Saturday, October 31, 2009

അവസരവാദിയല്ല


നല്ല ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് അവള്‍ ആ ചെറിയ ഹോട്ടലില്‍ കയറുന്നത്. അന്ന് കുറച്ച് തിരക്ക് കൂടുതലായിരുന്നു. ഫാമിലി സെക്ഷനില്‍ ഇടമില്ല. മുന്‍പ് പോയിട്ടില്ലാത്ത ഒരു ഭാഗത്തേയ്ക്ക് വെയിറ്റര്‍ കൂട്ടിക്കൊണ്ടുപോയി. അവിടെ തിരക്കില്ല. ഒരു ടേബിളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ഇരുന്നുകഴിഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. ആ സ്ത്രീകളെ കണ്ടാല്‍ താഴേക്കിടയിലുള്ളവരാണെന്ന് തോന്നും. അവരുടെ മുന്നില്‍ ഓരോ ഗ്ലാസ് ബിയറുണ്ട്. “അശ്രീകരങ്ങള്‍, ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനിങ്ങോട്ട് വരില്ലായിരുന്നു,“ അവള്‍ക്ക് ദേഷ്യം വന്നു. “വല്ല പോക്ക്‍‌കേസുകളുമായിരിക്കും. വേഗം കഴിച്ചിട്ട് പോവാം.”

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം. നഗരത്തിലെ ഒരു മുന്തിയ പബ്. അവളും കൂട്ടുകാരികളും ഒന്ന് കൂടാനെത്തിയതാണ്. തിരക്കൊഴിവാക്കാന്‍ വെള്ളിയാഴ്ചയ്ക്ക് പകരം ബുധനാഴ്ച വൈകുന്നേരമാണ് അവര്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണുന്നതുകൊണ്ട് ആദ്യം നല്ല ബഹളമായിരുന്നു. അതിനിടയ്ക്ക് എല്ലാരും അവരവരുടെ ഫേവറിറ്റ് ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. വോഡ്ക്ക ഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോഴോ, പാതിരാത്രിയോടടുപ്പിച്ച് പാതി ഫിറ്റായി വീട്ടിലേയ്ക്ക് കാറോടിക്കുമ്പോഴോ, അവള്‍ ആ ചെറിയ ഹോട്ടലിലിരുന്ന് ബിയര്‍ കുടിച്ച താഴേക്കിടയിലുള്ള സ്ത്രീകളെക്കുറിച്ചോര്‍ത്തില്ല.

അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ.

39 comments:

അഷിമ അലാവുദ്ദീൻ October 31, 2009 at 11:13 PM  

എനിക്കിതൊന്നും ശരിക്കും വിശ്വസിക്കാനാവില്ല...

The Layman October 31, 2009 at 11:33 PM  

What's with women and vodka :)

യൂസുഫ്പ November 1, 2009 at 1:45 AM  

മദ്യം ഒരു മധ്യവര്‍ത്തി ആകുന്നത് എപ്പോഴാണെന്ന് മനസ്സിലായി

Santosh November 1, 2009 at 4:54 AM  

"അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ."

അതിനു നൂറു മാര്‍ക്ക്‌!
:)

കണ്ണനുണ്ണി November 1, 2009 at 8:41 AM  

മദ്യമേശയിലും.... അങ്ങനെയോ
പബ്ബിലായാലും ലോക്കല്‍ ബാറിലായാലും കഴിക്കുന്നത്‌ എല്ലാരും ബീയര്‍ തന്നെ അല്ലെ..

pandavas... November 1, 2009 at 9:48 AM  

കൊള്ളാം നല്ല ചിന്ത..
സമാന്തരങള്‍.

കുമാരന്‍ | kumaran November 1, 2009 at 10:21 AM  

പലരും ഇത്തരം അവസരവാദികള്‍ തന്നെ.

siva // ശിവ November 1, 2009 at 4:25 PM  

ഹോട്ടലിലായാലും പബിലായാലും മദ്യം മദ്യം തന്നെയല്ലേ...

poor-me/പാവം-ഞാന്‍ November 1, 2009 at 10:41 PM  

ഞാന്‍ ഒരു സമ ദൂരക്കാരനാണേയ്!

Captain Haddock November 3, 2009 at 9:26 AM  

ഇവിടെ ഉണ്ട് അല്ലെ, ഞാന്‍ വിചാരിച്ചു ആ കാറും കൊണ്ട് രണ്ടു പേരും നാടുവിട്ടു എന്നാ. :)

Arun Meethale Chirakkal November 3, 2009 at 11:02 AM  

മദ്യം വേലിക്കെട്ടുകള്‍ തകര്‍ത്തെറിയും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 3, 2009 at 6:08 PM  

യൂസുഫ്പ..

u said it!!!

:)

ജോയ്‌ പാലക്കല്‍ November 3, 2009 at 11:37 PM  

മദ്യം മതിലുകള്‍ ഇല്ലാതാക്കും എന്നായിരുന്നു എന്റേയും ധാരണ...

ശിഹാബ് മൊഗ്രാല്‍ November 4, 2009 at 9:45 PM  

എന്റെ ഒരു സുഹൃത്ത് പ്രയോഗിച്ചിരുന്ന തമാശയുണ്ട്.. " ഓ.. നിങ്ങളൊക്കെ ഇട്ട് നടക്കുമ്പോ ബര്‍മുഡ.. നമ്മളിട്ടാ ട്രൗസറ്.. ആയിക്കോട്ടെ..!"

Typist | എഴുത്തുകാരി November 5, 2009 at 11:41 PM  

“അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ."

ശരിയല്ലേ, ഇടക്കിടക്കു് അഭിപ്രായം മാറാന്‍ പറ്റുമോ!

വരവൂരാൻ November 6, 2009 at 10:10 PM  

അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ

അതെ എനിക്കു അങ്ങിനെ തോന്നി...
നല്ല ചിന്തകൾ..നല്ല മനസ്സ്‌

raadha November 7, 2009 at 12:43 AM  

ഹി ഹി നമ്മളില്‍ പലരുടെയും മുഖച്ചായ ഇവളില്‍ കാണുന്നുണ്ടല്ലോ? കഥയിലെ സത്യത്തെ ഇഷ്ടപ്പെട്ടു

Bindhu Unny November 7, 2009 at 9:04 AM  

അഷിമ: വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ കൊടുത്താലോ? :)

ദീപു: അതെനിക്കറിയില്ല. വോഡ്കയ്ക്ക് പകരം വിസ്ക്കിയോ ബ്രാന്‍‌ഡിയോ റമ്മോ ആയാലും കുഴപ്പമില്ല. എല്ലാം കണക്ക് തന്നെ. :)

യൂസുഫ്പ: മനസ്സിലാക്കയല്ലോ? അതായിരുന്നു ഉദ്ദേശം. :)

Santosh: നൂറും കൊടുത്തോ? 1-2 മാര്‍ക്കെങ്കിലും കുറയ്ക്കാരുന്നു. :)

കണ്ണനുണ്ണി: Ambience-നനുസരിച്ച് (അ)രുചി മാറില്ലേ? :)

pandavas: നന്ദി :)

കുമാരന്‍: നമ്മളുള്‍‌പ്പടെ! :)

ശിവ: എവിടെയായാലും മദ്യം മദ്യം തന്നെ. പക്ഷേ, Ambience-നനുസരിച്ച് (അ)രുചി മാറില്ലേ? :)

poor-me: മനസ്സിലായില്ലാട്ടോ :)

Captain Haddock: നാടുവിടണംന്ന് വിചാരിച്ചതാ. പിന്നെ ബ്ലോഗ് എഴുതാന്‍ പറ്റില്ലല്ലോന്നോര്‍ത്ത് വേണ്ടാന്ന് വെച്ചു. :)

Arun: ഇത് വേലിയല്ലല്ലോ. അംബുജാ സിമന്റ് കൊണ്ട് പണിത മതിലാണ്. :)

വഴിപോക്കന്‍: നന്ദി :)

ജോയ്: ഉറപ്പുള്ള മതിലുകള്‍ അങ്ങനെയൊന്നും തകരില്ലല്ലോ. :)

ശിഹാബ്: ഹ ഹ ഹ. അതിഷ്‌ടായി. :)

എഴുത്തുകാരി: അത്‌ന്നെ :)

വരവൂരാന്‍: അതേല്ലേ. :)

raadha: നന്ദി :)

chitra November 7, 2009 at 10:19 AM  

Bindhu
aadhmayananivide. malayalathil ezhuthiyathu kandapol santhoshamayi. ok. idakku kanam entha?

poor-me/പാവം-ഞാന്‍ November 7, 2009 at 9:13 PM  

keeping distance to (equally) Vodka and beer...(sbellink karrect?)

തെച്ചിക്കോടന്‍ November 8, 2009 at 5:56 PM  

:) good one

തൃശൂര്‍കാരന്‍..... November 9, 2009 at 3:38 PM  

അവര്‍ താഴെക്കിടയിലുള്ള ലോക്കല്‍ ബ്രാന്‍ഡ്‌ ബിയര്‍ ആണോ കഴിച്ചത്?

Midhin Mohan November 10, 2009 at 7:54 AM  

'അവളൊരു അവസരവാദിയല്ലല്ലോ. അതുകൊണ്ട്, അവള്‍ക്ക് എന്നും അവരോട് പുച്ഛം തന്നെ'....
പുച്ഛിക്കുന്നതിനു പണം കൊടുക്കേണ്ടല്ലോ.!...

നന്നായിട്ടുണ്ട്....
ആശംസകള്‍.......

പ്രവീണ്‍ വട്ടപ്പറമ്പത്ത് November 12, 2009 at 10:24 AM  

പാവപ്പെട്ടവന്‍ ഇട്ടാല്‍ വള്ളിട്രൌസറും പണക്കാരന്‍ ഇട്ടാല്‍ ബര്‍മുഡയും...അതൊക്കെ തന്നെ.. ;)

നല്ല ചിന്തകള്‍

ശ്രീ November 12, 2009 at 2:38 PM  

തന്നെ തന്നെ

nandana November 14, 2009 at 12:40 PM  

ഇന്ന് ഞാന്‍ നാളെ നീ ....നല്ല എഴുത്തുകാരുണ്ടാവുപോള്‍ നല്ല വായനക്കാരുണ്ടാവും ..നന്നായിട്ടുണ്ട്
നന്‍മകള്‍ നേരുന്നു
നന്ദന

ബഷീര്‍ Vallikkunnu November 14, 2009 at 1:52 PM  

ഉള്ളത് പറയാമല്ലോ, വോഡ്ക കുടിച്ചു എന്നതല്ലാതെ എനിക്ക് കാര്യമായിട്ട് ഒന്നും മനസ്സിലായില്ല. അല്ലേലും ഈ ഫിക്ഷന്‍ ടച്ച്‌ ഉള്ളതൊന്നും എനിക്കങ്ങു ദഹിക്കില്ല.

ഉമേഷ്‌ പിലിക്കൊട് November 14, 2009 at 2:05 PM  

ഒരു ഇടത്തരക്കാരന്റെ വിലാപം ...........!!!!!!!!!!!

the man to walk with November 14, 2009 at 2:42 PM  

kurachu vaiki ee manoharamaaya katha vaayikkuvaan congrats

OAB/ഒഎബി November 16, 2009 at 12:41 AM  

ഈ കള്ള് കുടിയിലെങ്കിലും സമത്ഥ്വം ഉണ്ടെന്നാ ഞാന്‍ കരുതിയിരുന്നത്. അപ്പൊ അവിടെയും ഇങ്ങനെ ഒക്കെയുണ്ടല്ലെ?

Diya November 16, 2009 at 5:25 AM  

good one .. :)

പ്രേം November 16, 2009 at 4:05 PM  

മദ്യമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി അല്ലെ

പൂതന/pooothana November 17, 2009 at 6:33 PM  

u call it by any name an acid is an acid is an acid...never visit my acid smelling blog...

Akbar November 28, 2009 at 5:26 PM  

:)

സ്വപ്നാടകന്‍ December 28, 2009 at 11:55 PM  

ആരും അവസരവാദികളായി ജനിക്കുന്നില്ല...സാഹചര്യമാണ് ഓരോരുത്തരെ അവസരവാദികളാക്കി മാറ്റുന്നത് എന്നാണല്ലോ മഹാകവി പ്രശാന്ത് രഘുവംശം പറഞ്ഞിട്ടുള്ളത്..:)
കൊള്ളാം നന്നായി..ഇഷ്ടപ്പെട്ടു..

അതേയ് ഞാന്‍ കേറിയ ബാറില്‍ ആരെങ്കിലും കാലാപാനി അടിച്ചിരിക്കുന്നത്‌ കണ്ടാല്‍,ലവരെപ്പറ്റിയും "ച്ചായ്!!" എന്നല്ലേ തോന്നൂ..ഇപ്പം സംശയായി..:)

ഹംസ January 28, 2010 at 5:19 PM  

അല്ലങ്കിലും അവള്‍ ഒരു അവസരവാദിയല്ല.

നന്നായിട്ടുണ്ട്

ആശംസകള്‍

Pyari K January 29, 2010 at 1:15 PM  

A good one!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ March 22, 2010 at 11:57 AM  

നന്നയി പറഞ്ഞിരിക്കുന്നു.

ഹേമാംബിക June 26, 2010 at 5:15 PM  

good one!

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP