lee കമ്പനിയും ചേര്‍ന്ന് ഒരു ഫോട്ടോഗ്രാഫി മത്സരമൊരുക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലാണിത് തുടങ്ങിയത്. ഈയടുത്ത് ഏഷ്യാ-പസഫിക്കിലുമെത്തി ഈ മത്സരം.

പങ്കെടുക്കാന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാവണമെന്നില്ല. പക്ഷെ, കുറച്ചെന്തെങ്കിലും എഴുതിവിടണം – ഫോട്ടോയുടെ കൂടെ. ബ്ലോഗര്‍മാര്‍ക്കാണോ എഴുതാന്‍ പാ‍ട്!

ഞാനും ക്യാമറ എടുത്തുപിടിച്ചിറങ്ങാന്‍ പോവാ. സമ്മാനം 40,000 യു.എസ് ഡോളറാണേ! ബൂലോകത്തെ ഫോട്ടോഗ്രാഫര്‍ പുലികളൊക്കെ ഇതൊന്ന് പോയി നോക്ക് ട്ടോ - http://www.makehistory-ap.com, http://lee-make-history.blogspot.com/.

നിങ്ങളൊക്കെയുള്ളപ്പോള്‍ എനിക്ക് തീരെ ചാന്‍സില്ലാന്നറിയാം. അതുകൊണ്ട്, ആര്‍ക്കെങ്കിലും സമ്മാനം കിട്ടുവാണേല്‍ എനിക്ക് കമ്മീഷന്‍ തരണം.

44 comments:

Bindhu Unny January 9, 2009 at 3:59 PM  

നിങ്ങളുടെ പരിചയത്തിലുള്ള ഫോട്ടോഗ്രാഫര്‍മാരെയൊക്കെ ഈ മത്സരത്തെക്കുറിച്ച് അറിയിക്കാം. പക്ഷെ, എനിക്ക് കമ്മീഷന്‍ മേടിച്ചുതരണമെന്ന് മാത്രം. :-)

സു | Su January 9, 2009 at 6:29 PM  

ബിന്ദൂ :) അറിയിപ്പിനു നന്ദി. പിന്നെ, വെറുതേ മത്സരിച്ച് സമയം കളയേണ്ട. ഞാൻ മത്സരിക്കുന്നുണ്ട്. ഞാനെടുക്കുന്ന ചിത്രങ്ങൾ കണ്ടാൽ അവർക്ക് എന്താണെന്ന് പിടികിട്ടില്ലെങ്കിൽ അവർ അത് ഉദാത്തമായ ചിത്രമായി അംഗീകരിച്ച് സമ്മാനം തന്നോളും. കിലുക്കത്തിൽ ലാലേട്ടൻ പറയുന്നതുപോലെ പറഞ്ഞാൽ, സമ്മാനം കിട്ടിയാൽ, ഒന്നോ രണ്ടോ മൂന്നോ ഡോളേഴ്സ് ഞാൻ ബിന്ദുവിന്റെ പേരിൽ അയച്ചുതരാം. ;)

Gypsy January 9, 2009 at 7:01 PM  

ഈ ചേച്ചിക്കു ആരെന്കിലും കമ്മിഷനില് കൈവിഷം കൊടുത്തിട്ടുണ്ടൊ? ഒന്നു മിണ്ടിയാല് കമ്മിഷന് !!!!

Rare Rose January 9, 2009 at 7:45 PM  

ആഹാ..ഇങ്ങനേം ഒരു മത്സരമോ...സമ്മാനതുക കേട്ടിട്ടു ചുമ്മാ എനിക്കുമൊന്നു പോട്ടം പിടിക്കാന്‍ തോന്നണു....:)

കാപ്പിലാന്‍ January 9, 2009 at 9:39 PM  

ഡോളര്‍ ഒക്കെ വില ഇടിഞ്ഞ സമയത്ത് ഞാനില്ല പടം പിടിക്കാന്‍ .വല്ല യുറോ വല്ലതും ആണെങ്കില്‍ നോക്കാം .

:):)

യൂസുഫ്പ January 10, 2009 at 3:50 AM  

ഒരു കൈ നൊക്കിയാലൊ..?

ബഷീര്‍ വെള്ളറക്കാട്‌ / pb January 10, 2009 at 4:24 PM  

ഈ അറിയിപ്പിനു നന്ദി കമ്മീഷനുണ്ണി.. സോറീ. ബിന്ദു ഉണ്ണി.

ഞാനായിട്ടു നിങ്ങള്‍ക്ക്‌ കിട്ടുന്ന സമ്മാനം നഷ്ടപ്പെടുത്തുന്നില്ല


ആശംസകള്‍

Bindhu Unny January 10, 2009 at 9:25 PM  

സു: ഒന്നോ രണ്ടോ മൂന്നോ ഡോളേഴ്സ് എങ്കില്‍ അത്ര, തരണം കേട്ടോ. പിന്നെ, സൂ എന്തെങ്കിലും ഫോട്ടോ എടുത്തിട്ട് അതിന്റെ മുകളില്‍ ‘Kariveppila' എന്ന് എഴുതിവിട്ടാല്‍ എന്തായാലും അവരത് ഉദാത്തമായി കരുതും. :-)

Gypsy: പറഞ്ഞില്ലാന്ന് കരുതി ആരും തരാണ്ടിരിക്കണ്ട. പോയാലൊരു വാക്ക്, കിട്ടിയാലൊരു കമ്മീഷന്‍ :-)

Rare Rose: ചുമ്മാ പങ്കെടുക്കൂന്നേ :-)

കാപ്പിലാന്‍: അത്യാഗ്രഹം പാടില്ല ട്ടോ. അതോ കിട്ടാത്ത മുന്തിരി പുളിക്കും എന്ന സ്റ്റൈലാണോ :-)

യൂസുഫ്പ: രണ്ടുകയ്യും നോക്കിക്കോളൂ. കമ്മീഷന്റെ കാര്യം മറക്കാതിരുന്നാ മതി :-)

ബഷീര്‍: എന്തൊരു വിശാലമനസ്കത! ഇതും കിട്ടാത്ത മുന്തിരി സ്റ്റൈലാണോ :-)

...പകല്‍കിനാവന്‍...daYdreamEr... January 10, 2009 at 11:24 PM  

നന്ദി ചേച്ചി.. വല്ലോം കിട്ടുകയാനെന്കില്‍ പാതി തരാം......(കിട്ടില്ലല്ലോ...) ;)

സങ്കുചിതന്‍ January 11, 2009 at 3:56 PM  

ഇതിനു മുമ്പു നടന്ന സമ്മാനാര്‍ഹരെയും അവരുടേ ഫോട്ടോയും പരിചയപ്പെടുത്താമോ?

എന്നിട്ടു ഞാന്‍ തീരുമാനിക്കും വേണോ വേണ്ടേന്ന്.

B Shihab January 11, 2009 at 7:03 PM  

ആശംസകള്‍

ശിവ January 11, 2009 at 7:59 PM  

നന്ദി...ഒരുപാട്....ആചാര്യന്‍ എന്ന ബ്ലോഗര്‍ കമന്റായി പോസ്റ്റ് ചെയ്ത ലിങ്കില്‍ നിന്നുമാ ഞാന്‍ ഈ പോസ്റ്റ് വായിക്കുന്നത്....ആചാര്യനും ഒരുപാട് നന്ദി.....കാരണം ഇതിലൊക്കെ പങ്കെടുക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു.......

Bindhu Unny January 11, 2009 at 11:19 PM  

പകല്‍കിനാവന്‍: കിട്ടുകയാണെങ്കില്‍ പാതി തരാനുള്ള മനസ്സിന് നന്ദി. കിട്ടില്ലാന്ന് ഉറപ്പുള്ളതുകൊണ്ടാണെങ്കിലും ... :-)

സങ്കുചിതന്‍: യൂറോപ്പിലെ കാര്യമാണോ? അതിന്റെ വിജയികളെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് എന്റെയറിവ്. ഈ സൈറ്റും നോക്കൂ - http://makehistory.eu/

ഷിഹാബ്: നന്ദി :-)

ശിവ: ആചാര്യന്‍ ഈ ലിങ്ക് കൊടുത്ത കാര്യം എനിക്കറിയില്ലായിരുന്നു. ആചാര്യന് നന്ദി. ശിവയുടെ ഫോട്ടോഗ്രഫിയിലുള്ള കഴിവ് അറിയുന്നതുകൊണ്ട് ലിങ്ക് തന്നതാവും. എന്തായാലും, പങ്കെടുക്കൂ, വിജയം നേടൂ :-)

നിരക്ഷരന്‍ January 12, 2009 at 9:39 AM  

ഞാനാദ്യം ആ ലിങ്കൊക്കെ ഒന്ന് നോക്കട്ടെ. സംഭവം അറിയിച്ചതിന് പെരുത്ത് നന്ദി ബിന്ദൂ..

സമ്മാനം കിട്ടിയാല്‍ മുഴുവനും തന്നേക്കാം. (കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ട് എന്ത് വാഗ്ദാനം വേണമെങ്കിലും ആകാമല്ലോ ? :) :)...)

ആചാര്യന്‍... January 12, 2009 at 12:59 PM  

നിരക്ഷരന്‍റെ ബ്ലോഗിലും ഞാനാ ലിങ്കിയത്..സമയമില്ലാത്തോണ്ട് അനോണിയാരുന്നൂന്ന് തോന്നുന്നു...വല്ല നന്ദിയും ഉണ്ടോന്ന് നോക്കിക്കേ....എന്നോട് നന്ദി പ്രകാശിപ്പിച്ചര്‍ക്ക് ഞാന്‍ ന്ദ്ന്ദി തിരിച്ച് പ്രകാശിപ്പിക്കുന്നു [നിരക്ഷരനു ഇല്ല ;)]..ഹഹഹ.......സമ്മാനം കിട്ടുന്നവര്‍ ഒരു മസാല ദോശ പൊതിഞ്ഞ് ബ്ലോഗിലിട്ടേക്കണേ........ബിന്ദൂസെ, പോട്ടം ഇടുന്ന കുറേ അണ്ണന്‍സിനെ ഞാ അറീച്ചിട്ടൊണ്ട്...പോസ്റ്റ് നന്നായി

ആചാര്യന്‍... January 12, 2009 at 1:06 PM  

പറഞ്ഞത് ശരിയല്ലെങ്കില്‍ അരോപണം പിന്വലിക്കുന്നു. ഓര്‍ക്കാന്‍ പറ്റുന്നില്ല. നിരക്ഷരന്‍റെ ബ്ലോഗിലൊന്നും എന്‍റെ കമന്‍റ് കാണുന്നില്ല. ചിലപ്പം ചുമ്മാ തോന്നിയതാരിക്കും... സ്വാറിയേ...

നിരക്ഷരന്‍ January 12, 2009 at 2:12 PM  

ആചാര്യാ....

എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയാം. ഞാനിവിടെ എത്തിപ്പറ്റിയത് എന്റെ ബ്ലോഗില്‍ ഇഞ്ചിപ്പെണ്ണിന്റെ ഒരു ലിങ്ക് കണ്ട് അതില്‍പ്പിടിച്ച് കയറി നാലുകെട്ടും തോണിയിലും വന്ന് അവിടത്തെ ലിസ്റ്റ് വഴി എതിരന്‍ കതിരന്റെ ബ്ലോഗില്‍പ്പോയി അങ്ങനെ അങ്ങനെ കറങ്ങി നടക്കുന്ന കൂട്ടത്തില്‍ ഈ ലിങ്ക് കണ്ട്.....അങ്ങനെയാ :) :)

ആചാര്യന്റെ പരിഭവം കേട്ടപ്പോള്‍ ഞാനെന്റെ ബ്ലോഗിലൊക്കെ പോയി ആ കമന്റിന് വേണ്ടി തപ്പി. ഒരു കമന്റ് കൂടെ കിട്ടിയെന്ന സന്തോഷത്തിലാ പോയത് :) ഒക്കെ വെറുതെയായി. കൊതിപ്പിച്ച് കളഞ്ഞല്ലോ പഹയാ... :) :)

അടുത്തപ്രാവശ്യം ലിങ്ക് എനിക്കും ഇടാമെങ്കില്‍ നന്ദി ഇപ്പോത്തന്നെ അഡ്വാന്‍സായി പിടിച്ചോ ചാണക്യാ :)

ബിന്ദു ക്ഷമിക്കണം ഇത്രയും വല്യ ഓഫ് ടോപ്പിക്ക് അടിച്ചതിന്.

നിരക്ഷരന്‍ January 12, 2009 at 2:14 PM  

അവസാനത്തെ പാരഗ്രാഫില്‍ ചാണക്യന്‍ എന്ന് എഴുതിയതിന് ക്ഷമിക്കണം ആചാര്യാ. എനിക്ക് ആചാര്യനും ചാണക്യനും പലപ്പോഴും മാറിപ്പോകും :)

ആചാര്യന്‍... January 12, 2009 at 3:11 PM  

@നിരക്ഷരന്‍ - എന്നെ ചാണക്യനാക്കരുത്. ഞാന്‍ ഒരു മണ്ടനാണെന്ന് എനിക്കു തോന്നുന്നു

Bindhu Unny January 12, 2009 at 4:15 PM  

നിരക്ഷരന്‍: സമ്മാനം കിട്ടില്ലാന്ന് അങ്ങനെ ഉറപ്പിക്കണ്ട കേട്ടോ. :-)

ആചാര്യന്‍: ശിവേടെ ബ്ലോഗില്‍ ലിങ്ക് കൊടുത്തതിന് ഞാന്‍ ഇന്നലേ നന്ദി പറഞ്ഞിരുന്നു. എല്ലാ പടം‌പിടുത്തക്കാരെയും അറിയിച്ചതിന് വീണ്ടും നന്ദി. :-)

ലിങ്ക് കൊടുത്തത് ആകെ ഒരു കണ്‍ഫ്യൂഷനായല്ലോ. ഇപ്പോ എല്ലാം ക്ലിയറായെന്ന് കരുതുന്നു. :-)

നിരക്ഷരന്‍ January 12, 2009 at 5:14 PM  

അപ്പോ എല്ലാം പറഞ്ഞതുപോലെ.
ഞാന്‍ മൂന്ന് പടം സബ്‌മിറ്റ് ചെയ്തൂ. പക്ഷെ അതിന്റെ കൂടെ വിവരണം എഴുതാന്‍ കുറച്ച് മെനക്കെട്ടു. അത് ആംഗലേയ ഭാഷയായതോണ്ട് നിരക്ഷരനായ എന്റെ കാര്യം ഇത്തിരി കടുപ്പമായിരുന്നു.

$40,000 അടിച്ചാല്‍ എത്രയാ ബിന്ദൂന് കമ്മീഷന്‍ വേണ്ടത് ? :)

Bindhu Unny January 12, 2009 at 5:24 PM  

നിരക്ഷരന്‍: എല്ലാം പെട്ടെന്ന് ചെയ്തല്ലോ!
പിന്നെ എനിക്ക് അത്യാഗഹമൊന്നുമില്ല - ഒരമ്പത് ശതമാനം തന്നാല്‍ മതി :-)

ആഗലേയഭാഷ പഠിച്ചിട്ട് ഞങ്ങളുടെ മറ്റേ ബ്ലോഗ് വായിക്കാന്‍ വരാമെന്ന് പറഞ്ഞിട്ട് കുറേക്കാലമായല്ലോ. ഇനീം പഠിച്ചില്ലേ? :-)

അജയ്‌ ശ്രീശാന്ത്‌.. January 12, 2009 at 6:03 PM  

ഹൊ ഇനി രാവിലെയും വൈകീട്ടും
രാത്രിയുമൊക്കെ ഒന്ന്‌ ക്യാമറയുമായ്‌..
ചുറ്റാം....വേറെ ഉദ്ദേശമൊന്നുമല്ല...
ഈ മത്സരത്തില്‍ പങ്കെടുക്കാനാണേയ്‌...:)

അറിയിപ്പിനു നന്ദി ബിന്ദൂ,,,,,

ജിവി/JiVi January 12, 2009 at 6:31 PM  

സമ്മാനം കിട്ടുന്നത് ആര്ക്കായാലും എന്റെ കമ്മീഷന്(50%) അയച്ചുതന്നേക്കണം. ഞാന് മത്സരിക്കാത്തതിന്.

ഏറനാടന്‍ January 12, 2009 at 11:29 PM  

ആഹാ.. ന്നാ ഞമ്മളും പുടിച്ചട്ടെ കൊര്‍ച്ച് ഫോട്ടംസ്. ഡോളര്‍നൊക്കെ പ്പൊ ന്താ വെല! കിട്ട്യാ ഡോളര്‌ ഇല്ലെങ്കി ഡബ്ബ! :)

മലയാളം സായിപ്പന്മാര്‌ സ്വീകരിക്ക്വോ ബിന്ദൂ?

പിരിക്കുട്ടി January 13, 2009 at 10:45 AM  

hai bindhhu unni....

ente oru relate undu ee same peril njangal unni bindu..enna vilikkukka...
verebinduvum unde?
njaan aadyamaayitta ivide...
ellaam arichu perukkattee...
pinne ee topic kondu enikku oru kaaryavum illa...
pottaam piduthakkaar orupaaddille?
ethenkilum malayaalam bloggerkku kittatte price...
commission kittumbol chilavu cheyyane....

DigiMaverick January 13, 2009 at 12:40 PM  

Hey Bindu,

Malayalam Eyuthan ariyilla ... athan english Lipi upayogikkyunathu.
Valare Valare Nanni undu..... for the help.

Chila comments Vyaichchu edukkan patti .... Oru Translation ayilyan Pattumo :P

Cheers !!

Bindhu Unny January 13, 2009 at 2:39 PM  

അജയ്: വെറുതെ ചുറ്റിയാല്‍ പോര, പടം പിടിക്കണം. :-)

ജിവി: എന്റെ കമ്മീഷനില്‍ കയ്യിട്ടുവാരാനാണോ പ്ലാന്‍? :-)

ഏറനാടന്‍: മലയാളം വായിക്കുന്ന സായിപ്പന്മാരുണ്ടാവുമോ? വേണേല്‍ ഞാന്‍ തര്‍ജ്ജമ ചെയ്തു തരാം. :-)

പിരിക്കുട്ടി: എല്ലാം അരിച്ചുപെറുക്കിയോ? നന്ദി.
കമ്മീഷന്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെലവുചെയ്യാം. :-)

DigiMaverick: ?? Translation? Need commission for that as well. :-)

lakshmy January 14, 2009 at 3:34 AM  

ഇതിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബിന്ദു ഉണ്ണി ഉൾപ്പെടെയുള്ള എല്ലാ ബ്ലോഗേഴ്സിനും മുൻ‌കൂർ ആശംസകൾ

OAB January 15, 2009 at 8:23 PM  

നേരമൊന്ന് വെളുത്തോട്ടെ. കേമറ പൊടി തട്ടി ഞാനും പുറപ്പെട്ടു.
സമ്മാനം കിട്ടിയാ ഞാൻ ആരോടും പറയില്ല:)

വിജയലക്ഷ്മി January 15, 2009 at 9:13 PM  

onnu pareekshichhu nokkaam alle?

Bindhu Unny January 15, 2009 at 9:47 PM  

lakshmy: നന്ദി :-)

OAB: പറഞ്ഞില്ലേലും ഞങ്ങളൊക്കെ അറിയും. അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട :-)

വിജയലക്ഷ്മി: ധൈര്യമായിട്ട് നോക്കൂ :-)

ഇര January 15, 2009 at 10:47 PM  

ഇത്രയും പെരും പരീക്ഷിക്കാൻ പൊകുന്ന സ്തിഥിക്ക് ഞാൻ എതായാലും പിന്മാറിയെക്കാം എന്നെ പേടിച് നിങ്ങളാരും മത്സരിക്കാതിരിക്കേണ്ട

തറവാടി January 16, 2009 at 12:31 AM  

ഞാന്‍ പങ്കെടുക്കുന്നില്ല ബക്കിയുള്ളവര്‍ക്കും വേണ്ടേ ഒരു ചാന്‍സ് ;)

Typist | എഴുത്തുകാരി January 16, 2009 at 12:30 PM  

ഞാന്‍ ഈ ലിങ്ക് എന്റെ ഒരു സുഹൃത്തിനു് അയച്ചുകൊടുത്തിട്ടുണ്ട്‌. ഞാന്‍ വെറുതെ പരീക്ഷിക്കുന്നില്ല. അറിയാന്‍ പാടില്ലാഞ്ഞിട്ടൊന്നുമല്ലാട്ടൊ, സമ്മാനത്തിനുവേണ്ടിയല്ലല്ലോ നമ്മള്‍ ഇതൊന്നും ചെയ്യുന്നതു്!

കുമാരന്‍ January 23, 2009 at 10:54 AM  

ഒരു കൈ ശ്രമിക്കാമെന്നു വെച്ചാ എനിക്കൊരു ക്യാമറ പോലുമില്ല.

പെണ്‍കൊടി January 26, 2009 at 8:19 AM  

ഗൊള്ളാം... ഇനി എനിക്ക് പണിയായി....

- പെണ്‍കൊടി..

അരുണ്‍ കായംകുളം January 26, 2009 at 11:17 AM  

ഈ പരസ്യത്തെ ഞാനും പ്രമോട്ട് ചെയ്യാം,എനിക്കും കമ്മിഷന്‍ തരുമോ?

hAnLLaLaTh January 26, 2009 at 4:02 PM  

നല്ല ശ്രമം..
വിവരങ്ങള്‍ പങ്ക് വെക്കുന്നതില്‍ സന്തോഷം...
എനിക്കാണേല്‍ പടമെടുക്കാനെ അറീല്ല..
അത് കൊണ്ടു ഇതില്‍ ഞാനില്ല

Mottunni January 28, 2009 at 3:27 PM  

please visit & leave your comment
http://mottunni.blogspot.com/

മേരിക്കുട്ടി(Marykutty) January 28, 2009 at 4:16 PM  

സു ചേച്ചി മല്‍സരിക്കാന്‍ ഉള്ളത് കൊണ്ടു ഞാന്‍ മാറി നില്ക്കുന്നു., അല്ല, ഞാന്‍ പടമെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ പാവം ഫോട്ടോ പുലികള്‍ ഒക്കെ കഷ്ടപെടുമല്ലോ ശോ! എന്റെ ഒരു കാര്യം!

Bindhu Unny January 28, 2009 at 10:36 PM  

ഇര: പിന്മാറിയോ? ചുമ്മാ പങ്കെടുക്കൂന്നേ. :-)

തറവാടി: എന്തൊരു മഹാമനസ്കത1 :-)

എഴുത്തുകാരി: സുഹൃത്തിന് അയച്ചുകൊടുത്തതിന് നന്ദി. :-)

കുമാരന്‍: ഒരു ക്യാമറ സങ്കടിപ്പിച്ച് പങ്കെടുക്കാന്‍ സമയമുണ്ട്. :-)

പെണ്‍കൊടി: പണിയായോ? വല്ലപ്പോഴുമല്ലേ :-)

അരുണ്‍: ഈ പരസ്യം കൊണ്ട് എനിക്കൊന്നും തടയുന്നില്ലല്ലോ. പിന്നെ ഞാനെങ്ങനെ കമ്മീഷന്‍ തരും? :-)

ഹന്‍ലല്ലത്ത്: പടമെടുക്കാനറിയാവുന്ന കൂട്ടുകാരോട് പറയൂ. :‌)

മൊട്ടുണ്ണി: എന്റെ പോസ്റ്റ് വായിച്ച് രണ്ടുവാക്ക് പറഞ്ഞിട്ട് താങ്കളുടെ ബ്ലോഗിലേയ്ക്ക് ക്ഷണിക്കാമായിരുന്നു. എന്തായാ‍ലും വരാം. വെറുതെ വന്ന് നോക്കി കമന്റ്റിട്ടാല്‍ മതിയോ. വായിക്കേണ്ടേ? :-)

മേരിക്കുട്ടി: സൂവിനെ മാത്രമേ പേടിയുള്ളോ? ഈ മേരിക്കുട്ടീടെ ഒരു കാര്യം! :-)

santhosh|സന്തോഷ് January 28, 2009 at 11:09 PM  

ഇത്രയും വലിയൊരു വാര്‍ത്ത വന്നിട്ട് ബ്ലോഗിലെ ഫോട്ടൊ പിടുത്തക്കാരൊന്നും വന്നില്ലല്ലോ? ഫോട്ടോ എടുക്കാത്തവരാണല്ലോ കൂടുതലും?!! ഈ അവാര്‍ഡിലൊന്നും വലിയ വിശ്വാസമില്ലായിരിക്കും ഫോട്ടോഗ്രാഫേര്‍സിന്!! :)

Bindhu Unny February 17, 2009 at 3:12 PM  

santhosh|സന്തോഷ്: കുറേപ്പേരൊക്കെ വന്നല്ലോ. ആചാര്യന്‍ കുറേ ഫോട്ടോഗ്രാഫര്‍ ബ്ലോഗര്‍മാരെ അറിയിച്ചിട്ടുമുണ്ട്. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP