ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?
ആദ്യം വോട്ട് ചോദിച്ചു. ഇപ്പോള്‍ പിന്തുടരുമോന്ന് ചോദിക്കുന്നു. വട്ടായിപ്പോയോന്ന് കരുതല്ലേ. നിങ്ങളുടെയൊക്കെ വോട്ടിന്റെ ബലം കൊണ്ട് Great Driving Challenge-ന്റെ ഒന്നാമത്തെ കടമ്പ കടന്ന് ആദ്യത്തെ 100 ജോടികളിലൊന്നായി. പിന്നെ, അതില്‍ നിന്ന് തെരഞ്ഞെടുത്ത 12 ജോടികളിലും ഞാനും ഉണ്ണിയും ഉള്‍പ്പെട്ടിരിക്കുന്നു.
ഇനി അതില്‍നിന്ന് 3 ജോടികളെ തെരഞ്ഞെടുക്കും. അതിനുള്ള audition 3 മുതല്‍ 5 വരെ മുംബൈയിലെ ഒരു റിസോര്‍ട്ടില്‍ നടക്കും. അതുവരെ കഴിയാവുന്നത്ര ആള്‍ക്കാരെ പിന്തുടരാന്‍ കൂട്ടണം. Great Driving Challenge-ന്റെ വെബ്‌സൈറ്റില്‍ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതില്‍ ദിവസവും പോസ്റ്റണം. പോസ്റ്റുകളില്‍ എല്ലാരേം കൊണ്ട് കമന്റ് ചെയ്യിക്കണം. ഇതൊക്കെ നോക്കീട്ടാണത്രെ തെരഞ്ഞെടുപ്പ്.
അതുകൊണ്ട് എല്ലാ ബൂലോകസുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/
ഈ ലിങ്കില്‍ പോയാല്‍ ബ്ലോഗും കാണാം, പിന്തുടരുകയും ചെയ്യാം. മടി വിചാരിക്കാതെ പോണേ. ഇടയ്ക്കിടയ്ക്ക് വന്ന് കമന്റിടാനും മറക്കരുത്.
ശ്രദ്ധിക്കുക – ഒരാള്‍ക്ക് ഒരു ജോടിയെ മാത്രമേ പിന്തുടരാന്‍ സാധിക്കൂ. (വോട്ട് എത്ര പേര്‍ക്ക് വേണേലും ചെയ്യായിരുന്നു.) ഇതിന് കാരണം, ആദ്യത്തെ മൂന്നില്‍ വരുന്നവരുടെയും ഫൈനല്‍ റൌണ്ടില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരുടെയും ഫോളോവേര്‍സിന് സമ്മാനങ്ങള്‍ കിട്ടും.
അപ്‌ഡേറ്റ്: നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.