Monday, August 4, 2008

നീ വന്ന് വിളിച്ചാല്‍

നീ വന്ന് വിളിച്ചാല്‍ എങ്ങിനെ ഞാന്‍ വരാതിരിക്കും?
എന്റെ ശരീരത്തിന്റെ ഓരോ പരമാണുവിലും
നീ പടര്‍ന്നുകയറുമ്പോള്‍ എങ്ങിനെ ഞാന്‍ നിന്നിലലിയാതിരിക്കും?
എന്റെ കണ്‍‌പോളകളിലുമ്മവച്ച് നീയെന്‍ കാഴ്ച മറയ്ക്കുമ്പോള്‍
എങ്ങിനെ ഞാനവ തുറന്ന് പിടിക്കും?
നിന്നെ തോല്പിക്കാ‍നായി എത്ര അടവുകള്‍
പയറ്റി ഞാന്‍ തോറ്റു പിന്മാറാന്‍ മാത്രം!
ഉപദേശങ്ങളെത്ര കേട്ടു എന്റെ കാതുകള്‍, മടുത്തുപോയി
എത്ര ഡോക്റ്റര്‍മാര്‍ക്ക് ഫീസ് കൊടുത്തു, മുടിഞ്ഞു
എന്നെ കീഴ്‌പെടുത്തിയതില്‍ നിനക്ക് സംതൃപ്തി, പക്ഷെ ഞാനോ?
സൂര്യോദയം കണ്ട നാ‍ള്‍ മറന്നു, പകരം അസ്തമയത്തിന് കൂട്ടായി
എന്റെ പുലരികളിലിപ്പോള്‍ നിദ്രേ നീ മാത്രമാണല്ലോ കൂട്ട്
നീ ഓര്‍ത്ത് വച്ചോ എനിക്കുമൊരുനാള്‍ വരും
എന്റെ നഷ്ടങ്ങള്‍‌ക്കെല്ലാം പകരം വീട്ടുന്ന നാള്‍
അതുവരെ നിനക്കടിമയായി ഇങ്ങനെ ഉറക്കംതൂങ്ങിയും ഉറങ്ങിയും
പിന്നെയും ഉറക്കംതൂങ്ങിയും ഉറങ്ങിയും ...

37 comments:

Bindhu Unny August 4, 2008 at 12:11 PM  

Hypersomnia മൂലം കഷ്ടപ്പെടുന്ന ഒരു സുഹൃത്തിനുവേണ്ടി ...

മനോജ് കാട്ടാമ്പള്ളി August 4, 2008 at 12:23 PM  

കവിത വായിച്ചു...വേദനയുടെ തൂവല്‍ മനസ്സില്‍ വീഴുന്നു...

മനോജ് കാട്ടാമ്പള്ളി August 4, 2008 at 12:26 PM  

ഒരു ക്ലിക്കില്‍ 4 കമന്റുകള്‍ വന്നുപോയി..ക്ഷമിക്കുക..

keralainside.net August 4, 2008 at 1:03 PM  

Your post is being listed by www.keralainside.net. When ever you write new blog posts , submit your blog post details to us. Thank You..
(visit the site and catogorise your post)

Kichu $ Chinnu | കിച്ചു $ ചിന്നു August 4, 2008 at 1:39 PM  

നന്നായിരിക്കുന്നു...

Rare Rose August 4, 2008 at 2:20 PM  

വല്ലാതെ സങ്കടം തോന്നി വായിച്ചപ്പോള്‍.....അറിയാതെ ഉറക്കത്തിലേക്കാഴ്ന്നാന്നു പോകുന്നതിന്റെ നിസ്സഹായത.... എല്ലാം അറിയാനാവുന്നു...:(

ഇതിനു ഫലപ്രദമായ ചികിത്സ
ഇല്ലേ...??

Bindhu Unny August 4, 2008 at 2:30 PM  

മനോജേ, ‘ഒന്ന് ക്ലിക്കിയാല്‍ നാല്’ എന്ന് ഓഫറൊന്നുമില്ലായിരുന്നല്ലോ. :-)
ക്ഷമിച്ചു, ഒന്ന് വച്ചിട്ട് മറ്റ് മൂന്നും ഡിലീറ്റ് ചെയ്തൂട്ടോ. ഇവിടെ വന്നതിനും കമന്റ്റ് ചെയ്തതിനും നന്ദി.
കിച്ചു & ചിന്നു: നന്ദി :-)
Rare rose: പലവിധത്തിലുള്ള ചികിത്സകള്‍ ചെയ്യുന്നുണ്ട്. കൃത്യമായ ജീ‍വീതചര്യ പാ‍ലിക്കാനുള്ള മടിയും ഇതിന് വളം വയ്ക്കുന്നു. ഇവിടെ വന്നതിനും കമന്റ്റ് ചെയ്തതിനും നന്ദി.

സുമയ്യ August 4, 2008 at 6:26 PM  

അതെ ശരിയാണ്..കണക്കുതീര്‍ക്കാന്‍ ഒരു ദിനം തീര്‍ച്ചയായും ഉണ്ടാകും.

വളരെ നന്നായി.

siva // ശിവ August 4, 2008 at 9:55 PM  

നല്ല വരികള്‍...എല്ലാവര്‍ക്കും ഒരു ദിനം വരും...പകരം വീട്ടാന്‍...

വയനാടന്‍ August 5, 2008 at 8:56 AM  

ബിന്ദു
ഉറക്കത്തെ തോല്‍പ്പിക്കാന്‍ പലവിദ്യയും പയറ്റുന്ന പരീക്ഷക്കാലങ്ങള്‍ തുടങ്ങിയിരുന്നില്ല എന്റെ ചെറുപ്പത്തില്‍
തൂങ്ങാന്‍ തുടങ്ങുന്ന കണ്ണുകളില്‍ ക്ലോറിന്‍ മണമുള്ള പൈപ്പ് വെള്ളമൊഴിച്ച് ഉറക്കത്തെ ഓടിക്കാന്‍ നോക്കിയിട്ടുണ്ട് കൂടല്‍ മാന്നിക്യത്തിലെ ഉത്സവ നാളുകളില്‍
ഒരുപോള കണ്ണടക്കാതെ കാത്തിരുന്നിടുണ്ട് അച്ഛന്റെ അവസാന ശ്വാസത്തിന് സാക്ഷി നിന്ന വിഷു രാത്രിയില്‍
രാത്രി കടന്നു പോയതറിയാതെ പുലര്‍വെട്ടം കണ്ടു പകച്ചിട്ടുണ്ട് ബാലിശ വിപ്ലവം തലയില്‍ ചോന്ന് നടന്ന ഹോസ്റ്റല്‍ കാലത്ത്
ഇന്നിപ്പോള്‍ യോഗനിദ്രയും, വാലിയം ഗുളികകളും,സ്കോച്ച് വിസ്കിയും,കള്ളന്‍ റമ്മും മാറി മാറി പ്രയോഗിച്ചിട്ടും ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും നെറ്റിലിറങ്ങി ബ്രൌസിയും കുളിച്ചും പുലര്‍കാലം കാന്നുന്ന ഉറക്കച്ചടവില്ലാത്ത മുഖവുമുണ്ട്
ഉറക്കം അനുഗ്രഹമാന്നെന്നു തോന്നിയിരുന്നു ഗാഢമായി ..ഇന്നിപ്പോള്‍ അറിയുന്നു ഇങ്ങനെയുമുണ്ടല്ലോ എന്ന്
എങ്കിലും ഉറക്കമാണ് സുഖം,നിദ്രവിഹീന രാത്രികള്‍ തലച്ചോറിനെ ദിസെക്ട് ചെയ്യുമ്പോള്‍
നന്ദി
ഇടയ്ക്കു പറയട്ടെ യാത്രകുറിപ്പുകള്‍ നന്നായിരിക്കുന്നു
ശേഷം വിശദ വായനക്ക് ശേഷം

ശ്രീ August 5, 2008 at 9:58 AM  

ഇങ്ങനേയും അസുഖങ്ങളുണ്ടല്ലേ?

കുഞ്ഞന്‍ August 5, 2008 at 11:55 AM  

അയ്യൊ..ഇതൊരസുഖമാണൊ..എന്നാല്‍ എനിക്കും ചികത്സ തേടണം..കാരണം കിടക്കുന്നതെ ഓര്‍മ്മയുണ്ടാകൂ..ഒന്ന് രണ്ട് മൂന്ന് നാല് ഇത്രയും മിനിറ്റിനുള്ളില്‍ ഞാനുറങ്ങിയിരിക്കും..പക്ഷെ ഉണരുന്നത് ആദിത്യന്‍ ഉദിക്കുന്നതിനു മുമ്പ്.

Typist | എഴുത്തുകാരി August 5, 2008 at 12:46 PM  

ഇങ്ങിനേയും ഒരു അസുഖമുണ്ടോ, അറിയില്ലായിരുന്നു.

മഴവില്ലും മയില്‍‌പീലിയും August 5, 2008 at 5:12 PM  

“നിന്നെ തോല്പിക്കാ‍നായി എത്ര അടവുകള്‍
പയറ്റി ഞാന്‍ തോറ്റു പിന്മാറാന്‍ മാത്രം!..“”
ഞാനും :(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ August 6, 2008 at 12:53 PM  

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .............

ajeeshmathew karukayil August 6, 2008 at 5:21 PM  

വേദനയില്ലാത്ത ഒരാള്‍ ലോകത്തിലെ സകല വേദനകളും

ദൈവത്തോട് ചോദിച്ചപോലെ ഞാനും നിന്നോട് ഒന്നു മാത്രമിരക്കുന്നു ...........

തുടരുക വീണ്ടും വീണ്ടും ...

അരുണ്‍ കരിമുട്ടം August 7, 2008 at 3:45 PM  

Hypersomnia മൂലം കഷ്ടപ്പെടുന്ന ആസുഹൃത്തിനുവേണ്ടി ,
പ്രാര്‍തനയോടെ

വരികള്‍ വളരെ ടച്ചിങ്ങാണ്‍ കേട്ടോ...

രസികന്‍ August 7, 2008 at 5:07 PM  

എല്ലാവർക്കും വരും ഒരു ദിനം , കേട്ടിട്ടില്ലെ “ നമ്മുടെ മാവും പൂക്കും “ എന്ന്

ബിന്ദുവിന്റെ സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കൂന്നു.

അരുണ്‍കുമാര്‍ | Arunkumar August 7, 2008 at 8:29 PM  

ആശംസകള്‍...

സുജനിക August 9, 2008 at 11:23 AM  

ഉറക്കങ്ങളൊക്കെ ഉണര്‍ച്ചക്കുള്ളതുതന്നെയാണു....നല്ല രചന.പിന്നെ,ഫോട്ടോകള്‍ കുറേ കണ്ടു...അസ്സല്‍..അസ്സല്‍.

മണിക്കുട്ടി|Manikkutty August 9, 2008 at 4:47 PM  

ചിന്തകള്‍ കൊള്ളാം ....
പക്ഷെ സ്വപ്നങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രമെ നല്‍കാന്‍ കഴിയുള്ളൂ ?

PIN August 10, 2008 at 2:07 AM  

നന്നായിരിക്കുന്നു.
ആശംസകൾ...

OAB/ഒഎബി August 11, 2008 at 1:56 AM  

“ഓറ്ത്ത് വച്ചൊ എനിക്കുമൊരു നാള്‍ വരും...പകരം വീട്ടുന്ന നാള്‍...”
പേടിപ്പിക്കല്ലേ കുട്ട്യേ...:) :)

ഒരു സ്നേഹിതന്‍ August 11, 2008 at 11:16 AM  

Bindhu ..

വായിച്ചപ്പോൾ അറിയാതെ ഉറക്കത്തിലേക്കാഴ്ന്നാന്നു പോകുന്ന ആ സുഹ്രുത്തിനെക്കുറിച്ചോറ്ത്ത് വിഷമം ത്തോന്നി...

Bindhu Unny August 12, 2008 at 10:01 AM  

സുമയ്യ, ശിവ: :-)
വയനാടന്‍: സുഖമായി ഉറങ്ങാന്‍ കഴിയുന്നത് അനുഗ്രഹം തന്നെയാണ്. പക്ഷെ, നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ കഷ്ടമാണ് കാര്യം. :-)
ശ്രീ: :-)
കുഞ്ഞാ: വേഗം ഉറങ്ങാ‍നുള്ള വിദ്യകള്‍ അറിയാവുന്നയാള്‍ക്കാണോ ഉറങ്ങാന്‍ പ്രയാസം? എന്തായാലും നേരത്തെ ഉണരുന്നുണ്ടല്ലോ. :-)
എഴുത്തുകാരി, കാണാമറയത്ത്, ഒരു ആത്മസംതൃപ്തിക്കായ്: :-)
അജീഷ്: എന്തായിത്? ഒന്നും മനസ്സിലായില്ലല്ലോ. :-)
അരുണ്‍, രസികന്‍, അരുണ്‍കുമാര്‍, രാമനുണ്ണി:
:-)
മണിക്കുട്ടി: ഇവിടെ സ്വപ്നങ്ങളില്ല, ഉറക്കം മാത്രം :-)
PIN, OAB, സ്നേഹിതാ: :-)

Unknown August 12, 2008 at 3:14 PM  

''നീ വന്ന് വിളിച്ചാല്‍ എങ്ങിനെ ഞാന്‍ വരാതിരിക്കും?
എന്റെ ശരീരത്തിന്റെ ഓരോ പരമാണുവിലും
നീ പടര്‍ന്നുകയറുമ്പോള്‍ എങ്ങിനെ ഞാന്‍ നിന്നിലലിയാതിരിക്കും?''

വിഷയമെന്തെന്ന് അറിഞ്ഞതേയില്ല...
വിഷയമെതും വരെയും..
ഭാവുകങ്ങള്‍.. നാലാള്‍ എഴുത്തിനു ആശംസകള്‍.
വേദനയില്‍ പങ്കു ചേരുന്നു.

Radhakrishnan Kollemcode August 12, 2008 at 4:08 PM  

കൊല്ലം നല്ല ഹൃദയ സ്പര്ശിയായ വരികള്

Foodie@calicut August 13, 2008 at 2:18 PM  

ജോലി രാജിവെച്ച്‌ ഹൈപ്പര്‍സോമ്‌നിയ രോഗിയായി ശിഷ്ടകാലം കഴിക്കണമെന്നാണ്‌ ആഗ്രഹം!!! എന്റെ ബ്‌ളോഗുകളുടെ ഒരേയൊരു കമന്റുകാരീ, ഉള്ളിചട്‌നി ട്രൈ ചെയ്യുമ്പോള്‍ ഒരു പ്രധാനകാര്യം ഓര്‍ക്കുക. എന്തെന്നാല്‍ അതില്‍ ചുവന്നമുളക്‌- മൂന്നെണ്ണം എന്ന വരി ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ട്‌!

Anonymous August 14, 2008 at 10:10 PM  

Bindu, Nannayirikkunnu. Santhoshamundu Malayalathil Bloggukal vaayikkan kazhiyunnathil. Keralathinu purathu janichittum valarnnittum malayalathine snehikkunnathu kanaumpol othiri santhoshamundu. Ente Malayalam ennum nilanilkumennorkkumpol.
Jeevikkaan vendi Keralathinu purame pokendivannoru hathabhagyanaanu njan. Daivamee enikkennenkilum ente naattilekku thirichu pokaanaayirunnenkil.

The one who has loved and lost August 14, 2008 at 10:29 PM  

വളരെ നന്നായിട്ടുണ്ട്ട്ടോ ..
ഒരു വിഷാദ ഭാവം നിറഞ്ഞു നില്‍ക്കുന്നു കവിതയില്‍..ഞാന്‍ ബിന്ദുവിന്റെ ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയതെ ഉള്ളു..
പതുക്കെ പതുക്കെ അഭിപ്രായങ്ങള്‍ അറിയിക്കാംട്ടോ ...
പിന്നെ ബിന്ദു പറഞ്ഞതു കൊണ്ടു ഞാനും ഒരു ആര്‍ട്ടിക്കിള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. മലയാളത്തില്‍.. ഇവിടെ വന്നു നേരിട്ടു അറിയിക്കണം എന്ന് തോന്നി.. :-)

Sunith Somasekharan August 19, 2008 at 7:39 PM  

ഉറക്കംതൂങ്ങിയും ഉറങ്ങിയും
പിന്നെയും ഉറക്കംതൂങ്ങിയും ഉറങ്ങിയും ...
ithuthanna nallathu ... veruthe vaasi theerkkaan poyi aarogyam kalayanda...

Sapna Anu B.George August 23, 2008 at 1:27 PM  

എന്നെ കീഴ്‌പെടുത്തിയതില്‍ നിനക്ക് സംതൃപ്തി, പക്ഷെ ഞാനോ?.............സിമ്പിള്‍,

Sapna Anu B.George August 27, 2008 at 10:48 PM  

what does this tagged means???

ഭ്രാന്തനച്ചൂസ് August 28, 2008 at 11:45 AM  

ഇങ്ങനെ ഒരു അസുഖം ഉള്ളതായി ഇപ്പോളാണ് അറിഞ്ഞത് കേട്ടൊ. ഒരിക്കലെങ്കിലും നിദ്രാദേവി ഒന്ന് കടാക്ഷിച്ചെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുന്നവരെ കുറിച്ച് വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്.......

നന്നായി...ഭാവുകങ്ങള്‍...

വിജയലക്ഷ്മി August 28, 2008 at 4:09 PM  

Bindhu, nalla varikal.nanmakal nerunnu.

രാമചന്ദ്രൻ വെട്ടിക്കാട്ട് August 29, 2008 at 7:15 PM  

ഇഷ്ടമായി.

Bindhu Unny September 5, 2008 at 11:07 AM  

മുരളിക, രാധാകൃഷ്ണന്‍: നന്ദി :-)
Foodie@calicut: എന്താ ഭക്ഷണത്തെപ്പറ്റി എഴുതി മതിയായോ? ഉള്ളിചട്നി ഉണ്ടാക്കിയപ്പോ മുളകിട്ടൂ ട്ടോ. :-)
Anonymous: നന്ദി. പക്ഷെ, ഞാന്‍ കേരളത്തിന് പുറത്ത് വന്നിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ജനിച്ചതും വളര്‍ന്നതും ഒക്കെ അവിടെത്തന്നെ. താങ്കള്‍ക്ക് എത്രയും വേഗം നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ സാധിക്കട്ടെ :-)
The Layman: നന്ദി :-)
Sri: Thanks for the info
My......C..R..A..C..K........Words: ശരീട്ടോ :-)
Sapna: അതെ, സിമ്പിള്‍. പിന്നെ റ്റാഗിന്റെ മറുപടി ഞാന്‍ മെയിലില്‍ അയച്ചിരുന്നു. റ്റാഗ് പോസ്റ്റ് എന്റെ ഇംഗ്ലീഷ് ബ്ലോഗിലാണ് - http://colouredcanvas.blogspot.com/2008/08/quote-it.html
Achooss, കല്യാണി, രാമചന്ദ്രന്‍: നന്ദി

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP